രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-4 [PONMINS] 285

Views : 37340

“ അയാൾ ഞാൻ വിളിച്ചിട്ട് വന്നതാണ് “” പെട്ടെന്ന് അവിടെ മാനവിന്റെ ശബ്ദം ഉയർന്നു കേട്ടു , അങ്ങോട്ട് നോക്കിയ മഹേഷ് കണ്ടത് മാനവും ദേവ ഭദ്രനും കൂട്ടരും ഒരു ചിരിയോടെ നടന്ന് വരുന്നതാണ് ,, അത് കണ്ട മഹേഷ് കാര്യം മനസ്സിലാവാതെ അവരെ നോക്കി

മാനവ് മഹേഷിനെയും രെജിസ്ട്രാറെയും മറ്റുള്ളവരെയും കൂട്ടി സ്റ്റേജിലേക്ക് നടന്നു ,അവിടെ സീതുട്ടിയും നിളയും നവീനും അച്ചുവും കൂട്ടുകാരും ഒഴികെ ബാക്കി ഉള്ളവർ എല്ലാം ഉണ്ടായിരുന്നു ,

“ ഹായ് , ആം ദേവ ഭദ്രൻ “,,, അയാൾ എല്ലാവരെയും ഒന്ന് നോക്കി പറഞ്ഞ ശേഷം അവിടെയുള്ള ഒരു ചെയറിലേക്ക് ആയി ഇരുന്നു കൊണ്ട് ഇടതു കാലിൽ വലതു കാല് കയറ്റി വെച്ച് അഹങ്കാരത്തോടെ ഇരുന്നു ,

ദേവ ഭദ്രൻ : RM ഗ്രൂപ്പുമായി ഒരു പുതിയ പ്രൊജക്റ്റ് ലോഞ്ചിന് വന്നതാണ് ഞാൻ പക്ഷേ ഇവിടെ എത്തിയപ്പോൾ എന്റെ മനസ്സ് നിറച്ച ഒരു കാഴ്ച്ച ഞാൻ കണ്ടു , എന്റെ പെണ്ണ് , കണ്ട മാത്രയിൽ അവൾ എന്റെ ഉള്ളിൽ കയറിപ്പോയി , സൊ ഞാൻ മാന്യമായ രീതിയിൽ ഒരു പ്രൊപോസൽ വെച്ചു , അതിനുള്ള മറുപടി എന്താണെന്ന് എനിക്കറിഞ്ഞാൽ കൊള്ളാം മഹേഷ് ,,,, അവൻ നോർമൽ രീതിയിൽ ആണ് സംസാരിച്ചത്

അവന്റെ സംസാരം കേട്ട ആർക്കും പ്രേതേകിച് ഒന്നും തോന്നിയില്ല ഒരു മാന്യമായ രീതിയിൽ പെണ്ണ് ചോദിക്കുന്നു അത്രയേ കരുത്തു .

മഹേഷ് : അത് , mr ദേവ ഭദ്രൻ , ഞാൻ അപ്പൊ തന്നെ ഏട്ടനോട് പറഞ്ഞിരുന്നു , അവൾക്ക് ഇഷ്ട്ടപെട്ട ആളുമായെ അവളുടെ വിവാഹം നടക്കു , അത് എന്റെ വല്യച്ഛൻ ദൈവ സന്നിധിയിൽ വെച്ച് വാക്ക് വാങ്ങിയതാണ് ,,,

മഹേഷ് അവരോട് നല്ല രീതിയിൽ തന്നെ മറുപടി കൊടുത്തു ,,

സാന്ദ്ര : അതിനു അവൾക്ക് അങ്ങനെ ആരെയും ഇഷ്ടമൊന്നും അല്ലാലോ , അവളോട് ചോദിച്ചു നോക്ക് ഈ സാറിനെ കല്യാണം കഴിക്കാൻ ഇഷ്ടമാണോ എന്ന് ,,,,, അവരുടെ സംസാരത്തിനിടക്ക് ബിജേഷിൽ നിന്നും കാര്യങ്ങൾ അറിഞ്ഞ സാന്ദ്ര ഉടനെ ചാടി കേറി പറഞ്ഞു , അതുകേട്ട ദേവ ഭദ്രനും കൂട്ടർക്കും സന്തോഷമായി

മാനവ : അതെ , അവളോട് അഭിപ്രായം ചോദിക്കാം , അവൾക്ക് അങ്ങനെ ആരുമായും അടുപ്പം ഒന്നും ഇല്ലാലോ , പിന്നെന്താ പ്രശ്നം ,,,, അയാൾ അതീവ സന്തോഷത്തോടെ പറഞ്ഞു

എന്നാൽ അവരുടെ ഈ രീതികൾ ഒന്നും ജാനകിക്കും മീനാക്ഷി വല്യമ്മക്കും അത്ര പിടിക്കുന്നുണ്ടായിരുന്നില്ല , അതവരുടെ മുഖഭാവത്തിൽ നിന്ന് തന്നെ എല്ലാവർക്കും മനസ്സിലായി , അതെ അവസ്ഥ തന്നെ ആണ് മഹേഷിനും ,,

മഹേഷ് : സോറി , എനിക്കും ഈ വിവാഹത്തിൽ താത്പര്യം ഇല്ല , ഇങ്ങനെ ഒരു പ്രൊപ്പോസലുമായി മുന്നോട്ട് പോവണ്ട ,,,, അയാൾ കുറച്ചു കടുപ്പത്തിൽ തന്നെ പറഞ്ഞു

ദേവൂട്ടി : പിന്നെ എന്റെ ചേച്ചിക്ക് ഒരാളെ ഇഷ്ട്ടമുണ്ട് , അയാളെ മാത്രമേ ന്റെ ചേച്ചി വിവാഹം കഴിക്കു ,,,, പെട്ടെന്ന് ദേവുട്ടിയുടെ മാസ്സ് ഡയലോഗ് അവിടെ ഇടിത്തീ പോലെ വീണു

അതുകൂടി കേട്ടതും ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ ഒരു ആശ്വാസം നിറഞ്ഞു മഹേഷിനും ജാനകിക്കും ,,, അവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു ,,,

Recent Stories

The Author

PONMINS

14 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ധിധിപ്പോ എന്താ ഉണ്ടയായെ കർമം കൊണ്ടു് സഹോദരൻ ആയവൻ അച്ചു തന്നെ ആവും. നിങൾ കിടിലന് ആണ് amathiriaalle എഴുത് വായിച്ചിട്ട് വിമ്പ്രമിച്ച് പോയി. എന്നാലും പാവം പയ്യന് ആയി കണ്ട നമ്മടെ ഒമർ 🔥🔥🔥🔥. ഇങ്ങനെ ആണേൽ aa കൂട്ടത്തിലെ എല്ലാർക്കും നല്ലൊരു വെടിച്ചില്ലു backstory കാണും 😎😎😎. ദേവുട്ടി ഞെട്ടിച്ചു കളഞ്ഞു uff……

  2. ♥️♥️♥️♥️♥️♥️♥️

  3. excellent.
    I have seen next 2 parts, so I started to read.

  4. Pl koode onne pariganikku

  5. സൂപ്പർ…😗💖💖💖💖💖 ഇത്ര താമസിക്കുന്നത്???

  6. Oru cintuinity illatha kadha

  7. Late ആക്കാതെ ഇട്ട നല്ലതായിരുന്നു

  8. Haavu vannallooo santhosham.. idakk onn Keri reply chyyuu me.. kaathirunnu maduthu

    1. enikk oru dweepil aann work, avide smart phone allowed alla, ozhiv kittumbozhe idaan kazhiyunnullu ,, sorry for the delay,,, next few parts will be coming days ,,,

      1. Island 👀🤩… Lost 🌚

      2. കുട്ടേട്ടൻസ് ❤❤

        ദിദ് അല്ല.. ദദ്… ഗൗരി എവിടെ 🤔🤔🤔 ആദ്യം അതിന്റെ ബാക്കി താ മുത്തേ… ഏന്നിട്ട് മതി ദിദ്‌ 😊😊.. കട്ട വെയ്റ്റിങ് 4 ഗൗരി ❤❤

      3. Ohh sorry.. ariyilllaayirunnu.. ini evide enthaa enn chothich bhudhimuttikkoolaaa….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com