വസന്തം പോയതറിയാതെ -16 [ദാസൻ] 547

അന്നേരം തിരക്കായതിനാൽ ഞാൻ ആ കവർ എന്റെ മുറിയിൽ മേശയുടെ ഡ്രോയറിൽ സൂക്ഷിച്ചു. ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോയി. ഞാനെന്റെ കൂട്ടുകാരെയൊക്കെ കണ്ടു, അവർ യാത്ര പറഞ്ഞു പോയതിനുശേഷം രാത്രി ഭക്ഷണവും കഴിഞ്ഞ്, രണ്ട് അമ്മമാരും അച്ഛനും ചേട്ടനുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് മോൾ ഹാളിലേക്ക് വന്നത്. മോള് മുൻകൈയെടുത്ത് എല്ലാവരെയും അവിടെ നിന്നും മുറികളിലേക്ക് പറഞ്ഞുവിട്ടു, കൂട്ടത്തിൽ എന്നെയും. ഇനി മോളുടെ പ്ലാൻ എന്ത് എന്ന് ആലോചിച്ചു മുറിയിൽ മേശയുടെ അരികിൽ കസേര ഇട്ടിരിക്കുമ്പോഴാണ് ഉച്ചയ്ക്ക് വന്ന കൊറിയർ ഓർമ്മ വന്നത്. ഡ്രോയർ തുറന്ന് കവർ എടുത്തു തുറന്നു നോക്കിയപ്പോൾ കുറച്ച് ഫോട്ടോകളാണ്.ആദ്യം കാണുന്നത് ഷിബുവും കളക്ടർമായുള്ള പ്രണയ നിർഭരമായ ഒന്നര രണ്ടു പഴയ ഫോട്ടോകൾ പിന്നെയും രണ്ടുമൂന്നു ഫോട്ടോകൾ അതൊക്കെ പുതിയതാണ്. സൂട്ടും കോട്ടും ഇട്ട ഒരാൾ കളക്ടറുടെ തോളിൽ പിടിച്ചിരിക്കുന്നു അടുത്തത്, തോളിൽ പിടിച്ച് സൈഡിൽ ചേർന്നു നിൽക്കുമ്പോൾ അയാളുടെ നേരെ തല ചരിച്ച് നോക്കുന്ന കളക്ടർ കൂടാതെ, ഒരു കുറിപ്പും ‘ താങ്കൾക്ക് ഇതുകൂടാതെ നല്ലൊരു വിവാഹ സമ്മാനം പുറകെ വരുന്നുണ്ട് ‘. പുറത്ത് കാൽ പെരുമാറ്റം കേട്ടപ്പോൾ ഞാൻ ആ കവർ ഡ്രോയറിൽ തന്നെ ഇട്ടു, ഇതെല്ലാം ആ ഷിബുവിന്റെ പ്രവർത്തിയാണെന്ന് മനസ്സിലായി. അതെ ഇരിപ്പ് ഇരിക്കുമ്പോഴാണ് കളക്ടർ പാലുമായി മുറിയിലേക്ക് കടന്നുവന്നത്, ഞാൻ എഴുന്നേറ്റ് ബെഡ്ഷീറ്റും തലയിണയും എടുത്ത് കളക്ടറോട് വിശ്രമിക്കാൻ പറഞ്ഞ പുറത്തേക്കിറങ്ങി ബാൽക്കണിയിൽ കിടന്നു. നാളെ ഇവിടെനിന്നും പാലക്കാട്ടേക്ക് പോകണം, തിരക്കിനിടയിൽ അവിടുത്തെ കാര്യങ്ങൾ ഒന്നും അന്വേഷിക്കാൻ സാധിച്ചിട്ടില്ല. നേരം വെളുക്കുന്നത് വരെ കിടന്നുറങ്ങണമെന്ന് കരുതിയതാണ് പക്ഷേ,മുറിയിൽ കൃത്യം നാലുമണിക്ക് തന്നെ എഴുന്നേറ്റു. മുറിയിൽ ചെന്നപ്പോൾ ഒരാൾ കട്ടിലിൽ ചുവരിനോട് ചേർന്ന് മുട്ടുകാലിൽ തലയും കൊടുത്തിരിക്കുകയാണ് എന്നെ കണ്ടപ്പോൾ തലയുയർത്തി നോക്കി, കണ്ടാൽ അറിയാം രാത്രി ഉറങ്ങിയിട്ടില്ല. ബെഡ്ഷീറ്റും തലയിണയും കട്ടിലിൽ വച്ച് കാഷ്വലായി സംസാരിച്ച് നടക്കാൻ ഇറങ്ങി. എല്ലായിടവും ഒന്ന് കറങ്ങി തിരിച്ചു വന്നപ്പോഴേക്കും ബ്രേക്ഫാസ്റ്റ് റെഡിയായിരുന്നു. കഴിക്കുന്നതിനിടയിൽ ഞാൻ

” ഞാൻ പാലക്കാട് പോയാലോ എന്ന് ആലോചിക്കുകയാണ്, കുറച്ചു ദിവസങ്ങളായി ടൗണിലെയും മറ്റും കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയുന്നില്ല ”

ഇതുകേട്ട് അമ്മ പറഞ്ഞു

” നീ ഒറ്റക്കാണോ പോകുന്നത്, അപ്പോൾ ഗൗരിയെ കൊണ്ടുപോകുന്നില്ലേ “

26 Comments

  1. “എല്ലാം കഴിഞ്ഞപ്പോൾ രാത്രി എട്ടു മണിയായി, മറ്റുള്ളവരെക്കൊണ്ട് ഒ”

    Part 16 avasanam end cheyithathu inganeya kanunnath. Next part il kurach cut ayath pole. Ath entha kittathe. Pls reply

  2. Thaankal Author access apply cheyyoo admin nu e-mail ayachaal onnu randu divasathinullil thanne access varum. aa submit page il thanne athinulla details undu.

    Author access kittiyaal pinne thaankalkku nerittu thanne kadhakal submit cheyyaavunnathaanu.

    1. പലവട്ടം ഞാൻ മെയിൽ അയച്ചു നോ റെസ്പോണ്ട്. ❤️❤️❤️❤️❤️

  3. ?MR_Aᴢʀᴀᴇʟ?

    ദാസൻ ബ്രോ അവിടേക്ക് വന്നതിനു നന്ദി. കുറെ നാളായി ഇവിടെ വന്നുകൊണ്ടിരുന്നത് താങ്കളുടെ കഥ വായിക്കാൻ വേണ്ടി മാത്രമായിരുന്നു. ഇനി നമുക്ക് അവിടെ കാണാം. എഴുത്തുകാർക്കും വായനക്കാർക്കും ഒരു വിലയും നൽകാത്ത ഇവിടെ നിന്ന് ഞാൻ വിടപറയുകയാണ്.എല്ലാവർക്കും ബൈ

    1. ജോൺ ഹോനായി

      Evide aaa

  4. വിശാല ഹൃദയനായ നമ്മുടെ ആശാൻ എല്ലാം ക്ഷമിച്ചു ലവളെ ജീവിതത്തിലേക്ക് സ്വീകരിച്ചിരിക്കുന്നു…. ???

  5. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ❤️❤️❤️

  6. നിങ്ങൾ എന്നോട് കാണിക്കുന്ന താല്പര്യം കൊണ്ട് മാത്രം ബാക്കി ഭാഗം പോസ്റ്റ്‌ ചെയ്യുന്നു. ഈ കഥ pl ൽ ആദ്യമുതൽ പോസ്റ്റ്‌ ചെയ്യുന്നുണ്ട്, അക്കൗണ്ട് name ‘ദാസൻ’ എന്ന് തന്നെ.

    1. ❣️❣️❣️

  7. മൊഞ്ചത്തിയുടെ ഖൽബി

    ബാക്കി വേറെ പാർട്ടായി പോസ്റ്റ് ചെയ്യൂ ദാസാ…

  8. ദാസേട്ടാ മൊത്തം 25 പേജ് സബ്മിറ്റ് ചെയ്തു എന്നല്ലേ പറഞ്ഞത്…? ! ഒരു കാര്യം ചെയ്യാമോ , ഇതിന് ശേഷമുള്ള പേജുകൾ വീണ്ടും സബ്മിറ്റ് ചെയ്യാമോ…?

    അല്ലെങ്കിൽ കുട്ടേട്ടൻ വീണ്ടും വല്ല കുൽസിതപ്രവർത്തനം നടത്തിയാലോ …!? ???

  9. ? നിതീഷേട്ടൻ ?

    Comment box ippo വന്നല്ലോ എന്നിട്ടും ഫുൾ part കുട്ടൻ ഇട്ടിട്ടില്ലല്ലോ ???

  10. Ningalodulla ella eshttathodeyum parayunnu evare kettichathodu koodi Eni kathirunnu vayikenda aavasyam ellandayi…. Thanks Ente samayam menakeduthiyathil njn khedikkunnu….?

  11. തുടർ ഭാഗം എന്തേ…

    1. Dasetta bakki idamo waiting ane❤️❤️❤️❤️

  12. Kadhayude missing part eppol varum?????

    1. ❤️❤️❤️

  13. ബാക്കി എവിടെ?

    1. എവിടെ ബാക്കി….

  14. വന്നല്ലോ

Comments are closed.