രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-4 [PONMINS] 285

Views : 37342

ഒരു പൊട്ടിക്കരിച്ചിലോടെ കിഷോർ അവനെ ചേർത്ത് പിടിച്ചു , അവന്റെ അങ്ങനെ ഒരു ഭാവം അച്ചുവിനെ സങ്കടത്തിൽ ആഴ്ത്തി , കിഷോർ ഒന്ന് ശാന്തമായതും പതിയെ തലപൊക്കി അച്ചുവിൽ നിന്നും അല്പം മാറി നിന്നു

കിഷോർ : അച്ചു , നിനക്കറിയാലോ എന്റെ കുഞ്ചുവിനെ , അവൾക്കിപ്പോ 5 വയസ്സ് ആണ് ,സന്തോഷത്തോടെ തന്നെയാ ഞങ്ങൾ എല്ലാം ഇവിടെ കഴിഞ്ഞിരുന്നത് , 3 മാസം മുൻപ് അവൾ ഒന്ന് വീണു , പുറമെ പരിക്കുകൾ ഒന്നും ഇല്ലെങ്കിലും ബോധം വരാത്തത് കണ്ട് ഞങ്ങൾ ഹോസ്പിറ്റലിൽ കൊണ്ട് പോയി , ചില ടെസ്റ്റുകളും മറ്റും നടത്തി അവിടുത്തെ ഡോക്ടർ എന്തോ ഒരു സംശയം ഉണ്ടെന്ന് പറഞ്ഞു വേറെ ഒരു ഹോസ്പിറ്റലിലേക്ക് റെഫർ ചെയ്തു , അവിടെ പോയി ടെസ്റ്റ് ചെയ്ത് റിസൾട്ട് വന്ന് ഡോക്ടറെ കാണിച്ചു , മോൾക്ക് ,, മോൾക്ക് ,, ഒരു പ്രതേക തരം അസുഗം ആണെന്നും , അത് ചികിൽസിച്ചു ഭേദമാക്കൻ ബുദ്ധിമുട്ടാണെന്നും , ഇനി ചികിൽസിച്ചു നോക്കണമെങ്കിലും ലക്ഷങ്ങളുടെ വിലയുള്ള മരുന്നുകൾ വേണമെന്നും പറഞ്ഞപ്പോൾ , ഞാൻ ആകെ തളർന്ന് പോയി അച്ചു , എന്റെ കുട്ടി വേദന കാരണം സഹിക്കാൻ കഴിയാതെ കിടന്ന് പുളയുന്നത് ദിവസം എന്റെ ഈ കണ്ണുകൾ കൊണ്ടല്ലേ ഞാൻ കാണുന്നത് , പിന്നെ എന്റെ കണ്ണിൽ വേദന അല്ലാതെ എന്താ കാണാൻ കഴിയ , എന്റെ കുഞ്ഞിന് ഒന്ന് ചികിൽസിക്കാൻ പോലും കഴിയാത്ത ഒരു അച്ഛൻ ആയി പോയില്ലേ ഞാൻ ,,,, അവൻ കരച്ചിലോടെ പറഞ്ഞുകൊണ്ട് താഴെക്കിരുന്നു പോയി ,,,

ഇതെല്ലം കണ്ടും കെട്ടും അച്ചുവിന്റെ കണ്ണുകളും നിറഞ്ഞൊഴുകി , അവൻ കിഷോറിനെ ചേർത്ത് പിടിച്ചു കുറച്ചു നേരം അങ്ങനെ ഇരുന്നു ,, പിന്നെ പതിയെ അടർന്നു മാറി അവന്റെ മുഖത്തേക്ക് നോക്കി

അച്ചു : എന്നിട്ട് പൈസ സംഘടിപ്പിക്കാൻ എന്തൊക്കെ വഴി നോക്കി ,,

കിഷോർ : കുറെ വഴി നോക്കി , പലരോടും ചോദിച്ചു , പലിശക്കെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചു , വീട് വിറ്റാൽ കിട്ടുമെന്ന് നോക്കി , നമ്മുടെ ആവശ്യം അറിയുന്ന ചിലർ ന്യായ വില പോലും വില കണ്ടില്ല , അതുകൊണ്ട് ഇതിനോട്ട് തികയുകയുമില്ല ,,

അച്ചു : ഞാൻ നിങ്ങടെ ആരാ ,,, പെട്ടെന്നാണ് അച്ചുവിന്റെ ശബ്ദം അവിടെ ഉയർന്നത് ,,,

കിഷോർ ഒരു നിമിഷം ഞെട്ടിപ്പോയി

അച്ചു : പറ ഞാൻ നിങ്ങടെ ആരാ ,,, അവൻ വീണ്ടും ചോദിച്ചു

കിഷോർ : നീ എന്റെ അനിയൻ കുട്ടൻ അല്ലേടാ ,,,

അച്ചു ; അല്ല , ആയിരുന്നേൽ ഇത്ര വലിയൊരു കാര്യം എന്നിൽ നിന്നും മറകില്ലായിരുന്നു , കണ്ട പലിശക്കാരുടെ കാല് പിടിക്കാൻ പോകില്ലായിരുന്നു , ഒരു വാക്ക് ,, ഒരു വാക്ക് എന്നോട് പറയാൻ തോന്നിയോ ,,

അത്രയും പറഞ്ഞു കിഷോറിനെ ഒന്ന് നോക്കാതെ അവൻ തിരിച്ചു നടന്നു , അവനെ കാത്തെന്ന പോലെ ഉമ്മറത്തു തന്നെ അവന്റെ ഫ്രണ്ട്‌സ് എല്ലാം നിൽക്കുന്നുണ്ടായിരുന്നു , അച്ചു ആരെയും നോക്കാതെ അകത്തേക്ക് കയറി അവിടെ ഗുരുക്കളും ഭാര്യയും ഇരിക്കുന്നുണ്ട് , വലിഞ്ഞു മുറുകിയ മുഖവുമായി മുന്നിൽ വന്നു നിൽക്കുന്ന അച്ചുവിനെ കണ്ടതും അവർ സംഭവം എന്തെന്നറിയാതെ പകച്ചു

അച്ചു : ചേച്ചി ,, ചേച്ചി ,,, അവൻ അകത്തേക്ക് നോക്കി വിളിച്ചു , മോളെയും തോളിൽ ഇട്ട് കിഷോറിന്റെ ഭാര്യ രേഖ പുറത്തേക്ക് വന്നു ,അവന്റെ മുന്നിൽ എത്തി അവനെ ഒന്ന് പകച്ചു നോക്കി നിന്നു

അച്ചു : നാളെ രാവിലെ ഇവിടെ ആംബുലൻസ് വരും , മോളെ റെഡി ആക്കി ചേച്ചിയും റെഡി ആയി നിൽക്കണം ,മെഡിക്കൽ റിപ്പോർട്സും അത്യാവശ്യം വേണ്ട ഡ്രെസ്സും കരുതണം , കൊച്ചിക്ക് ആണ് പോകുന്നത് , അവിടുത്തെ ഹോസ്പിറ്റലിൽ ആദ്യം കാണിച്ചു നോക്കാം , ബാക്കി പിന്നെ , ഇതാ ഇവർക്കൊക്കെ ഞാൻ പുറത്തുള്ള ആരോ ആണ് അതോണ്ടല്ലേ ഇത്രക്കും വലിയൊരു കാര്യം ഉണ്ടായിട്ടും എന്നോട് ഒരു വാക്ക് പറയാൻ നില്ക്ക ഞ്ഞെ,

ചേച്ചിക്ക് ഈ അനിയനെ വിശ്വാസം ഉണ്ടേൽ നാളെ ആ ആംബുലൻസിൽ കയറി വരണം , ലോകത്തു എവിടെ എങ്കിലും ഈ അസുഖത്തിന് മരുന്നുണ്ടേൽ നമ്മൾ കുഞ്ഞിനെ അവിടെ കൊണ്ടുപോയിരിക്കും ഇത് ഞാൻ എന്റെ അമ്മയുടെ മേൽ എന്റെ ചേച്ചിക് തരുന്ന വാക്ക , അതിനിനി ഒരു പലിശക്കാരുടെം കാലുപിടിക്കണ്ട ലക്ഷങ്ങൾ അല്ല കോടികൾ മുടക്കേണ്ടി വന്നാലും അത് ഈ അച്ചു മുടക്കും ,,,,, അത്രയും പറഞ്ഞു കാറ്റ് പോലെ അവൻ അവിടുന്ന് ഇറങ്ങി പോയി അവന്റെ പിന്നാലെ മറ്റുള്ളവരും ,,

സംഭവിച്ചതെല്ലാം ഒരു ഞെട്ടലോടെ നോക്കി നിൽക്കുക ആണ് ആ കുടുംബം , അച്ചുവിനോട് കാര്യങ്ങൾ തുറന്നു പറയാതിരുന്നത് തെറ്റയിപ്പോയെന്ന് അപ്പോഴാണ് അവർക്കെല്ലാം മനസ്സിലായത് .ഒരു കുറ്റബോധത്തോടെ അവരെല്ലാം നാളേക്ക് വേണ്ടി കാത്തിരുന്നു .

————

 

ഗുരുക്കളുടെ വീട്ടിൽ നിന്നും ഇറങ്ങി അതെ ദേഷ്യത്തോടെ ആണ് അച്ചു വീട്ടിലേക്ക് നടന്നത് കൂടെ തന്നെ അവനെ പലതും പറഞ്ഞു സമാധാനിപ്പിക്കാൻ നോക്കുന്നുണ്ട് ,വീടിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറിയതും ഗെസ്റ്റുകൾ വന്ന് തുടങ്ങിയത് കൊണ്ട് അത്യാവശ്യം തിരക്കുണ്ടായിരുന്നു , ആരെയും മൈൻഡ് ചെയ്യാതെ ആണ് അവർ അകത്തേക്ക് നടന്നതെങ്കിലും 6 കിടിലൻ ചെക്കന്മാർ അതിലൂടെ കടന്ന് പോയതും മുഴുവൻ പിടക്കോഴികളും അവരുടെ പുറകെ വെച്ചു പിടിച്ചു , കൂടാതെ ചെക്കന്മാരുടെ ലൂക്സ്‌ പിടക്കോഴികളുടെ ഇടയിൽ കാട്ട് തീ പോലെ പടർന്നു , അവർ കേറിപ്പോയത് തറവാട്ട് വീട്ടിലേക്ക് ആയത് കൊണ്ട് തന്നെ പിന്നാലെ പൂവൻ ആരും നിന്നില്ല , പുറത്തേക്ക് ഇറങ്ങുന്നതും നോക്കി കണ്ണിൽ എണ്ണ ഒഴിച്ചെന്ന പോലെ നോക്കി നോക്കി ഇരുന്നു .

റൂമിലെത്തിയ ചെക്കൻസ് ഫ്രഷ് ആയി ഡ്രസ്സ് ചേഞ്ച് ചെയ്ത് റെഡി ആയി , എല്ലാവരും ബ്ലാക്ക് ഷർട്ട് ആണ് ഇട്ടിരുന്നത് , അച്ചുവും റാമും ഒമേറും മുണ്ടുടുത്തു ,റെഡി ആയി താഴെ എത്തിയ അവരെ കണ്ട എല്ലാവരും കുറച്ചു നേരെ എല്ലാവരെയും ഒന്ന് നോക്കി , ഒന്നിനൊന്ന് മെച്ചം എന്ന പോലെ ഇടുപ്പോടെ നിൽക്കുന്ന 6 പേരെ കണ്ടതും പിടക്കോഴികൾ വീണ്ടും തലപൊക്കി വന്നു .

നിവിനും വിച്ചുവും തിരക്കുകളിൽ ആയിരുന്നു , അച്ചു സീതട്ടിയുടെ അടുത്തേക്ക് ചെന്ന് അവളുടെ ഒരുക്കങ്ങൾ എല്ലാം വിലയിരുത്തി , ആദ്യം അവരുടെ ഡാൻസ് ആയത് കൊണ്ട് അത് കഴിഞ്ഞു ഇവിടുന്ന് മാറാം എന്നായിരുന്നു അച്ചുവിന്റെ പ്ലാൻ , അതുകൊണ്ട് അവിടെ ആയി അവൻ ചുറ്റി പറ്റി നടന്നു , അതിനിടക്ക് പലപ്പോഴായി മനുവും ദീപുവും എല്ലാം കണ്ടെങ്കിലും അവരുടെ പുച്ഛിച്ചുള്ള ചിരിക്ക് അതിലേറെ വലിയ ചിരി തിരിച്ചു നൽകി അവനും കട്ടക്ക് നിന്നു .

അതികം താമസിക്കാതെ പരിപാടികൾ തുടങ്ങി , ആദ്യം രണ്ടു കപിൽസിനെയും സ്റ്റേജിലേക്ക് ക്ഷണിച്ചു , ആദ്യയും സാന്ദ്രയും അഹങ്കാരത്തിൽ തന്നെ സ്റ്റേജിലേക്ക് കയറി , അടുത്ത പരുപാടി സീതുട്ടിടേം ദേവൂട്ടീടേം ഡാൻസ് ആയിരുന്നു , നല്ല രീതിയിൽ തന്നെ അവരുടെ ഡാൻസ് എല്ലാവരും കരഘോഷത്തോടെ തന്നെ എല്ലാവരും സ്നേഹത്തോടെ ഗംഭീരമാക്കി , ആ പ്രോഗ്രാം കഴിഞ്ഞതും അവനും ഫ്രണ്ട്സും പുറകിലെ കുറച്ചു മാറിയുള്ള കുളപ്പടവിലേക്ക് നടന്നു , പോകുന്ന വഴി അവർ നിളയെ കണ്ടിരുന്നു , അവളോട് നവിയോട് ഫ്രീ ആയാൽ അങ്ങോട്ട് വരാൻ പറഞ്ഞു ഏൽപ്പിച്ചു , അവർ പടവുകളിൽ ഇരുന്നു വർത്തമാനങ്ങളിലേക്ക് തിരിഞ്ഞു .
———————————————————-

ദേവ ഭദ്രനും ഫ്രണ്ട്സും ഗാർഡ്സും കൂടെ ഏകദേശം 30 ഓളം പേർ ഉണ്ടായിരുന്നു , പങ്കെടുക്കാൻ ഒട്ടും താല്പര്യമില്ലാതെ ആണ് ദേവ ഭദ്രൻ അകത്തേക്ക് കയറിയത് എന്നാൽ ശ്വാസം പോലും എടുക്കാൻ മറന്നു പോയ പോലെ നിൽക്കേണ്ട അവസ്ഥ വന്നു അവന് , സ്റ്റേജിൽ അതി മനോഹാരികൾ ആയ രണ്ടു പെൺകുട്ടികളുടെ മനം മയക്കുന്ന ഡാൻസ് , അത് കണ്ണെടുക്കാതെ നോക്കി നിന്നുപോയി അവൻ , അതിൽ ഒരാളുടെ മുഗം വെക്തമായി കണ്ടതും അവന്റെ കണ്ണുകൾ കൂടുതൽ തിളങ്ങി , ഉടനെ ഫോൺ എടുത്തു അവളുടെ ഫോട്ടോയും വിഡിയോയും എടുത്ത് വീര ഭദ്രനും വിജയേന്ദ്രനും അയച്ചു അവൻ നിമിഷങ്ങൾക്കകം വിജയേന്ദ്രന്റെ മറുപടി കിട്ടി അവൻ

Recent Stories

The Author

PONMINS

14 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ധിധിപ്പോ എന്താ ഉണ്ടയായെ കർമം കൊണ്ടു് സഹോദരൻ ആയവൻ അച്ചു തന്നെ ആവും. നിങൾ കിടിലന് ആണ് amathiriaalle എഴുത് വായിച്ചിട്ട് വിമ്പ്രമിച്ച് പോയി. എന്നാലും പാവം പയ്യന് ആയി കണ്ട നമ്മടെ ഒമർ 🔥🔥🔥🔥. ഇങ്ങനെ ആണേൽ aa കൂട്ടത്തിലെ എല്ലാർക്കും നല്ലൊരു വെടിച്ചില്ലു backstory കാണും 😎😎😎. ദേവുട്ടി ഞെട്ടിച്ചു കളഞ്ഞു uff……

  2. ♥️♥️♥️♥️♥️♥️♥️

  3. excellent.
    I have seen next 2 parts, so I started to read.

  4. Pl koode onne pariganikku

  5. സൂപ്പർ…😗💖💖💖💖💖 ഇത്ര താമസിക്കുന്നത്???

  6. Oru cintuinity illatha kadha

  7. Late ആക്കാതെ ഇട്ട നല്ലതായിരുന്നു

  8. Haavu vannallooo santhosham.. idakk onn Keri reply chyyuu me.. kaathirunnu maduthu

    1. enikk oru dweepil aann work, avide smart phone allowed alla, ozhiv kittumbozhe idaan kazhiyunnullu ,, sorry for the delay,,, next few parts will be coming days ,,,

      1. Island 👀🤩… Lost 🌚

      2. കുട്ടേട്ടൻസ് ❤❤

        ദിദ് അല്ല.. ദദ്… ഗൗരി എവിടെ 🤔🤔🤔 ആദ്യം അതിന്റെ ബാക്കി താ മുത്തേ… ഏന്നിട്ട് മതി ദിദ്‌ 😊😊.. കട്ട വെയ്റ്റിങ് 4 ഗൗരി ❤❤

      3. Ohh sorry.. ariyilllaayirunnu.. ini evide enthaa enn chothich bhudhimuttikkoolaaa….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com