രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-4 [PONMINS] 285

Views : 37342

സീതയെ നോക്കിയ എല്ലാവരും ആകെ ഞെട്ടിപ്പോയി , തൂവെള്ള ചുരിദാറാണ് അവളുടെ വേഷം അതിൽ അവളുടെ സൗന്ദര്യം എടുത്തു കാണിക്കുന്നുണ്ട് കഴുത്തിൽ കിടക്കുന്ന മഞ്ഞ ചേരടിലെ താലിയും നെറുകയിൽ കടുപ്പത്തിൽ കിടക്കുന്ന കുങ്കുമവും അവരെ എല്ലാം ശെരിക്കും ഞെട്ടിച്ചു . ദേവ ഭദ്രൻ അതൊക്കെ കാണെ ആകെ കലി കയറി ,,

അച്ചു മുന്നോട്ട് നടന്നു ജാനകിയേയും വിച്ചുവിന്റെയും കെട്ടിയിട്ടിരിക്കുന്ന ചെയറിനു മുന്നിൽ വന്നു നിന്നു , ജാനകിയുടെ നെറ്റിയിൽ നിന്നും ഒലിച്ചിറങ്ങുന്ന ചോര അവന്റെ കണ്ണുകളിൽ ദേഷ്യം നിറച്ചു , തൊട്ടടുത്തു അവനെ തന്നെ നോക്കി ഇരിക്കുന്ന മഹേഷിനെ ഒന്ന് നോക്കി അവൻ

മാനവ് : അഹ് , നീ കൃത്യസമയത്ത വന്നത് , ഇതിനെയെല്ലാം കൊന്ന് തള്ളിയിട്ട് ഇതെല്ലം ഏറ്റെടുക്കാൻ ഉത്തരവാദിത്വപ്പെട്ട ഒരാൾ വേണമല്ലോ , പഴയ പകയുടെ പേരിൽ നീ ഇതെല്ലം ചെയ്‌തെന്ന് ഞങ്ങൾ വരുത്തി തീർക്കും , കൊലക്കയർ തന്നെ നിനക്കു വാങ്ങി തരും ഹഹഹ ,,, അയാൾ പറഞ്ഞുകൊണ്ട് ദേവ ഭദ്രൻ നേരെ തിരിഞ്ഞു

മാനവ : മഹേഷിന്റെ വളർത്തു മകൻ ആണ് , ഒരു പുകഞ്ഞ കൊള്ളി , ആ പെണ്ണ് താലി കെട്ടി എന്നെ ഉള്ളു ,ഇവനെ കൂടി ആങ് തീർത്തിട്ട് താൻ അതിനെ കൊണ്ടുപോക്കോ ,,,

അത് കേട്ട ദേവ ഭദ്രൻ ഒന്ന് ചിരിച്ചു ,,,

ദേവ ഭദ്രൻ : അല്ലേലും എനിക്കവളെ പൂവിട്ട് പൂജിക്കാൻ ഒന്നും അല്ല ,,ഹഹഹ ,,, അതും പറഞ്ഞു തന്റെ കൂട്ടാളിക്ക് നേരെ നോക്കി അവൻ അതിൽ ഒരുത്തൻ അച്ചുവിന് നേരെ ചെന്ന് അവനെ പിടിക്കാൻ കൈ ഉയർത്തി

“ ആഹ് “ എന്നൊരു അലർച്ചയോടെ അയാൾ താഴെ വീഴുന്നതും പിടഞ്ഞു പിടഞ്ഞു ജീവൻ നഷ്ടപ്പെടുന്നതും ആണ് എല്ലാവരും കണ്ടത് , എന്താ പെട്ടെന്ന് സംഭവിച്ചത് എന്ന് ആർക്കും മനസ്സിലായില്ല ,,, വന്നവൻ പ്രശ്നക്കാരൻ ആണെന്ന് മനസ്സിലായ ദേവ ഭദ്രനും അവന്റെ കൂട്ടുകാരിൽ ഒരുവനും അവരുടെ കയ്യിലുള്ള തോക്കുകൾ അച്ചുവിന് നേരെ ചൂണ്ടി അവനടുത്തേക്ക് ചെന്ന് നിന്നു

ദേവ ഭദ്രൻ : ഡാ , അതികം അഭ്യാസം വേണ്ട , ഇനി നീ അനങ്ങിയാൽ നിന്റെ ശരീരം ഇവിടെ ചിന്നിച്ചിതറും ,,, അവൻ അച്ചുവിനോട് പരിഹാസത്തോടെ പറഞ്ഞതും അച്ചു അവന് നേരെ തിരിഞ്ഞു ഒന്ന് പുഞ്ചിരിച്ചു

“ടോ 💥💥💥 ടോ 💥💥💥ടോ 💥💥💥

ടോ 💥💥💥 ടോ 💥💥💥ടോ 💥💥💥

ടോ 💥💥💥 ടോ 💥💥💥ടോ 💥💥💥”

ആഹ് ,,,, ഹ്ഹ്ഹ് ,,, ആയ്യോ ,,, അമ്മേ ,,, ആഹ്ഹ ,,,, ആഹ് ,,,, ഹ്ഹ്ഹ് ,,, ആയ്യോ ,,, അമ്മേ ,,, ആഹ്ഹ ,, ആഹ് ,,,, ഹ്ഹ്ഹ് ,,, ആയ്യോ ,,, അമ്മേ ,,, ആഹ്ഹ

പെട്ടെന്ന് അവിടെ തുടരെ തുടരെ ഉള്ള വെടികളും ഓരോരുത്തരുടെ അലർച്ചയും പലരും വീഴുന്നതും , ശരീരങ്ങളിലേക്ക് തെറിച്ചു വീഴുന്ന രക്തവും ,,പേടിച്ചു കണ്ണും ചെവിയും ഇരിക്കെ അടച്ചിരുന്നു പോയി എല്ലാവരും , 2 മിനുട്ടിനു ശേഷം പതിയെ മറ്റു ശബ്ദങ്ങൾ ഒന്നും കേൾക്കാത്തത് കൊണ്ട് ഓരോരുത്തരായി കണ്ണുകൾ തുറന്നു , ചുറ്റും രൂക്ഷമായ രക്തത്തിന്റെ ഗന്ധം എല്ലാവരെയും അലോസരപ്പെടുത്തി , എല്ലാവരും ചുറ്റും ഒന്ന് നോക്കിയ ശേഷം അച്ചുവിന്റെ ഭാഗത്തേക്കു നോക്കി അവിടെ , ഭദ്രനും കൂട്ടുകാരനും നേരത്തെ അച്ചുവിന് നേരെ ചൂണ്ടിയ ഗണ്ണുകൾ ഇപ്പൊ അച്ചുവിന്റെ കയ്യിൽ ആണ് , അത് അച്ചു അവർക്ക് നേരെ ചൂണ്ടി നിൽക്കുക ആണ് , ഇത്ര നേരം അവനും അവിടെയുള്ളവർക്കും കൂടെ ഉണ്ടായിരുന്ന 40ഓളം ഗാർഡ്സ് ഒരാൾ പോലും ബാക്കി ഇല്ലാതെ മൊത്തം വെടിയേറ്റ് കിടക്കുന്നു ,,, ദേവ ഭദ്രനും മാനവും അടക്കം സകല പേരും മുന്നിൽ നിൽക്കുന്ന ആ അവതാരത്തെ നോക്കി അന്തിച്ചു നിന്നുപോയി അവരെല്ലാം .

Recent Stories

The Author

PONMINS

14 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ധിധിപ്പോ എന്താ ഉണ്ടയായെ കർമം കൊണ്ടു് സഹോദരൻ ആയവൻ അച്ചു തന്നെ ആവും. നിങൾ കിടിലന് ആണ് amathiriaalle എഴുത് വായിച്ചിട്ട് വിമ്പ്രമിച്ച് പോയി. എന്നാലും പാവം പയ്യന് ആയി കണ്ട നമ്മടെ ഒമർ 🔥🔥🔥🔥. ഇങ്ങനെ ആണേൽ aa കൂട്ടത്തിലെ എല്ലാർക്കും നല്ലൊരു വെടിച്ചില്ലു backstory കാണും 😎😎😎. ദേവുട്ടി ഞെട്ടിച്ചു കളഞ്ഞു uff……

  2. ♥️♥️♥️♥️♥️♥️♥️

  3. excellent.
    I have seen next 2 parts, so I started to read.

  4. Pl koode onne pariganikku

  5. സൂപ്പർ…😗💖💖💖💖💖 ഇത്ര താമസിക്കുന്നത്???

  6. Oru cintuinity illatha kadha

  7. Late ആക്കാതെ ഇട്ട നല്ലതായിരുന്നു

  8. Haavu vannallooo santhosham.. idakk onn Keri reply chyyuu me.. kaathirunnu maduthu

    1. enikk oru dweepil aann work, avide smart phone allowed alla, ozhiv kittumbozhe idaan kazhiyunnullu ,, sorry for the delay,,, next few parts will be coming days ,,,

      1. Island 👀🤩… Lost 🌚

      2. കുട്ടേട്ടൻസ് ❤❤

        ദിദ് അല്ല.. ദദ്… ഗൗരി എവിടെ 🤔🤔🤔 ആദ്യം അതിന്റെ ബാക്കി താ മുത്തേ… ഏന്നിട്ട് മതി ദിദ്‌ 😊😊.. കട്ട വെയ്റ്റിങ് 4 ഗൗരി ❤❤

      3. Ohh sorry.. ariyilllaayirunnu.. ini evide enthaa enn chothich bhudhimuttikkoolaaa….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com