രുദ്ര part-3[രാവണാസുരൻ(Rahul)] 185

സണ്ണിയുടെ അമ്മച്ചിയോടു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി നേരെ എസ്തപ്പാന്റെ വീട്ടിലേക്ക് തിരിച്ചു.

എസ്തപ്പാൻ എന്ന സ്റ്റീഫൻ ജോൺ കുരിശിങ്കൽ രാവിലെ മുതൽ ആരെയോ പ്രതീക്ഷിച്ചു കുരിശിങ്കൽ തറവാടിന്റെ ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുകയാണ്.ഇടയ്ക്കിടെ ഗേറ്റിലേക്ക് നോക്കുന്നുമുണ്ട്.അപ്പോഴാണ് ഒരു കറുത്ത അംബാസിഡർ കാറ് തുറന്നിട്ട ഗേറ്റ് കടന്ന് വന്നു മുറ്റത്തു നിന്നത്.

മറിയാമ്മേ അവനിങ്ങെത്തി എന്ന് അകത്തേയ്ക്ക് നോക്കി തന്റെ കെട്ടിയോളോട് പറഞ്ഞിട്ട്.എസ്തപ്പാൻ കാറിനടുത്തേക്ക് നടന്നു.

കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഞാൻ ഇറങ്ങി.പിന്നാലെ തന്നെ സണ്ണിയും കുടുംബവും ഇറങ്ങി.എന്റെ അടുത്തേയ്ക്ക് വന്ന സ്റ്റീഫച്ചായാൻ എന്റെ കൂടെ അവരെ കണ്ട് പകുതി വഴിക്ക് നിന്നു.

സ്റ്റീഫച്ചായ ഇവരെ ഞാൻ വഴിയിൽ വച്ചു കണ്ടതാ ഇവർക്ക് പിന്നാലെ കുറച്ചു ഗുണ്ടകളും ഉണ്ടായിരുന്നു.അച്ചായനിൽ നിന്ന് ഞാൻ ഇങ്ങനെ ഒരു കാര്യം പ്രതീക്ഷിച്ചില്ല ശരിയാ സണ്ണി ചെയ്തത് തന്തയില്ലായ്മ തന്നെയാ പക്ഷെ അതിന് കുടുംബക്കാർ എന്തു പിഴച്ചു.ഞാൻ ചോദിച്ചു

മോനെ ശിവാ നീ അകത്തേയ്ക്കു വാ നമുക്ക് സംസാരിക്കാം.സ്റ്റീഫച്ചായൻ പറഞ്ഞു

ഇല്ല അച്ചായാ നിങ്ങൾ ഇപ്പൊ പഴയ ആ ആളല്ല.എന്റെ ഏട്ടനോടൊപ്പം വീട്ടിൽ വന്നിരുന്ന സ്റ്റീഫച്ചായൻ ഇങ്ങനെ ഒന്നും ചെയ്യില്ല.അച്ചായന്റെ സ്ഥാനത്തു വേറെ ആരെങ്കിലും ആണെങ്കിൽ ഇപ്പൊ തന്നെ ശിവൻ ആരാണെന്ന് അറിഞ്ഞിട്ടുണ്ടാകുമായിരുന്നു. ഞാൻ പറഞ്ഞു

ശിവാ മോനെ നിനക്ക് ഇപ്പൊ എന്താ വേണ്ടത്.സ്റ്റീഫച്ചായൻ ചോദിച്ചു

എനിക്കൊന്നും വേണ്ട അച്ചായൻ മോളെ വിളിക്ക്. ഞാൻ പറഞ്ഞു

ടി മറിയാമ്മേ മോളെ വിളിക്കെടി.അച്ചായൻ അകത്തേയ്ക്ക് നോക്കി വിളിച്ചു പറഞ്ഞു

കുറച്ചു കഴിഞ്ഞതും മറിയാമ്മ ചേട്ടത്തിയും മകൾ സൂസനും വന്നു.അവൾ നല്ലോണം കരഞ്ഞ ലക്ഷണം ഉണ്ട് മുഖത്ത് വിരല്പാടുകൾ തെളിഞ്ഞു കിടപ്പുണ്ട്

സൂസൻ നിനക്ക് സണ്ണിയെ ഇഷ്ടമാണോ?ഞാൻ ചോദിച്ചു

അവൾ അപ്പനെയും അമ്മയെയും പേടിയോടെ നോക്കി അപ്പോഴേക്കും സ്റ്റീഫച്ചായന്റെ രണ്ട് ആണ്മക്കളും അവിടെ എത്തിയിരുന്നു.അവന്മാർ ഡൽഹിയിൽ എങ്ങാണ്ടോ നിന്ന് പഠിച്ചതാ.

മോളെ സൂസൻ നീ ആരെയും പേടിക്കണ്ട ശിവേട്ടൻ അല്ലേ ചോദിക്കുന്നത് ധൈര്യമായി പറയ്.

ഇഷ്ടമാണ്.അവൾ മടിച്ചു മടിച്ചു പറഞ്ഞു

കേട്ടില്ലേ അച്ചായാ പിള്ളേർക്ക് തമ്മിൽ ഇഷ്ടമാണ്.അത്കൊണ്ട് തന്നെയല്ലേ അവർ ഇങ്ങനെ ഒരു തെറ്റ് ചെയ്തത്. പിന്നെ അങ്ങ് കെട്ടിച്ചു കൊടുക്കരുതോ.ഞാൻ ചോദിച്ചു

26 Comments

  1. പഴയ സന്യാസി

    ♥️♥️

    1. രാവണാസുരൻ(rahul)

      മിഷ്ടർ old monk ?

      ??????

  2. ബ്രോ pl undo

    1. രാവണാസുരൻ(rahul)

      അക്കൗണ്ട് ഉണ്ട് കഥ ഒന്നും ഇട്ടിട്ടില്ല

  3. ബ്രോ നന്നായിട്ട് ഉണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. രാവണാസുരൻ(rahul)

      ബരും ബരാതെ എബടെ പോബാൻ
      ?

      ?????

  4. പൊളിച്ചു നായകൻ പൊളിച്ചു മുത്തേ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല

    1. രാവണാസുരൻ(rahul)

      ഇതൊക്കെ എന്ത് ഇനി കാണാൻ കിടക്കുന്നതേ ഉള്ളു

      അവസാനം എല്ലാരും കൂടെ എന്നെ ഓടിച്ചിട്ട് അടിക്കാതിരുന്നാൽ മതി ?

      ???????

  5. ❤️❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ?????

  6. മനുസൻ അല്ലേ പുള്ളേ?????????❤❤❤❤

    1. രാവണാസുരൻ(rahul)

      അനക്കെന്താ ഒരു സംശയം പോലെ ?

      ????

  7. ക കാ കി കി കു കു ക കാ കി കി കു കുക കാ കി കി കു കുക കാ കി കി കു കു

    1. രാവണാസുരൻ(rahul)

      ബ്യാക്കി മറന്നു പോയോ രമണാ ?
      ?
      ❤️❤️❤️❤️

      1. അറിയാം ബട്ട്‌ സ്പ്ലിങ്ഹ് അറിയില്ല

        1. രാവണാസുരൻ(rahul)

          ഞഞ്ഞായി ?

  8. ❤❤❤

    1. രാവണാസുരൻ(rahul)

      ?????

    2. മനുഷ്യാ ചോയ്ക്കുന്നത് ശരി അല്ല എന്ന് അറിയാം…എന്നാലും ചോയ്ക്കുവാ അടുത്ത പാർട്ട് പെട്ടെന്ന് തരാമോ

      1. രാവണാസുരൻ(rahul)

        Lovebirds എഴുതുവാ
        അത് കഴിഞ്ഞിട്ട്
        രാവണാസുരൻ nxt part set ചെയ്യും അത് കഴിഞ്ഞതും രുദ്ര part 4 വരും

        പേടിക്കണ്ട നേരത്തെ ഉള്ളതുപോലെ late ആകില്ല ?
        ഞാൻ ചെറുതായി ഒന്ന് നന്നാവാൻ തീരുമാനിച്ചു

  9. സാത്താൻ

    ❤️???

    1. രാവണാസുരൻ(rahul)

      ????

    1. രാവണാസുരൻ(rahul)

      ????

    1. രാവണാസുരൻ(rahul)

      ❤️❤️❤️

Comments are closed.