വസന്തം പോയതറിയാതെ -16 [ദാസൻ] 547

കാരണം ഇങ്ങനെ ഒരു മുഹൂർത്തം എന്റെ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും നടക്കും എന്ന് ഒട്ടും പ്രതീക്ഷയില്ലായിരുന്നു. മോള് വലിയ സന്തോഷത്തിലായിരുന്നു, എല്ലാത്തിനും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു.എന്റെ ഭാഗത്ത് നിന്നും പറയത്തക്ക ആരും ഉണ്ടായിരുന്നില്ല, വിനുവേട്ടന്റെ അമ്മാവന്മാരും അവരുടെ മക്കളും പിന്നെ കൂട്ടുകാരും. കല്യാണം കഴിഞ്ഞു എല്ലാവരും പിരിഞ്ഞു. പിന്നെ അവശേഷിച്ചത്, ഞങ്ങൾ വീട്ടുകാർ മാത്രം. രാത്രി ഭക്ഷണത്തിനുശേഷം പാത്രങ്ങളൊക്കെ എടുത്തു വയ്ക്കാനും കഴുകാനും അടുക്കളയിൽ ചെന്നപ്പോൾ മോളും ഏട്ടത്തിയും എന്നെ അതിന് അനുവദിച്ചില്ല. എന്നിട്ടും അടുക്കളയിൽ തന്നെ തായം കളിച്ചു നിന്നപ്പോൾ മോള്

” ഇനി ഇവിടെ നിന്നു സമയം കളയണ്ട, നിങ്ങൾക്ക് രണ്ടുപേർക്കും ഒരുപാട് സംസാരിക്കാനുള്ളതല്ലേ ”

ചേട്ടത്തി പറഞ്ഞു

” വിനുവിന്റെ മുറി ഒരുക്കിയിട്ടുണ്ട്, അങ്ങോട്ട് ചെന്നോളൂ ”

ഞാൻ വീണ്ടും അവിടെത്തന്നെ നിൽക്കുന്നത് കണ്ടപ്പോൾ മോള്

” എന്താണ് മണവാട്ടിക്ക് നാണമാകുന്നോ ”

” അല്ല അമ്മ ”

” ഓ അമ്മമ്മയുടെ കാര്യം ആലോചിച്ചാണോ, ഇന്നുമുതൽ അമ്മമ്മ എന്റെ കൂടെയാണ് കിടക്കുന്നത്. ഞാൻ അമ്മമ്മയോട് പറഞ്ഞിട്ടുണ്ട്, എന്റെ മോള് അതൊന്നും ആലോചിക്കേണ്ടട്ടോ, പോയി എന്റെ അച്ഛനെ നോക്കാൻ നോക്ക്. ഞാന് മണവാട്ടിയെ അങ്ങോട്ട് ആക്കിയിട്ട് വരാം വല്യമ്മേ ”

അതും പറഞ്ഞു എന്റെ കൈയും പിടിച്ച് അടുക്കളയിൽ നിന്നും പുറത്തേക്ക് വന്നു. ഹാളിൽ വിനുവേട്ടനും മറ്റുള്ളവരും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് കണ്ട് മോള്

” ഇതെന്താണ് ഇവിടെ ആർക്കും ഉറങ്ങണ്ടെ, എല്ലാവരും പോയി കിടക്കാൻ നോക്ക്. അച്ഛാ, അമ്മമ്മയെ എന്റെ മുറിയിലേക്ക് ആക്കിയേക്ക് ”

വിനുവേട്ടൻ അമ്മയെ പതിയെ നടത്തിച്ച് മോളുടെ മുറിയിലേക്ക് ആക്കി. തിരിച്ചുവന്ന വിനുവേട്ടനോട് മോള്

” അച്ഛൻ മുറിയിലേക്ക് പോയ്ക്കോ ”

മറുത്തൊന്നും പറയാതെ ഒരു പാവ കണക്ക് വിനുവേട്ടൻ മുറിയിലേക്ക് കയറിപ്പോയി. ഏട്ടത്തി കൊണ്ടുവന്ന ഒരു ഗ്ലാസ് പാൽ എന്നെ ഏൽപ്പിച്ച് വിനുവേട്ടന്റെ മുറിയിലേക്ക് കയറ്റിവിട്ടു വാതിലടച്ചു മടങ്ങിപ്പോയി. ഞാൻ മുറിയിൽ കയറി ചെല്ലുമ്പോൾ അദ്ദേഹം എന്തോ ആലോചിച്ചു കസേരയിൽ ഇരിക്കുകയായിരുന്നു. എന്റെ കാലടിശബ്ദം കേട്ട് കസേരയിൽ നിന്നും എഴുന്നേറ്റു.

” കളക്ടർക്ക് രണ്ടുമൂന്നു ദിവസത്തെ ക്ഷീണം കാണുമല്ലേ, കയറി കിടന്നോളൂ ”

കട്ടിലിലേക്ക് ചൂണ്ടി പറഞ്ഞു.

” ആ പാൽ കൂടി കുടിച്ചോളൂ കേട്ടോ, എനിക്ക് ശീലമില്ല. വാതിൽ അടച്ച് കുറ്റിയിട്ടേക്കു, ഞാൻ പുറത്തുണ്ടാവും ”

ഇത് പറഞ്ഞു അദ്ദേഹം ബെഡ്ഷീറ്റും തലയിണയും എടുത്ത് പുറത്തേക്ക് പോയി,

26 Comments

  1. “എല്ലാം കഴിഞ്ഞപ്പോൾ രാത്രി എട്ടു മണിയായി, മറ്റുള്ളവരെക്കൊണ്ട് ഒ”

    Part 16 avasanam end cheyithathu inganeya kanunnath. Next part il kurach cut ayath pole. Ath entha kittathe. Pls reply

  2. Thaankal Author access apply cheyyoo admin nu e-mail ayachaal onnu randu divasathinullil thanne access varum. aa submit page il thanne athinulla details undu.

    Author access kittiyaal pinne thaankalkku nerittu thanne kadhakal submit cheyyaavunnathaanu.

    1. പലവട്ടം ഞാൻ മെയിൽ അയച്ചു നോ റെസ്പോണ്ട്. ❤️❤️❤️❤️❤️

  3. ?MR_Aᴢʀᴀᴇʟ?

    ദാസൻ ബ്രോ അവിടേക്ക് വന്നതിനു നന്ദി. കുറെ നാളായി ഇവിടെ വന്നുകൊണ്ടിരുന്നത് താങ്കളുടെ കഥ വായിക്കാൻ വേണ്ടി മാത്രമായിരുന്നു. ഇനി നമുക്ക് അവിടെ കാണാം. എഴുത്തുകാർക്കും വായനക്കാർക്കും ഒരു വിലയും നൽകാത്ത ഇവിടെ നിന്ന് ഞാൻ വിടപറയുകയാണ്.എല്ലാവർക്കും ബൈ

    1. ജോൺ ഹോനായി

      Evide aaa

  4. വിശാല ഹൃദയനായ നമ്മുടെ ആശാൻ എല്ലാം ക്ഷമിച്ചു ലവളെ ജീവിതത്തിലേക്ക് സ്വീകരിച്ചിരിക്കുന്നു…. ???

  5. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ❤️❤️❤️

  6. നിങ്ങൾ എന്നോട് കാണിക്കുന്ന താല്പര്യം കൊണ്ട് മാത്രം ബാക്കി ഭാഗം പോസ്റ്റ്‌ ചെയ്യുന്നു. ഈ കഥ pl ൽ ആദ്യമുതൽ പോസ്റ്റ്‌ ചെയ്യുന്നുണ്ട്, അക്കൗണ്ട് name ‘ദാസൻ’ എന്ന് തന്നെ.

    1. ❣️❣️❣️

  7. മൊഞ്ചത്തിയുടെ ഖൽബി

    ബാക്കി വേറെ പാർട്ടായി പോസ്റ്റ് ചെയ്യൂ ദാസാ…

  8. ദാസേട്ടാ മൊത്തം 25 പേജ് സബ്മിറ്റ് ചെയ്തു എന്നല്ലേ പറഞ്ഞത്…? ! ഒരു കാര്യം ചെയ്യാമോ , ഇതിന് ശേഷമുള്ള പേജുകൾ വീണ്ടും സബ്മിറ്റ് ചെയ്യാമോ…?

    അല്ലെങ്കിൽ കുട്ടേട്ടൻ വീണ്ടും വല്ല കുൽസിതപ്രവർത്തനം നടത്തിയാലോ …!? ???

  9. ? നിതീഷേട്ടൻ ?

    Comment box ippo വന്നല്ലോ എന്നിട്ടും ഫുൾ part കുട്ടൻ ഇട്ടിട്ടില്ലല്ലോ ???

  10. Ningalodulla ella eshttathodeyum parayunnu evare kettichathodu koodi Eni kathirunnu vayikenda aavasyam ellandayi…. Thanks Ente samayam menakeduthiyathil njn khedikkunnu….?

  11. തുടർ ഭാഗം എന്തേ…

    1. Dasetta bakki idamo waiting ane❤️❤️❤️❤️

  12. Kadhayude missing part eppol varum?????

    1. ❤️❤️❤️

  13. ബാക്കി എവിടെ?

    1. എവിടെ ബാക്കി….

  14. വന്നല്ലോ

Comments are closed.