രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-4 [PONMINS] 285

Views : 37340

അതുകേട്ട എല്ലാവരും ഞെട്ടി, എല്ലാവരും പരസ്പരം നോക്കിയത് അല്ലാതെ ആരും ഒന്നും പറഞ്ഞില്ല ,,

വിശ്വനാഥൻ : നിങ്ങളോട് ഞാൻ ചോദിച്ചത് കേട്ടില്ലേ , ആരാ ചെയ്തത് എന്ന് , ഇത്രയും വെക്തമായി ഞാൻ പറയണം എങ്കിൽ അത് ചെയ്ത ആളെ കൂടി കണ്ടുപിടിക്കാൻ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലെന്ന് ഞാൻ പറയേണ്ട കാര്യം ഇല്ലല്ലോ ,,, അയാൾ അലറികൊണ്ട് പറഞ്ഞു .

അയാളുടെ പേരകുട്ടികളിൽ ചിലർ തല താഴ്ത്തി നിന്നു ,,, അത് കണ്ട അയാൾ ദേഷ്യം കൊണ്ട് വിറച്ചു ,,

വിശ്വനാഥൻ : നിങ്ങൾ പറയുന്നോ അതോ ഞാൻ പറയിപ്പിക്കണോ ,,, അയാൾ വീണ്ടും അലറി

അതുകൂടി കേട്ടതും അയാളുടെ മൂത്തമകളുടെ മകൻ ജയസൂര്യ മുന്നോട്ട് കയറി നിന്നു ,,, അത് കണ്ടതും എല്ലാവരും ഞെട്ടി , 6 മാസം മുൻപ് കല്യാണം കഴിഞ്ഞ അവന്റെ ഭാര്യ 2 മാസം ഗർഭിണി ആണ് ഇപ്പോൾ , ആ പെൺകുട്ടി കണ്ണുകൾ നിറച്ചു നിന്നു “ ടപ്പേ “ ,, വിശ്വൻ ചാടി എണീച്ചു അവന്റെ മുഖം അടച്ചു ഒന്ന് കൊടുത്തു , അടികിട്ടിയ അവൻ ഒരു സൈഡിലേക്ക് തെന്നിപ്പോയി ,,, മുന്നിൽ അതീവ കോപത്തോടെ നിൽക്കുന്ന മുത്തശ്ശനെ കണ്ടതും അവൻ തല ഉയർത്താതെ അങ്ങനെ തന്നെ നിന്നു

വിശ്വനാഥൻ : ഒരു പാവം പെണ്ണിനെ പറഞ്ഞു പറ്റിച്ചു നിന്റെ കാര്യാവും നടത്തി ഗർഭിണി ആക്കിയിട്ട് നീ ഇവിടെ മറ്റൊരു പെണ്ണിന്റെ കൂടെ സുഖിച്ചു വാഴുകയാണ് അല്ലേടാ നായെ ,,, അയാൾ ദേഷ്യത്തോടെ പറഞ്ഞു ,,

അതുകേട്ട എല്ലാവരും വീണ്ടും ഞെട്ടി അവനും ഞെട്ടി , അവൻ മുത്തശ്ശന്റെ മുഖത്തേക്ക് അമ്പരപ്പോടെ നോക്കി

ജയസൂര്യ : പറ്റിച്ചു താലികെട്ടി എന്നത് സത്യം തന്നെ ആണ് , പക്ഷേ ആ പെണ്ണിനെ ഞാൻ ഒന്നും ചെയ്തിട്ടില്ല , അത് എന്റെ കുഞ്ഞൊന്നും അല്ല , അന്നൊരു ബെറ്റിന്റെ മേലെ ചെയ്ത് പോയി അല്ലാതെ അവളെ ഞാൻ ഒന്ന് തൊട്ടിട്ട് പോലും ഇല്ല ,അവൾ എവിടേലും കിടന്ന് ഉണ്ടാക്കിയ കൊച്ചിനെ എന്റെ തലയിൽ കെട്ടി വെക്കാൻ നോക്കുക ആവും ,,,അവനും ദേഷ്യത്തോടെ പറഞ്ഞു

ഇതെല്ലം കേട്ട അവരെല്ലാം അവനെ എന്തോപോലെ നോക്കി ,,

വിശ്വനാഥൻ : ഈ കാര്യം ഇവിടെ മറ്റാർക്കൊക്കെ അറിയാം ,, അയാൾ കടുപ്പത്തിൽ ചോദിച്ചു ,,,

കൂട്ടത്തിൽ നിന്നും മാറ്റ് 3 പേർ കൂടി കയറി നിന്നു , രണ്ടാമത്തെ മകളുടെ മകൾ അനികയും മൂത്തമകന്റെ മകൻ അഭിനന്ദ് ജയസൂര്യയുടെ ഭാര്യ ആശയും .

വിശ്വനാഥൻ : നിങ്ങൾ 4ഉം ആരെ കൂട്ടും ആരെക്കൊണ്ട് അന്വേഷിപ്പിക്കും എങ്ങനെ അന്വേഷിക്കും എവിടെ അന്വേഷിക്കും എന്നൊന്നും എനിക്ക് അറിയണ്ട , ആ പെൺകുട്ടിയെയും അതിന്റെ കുട്ടിയേയും കൊണ്ടല്ലാതെ നിങ്ങൾ ഇനി ഈ പടി ചവിട്ടാൻ പാടില്ല , അവളെക്കൊണ്ട് വന്നതിനു ശേഷം രണ്ടുപേരുടെയും ഭാഗം നമുക്ക് കേൾക്കാം , ഈ തറവാടിന്റെ പ്രശ്നം തീരണമെങ്കിൽ ആ കുട്ടി ഇവിടെ എത്തണം , ഇല്ലേൽ അവളെ കാക്കുന്ന ഒരുവൻ ഇവിടെ വരും അയാൾ ഇവിടെ വന്നാൽ നമ്മുടെ എല്ലാം ജീവൻ അവന്റെ കൈകൊണ്ട് തീരും ,,,,, അയാൾ ഒരു പ്രതേക ഭാവത്തിൽ പറഞ്ഞു ,അയാളുടെ പറച്ചിൽ കേട്ട എല്ലാവര്ക്കും പേടി തോന്നി ,

വിശ്വനാഥൻ : എല്ലാവരും ഇവരെ സഹായിക്കണം , ആ കുട്ടിയെ ഇവിടെ കൊണ്ട് വരണം , അവൾ ഇവിടെ എത്തിയില്ലെങ്കിൽ നമ്മുടെ എല്ലാം ജീവൻ പോകും , ഞാൻ കളി പറയുന്നത് അല്ല , സംഭവം സീരിയസ് ആണ് , അതുകൊണ്ട് ആ കുട്ടിയെ കണ്ടെത്താൻ ഉള്ള മാർഗങ്ങൾ നോക്കുക പെട്ടെന്ന് തന്നെ ,,, അയാൾ അത്രയും പറഞ്ഞു അവിടുന്ന് എണീച്ചു റൂമിലേക്ക് പോയി ,മറ്റുള്ളവർ എല്ലാം കേട്ട കാര്യങ്ങളിൽ വിജ്രംഭിച്ചു നിന്നു .

തുടരും

 

 

 

Recent Stories

The Author

PONMINS

14 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ധിധിപ്പോ എന്താ ഉണ്ടയായെ കർമം കൊണ്ടു് സഹോദരൻ ആയവൻ അച്ചു തന്നെ ആവും. നിങൾ കിടിലന് ആണ് amathiriaalle എഴുത് വായിച്ചിട്ട് വിമ്പ്രമിച്ച് പോയി. എന്നാലും പാവം പയ്യന് ആയി കണ്ട നമ്മടെ ഒമർ 🔥🔥🔥🔥. ഇങ്ങനെ ആണേൽ aa കൂട്ടത്തിലെ എല്ലാർക്കും നല്ലൊരു വെടിച്ചില്ലു backstory കാണും 😎😎😎. ദേവുട്ടി ഞെട്ടിച്ചു കളഞ്ഞു uff……

  2. ♥️♥️♥️♥️♥️♥️♥️

  3. excellent.
    I have seen next 2 parts, so I started to read.

  4. Pl koode onne pariganikku

  5. സൂപ്പർ…😗💖💖💖💖💖 ഇത്ര താമസിക്കുന്നത്???

  6. Oru cintuinity illatha kadha

  7. Late ആക്കാതെ ഇട്ട നല്ലതായിരുന്നു

  8. Haavu vannallooo santhosham.. idakk onn Keri reply chyyuu me.. kaathirunnu maduthu

    1. enikk oru dweepil aann work, avide smart phone allowed alla, ozhiv kittumbozhe idaan kazhiyunnullu ,, sorry for the delay,,, next few parts will be coming days ,,,

      1. Island 👀🤩… Lost 🌚

      2. കുട്ടേട്ടൻസ് ❤❤

        ദിദ് അല്ല.. ദദ്… ഗൗരി എവിടെ 🤔🤔🤔 ആദ്യം അതിന്റെ ബാക്കി താ മുത്തേ… ഏന്നിട്ട് മതി ദിദ്‌ 😊😊.. കട്ട വെയ്റ്റിങ് 4 ഗൗരി ❤❤

      3. Ohh sorry.. ariyilllaayirunnu.. ini evide enthaa enn chothich bhudhimuttikkoolaaa….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com