രുദ്ര part-3[രാവണാസുരൻ(Rahul)] 185

അപ്പനോട് ആജ്ഞാപിക്കുന്നോ എന്ന് ചോദിച്ചു അച്ചായന്റെ മൂത്തമകൻ എന്നെ അടയ്ക്കാനായി മുന്നോട്ട് വന്നു.പക്ഷെ സ്റ്റീഫച്ചായൻ ഇടയ്ക്ക് കേറി മകനിട്ട് ഒരെണ്ണം പൊട്ടിച്ചു അടിയുടെ ആഘാതത്തിൽ അവൻ താഴെ വീണു.

ആരെയാടാ അടിക്കാൻ കയ്യോങ്ങുന്നത് ഇവൻ എന്റെ ശങ്കരന്റെ അനിയനാ.ഞാൻ തോളിലിട്ട് വളർത്തിയവൻ അവന് എന്നോട് എന്തുവേണേലും പറയാൻ അധികാരവും അവകാശവും ഉണ്ട്.അവനു നേരെ കയ്യോങ്ങിയാൽ സ്വന്തം മകനാണെന്ന് പോലും നോക്കില്ല ഞാൻ കൊന്നുകളയും.
ശിവാ എനിക്ക് സമ്മതം പിള്ളേർക്ക് വേണ്ടിയല്ല നിനക്ക് വേണ്ടി.നീ പറഞ്ഞത്കൊണ്ട് മാത്രം.അച്ചായൻ പറഞ്ഞു തിരിഞ്ഞു നടന്നു

മ്മ്.ഞാൻ മറുപടി ഒരു മൂളലിൽ ഒതുക്കി

ഇനി കേറിവരാൻ നിന്നോട് പ്രത്യേകിച്ച് പറയാണോടാ? അച്ചായൻ നടന്ന് പടികേറിയിട്ട് എനിക്ക് നേരെ തിരിഞ്ഞു ചോദിച്ചു

ഞാൻ ഒരു ചിരിയുമായി പടികേറി.അപ്പോഴാണ് ഡിക്കിയിൽ കിടക്കുന്നവന്റെ കാര്യം ഓർമ്മ വന്നത് നേരെ തിരിച്ചോടി അവനെ ഡിക്കിയിൽ നിന്ന് പുറത്താക്കി.ഒരു പത്തു മുപ്പതു വയസ്സ് വരും ഏകദേശം എന്റെ പ്രായം.ഭാർഗവൻ എന്നാണ് പേര് ഒരു ഒറ്റാം തടി.അമ്മയും അച്ഛനും പണ്ടേ മരിച്ചുപോയി പിന്നെ ഇതുപോലെ അടിപിടിയൊക്കെയായി നടന്നു.

അവനെ സ്റ്റീഫച്ചായന്റെ പണിക്കാർ ഹോസ്പിറ്റലിൽ കൊണ്ട് പോയി.ഒടിവിനും ചതവിനും മരുന്നൊക്കെ വച്ചു.അച്ചായന്റെ വീട്ടിലെ ഗസ്റ്റ്ഹൗസിൽ അവനെ പാർപ്പിച്ചു.
ഒരാഴ്ച്ച ഞാൻ അവിടെ നിന്നു അതിനകത്തു തന്നെ അച്ചായൻ വാക്ക് പാലിച്ചു.സണ്ണിയും സൂസനും തമ്മിലുള്ള വിവാഹം നടത്തി.പിന്നെ തിരിച്ചു വന്നപ്പോ
ഭാർഗ്ഗവനെയും കൂടെക്കൂട്ടി.എന്റെ ചില മർമ്മപ്രയോഗങ്ങൾ കാരണം അവനു ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു.അതൊക്കെ ഏട്ടൻ ശരിയാക്കി കൊടുത്തു.പിന്നെ അവൻ ഇവിടെ തന്നെ കൂടി

ഇത്രേ ഉള്ളു കഥ കഴിഞ്ഞു മുത്തശ്ശൻ പറഞ്ഞു.

അപ്പൊ മ്മടെ ഭാർഗ്ഗവൻ മുത്തശ്ശനായിരുന്നോ ആ ഗുണ്ടാ നേതാവ്.അപ്പു ചോദിച്ചു

ഭാർഗ്ഗവൻ മുത്തശ്ശൻ ഇപ്പൊ തറവാട്ടിലെ കാര്യസ്ഥൻ ആണ്.

മുത്തശ്ശൻ ആള് കൊള്ളാല്ലോ.പാത്തു പറഞ്ഞു

സണ്ണി നിന്റെ അനിയൻ ഇപ്പൊ എന്ത് ചെയ്യുന്നെടാ? മുത്തശ്ശൻ ചോദിച്ചു

അവൻ പോലീസിൽ ആയിരുന്നു.ഇപ്പൊ എന്തോ കേസും ആയി ബന്ധപ്പെട്ടു ഡൽഹിയിൽ ആണ്.സണ്ണി പറഞ്ഞു

അവന്റെ പേരെന്തായിരുന്നു ഞാൻ മറന്നുപോയി? മുത്തശ്ശൻ ചോദിച്ചു

ധീരജ് ചെറിയാൻ ips.സണ്ണി പറഞ്ഞു

അത് നമ്മടെ പുലി അല്ലേ? അപ്പു ചോദിച്ചു

അവൻ തന്നെയാ.പുലി അത് കേസ് അന്വേഷണവും അവന്റെ സ്വഭാവവും കാരണം കിട്ടിയതാ.സണ്ണി പറഞ്ഞു

സണ്ണി എങ്ങനാ കഴിച്ചിട്ടല്ലേ പോകുന്നുള്ളൂ? മുത്തശ്ശൻ ചോദിച്ചു

ശരി എങ്കിൽ അങ്ങനെ ആകട്ടെ.മുത്തശ്ശൻ പറഞ്ഞു

സണ്ണിയും മക്കളും വന്നതുപോലെ വണ്ടിയിൽ കേറി തിരിച്ചു പോയി

26 Comments

  1. പഴയ സന്യാസി

    ♥️♥️

    1. രാവണാസുരൻ(rahul)

      മിഷ്ടർ old monk ?

      ??????

  2. ബ്രോ pl undo

    1. രാവണാസുരൻ(rahul)

      അക്കൗണ്ട് ഉണ്ട് കഥ ഒന്നും ഇട്ടിട്ടില്ല

  3. ബ്രോ നന്നായിട്ട് ഉണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. രാവണാസുരൻ(rahul)

      ബരും ബരാതെ എബടെ പോബാൻ
      ?

      ?????

  4. പൊളിച്ചു നായകൻ പൊളിച്ചു മുത്തേ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല

    1. രാവണാസുരൻ(rahul)

      ഇതൊക്കെ എന്ത് ഇനി കാണാൻ കിടക്കുന്നതേ ഉള്ളു

      അവസാനം എല്ലാരും കൂടെ എന്നെ ഓടിച്ചിട്ട് അടിക്കാതിരുന്നാൽ മതി ?

      ???????

  5. ❤️❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ?????

  6. മനുസൻ അല്ലേ പുള്ളേ?????????❤❤❤❤

    1. രാവണാസുരൻ(rahul)

      അനക്കെന്താ ഒരു സംശയം പോലെ ?

      ????

  7. ക കാ കി കി കു കു ക കാ കി കി കു കുക കാ കി കി കു കുക കാ കി കി കു കു

    1. രാവണാസുരൻ(rahul)

      ബ്യാക്കി മറന്നു പോയോ രമണാ ?
      ?
      ❤️❤️❤️❤️

      1. അറിയാം ബട്ട്‌ സ്പ്ലിങ്ഹ് അറിയില്ല

        1. രാവണാസുരൻ(rahul)

          ഞഞ്ഞായി ?

  8. ❤❤❤

    1. രാവണാസുരൻ(rahul)

      ?????

    2. മനുഷ്യാ ചോയ്ക്കുന്നത് ശരി അല്ല എന്ന് അറിയാം…എന്നാലും ചോയ്ക്കുവാ അടുത്ത പാർട്ട് പെട്ടെന്ന് തരാമോ

      1. രാവണാസുരൻ(rahul)

        Lovebirds എഴുതുവാ
        അത് കഴിഞ്ഞിട്ട്
        രാവണാസുരൻ nxt part set ചെയ്യും അത് കഴിഞ്ഞതും രുദ്ര part 4 വരും

        പേടിക്കണ്ട നേരത്തെ ഉള്ളതുപോലെ late ആകില്ല ?
        ഞാൻ ചെറുതായി ഒന്ന് നന്നാവാൻ തീരുമാനിച്ചു

  9. സാത്താൻ

    ❤️???

    1. രാവണാസുരൻ(rahul)

      ????

    1. രാവണാസുരൻ(rahul)

      ????

    1. രാവണാസുരൻ(rahul)

      ❤️❤️❤️

Comments are closed.