രുദ്ര part-3[രാവണാസുരൻ(Rahul)] 185

 


കഴിഞ്ഞ പാർട്ട്‌ വായിച്ചു അഭിപ്രായം തന്നതിന് വളരെ നന്ദി.എന്റെ സുഹൃത്തുക്കൾ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു അത് കഴിവതും തിരുത്താൻ ശ്രമിച്ചായിരിക്കും മുന്നോട്ട് പോകുക

കഥ ഇതുവരെയും വായിക്കാത്തവർ തുടർച്ച ലഭിക്കാൻ ആദ്യ ഭാഗങ്ങൾ വായിച്ചിട്ട് ഇത് വായിക്കുക.

ഒരു വെള്ള ബെൻസ് കാർ അതിനു പിന്നിലായി ഒരു മൂന്നുനാല് ഇന്നോവ കാറുകളും വന്നു. ആദ്യം വന്ന ബെൻസ് കാറിന്റെ മുന്നിൽ എഴുതിയിരിക്കുന്നത് പാത്തു വായിച്ചു “പാലമറ്റം”…..

തുടർന്ന് വായിക്കുക

 

 

                           രുദ്ര part-3

          Author : രാവണാസുരൻ(Rahul)
                          Previous Part 

 

 

ബെൻസ് കാറിൽനിന്ന് ഒരു 55വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളും കൂടെ ആ തല്ലുകൊള്ളി സാമും അവന്റെ ചേട്ടനും ഇറങ്ങി.പിന്നിലായി വന്ന കാറിൽ നിന്നും കുറച്ചു ഗുണ്ടകൾ ഇറങ്ങി സാം അയാളോടായി ഞങ്ങളെ ചൂണ്ടി എന്തൊക്കെയോ പറയുന്നുണ്ട്.

ഇതിപ്പോ പ്രശ്നം ഉണ്ടാക്കാനുള്ള വരവാണെന്ന തോന്നുന്നത് എന്തായാലും വരുന്നിടത്തുവച്ചു കാണാം.അപ്പു പറഞ്ഞു

ടാ ചെക്കാ ആദ്യം ആ മുറിവ് ഒന്നുണങ്ങട്ടെ എന്നിട്ട് അടുത്ത് തല്ല് വാങ്ങുന്നതിനെ കുറച്ചു ആലോചിക്കാം.ഇവനെയൊക്കെ കൂടെകൊണ്ട് നടക്കുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ വില കളയും തെണ്ടി.

രുദ്ര അല്ലേ? ആ ബെൻസിൽ വന്ന ആള് ഞങ്ങടെ അടുത്തേയ്ക്ക് വന്ന് എന്നോട് ചോദിച്ചു.

അതേ നിങ്ങൾ ആരാ?മ്മള് ആരാ മുതല് തിരിച്ചൊരു ചോദ്യം അങ്ങോട്ട് ഇട്ടു

ഞാൻ പാലമറ്റത്തെ സണ്ണി.
നാട്ടിൽ അറിയപ്പെടുന്ന പ്രമാണിയാ.അയാൾ പറഞ്ഞു

അത് നിങ്ങടെ നാട്ടിൽ അല്ലേ പിന്നെ ഞാനെങ്ങനെ അറിയാനാ?

ടാ മക്കളെ പെണ്ണിന് ഉശിരിച്ചിരെ കൂടുതലാ. സാമിനോടും അവന്റെ ചേട്ടനോടുമായി സണ്ണി പറഞ്ഞു

കാർന്നോര് എന്റെ ഉശിര്‌ അളക്കാൻ ആണോ രാവിലെ തന്നെ കുറ്റിയും പറിച്ചിങ്ങു പോന്നത്?

ഇവള് ഒരുനടയ്ക്ക് പോകുമെന്ന് തോന്നുന്നില്ല ടാ പിള്ളേരെ ഇവക്കടെ കൊമ്പ് അങ്ങ് ഒടിച്ചേരെ പെണ്ണല്ലേ എന്ന് കരുതി സംസാരിക്കാൻ വന്നതാ.സണ്ണി പറഞ്ഞു

കുട്ടത്തിൽ നിന്ന് രണ്ടു തടിയന്മാർ എനിക്ക് നേരെ വന്നു.

ടാ നീ എന്താടാ ഇവിടെ അതും ഒരു മുന്നറിയിപ്പും ഇല്ലാതെ?എന്റെ പിന്നിൽ നിന്ന് മുത്തശ്ശന്റെ ശബ്ദം കേട്ടു
മുത്തശ്ശൻ പടിയിറങ്ങി ഞങ്ങടെ അടുത്തേയ്ക്ക് വന്നു.

അല്ല ഇതാര് ശിവേട്ടനോ നിങ്ങള് എന്താ ഇവിടെ? സണ്ണി ചോദിച്ചു

അത്കൊള്ളാം എന്റെ വീട്ടിൽ വന്നിട്ട് ഞാനെന്താ ഇവിടെ എന്നോ? മുത്തശ്ശൻ പറഞ്ഞു

ഇത് ശിവേട്ടന്റെ വീട് ആണോ? അപ്പൊ ഇത്? എന്നെയും അപ്പുവിനെയും ചൂണ്ടി സണ്ണി ചോദിച്ചു

ഇവര് രണ്ടും എന്റെ കൊച്ചുമക്കളാടാ.നീ വാ നമുക്ക് അകത്തിരുന്ന് സംസാരിക്കാം.മുത്തശ്ശൻ സണ്ണിയെയും കൂട്ടി ഉമ്മറത്തേക്ക് പോയി

ഞാൻ അപ്പുവിനെയും പാത്തുവിനെയും കുത്തിപ്പൊക്കി അങ്ങോട്ട് പോയി കാര്യം എന്താണെന്ന് അറിയണമല്ലോ.

26 Comments

  1. പഴയ സന്യാസി

    ♥️♥️

    1. രാവണാസുരൻ(rahul)

      മിഷ്ടർ old monk ?

      ??????

  2. ബ്രോ pl undo

    1. രാവണാസുരൻ(rahul)

      അക്കൗണ്ട് ഉണ്ട് കഥ ഒന്നും ഇട്ടിട്ടില്ല

  3. ബ്രോ നന്നായിട്ട് ഉണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. രാവണാസുരൻ(rahul)

      ബരും ബരാതെ എബടെ പോബാൻ
      ?

      ?????

  4. പൊളിച്ചു നായകൻ പൊളിച്ചു മുത്തേ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല

    1. രാവണാസുരൻ(rahul)

      ഇതൊക്കെ എന്ത് ഇനി കാണാൻ കിടക്കുന്നതേ ഉള്ളു

      അവസാനം എല്ലാരും കൂടെ എന്നെ ഓടിച്ചിട്ട് അടിക്കാതിരുന്നാൽ മതി ?

      ???????

  5. ❤️❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ?????

  6. മനുസൻ അല്ലേ പുള്ളേ?????????❤❤❤❤

    1. രാവണാസുരൻ(rahul)

      അനക്കെന്താ ഒരു സംശയം പോലെ ?

      ????

  7. ക കാ കി കി കു കു ക കാ കി കി കു കുക കാ കി കി കു കുക കാ കി കി കു കു

    1. രാവണാസുരൻ(rahul)

      ബ്യാക്കി മറന്നു പോയോ രമണാ ?
      ?
      ❤️❤️❤️❤️

      1. അറിയാം ബട്ട്‌ സ്പ്ലിങ്ഹ് അറിയില്ല

        1. രാവണാസുരൻ(rahul)

          ഞഞ്ഞായി ?

  8. ❤❤❤

    1. രാവണാസുരൻ(rahul)

      ?????

    2. മനുഷ്യാ ചോയ്ക്കുന്നത് ശരി അല്ല എന്ന് അറിയാം…എന്നാലും ചോയ്ക്കുവാ അടുത്ത പാർട്ട് പെട്ടെന്ന് തരാമോ

      1. രാവണാസുരൻ(rahul)

        Lovebirds എഴുതുവാ
        അത് കഴിഞ്ഞിട്ട്
        രാവണാസുരൻ nxt part set ചെയ്യും അത് കഴിഞ്ഞതും രുദ്ര part 4 വരും

        പേടിക്കണ്ട നേരത്തെ ഉള്ളതുപോലെ late ആകില്ല ?
        ഞാൻ ചെറുതായി ഒന്ന് നന്നാവാൻ തീരുമാനിച്ചു

  9. സാത്താൻ

    ❤️???

    1. രാവണാസുരൻ(rahul)

      ????

    1. രാവണാസുരൻ(rahul)

      ????

    1. രാവണാസുരൻ(rahul)

      ❤️❤️❤️

Comments are closed.