രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-4 [PONMINS] 285

Views : 37340

അതെല്ലാം കണ്ടും കെട്ടും ദേഷ്യം കയറിയ മഹേഷ് “ ഡാ “ എന്നും അലറി ചാടി എണീച്ചു മാനവിനെ ചവിട്ടി വീഴ്ത്തി വീണ്ടും അയാൾക് നേരെ കുതിക്കാൻ ആഞ്ഞതും മനുവും ദീപുവും അയാളെ തടഞ്ഞു , അവരുടെ കൈകളിൽ പെട്ടുപോയ മഹേഷിനെ മാനവ് ചാടി എണീച്ചു ചവിട്ടി മനുവും ദീപുവും പിടിച്ചു വെച്ചിരിക്കുന്നത് കൊണ്ട് അയാളുടെ അടിയും തൊഴിയുമെല്ലാം മഹേഷ് ഏൽക്കേണ്ടി വന്നു , എന്നാൽ പെട്ടെന്ന് മനുവും ദീപുവും പുറകിൽ നിന്നും ഏട്ടാ ചവിട്ടിൽ മഹേഷിന്റെ പിടി വിട്ട് തെറിച്ചു വീണു , തിരിഞ്ഞു നോക്കിയ അവർ കണ്ടത് ദേഷ്യത്തോടെ അവരെ നോക്കി നിൽക്കുന്ന വിച്ചുവിനെ ആണ് , അതുകണ്ട മനുവും ദീപുവും അവന് നേരെ കുതിച്ചു കൂട്ടിന്ന് പ്രവിയും ബിജേഷും കൂടി , അവർ നാല്‌ പേർ കൂടിയിട്ടും വിച്ചു നിഷ്പ്രയാസം അവരെ നേരിട്ടു , ദീപുവും പ്രവിയും പെട്ടെന്ന് തന്നെ തളർന്ന് പോയിരുന്നു , അടികൊണ്ട് അവശരായ അവർ താഴേക്ക് വീണു ,

“ടോ 💥” “ ആഹാഹ് “

പെട്ടെന്ന് ഒരു വെടി പൊട്ടി കൂടെ ഒരലർച്ചയോടെ വിച്ചു താഴേക്ക് വീണു , “ മോനെ” എന്നലറി മീനാക്ഷി ഓടി വന്നു അവനെ താങ്ങി , ഇടതു കയ്യിൽ ഏറ്റ മുറിവിൽ നിന്നും രക്തം വാർന്നൊഴുകി ,, എല്ലാവരും വെടി വെച്ചിടത്തേക്ക് നോക്കി

അവിടെ നീട്ടി പിടിച്ച തോക്കുമായി ഒരു ചിരിയോടെ നിൽക്കുന്ന ദേവ ഭദ്രൻ , ഇത്രയും നേരം അവിടെ നടന്നതെല്ലാം നോക്കി കാണുക ആയിരുന്നു അവൻ ,, അവൻ നടന്നു മഹേഷിന്റെ അടുത്തെത്തി

ദേവ ഭദ്രൻ : നിങ്ങടെ കുടുംബ വഴക്ക് കാണാൻ അല്ല ഞാൻ ഇവിടെ വന്ന് നിൽക്കുന്നത് , പറ അവൾ സീത എവിടെ ,,,,

അവൻ അത് ചോദിച്ചപ്പോൾ ആണ് എല്ലാവരും സീതുട്ടി അവിടെ ഇല്ലെന്ന് മനസ്സിലായത് , ഇവിടെ ഈ പ്രശ്നങ്ങൾ നടക്കുമ്പോൾ ദേവ ഭദ്രൻ അവന്റെ ആളുകളെ ആ വീടുകൾ മുഴുവൻ അവളെ തേടാൻ വിട്ടിരുന്നു , അവരെല്ലാം നിരാശയോടെ മടങ്ങി വന്നത് കൊണ്ടാണ് അയാൾക്ക് ദേഷ്യം കയറിയത് ,

“ പറയാൻ , അവൾ എവിടെ ,,, ദേവ ഭദ്രൻ അലറിക്കൊണ്ട് മഹേഷിനോട് ചോദിച്ചു കൂടെ കവിളടക്കം അടിക്കുകയും ചെയ്തു ,,, എന്നാൽ അപ്പോഴും ഒന്നും മിണ്ടാതെ നിൽക്കുക ആണ് മഹേഷ്

അതുകണ്ട് ദേഷ്യം വന്ന ദേവ ഭദ്രൻ കയ്യിലുള്ള തോക്കിന്റെ പിടികൊണ്ട് മഹേഷിനരികിൽ നിൽക്കുന്ന ജാനകിയുടെ നെറ്റിയിലേക്ക് ശക്തിയിൽ ഇടിച്ചു , ജാനകിയുടെ നെറ്റി പൊട്ടി ചോര ഒലിച്ചിറങ്ങി , വേദനകൊണ്ട് അവർ കൈ പൊത്തി , എന്നിട്ടും അവർ അവനോട് ഒരക്ഷരം മിണ്ടിയില്ല ,,,

ഇതെല്ലം കണ്ട അവനിൽ എന്തൊക്കെയോ സംശയങ്ങൾ തോന്നിച്ചു , അവൻ അവന്റെ ആളുകളെ കൊണ്ട് ജാനകി മഹേഷ് മീനാക്ഷി വിച്ചു എന്നിവരെ ബന്ധിച്ചു , മറ്റുള്ളവരെ തോക്കിൻ മുനയിൽ നിർത്തി .

ദേവ ഭദ്രൻ മഹേഷിനെ നോക്കി ഒന്ന് ചിരിച്ച ശേഷം ദേവുട്ടിയുടെ അടുത്തേക്ക് നടന്നു , അവളുടെ മുടി കുത്തിന് പിടിച്ചു മഹേഷിന്റെ മുന്നിലേക്ക് നിർത്തി അവളുടെ കവിളിൽ ആഞ്ഞടിച്ചു “ ആഹ് “ എന്നാലറി അവൾ താഴേക്ക് വീണു , പക്ഷേ എല്ലാവരെയും ഞെട്ടിച്ചു വീണിടത് നിന്നും ദേവൂട്ടി വീണ്ടും എണീച്ചു നിന്നു , ദേവ ഭദ്രനെ നോക്കി ഒന്ന് ചിരിച്ചു അതെ ചിരി മഹേഷിന്റെ മുഖത്തും ഉണ്ടായിരുന്നു ,, ഇതൊക്കെ കണ്ട് ദേവ ഭദ്രനും കൂട്ടർക്കും എന്താ സംഭവിക്കുന്നത് എന്നറിയാത്ത ദേഷ്യം ഇരച്ചു ഇരച്ചു കയറി .

മാനവ് : ഡാ , അവളെവിടെ ആണെന്ന് പറയുന്നതാ നിനക്ക് നല്ലത് , അല്ലേൽ നിന്റെ രണ്ടാമത്തെ മകളുടെ ജീവൻ നിന്റെ കണ്മുന്നിൽ ഇട്ട് തീർക്കും ഞങ്ങൾ ,,, അയാൾ മഹേഷിനെ പേടിപ്പിക്കാൻ വേണ്ടി പറഞ്ഞു

എന്നാൽ അപ്പോഴും ഒരു കൂസലും ഇല്ലാതെ അവരെ നോക്കി നിൽക്കുക ആണ് മഹേഷ് , അതെ നിർത്തം തന്നെ ആണ് ദേവുട്ടിയും ,

ദേവ ഭദ്രൻ : നീ എവിടെ കൊണ്ടുപോയി അവളെ ഒളിപ്പിച്ചാലും ഞാൻ കണ്ടെത്തും , നിന്റെ ഒക്കെ ശവം കാണാൻ അവൾ വരാതിരിക്കില്ലലോ , അവളെ സ്വന്തമാക്കണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ടേൽ അവളെ ഞാൻ സ്വന്തം ആക്കിയിരിക്കും , അതിനു എനിക്ക് നിന്റെയോ അവളുടെ തള്ളയായ ഇവളുടെയോ സമ്മതം പോലും വേണ്ട ,,,,,അവൻ കലി കയറികൊണ്ട് പറഞ്ഞു,,,

“ ഹഹഹ പോരാ ദേവ ഭദ്ര , അച്ഛന്റേം അമ്മയുടെയും സമ്മതം മാത്രം പോരാ , അതിലും വലിയ രണ്ടുപേരുടെ സമ്മതം നിനക്ക് കിട്ടിയേ തീരു “,, ദേവൂട്ടി അവന്റെ മുഖത്തേക്ക് തന്നെ നോക്കി പറഞ്ഞു

ദേവ ഭദ്രൻ : ആരുടെ ,, ആരുടെ സമ്മതം ആടി ഞാൻ വാങ്ങേണ്ടത് “,,, അവൻ അവളുടെ മുടിക്കുത്തിൽ പിടിച്ചുകൊണ്ട് അലറി ചോദിച്ചു

“ ഞങ്ങളുടെ “,,,, പുറകിൽ നിന്നും ഒരേ സമയം ഒരാശാരീരി പോലെ കേട്ട ആ ശബ്ദത്തിന്റെ ഉറവിടം തേടി അവരെല്ലാം ഒരുപോലെ അങ്ങോട്ട് നോക്കി ,,,

അവിടെ നിരന്നു നിൽക്കുന്ന 9 പേരെ കണ്ട എല്ലാവരും ഞെട്ടി , പ്രതേകിച്ചു സീതയുടെ ഇടവും വലവും നിൽക്കുന്നവരെ കണ്ട്

വലിഞ്ഞു മുറുകിയ മുഖവുമായി നെറ്റിയിൽ നിന്നും ചോര ഒലിച്ചു കിടക്കുന്ന ജാനകിയേയും കയ്യിലെ മുറിവിൽ കൈ ചേർത്ത് വേദന കടിച്ചുപിടിച്ചു നിൽക്കുന്ന വിച്ചുവിനെയും നോക്കി നിൽക്കുക ആണ് അച്ചു , സീതയുടെ ഇടതു കയ്യിൽ തന്റെ വലതു കൈ ചേർത്ത് നിൽക്കുക ആണ് റാം

Recent Stories

The Author

PONMINS

14 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ധിധിപ്പോ എന്താ ഉണ്ടയായെ കർമം കൊണ്ടു് സഹോദരൻ ആയവൻ അച്ചു തന്നെ ആവും. നിങൾ കിടിലന് ആണ് amathiriaalle എഴുത് വായിച്ചിട്ട് വിമ്പ്രമിച്ച് പോയി. എന്നാലും പാവം പയ്യന് ആയി കണ്ട നമ്മടെ ഒമർ 🔥🔥🔥🔥. ഇങ്ങനെ ആണേൽ aa കൂട്ടത്തിലെ എല്ലാർക്കും നല്ലൊരു വെടിച്ചില്ലു backstory കാണും 😎😎😎. ദേവുട്ടി ഞെട്ടിച്ചു കളഞ്ഞു uff……

  2. ♥️♥️♥️♥️♥️♥️♥️

  3. excellent.
    I have seen next 2 parts, so I started to read.

  4. Pl koode onne pariganikku

  5. സൂപ്പർ…😗💖💖💖💖💖 ഇത്ര താമസിക്കുന്നത്???

  6. Oru cintuinity illatha kadha

  7. Late ആക്കാതെ ഇട്ട നല്ലതായിരുന്നു

  8. Haavu vannallooo santhosham.. idakk onn Keri reply chyyuu me.. kaathirunnu maduthu

    1. enikk oru dweepil aann work, avide smart phone allowed alla, ozhiv kittumbozhe idaan kazhiyunnullu ,, sorry for the delay,,, next few parts will be coming days ,,,

      1. Island 👀🤩… Lost 🌚

      2. കുട്ടേട്ടൻസ് ❤❤

        ദിദ് അല്ല.. ദദ്… ഗൗരി എവിടെ 🤔🤔🤔 ആദ്യം അതിന്റെ ബാക്കി താ മുത്തേ… ഏന്നിട്ട് മതി ദിദ്‌ 😊😊.. കട്ട വെയ്റ്റിങ് 4 ഗൗരി ❤❤

      3. Ohh sorry.. ariyilllaayirunnu.. ini evide enthaa enn chothich bhudhimuttikkoolaaa….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com