രുദ്ര part-3[രാവണാസുരൻ(Rahul)] 185

മുത്തശ്ശൻ സണ്ണിയെയും കൂട്ടി ഉമ്മറത്തെ കസേരയിൽ പോയിരുന്നു ഞാൻ അപ്പുവിനെയും താങ്ങിപ്പിടിച്ചു ഉമ്മറത്തെ കൈവരിയിൽ കൊണ്ടിരുത്തി.

ടാ സണ്ണി എന്തൊക്കെ ഉണ്ടെടാ വിശേഷം? നീ എന്താ ഇവിടെ? മുത്തശ്ശൻ ചോദിച്ചു

അത് ശിവേട്ട ഇന്നലെ എന്റെ പിള്ളേരെ ആരോ അടിച്ചു എന്ന് കേട്ടപ്പോ ചാടി പുറപ്പെട്ടതാ.ഇവിടെ എത്തിയപ്പോ അല്ലേ അറിയുന്നത് അത് ശിവേട്ടന്റെ കൊച്ചുമക്കൾ ആണെന്ന്.അപ്പൊ ഒരുകാര്യം ഉറപ്പായി തെറ്റ് ഇവന്മാരുടെ ഭാഗത്ത്‌ ആയിരിക്കും.സണ്ണി പറഞ്ഞു

അത് ഇവന്മാർ എന്റെ കൊച്ചിനെ എന്തോ വേണ്ടാതീനം പറഞ്ഞിട്ട് പിള്ളേര് ഇടപെട്ടതാ.പിന്നെ അത് പിള്ളേരുടെ പ്രശ്നം ആയത്കൊണ്ട് ഞാനത് അവിടെ കളഞ്ഞു.മുത്തശ്ശൻ പാത്തൂനെ നോക്കി പറഞ്ഞു

ആഹാ അങ്ങനെ ആണല്ലേ.ശിവേട്ടന്റെ കൊച്ചുമക്കൾ കാര്യമില്ലാത്തകാര്യത്തിന് വഴക്കുണ്ടാക്കില്ലല്ലോ.ഞാനും ആ പ്രശ്നം അങ്ങ് കളഞ്ഞു.സണ്ണി മുത്തശ്ശനോട് പറഞ്ഞു

പിന്നെ എന്തൊക്കെ ഉണ്ടെടാ വിശേഷം

എന്ത് വിശേഷം ശിവേട്ട കാര്യങ്ങൾ നടന്നുപോകുന്നു അത്ര തന്നെ.ശിവേട്ടൻ പറ എന്തൊക്കെ ഉണ്ട് വിശേഷം.

എനിക്ക് എന്ത് വിശേഷം?നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും നോക്കി അങ്ങനെ പോകുന്നു.

നാട്ടുകാര്യം നോക്കുന്നതിൽ ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല അല്ല്യോ?സണ്ണി ചോദിച്ചു

അത് അങ്ങനെ കളയാൻ പറ്റുവോടാ നാടും നാട്ടുകാരും മ്മക്ക് എപ്പോഴും പ്രധാനം അല്ലേ?

അത് പണ്ടും അങ്ങനെ ആണല്ലോ?
ടാ മക്കളെ ഇതേതാ മുതൽ എന്നറിയാവോ.ഞാൻ ഇങ്ങനെ ഇരുന്ന് സംസാരിക്കുന്നത് തന്നെ ഇതിയാൻ കാരണമാ.സണ്ണി പറഞ്ഞു

ഹഹഹ അതൊക്കെ നല്ലപ്രായത്തിൽ അല്ലേടാ ഇപ്പൊ വയസായി നേരാംവണ്ണം എഴുന്നേറ്റു നടക്കാൻ പോലും വയ്യാണ്ടായി. മുത്തശ്ശൻ പറഞ്ഞു

ങേ ഇതൊക്കെ എപ്പോ ഇന്നലെ മുത്തശ്ശനും നന്ദേട്ടനും കൂടെ അല്ലേ ഈ ഇരിക്കുന്ന തടിമാടനെ തൂക്കി ഹോസ്പിറ്റലിൽ കൊണ്ട് പോയത്.ഞാൻ ആലോചിച്ചു

ഓ പിന്നെ ഇങ്ങളെ കണ്ടാൽ തന്നെ അറിയില്ലേ ശിവേട്ടാ അന്ന് 25പേരെ അടിച്ചെങ്കിൽ ഇന്ന് 50പേരെ അടിക്കുമെന്ന്. സണ്ണി പറഞ്ഞു

മുത്തശ്ശാ അതെന്താ സംഭവം 25പേരെയൊക്കെ മുത്തശ്ശൻ അടിച്ചോ.മുത്തശ്ശന്റെ കൂടെ ആരൊക്കെ ഉണ്ടായിരുന്നു? അപ്പു ചോദിച്ചു

അത്കൊള്ളാം 25പേരെ ഒക്കെ അടിക്കാൻ ശിവേട്ടന് എന്തിനാ വേറെ ആള് ഇങ്ങേര് ഒറ്റയ്ക്ക് മതിയല്ലോ.സണ്ണി പറഞ്ഞു

ഞാനും അപ്പുവും പാത്തുവും മുത്തശ്ശനെ നല്ല അന്തസായി വായും പൊളിച്ചു നോക്കി.കാരണം വേറൊന്നുമല്ല ഇതുവരെ മുത്തശ്ശൻ ആരുമായും വഴക്കുണ്ടാക്കുന്നതോ അടിയുണ്ടാക്കുന്നതോ ഞങ്ങൾ കണ്ടിട്ടില്ല.

26 Comments

  1. പഴയ സന്യാസി

    ♥️♥️

    1. രാവണാസുരൻ(rahul)

      മിഷ്ടർ old monk ?

      ??????

  2. ബ്രോ pl undo

    1. രാവണാസുരൻ(rahul)

      അക്കൗണ്ട് ഉണ്ട് കഥ ഒന്നും ഇട്ടിട്ടില്ല

  3. ബ്രോ നന്നായിട്ട് ഉണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. രാവണാസുരൻ(rahul)

      ബരും ബരാതെ എബടെ പോബാൻ
      ?

      ?????

  4. പൊളിച്ചു നായകൻ പൊളിച്ചു മുത്തേ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല

    1. രാവണാസുരൻ(rahul)

      ഇതൊക്കെ എന്ത് ഇനി കാണാൻ കിടക്കുന്നതേ ഉള്ളു

      അവസാനം എല്ലാരും കൂടെ എന്നെ ഓടിച്ചിട്ട് അടിക്കാതിരുന്നാൽ മതി ?

      ???????

  5. ❤️❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ?????

  6. മനുസൻ അല്ലേ പുള്ളേ?????????❤❤❤❤

    1. രാവണാസുരൻ(rahul)

      അനക്കെന്താ ഒരു സംശയം പോലെ ?

      ????

  7. ക കാ കി കി കു കു ക കാ കി കി കു കുക കാ കി കി കു കുക കാ കി കി കു കു

    1. രാവണാസുരൻ(rahul)

      ബ്യാക്കി മറന്നു പോയോ രമണാ ?
      ?
      ❤️❤️❤️❤️

      1. അറിയാം ബട്ട്‌ സ്പ്ലിങ്ഹ് അറിയില്ല

        1. രാവണാസുരൻ(rahul)

          ഞഞ്ഞായി ?

  8. ❤❤❤

    1. രാവണാസുരൻ(rahul)

      ?????

    2. മനുഷ്യാ ചോയ്ക്കുന്നത് ശരി അല്ല എന്ന് അറിയാം…എന്നാലും ചോയ്ക്കുവാ അടുത്ത പാർട്ട് പെട്ടെന്ന് തരാമോ

      1. രാവണാസുരൻ(rahul)

        Lovebirds എഴുതുവാ
        അത് കഴിഞ്ഞിട്ട്
        രാവണാസുരൻ nxt part set ചെയ്യും അത് കഴിഞ്ഞതും രുദ്ര part 4 വരും

        പേടിക്കണ്ട നേരത്തെ ഉള്ളതുപോലെ late ആകില്ല ?
        ഞാൻ ചെറുതായി ഒന്ന് നന്നാവാൻ തീരുമാനിച്ചു

  9. സാത്താൻ

    ❤️???

    1. രാവണാസുരൻ(rahul)

      ????

    1. രാവണാസുരൻ(rahul)

      ????

    1. രാവണാസുരൻ(rahul)

      ❤️❤️❤️

Comments are closed.