രുദ്ര part-3[രാവണാസുരൻ(Rahul)] 185

അവസാനമായി പറയുവാ നിങ്ങൾ ഇവരെ വിട്ടേക്ക് നിങ്ങളെ ഈ പണി ഏൽപ്പിച്ചയാളോട് ഞാൻ പോയി സംസാരിച്ചോളാം.ഞാൻ പറഞ്ഞു

ഞങ്ങള് കാശ് വാങ്ങിയാൽ ആ പണി ചെയ്തിട്ടേ പോകു.ഗുണ്ട നേതാവ് പറഞ്ഞു

എങ്കിൽ ശരി ഇനി നിങ്ങളുടെ ഇഷ്ട്ടം.പക്ഷെ ഇവർ ഇപ്പൊ അഭയം തേടിയിരിക്കുന്നത് എന്നോടാ ദേവലോകത്തെ ശിവരാമനോട് ഇനി ഇവരെ തൊടണമെങ്കിൽ നിങ്ങൾക്ക് എന്നെ വീഴ്ത്തേണ്ടി വരും.ഞാൻ പറഞ്ഞു

ടാ പിള്ളേരെ ആദ്യം ഇവനെ തീർക്ക് എന്നിട്ട് അവരെ തീർക്കാം.തുടങ്ങിക്കോ ഗുണ്ടാ നേതാവ് പറഞ്ഞു

അത് കേട്ടതും ഒരുത്തൻ ഒരു തടികഷ്ണവുമായി എന്നെ അടിക്കാൻ ഓടി.അവൻ കയ്യിൽ ഉണ്ടായിരുന്ന തടിക്കഷണം എന്റെ നേരെ ഓങ്ങി.
ഞാൻ അവന്റെ കൈ തട്ടി മാറ്റി കൈ മുഷ്ടി നടുവിരൽ പൊന്തി നിൽക്കാൻ പാകത്തിന് ചുരുട്ടി അവന്റെ കയ്യുടെ പേശിയിൽ ഇടിച്ചു അവൻ കൈ അനക്കാൻ പറ്റാതെ നിന്നപ്പോൾ അവന്റെ മുട്ടിനു സൈഡിലായി കാലിന്റെ പെരുവിരൽ താഴ്ത്തി ഒന്ന് കറക്കി അവൻ നിലം പതിച്ചു കാലും കയ്യും അനക്കാൻ പറ്റാതെ കിടന്നു.

അതുകണ്ട് ഗുണ്ടകൾ ആശ്ചര്യപ്പെട്ടു.അപ്പോഴേക്കും പിന്നെയും രണ്ടുപേർ കയ്യിൽ വടിവാളുമായി ഓടി വന്നു.ഞാൻ ആദ്യം വടിവാൾ ഓങ്ങിയവന്റെ കൈപിടിച്ച് തിരിച്ച് അവന്റെ കയ്യിലുണ്ടായിരുന്ന വടിവാൾ കൊണ്ട് രണ്ടാമത് വന്നവന്റെ വാൾ തട്ടി അവന്റെ അടിനഭിക്ക് ചവിട്ടി എന്നിട്ട് ആദ്യം വന്നവന്റെ നെഞ്ചിന്റെ വലതുഭാഗത്തായി ഇടിച്ചുകൊണ്ട് കൈ തിരിച്ചു അവൻ നെഞ്ച് പൊത്തി പിടിച്ചു താഴെവീണു.

ഗുണ്ട നേതാവ് അഞ്ചുപേരെ ഒരുമിച്ച് പറഞ്ഞയച്ചു.ആദ്യം വന്നവൻ വടിവാള് എനിക്ക് നേരെ വീശി.ഞാൻ കുനിഞ്ഞു അവന്റെ വയറിനു സൈഡിലായി ഇടിച്ചിട്ട് ഉരുണ്ട് അടുത്ത് വന്നവനെ പൊക്കിളിനു താഴെയായി ഇടിച്ചു.

അപ്പോൾ പിന്നിൽ നിന്ന് ഒരുത്തൻ ഒരു കമ്പി എനിക്ക് നേരെ വീശി ഞാൻ കുനിഞ്ഞ് അതിൽനിന്നും ഒഴിഞ്ഞുമാറുമ്പോൾ തന്നെ കൈകൊണ്ട് അവന്റെ കഴുത്തിനു വെട്ടി കറക്കി പിടിച്ചു കൈമുട്ട് അവന്റെ കഴുത്തിനു പിന്നിൽ ഇടിച്ചു അപ്പോഴേക്കും എന്റെ അടുത്തെത്തിയ ഒരുത്തൻ കമ്പി വീശിയതും ഞാൻ പിടിച്ചിരുന്നവനെ അതിന് നേരെ പിടിച്ചു. ആ അടികൊണ്ട് അവന്റെ വായിൽ നിന്ന് ചോര തെറിച്ചു. അവനെ വേറൊരുത്തന് നേരെ തള്ളിയിട്ട് കമ്പി വീശിയവന്റെ മുട്ടിൽ ചവിട്ടി അവന്റെ കാലിന്റെ ചിരട്ട പൊട്ടിച്ചിട്ട് അവന്റെ കൈ പിന്നിലേക്ക് തിരിച്ചു ഒന്ന് ബലപ്പിച്ചു അവന്റെ തോളെല്ല് ഇളകി.അപ്പോഴേക്കും നേരത്തെ താഴെ വീണവൻ എനിക്ക് നേരെ ഓടി വന്നു വടിവാള് വീശി ഞാൻ അവന്റെ കൈക്ക് പിടിച്ചു ഒന്ന് വെട്ടിച്ചു അവന്റെ തോളിൽ കൈവച്ചു തൂക്കി തറയിലടിച്ചു.അവന്റെ കയ്യിലെ എല്ലുപൊട്ടി നട്ടെല്ലിനും സാരമായ പരിക്ക് പറ്റി.

26 Comments

  1. പഴയ സന്യാസി

    ♥️♥️

    1. രാവണാസുരൻ(rahul)

      മിഷ്ടർ old monk ?

      ??????

  2. ബ്രോ pl undo

    1. രാവണാസുരൻ(rahul)

      അക്കൗണ്ട് ഉണ്ട് കഥ ഒന്നും ഇട്ടിട്ടില്ല

  3. ബ്രോ നന്നായിട്ട് ഉണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. രാവണാസുരൻ(rahul)

      ബരും ബരാതെ എബടെ പോബാൻ
      ?

      ?????

  4. പൊളിച്ചു നായകൻ പൊളിച്ചു മുത്തേ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല

    1. രാവണാസുരൻ(rahul)

      ഇതൊക്കെ എന്ത് ഇനി കാണാൻ കിടക്കുന്നതേ ഉള്ളു

      അവസാനം എല്ലാരും കൂടെ എന്നെ ഓടിച്ചിട്ട് അടിക്കാതിരുന്നാൽ മതി ?

      ???????

  5. ❤️❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ?????

  6. മനുസൻ അല്ലേ പുള്ളേ?????????❤❤❤❤

    1. രാവണാസുരൻ(rahul)

      അനക്കെന്താ ഒരു സംശയം പോലെ ?

      ????

  7. ക കാ കി കി കു കു ക കാ കി കി കു കുക കാ കി കി കു കുക കാ കി കി കു കു

    1. രാവണാസുരൻ(rahul)

      ബ്യാക്കി മറന്നു പോയോ രമണാ ?
      ?
      ❤️❤️❤️❤️

      1. അറിയാം ബട്ട്‌ സ്പ്ലിങ്ഹ് അറിയില്ല

        1. രാവണാസുരൻ(rahul)

          ഞഞ്ഞായി ?

  8. ❤❤❤

    1. രാവണാസുരൻ(rahul)

      ?????

    2. മനുഷ്യാ ചോയ്ക്കുന്നത് ശരി അല്ല എന്ന് അറിയാം…എന്നാലും ചോയ്ക്കുവാ അടുത്ത പാർട്ട് പെട്ടെന്ന് തരാമോ

      1. രാവണാസുരൻ(rahul)

        Lovebirds എഴുതുവാ
        അത് കഴിഞ്ഞിട്ട്
        രാവണാസുരൻ nxt part set ചെയ്യും അത് കഴിഞ്ഞതും രുദ്ര part 4 വരും

        പേടിക്കണ്ട നേരത്തെ ഉള്ളതുപോലെ late ആകില്ല ?
        ഞാൻ ചെറുതായി ഒന്ന് നന്നാവാൻ തീരുമാനിച്ചു

  9. സാത്താൻ

    ❤️???

    1. രാവണാസുരൻ(rahul)

      ????

    1. രാവണാസുരൻ(rahul)

      ????

    1. രാവണാസുരൻ(rahul)

      ❤️❤️❤️

Comments are closed.