രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-4 [PONMINS] 285

Views : 37342

എന്നാൽ അതുകൂടി കേട്ടതും ദേവ ഭദ്രനും കൂട്ടരും ദേഷ്യം കൊണ്ട് വിറച്ചു ,

ആദ്യ : ദേവൂട്ടി നീ ഇല്ലാത്തത് പറയരുത് , അവൾക്ക് അങ്ങനെ ഒരിഷ്ട്ടവും ഇല്ലെന്ന് ഞങ്ങൾക്ക് നല്ലപോലെ അറിയാം ,,,

ദേവൂട്ടി : ഞാൻ ചുമ്മാ പറയൊന്നും അല്ല , എന്റെ ചേച്ചി എന്നോട് പറഞ്ഞതാ , “സീതയുടെ രാമൻ ”
,,, അവൾ നിറഞ്ഞ ചിരിയോടെ പറഞ്ഞു

അതുകൂടി കേട്ടതും അതുവരെ ദേഷ്യം കടിച്ചു പിടിച്ചു നിന്നിരുന്ന ദേവ ഭദ്രൻ ഇരുന്നിടത് നിന്നു ചാടി എണീച്ചു

“ ഹഹഹഹ , അപ്പോ ഞാൻ വിചാരിച്ചപോലെ ഇത് നല്ല രീതിയിൽ മുന്നോട്ട് പോവില്ല “,, ദേവ ഭദ്രൻ അട്ടഹാസത്തോടെ പറഞ്ഞു നിർത്തി ,,,

അവൻ പതിയെ നടന്ന് മഹേഷിന്റെ അടുത്തെത്തി , അയാളെ അടിമുടി ഒന്ന് ശേഷം ദേവൂട്ടിയെയും

ദേവ ഭദ്രൻ : എനിക്ക് ഇഷ്ട്ടപെട്ടതെന്തും സ്വന്തമാക്കി ആണ് ശീലം , അത് നല്ല രീതിയിൽ ആയാലും ബലം പിടിച്ചായാലും ഞാൻ നേടുക തന്നെ ചെയ്യും , അതിനു നിന്നെ ഒക്കെ കൊന്ന് തള്ളേണ്ടി വന്നാലും മടിക്കില്ല ഞാൻ ,,,,
സംസാരിച്ചു തുടങ്ങിയത് പതിഞ്ഞ ശബ്ദത്തോടെ ആണെങ്കിലും അവസാനം അതിൽ ഉണ്ടായ ക്രൗരം മഹേഷിൽ പേടി ജനിപ്പിച്ചു , എന്നാൽ അത് പുറത്തു കാണിക്കാതെ മഹേഷ് അവന്റെ കോളറിൽ കയറി പിടിച്ചു പിന്നോട്ട് തള്ളി

മഹേഷ് : ഡാ , എന്താടാ നായെ നീ പറഞ്ഞെ , ഞങ്ങടെ വീട്ടിൽ വന്നു ഞങ്ങളെ അങ് ഞങ്ങളെ നീ അങ് എന്ന ഓലത്തുമെന്ന , ഇറങ്ങിപ്പോടാ നായെ , ഇനി ഒരു നിമിഷം നിന്നെ ഇവിടെ കണ്ടുപോകരുത് , ഏട്ടാ അളിയാ ഇറക്കി വീട് ഈ നാറിയെ , ഇവനുമായി ഒരു കോൺട്രാക്റ്റും വേണ്ട , ഇപ്പൊ ഈ നിമിഷം അത് ക്യാൻസൽ ചെയ്തേക്ക് ,,,, അയാൾ ദേഷ്യത്തിൽ അലറി ,,മുഖമെല്ലാം വലിഞ്ഞു മുറുകിയിട്ടുണ്ട് ,,,

“ധൂം ” പെട്ടെന്നു നെഞ്ചിൽ ഏറ്റ ശക്തമായ ചവിട്ടിൽ മഹേഷ് തെറിച്ചു വീണു , ജാനകിയും ദേവുട്ടിയും “അയ്യോ” എന്നാലറിക്കൊണ്ട് താഴെ വീണു കിടക്കുന്ന മഹേഷിനടുത്തേക്ക് ഓടി അയാളെ പിടിച്ചു പൊക്കി , മുന്നോട്ട് നോക്കിയ മഹേഷ് കണ്ടത് ദേഷ്യം കൊണ്ട് വിറച്ചു ചോര കണ്ണുകളുമായി നിൽക്കുന്ന ദേവ ഭദ്രനെ ആണ് ,,

ദേവ ഭദ്രൻ : എന്റെ ദേഹത്തു കൈ വെക്കാൻ മാത്രം ധൈര്യമോ തനിക്ക് ,,, ഇതിനുള്ളത് മുതലും പലിശയുമായി തന്നെ തരുന്നുണ്ട് തനിക്ക് , അതിനു മുൻപ് ചില കാര്യങ്ങൾ ക്ലാരിഫൈ ചെയ്യാൻ ഉണ്ട് , ഞാൻ ഇന്നിവിടെ വന്നത് തന്റെ ഒണക്ക കമ്പനിയുമായി ഒരു ഡീലിനും അല്ല , ഞാൻ ക്യാഷ് കൊടുത്തു വാങ്ങിയ RM ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ ഡോക്യൂമെന്റസ് കളക്ട ചെയ്യൻ ആണ് ,,,,അവൻ ദേഷ്യത്തോടെ വിറച്ചുകൊണ്ട് പറഞ്ഞു

അവൻ പറഞ്ഞത് കേട്ട മഹേഷ് ആകെ ഞെട്ടിപോയി ,

ഞെട്ടലോടെ തന്നെ മഹേഷ് മാനവിന്റെ മുഖത്തേക്ക് നോക്കി , അവിടെ അവനെ നോക്കിയുള്ള പുച്ഛച്ചിരിയോടെ നിൽക്കുന്ന മാനവിനെയും ശങ്കറിനെയും കണ്ടതും മഹേഷിന് ദേവ ഭദ്രൻ പറഞ്ഞത് സത്യമാണെന്ന് മനസ്സിലായി , മഹേഷ് മാനവിന് മുന്നിലേക്ക് പാഞ്ഞു ചെന്ന് അവന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു

മഹേഷ് : എന്തിനാ , എന്തിനാ നിങ്ങൾ ഇതൊക്കെ ചെയ്തേ , എന്റെ ഇത്ര നാളത്തെ അദ്ധ്വാനം നിനക്കൊക്കെ നിന്റെ ഇഷ്ടത്തിന് തട്ടി കളിയ്ക്കാൻ ഉള്ളതാണോടാ ,, മഹേഷ് മാനവിനു നേരെ ചീറി ,,,

ബിജേഷും മനുവും വന്ന് മഹേഷിനെ പിടിച്ചു മാറ്റി , പിന്നോട്ട് തള്ളി ,, മാനവ് മഹേഷിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടതും കഴുത്തു ഒന്ന് തടവി അയാൾ മഹേഷിന്റെ നേരെ നോക്കി ,

മാനവ് : പിന്നെ ഞങ്ങൾ നീ തരുന്ന പിച്ച കാഷും വാങ്ങി ആസനത്തിൽ വാലും ചുരുട്ടി ഇരിക്കണം എന്ന് കരുതിയോ ,

അയാൾ പരിഹാസത്തോടെ മഹേഷിനോട് ചോദിച്ചു

മാനവ് : നീ , നീ ആണ് എല്ലാത്തിനും കാരണം ,, മാനവ് ജാനകിക്ക് നേരെ നോക്കി അലറി

മാനവ : നിന്നെയും കൊണ്ട് ഇവൻ അന്ന് ഇവിടുന്ന് പോയില്ലായിരുന്നു എങ്കിൽ എന്റെ സ്വപ്‌നങ്ങൾ എല്ലാം നടക്കുമായിരുന്നു , ഒരു കോടീശ്വരിയെ ഇവന് വേണ്ടി ഞാൻ കണ്ടു വെച്ചിരുന്നു , ആ കല്യാണം നടന്നിരുന്നു എങ്കിൽ എന്റെ കൈകളിലേക്ക് കോടികൾ ഒഴുകുമായിരുന്നു ,എന്നാൽ നീ കാരണം ഇവൻ ഇവിടുന്ന് പോയപ്പോൾ എനിക്കുണ്ടായ നഷ്ട്ടം തീർത്താൽ തീരാത്തത് ആയി , നിങ്ങളെ കണ്ടു പിടിച്ചു നിന്നെ കൊല്ലാൻ ഒരുപാട് അലഞ്ഞു ഞാൻ , പക്ഷേ കണ്ടു കിട്ടിയില്ല , പിന്നെ ഇവനെ ഞാൻ കണ്ടു പിടിച്ചു കോടീശ്വരൻ ആയ ഇവനെ അങ്ങനെ അങ് വിടാൻ പറ്റുമോ അതുകൊണ്ട് അച്ഛനോടും അമ്മയോടും പറഞ്ഞു സമ്മതിപ്പിച്ചു നിങ്ങളെ ഇവിടെ വരുത്തി , ഹഹഹ ,, അത് സ്നേഹം കൊണ്ടാണെന്ന് കരുതിയ നിങ്ങൾ വിഡ്ഢികൾ ഹഹഹ ,,, ഇപ്പോ നിന്റെ സർവ്വതും എനിക്ക് സ്വന്തം , ഇനി ഞാൻ എന്റെ സ്വപ്‌നങ്ങൾ നേടിയെടുക്കും ഹഹഹ ,,,,, അയാൾ ഒരു ഭ്രാന്തനെ പോലെ അട്ടഹസിച്ചു

Recent Stories

The Author

PONMINS

14 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ധിധിപ്പോ എന്താ ഉണ്ടയായെ കർമം കൊണ്ടു് സഹോദരൻ ആയവൻ അച്ചു തന്നെ ആവും. നിങൾ കിടിലന് ആണ് amathiriaalle എഴുത് വായിച്ചിട്ട് വിമ്പ്രമിച്ച് പോയി. എന്നാലും പാവം പയ്യന് ആയി കണ്ട നമ്മടെ ഒമർ 🔥🔥🔥🔥. ഇങ്ങനെ ആണേൽ aa കൂട്ടത്തിലെ എല്ലാർക്കും നല്ലൊരു വെടിച്ചില്ലു backstory കാണും 😎😎😎. ദേവുട്ടി ഞെട്ടിച്ചു കളഞ്ഞു uff……

  2. ♥️♥️♥️♥️♥️♥️♥️

  3. excellent.
    I have seen next 2 parts, so I started to read.

  4. Pl koode onne pariganikku

  5. സൂപ്പർ…😗💖💖💖💖💖 ഇത്ര താമസിക്കുന്നത്???

  6. Oru cintuinity illatha kadha

  7. Late ആക്കാതെ ഇട്ട നല്ലതായിരുന്നു

  8. Haavu vannallooo santhosham.. idakk onn Keri reply chyyuu me.. kaathirunnu maduthu

    1. enikk oru dweepil aann work, avide smart phone allowed alla, ozhiv kittumbozhe idaan kazhiyunnullu ,, sorry for the delay,,, next few parts will be coming days ,,,

      1. Island 👀🤩… Lost 🌚

      2. കുട്ടേട്ടൻസ് ❤❤

        ദിദ് അല്ല.. ദദ്… ഗൗരി എവിടെ 🤔🤔🤔 ആദ്യം അതിന്റെ ബാക്കി താ മുത്തേ… ഏന്നിട്ട് മതി ദിദ്‌ 😊😊.. കട്ട വെയ്റ്റിങ് 4 ഗൗരി ❤❤

      3. Ohh sorry.. ariyilllaayirunnu.. ini evide enthaa enn chothich bhudhimuttikkoolaaa….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com