രുദ്ര part-3[രാവണാസുരൻ(Rahul)] 185

മുത്തശ്ശാ അതെന്താ കഥ ഒന്ന് പറയ് മുത്തശ്ശാ ഞങ്ങൾ മൂന്നുപേരും ഒരേ സ്വരത്തിൽ പറഞ്ഞു.

ഞാൻ പറയാം. സണ്ണി പറഞ്ഞു

അത് ഒരു 35വർഷം മുൻപ് നടന്ന സംഭവമാ അന്ന് എനിക്ക് ഒരു 20വയസ്സ് കാണും.അപ്പന്റെ പിടിപ്പ്കേട് കൊണ്ട് പാലമറ്റം തറവാട് ഒക്കെ ക്ഷയിച്ചിരുന്ന സമയം.ഞാൻ ഇവന്മാരുടെ അമ്മച്ചിയുമായി ഇഷ്ടത്തിൽ ആയിരുന്നു.ഞങ്ങടെ ഇഷ്ട്ടം അതിര് കടന്നു അവക്ക് വയറ്റിലുണ്ടായി
അവളുടെ അപ്പൻ എസ്തപ്പാൻ നാട്ടിലെ വലിയ പ്രമാണി ആയിരുന്നു.അങ്ങേര് കാര്യം അറിഞ്ഞിട്ട് എന്നെ കുടുംബത്തോടെ കൊല്ലാൻ ആളെ അയച്ചു.അവന്മാര് ഏകദേശം 25ഓളം ആൾക്കാർ ഉണ്ടായിരുന്നു അങ്ങനെ അവന്മാരുടെ കയ്യിൽ നിന്ന് ഓടി രക്ഷപ്പെട്ടു ഞാനും അപ്പനും അമ്മച്ചിയും അനിയനും വന്നു വീണത് ശിവേട്ടന്റെ ഈ കിടക്കുന്ന അംബാസിഡറിന്റെ മുന്നിലാ.

പുള്ളി ഇറങ്ങി എന്താ സംഭവം എന്നൊക്കെ ചോദിച്ചു അപ്പോഴേക്കും അവന്മാരും അവിടെ എത്തിയിരുന്നു.ശിവേട്ടൻ അവന്മാരോട് സംസാരിച്ചൊക്കെ നോക്കി അവന്മാർ അമ്പിനും വില്ലിനും അടുക്കില്ലെന്ന മട്ടിൽ ആയിരുന്നു.അവന്മാർ വാങ്ങിച്ച പൈസക്ക് ജോലി ചെയ്തേ അടങ്ങു എന്ന വാശിയിൽ.ശിവേട്ടൻ ഞങ്ങളോട് വണ്ടിയിൽ കേറി ഇരിക്കാൻ പറഞ്ഞു.എന്നിട്ട് അവന്മാർക്ക് നേരെ മുണ്ട് മടക്കിയുടുത്ത് ഒരു നിൽപ്പുണ്ടായിരുന്നു അതോർത്താൽ ഇപ്പോഴും രോമാഞ്ചം വരും.ആയുധങ്ങളുമായി 25പേർ ഒരു വശത്ത് മറുവശത്തു ശിവേട്ടൻ ഒറ്റയ്ക്ക് അതും വെറുംകൈയോടെ.ആ നിൽപ്പൊന്ന് കാണണമായിരുന്നു എന്റെ മക്കളെ തൃശ്ശൂർപ്പൂരത്തിനു കൊമ്പൻ നിൽക്കുംപോലെ.

ഞങ്ങളൊക്കെ ഈ മനുഷ്യൻ ഇത് എന്ത് കാണിക്കാൻ പോകുവാണെന്നു ജീവനും കയ്യിൽ പിടിച്ചു നോക്കിയിരിക്കുവായിരുന്നു.ഇങ്ങേർക്ക് എന്തേലും പറ്റിയാൽ ഞങ്ങൾ എല്ലാരും തീർന്നില്ലേ.

ബാക്കി പിള്ളേർക്ക് പറഞ്ഞു കൊടുക്ക് ശിവേട്ടാ. സണ്ണി പറഞ്ഞു

മുത്തശ്ശൻ പറഞ്ഞു തുടങ്ങി…

ഞാൻ അന്ന് ഏട്ടൻ പറഞ്ഞിട്ട് കോട്ടയത്ത്‌ ഏട്ടന്റെ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിക്കായിരുന്നു ഈ സംഭവം.

ഞാൻ കാറ് ഓടിച്ചു പോകുമ്പോൾ പെട്ടെന്ന് ഒരാൾ കാറിന് മുന്നിൽ വീണു.അത് സണ്ണിയുടെ അമ്മച്ചി ആയിരുന്നു അവരോട് സംസാരിച്ചപ്പോഴാ കാര്യങ്ങൾ മനസ്സിലായത്.അപ്പോഴേക്കും അവരെ ഓടിച്ചുകൊണ്ടുവന്ന ഗുണ്ടകൾ അവിടെ എത്തി.ഞാൻ അവരോട് സംസാരിച്ചു പക്ഷെ അവർ അവരുടെ നിലപാടിൽ നിന്ന് മാറാൻ കൂട്ടാക്കിയില്ല.

26 Comments

  1. പഴയ സന്യാസി

    ♥️♥️

    1. രാവണാസുരൻ(rahul)

      മിഷ്ടർ old monk ?

      ??????

  2. ബ്രോ pl undo

    1. രാവണാസുരൻ(rahul)

      അക്കൗണ്ട് ഉണ്ട് കഥ ഒന്നും ഇട്ടിട്ടില്ല

  3. ബ്രോ നന്നായിട്ട് ഉണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. രാവണാസുരൻ(rahul)

      ബരും ബരാതെ എബടെ പോബാൻ
      ?

      ?????

  4. പൊളിച്ചു നായകൻ പൊളിച്ചു മുത്തേ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല

    1. രാവണാസുരൻ(rahul)

      ഇതൊക്കെ എന്ത് ഇനി കാണാൻ കിടക്കുന്നതേ ഉള്ളു

      അവസാനം എല്ലാരും കൂടെ എന്നെ ഓടിച്ചിട്ട് അടിക്കാതിരുന്നാൽ മതി ?

      ???????

  5. ❤️❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ?????

  6. മനുസൻ അല്ലേ പുള്ളേ?????????❤❤❤❤

    1. രാവണാസുരൻ(rahul)

      അനക്കെന്താ ഒരു സംശയം പോലെ ?

      ????

  7. ക കാ കി കി കു കു ക കാ കി കി കു കുക കാ കി കി കു കുക കാ കി കി കു കു

    1. രാവണാസുരൻ(rahul)

      ബ്യാക്കി മറന്നു പോയോ രമണാ ?
      ?
      ❤️❤️❤️❤️

      1. അറിയാം ബട്ട്‌ സ്പ്ലിങ്ഹ് അറിയില്ല

        1. രാവണാസുരൻ(rahul)

          ഞഞ്ഞായി ?

  8. ❤❤❤

    1. രാവണാസുരൻ(rahul)

      ?????

    2. മനുഷ്യാ ചോയ്ക്കുന്നത് ശരി അല്ല എന്ന് അറിയാം…എന്നാലും ചോയ്ക്കുവാ അടുത്ത പാർട്ട് പെട്ടെന്ന് തരാമോ

      1. രാവണാസുരൻ(rahul)

        Lovebirds എഴുതുവാ
        അത് കഴിഞ്ഞിട്ട്
        രാവണാസുരൻ nxt part set ചെയ്യും അത് കഴിഞ്ഞതും രുദ്ര part 4 വരും

        പേടിക്കണ്ട നേരത്തെ ഉള്ളതുപോലെ late ആകില്ല ?
        ഞാൻ ചെറുതായി ഒന്ന് നന്നാവാൻ തീരുമാനിച്ചു

  9. സാത്താൻ

    ❤️???

    1. രാവണാസുരൻ(rahul)

      ????

    1. രാവണാസുരൻ(rahul)

      ????

    1. രാവണാസുരൻ(rahul)

      ❤️❤️❤️

Comments are closed.