വസന്തം പോയതറിയാതെ -16 [ദാസൻ] 547

ഞാൻ രാജീവിനോട് പ്രത്യേകം വിളിച്ചു പറഞ്ഞതാണ്. ഇതൊക്കെ കണ്ടപ്പോൾ എനിക്ക് നല്ല ദേഷ്യമാണ് തോന്നിയത്. കാലൊടിഞ്ഞതിന്റെയും അമ്മയുടെ ആങ്ങളയുടെ മക്കൾ കൂട്ടിക്കൊണ്ടുപോകാത്തതിന്റെയും വിഷമം പറഞ്ഞു തീർക്കുകയായിരുന്നു ഞാൻ

” ആരൊക്കെ ഉണ്ടായിട്ട് എന്താ, ഒരാളെയും അത്യാവശ്യം ഘട്ടത്തിൽ കിട്ടില്ല. ”

ഇതു പറഞ്ഞു കഴിഞ്ഞപ്പോഴാണ് പുറകിൽ ഒരു ആൾ മാറിയതുപോലെ തോന്നിയത് തിരിഞ്ഞു നോക്കിയപ്പോൾ ആരെയും കണ്ടില്ല, എന്റെ തോന്നൽ ആകാം എന്ന് കരുതി.

” എന്നിട്ട് അദ്ദേഹം എവിടെ പോയി? ”

” എന്നെ ഇവിടെ കൊണ്ടുവന്നതിനു ശേഷം മോൻ എവിടെയും പോയിട്ടില്ല ”

” ഒരാളെ ബുദ്ധിമുട്ടിക്കുന്നതിനും ഒരു പരിധിയുണ്ട്. വാ റെഡിയാകു നമുക്ക് പോകാം ”

ഇങ്ങനെ പറഞ്ഞിരിക്കുന്നതിനിടയിൽ താര കയറിവന്നു.

” നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായോ ചേട്ടൻ വളരെ വിഷമിച്ചു ഇവിടെ നിന്നും ഇറങ്ങിപ്പോകുന്നത് കണ്ടു ”

അപ്പോൾ എന്റെ പുറകിൽ ആള് മാറിയെന്ന് തോന്നിയത് യാഥാർത്ഥ്യമായിരുന്നു. എന്തിനാണ് അദ്ദേഹം വിഷമിച്ചു ഇറങ്ങിപ്പോയത്.

” ഇവിടെ വിഷയം ഒന്നുമുണ്ടായില്ലല്ലോ, അദ്ദേഹം ഇവിടെ വന്നതും അറിഞ്ഞില്ല ”

” എന്തോ, ചേട്ടന്റെ മുഖത്ത് നല്ല വിഷമം ഉണ്ടായിരുന്നു ”

ഞാൻ ബാൽക്കണിയിലേക്ക് പോയപ്പോൾ ആരെയും എന്റെ ഒപ്പം വന്നു. അതെ അദ്ദേഹം തലകുമ്പിട്ട് നടന്ന അകലുകയാണ്. ഞങ്ങൾ രണ്ടുപേരും കുറച്ചുനേരം അവിടെ നിന്നു. തിരിച്ച് റൂമിലെത്തി അമ്മയെ ബാത്റൂമിൽ കയറ്റി തിരിച്ചുകൊണ്ടുവന്ന അമ്മയെ പോകാനായി ഒരുക്കി. അദ്ദേഹം വന്നാൽ ചെയ്ത സഹായത്തിന് എല്ലാം നന്ദി പറഞ്ഞ ഇറങ്ങണം. ഓഫീസിൽ ചെന്ന് രണ്ടാഴ്ച അവധി എടുക്കണം, അമ്മയെ ശുശ്രൂഷിക്കാൻ. ഇനി ഒരു അമ്മാവന്മാരുടെയും മക്കളുടെ സഹായം എനിക്കും അമ്മക്കും ആവശ്യമില്ല. അദ്ദേഹത്തെ കാത്തിരുന്ന ഉച്ചയായിട്ടും കാണാതിരുന്നപ്പോൾ ഫോണിൽ വിളിച്ചപ്പോൾ, അദ്ദേഹത്തിന്റെ മുറിയിൽ നിന്നും ഫോണിന്റെ റിംഗ് കേൾക്കുന്നു. ചെന്നു നോക്കിയപ്പോൾ ഫോൺ അവിടെ ഇരിപ്പുണ്ട്, ഫോണില്ലാതെയാണ് അപ്പോൾ പോയിരിക്കുന്നത്. അണ്ണന്മാരെ മാറിമാറി വിളിച്ചപ്പോൾ ഒരാൾ വീട്ടിൽ ആണെന്നും മറ്റേയാൾ, വിനുവേട്ടൻ പറഞ്ഞതനുസരിച്ച് പുറത്ത് ആരെയോ കാണാൻ ഇന്നലെ പോയതാണെന്ന് പറഞ്ഞു. അദ്ദേഹത്തെ കിട്ടാൻ ആരെ വിളിക്കണം എന്ന് ഒരു ഊഹവും ഇല്ലാതെയായി. വൈകുന്നേരം 3 മണിവരെ നോക്കിയിട്ടും അദ്ദേഹത്തെ കണ്ടില്ല, ഇനി നോക്കിയിരുന്നാൽ ഓഫീസിൽ ചെന്ന് ലീവ് എടുക്കൽ നടക്കില്ല.

26 Comments

  1. “എല്ലാം കഴിഞ്ഞപ്പോൾ രാത്രി എട്ടു മണിയായി, മറ്റുള്ളവരെക്കൊണ്ട് ഒ”

    Part 16 avasanam end cheyithathu inganeya kanunnath. Next part il kurach cut ayath pole. Ath entha kittathe. Pls reply

  2. Thaankal Author access apply cheyyoo admin nu e-mail ayachaal onnu randu divasathinullil thanne access varum. aa submit page il thanne athinulla details undu.

    Author access kittiyaal pinne thaankalkku nerittu thanne kadhakal submit cheyyaavunnathaanu.

    1. പലവട്ടം ഞാൻ മെയിൽ അയച്ചു നോ റെസ്പോണ്ട്. ❤️❤️❤️❤️❤️

  3. ?MR_Aᴢʀᴀᴇʟ?

    ദാസൻ ബ്രോ അവിടേക്ക് വന്നതിനു നന്ദി. കുറെ നാളായി ഇവിടെ വന്നുകൊണ്ടിരുന്നത് താങ്കളുടെ കഥ വായിക്കാൻ വേണ്ടി മാത്രമായിരുന്നു. ഇനി നമുക്ക് അവിടെ കാണാം. എഴുത്തുകാർക്കും വായനക്കാർക്കും ഒരു വിലയും നൽകാത്ത ഇവിടെ നിന്ന് ഞാൻ വിടപറയുകയാണ്.എല്ലാവർക്കും ബൈ

    1. ജോൺ ഹോനായി

      Evide aaa

  4. വിശാല ഹൃദയനായ നമ്മുടെ ആശാൻ എല്ലാം ക്ഷമിച്ചു ലവളെ ജീവിതത്തിലേക്ക് സ്വീകരിച്ചിരിക്കുന്നു…. ???

  5. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ❤️❤️❤️

  6. നിങ്ങൾ എന്നോട് കാണിക്കുന്ന താല്പര്യം കൊണ്ട് മാത്രം ബാക്കി ഭാഗം പോസ്റ്റ്‌ ചെയ്യുന്നു. ഈ കഥ pl ൽ ആദ്യമുതൽ പോസ്റ്റ്‌ ചെയ്യുന്നുണ്ട്, അക്കൗണ്ട് name ‘ദാസൻ’ എന്ന് തന്നെ.

    1. ❣️❣️❣️

  7. മൊഞ്ചത്തിയുടെ ഖൽബി

    ബാക്കി വേറെ പാർട്ടായി പോസ്റ്റ് ചെയ്യൂ ദാസാ…

  8. ദാസേട്ടാ മൊത്തം 25 പേജ് സബ്മിറ്റ് ചെയ്തു എന്നല്ലേ പറഞ്ഞത്…? ! ഒരു കാര്യം ചെയ്യാമോ , ഇതിന് ശേഷമുള്ള പേജുകൾ വീണ്ടും സബ്മിറ്റ് ചെയ്യാമോ…?

    അല്ലെങ്കിൽ കുട്ടേട്ടൻ വീണ്ടും വല്ല കുൽസിതപ്രവർത്തനം നടത്തിയാലോ …!? ???

  9. ? നിതീഷേട്ടൻ ?

    Comment box ippo വന്നല്ലോ എന്നിട്ടും ഫുൾ part കുട്ടൻ ഇട്ടിട്ടില്ലല്ലോ ???

  10. Ningalodulla ella eshttathodeyum parayunnu evare kettichathodu koodi Eni kathirunnu vayikenda aavasyam ellandayi…. Thanks Ente samayam menakeduthiyathil njn khedikkunnu….?

  11. തുടർ ഭാഗം എന്തേ…

    1. Dasetta bakki idamo waiting ane❤️❤️❤️❤️

  12. Kadhayude missing part eppol varum?????

    1. ❤️❤️❤️

  13. ബാക്കി എവിടെ?

    1. എവിടെ ബാക്കി….

  14. വന്നല്ലോ

Comments are closed.