രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-4 [PONMINS] 285

മാനവ : നിന്റെയും അഭിപ്രായം അത് തന്നെ ആണോ ,,,, അയാൾ മഹേഷിനോട് ചോദിച്ചു

മഹേഷ് : അതെ ഏട്ടാ , വല്യേച്ചൻ എന്നോടും പറഞ്ഞിരുന്നു അത് ,,,

മാനവ് പിന്നൊന്നും പറയാതെ അവിടുന്ന് ദേഷ്യത്തോടെ തിരിഞ്ഞു നടന്നു , അയാൾ നേരെ പോയത് തന്റെ അളിയൻ ശങ്കറിന്റെ അടുത്തേക്കാണ് അയാളെയും കൂട്ടി മക്കൾ മനുവിനെയും ദീപുവിനെയും വിട്ട് പ്രവിയെയും ബിജേഷിനെയും അവരുടെ തന്തമാരെയും വിളിപ്പിച്ചു , ഇതുവരെ ഉള്ള കാര്യങ്ങൾ എല്ലാം വള്ളിപുള്ളി തെറ്റാതെ പറഞ്ഞു

ശങ്കർ : ഓഹ് , തുലപ്പിച്ചു , അളിയൻ എന്ത് മണ്ടത്തര കാട്ടിയത് ആ ജാനകിടെ മുന്നിൽ നിന്നും ഇത് പറയാവോ, മഹേഷിനെ ഒറ്റക്ക് കിട്ടിയ നമുക് പറഞ്ഞൊതുക്കാമായിരുന്നു , ഇതിപ്പോ നല്ലൊരു ചാൻസ ഏട്ടൻ കൊണ്ടുപോയി തുലച്ചത് ,,, അയാൾ കുറച്ചു അമർഷത്തോടെ പറഞ്ഞു

അത് കേട്ട മാനവിനും തന്റെ മണ്ടത്തരം മനസ്സിലായി ,,

ബിജേഷ് : അത് , വീട് , അടുത്ത സൊല്യൂഷൻ നോക്കാം , എന്താ ചെയ്യാൻ പറ്റ

മാനവ് : വല്യച്ഛൻ പറഞ്ഞതെ നടക്കു എന്ന അവർ പറയുന്നത് , എന്താപ്പോ ചെയ്യാ ,,,

“ സൊല്യൂഷൻ ഞാൻ പറഞ്ഞു തന്നാൽ മതിയോ “,,, പെട്ടെന്ന് വാതിലിൽ നിന്നും ശബ്ദം കേട്ടതും എല്ലാവരും അങ്ങോട്ട് നോക്കി ,അവിടെ ചിരിയോടെ നിൽക്കുന്ന ദേവഭദ്രനെ കണ്ടതും എല്ലാവരിലും ഒരു ആശ്വാസം നിറഞ്ഞു

മാനവ് : അത് , മഹേഷ് സമ്മതിച്ചില്ല , അവളുടെ ഇഷ്ടമേ നടക്കു എന്ന്

ദേവ ഭദ്രൻ : ആ ഇഷ്ട്ടം ഒരുക്കലും ഞാൻ ആവില്ല ,, എന്നെ അവൾ കണ്ടിട്ട് പോലുമില്ലല്ലോ , സൊ നല്ല രീതിയിൽ നടക്കാത്തത് കൊണ്ട് പിടിച്ചെടുക്കും അതാണ് എന്റെ രീതി , നിങ്ങൾ എന്റെ കൂടെ നിൽക്കില്ലേ ,,,, അവൻ എല്ലാവരെയും നോക്കിക്കൊണ്ട് ചോദിച്ചു

“തീർച്ചയായും ” എല്ലാവരും ഒരുമിച്ചു പറഞ്ഞു

ദേവ ഭദ്രൻ : എന്നാൽ ഈ ഫങ്ക്ഷന് വന്ന ഗെസ്റ്റുകളെ എല്ലാം ഉടൻ തന്നെ പറഞ്ഞു വിടണം , രജിസ്ട്രാറെ വിളിച്ചു വരുത്തണം മേരേജ് രജിസ്റ്റർ ചെയ്യാൻ , ബാക്കി എല്ലാം ഞാൻ നോക്കിക്കോളാം ,,, അവൻ കുറുകിയ കണ്ണുകളോടെ കുടിലതയോടെ പറഞ്ഞു
—————————————————————

മുംബൈ – റെഡ്‌ഡിസ്‌ ഗോഡോൺ
———————————————

തന്റെ പദ്ധതികൾ വിജയിച്ചു തനിക്കിന്നു വന്ന കോടികളുടെ മുതൽ കാണാൻ ഓടി എത്തിയതാണ് റെഡ്‌ഡി , തന്റെ മുന്നിൽ ഇരിക്കുന്ന കണ്ടെയ്നർ കണ്ടതും അയാൾ ആർത്തു ചിരിച്ചു , പോക്കറ്റിൽ നിന്നും ഫോൺ എടുത്തു നമ്പർ ഡയൽ ചെയ്തു

“ ഹെലോ “

റെഡ്‌ഡി : ഹഹഹ , സലാം ഒമർ ഭായ് , എന്താ സുഖം തന്നെ അല്ലെ ,,,,

ഒമർ : യഹ് ,റെഡ്‌ഡി സുഖം ,,,

റെഡ്‌ഡി : നിന്നോട് ഒരു സന്തോഷ വാർത്ത പറയാൻ ആണ് ഞാൻ വിളിച്ചത് , നിന്റെ ആ വളർത്തു നായയെ ഞാൻ ഇന്നലെ മുതൽ അങ് ഉറക്കി , അവൻ ഇവിടെ ഉള്ള ധൈര്യത്തിൽ അല്ലെ നീ എന്റെ ബിസിനസ് തകർത്തത് , ആ അവന്റെ മുന്നിലൂടെ തന്നെ ഞാൻ എന്റെ ഏറ്റവും വലിയ കോൺസൈമെന്റ് മുംബൈ പോർട്ടിൽ കൂടെ നിന്റെ നായയുടെ മുക്കിന് തുമ്പിലൂടെ എന്റെ കരങ്ങളിൽ എത്തിച്ചു , ഇനി ഞാൻ ,,ഞാൻ ആണ് ഈ മുംബൈയിലെ രാജാവ് ,ഹഹഹ ,,, അയാൾ അട്ടഹാസത്തോടെ പറഞ്ഞു ,,

ഒമർ : ഹഹഹ ഹഹഹ ഹഹഹ റെഡ്‌സി റെഡ്‌ഡി റെഡ്‌ഡി ,,നീ ഇത്രക്ക് വലിയ മണ്ടൻ ആണെന്ന് ഞാൻ കരുതിയില്ല , നിന്നെ ഞാൻ ഒഴിവാക്കി വിട്ടതല്ലേ റെഡ്‌സി എന്നിട്ടും നീ ചോദിച്ചു വരുക ആന്നോ ,,,

റെഡ്‌ഡി : ഡാ , നിനക്ക് ഞാൻ അവന്റെ ശവം അയച്ചു തരാമെടാ ,,, അയാൾ ദേഷ്യം കൊണ്ട് അലറി

ഒമർ : ഹഹഹഹ , അവൻ ഈ ഒമറിന്റെ പടനായകൻ ആണ് , ആ അവനെ നീ നിന്റെ ഇത്തിരി പോന്ന പിള്ളേരെ വെച്ച് പൂട്ടി എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടല്ലേ റെഡ്‌ഡി ,,,അവൻ പരിഹാസത്തോടെ ചോദിച്ചു

റെഡ്‌ഡി : കാണിച്ചു തരാമെടാ അവന്റെ ഓരോ ശരീര ഭാഗങ്ങൾ ഈ മുംബയിലെ തെരുവ് പട്ടികൾക്ക് കൊടുക്കും ഞാൻ തിന്നാൻ …

“ റെഡ്‌ഡി “ പെട്ടെന്ന് അലർച്ചയോടുള്ള ഒരു ശബ്ദം അപ്പുറത്തു നിന്നും വന്നതും റെഡ്‌ഡി പേടിച്ചു പോയി ,,

“ നിന്നെ ഞാൻ വെറുതെ വിട്ടത് നിന്റെ കുടുംബത്തെ കണ്ട പക്ഷേ ഇന്ന് നീ ഒരുപാട് കുടുംബങ്ങൾ തകർക്കാൻ തക്ക ശേഷിയുള്ള ലഹരി മരുന്നാണ് ഇറക്കിയത് , ഇതിനു നിനക്ക് മാപ്പില്ല റെഡ്‌ഡി ,, നിനക്ക് ഞാൻ ഒരു ദൂത് അയച്ചിട്ടുണ്ട് , ആ കണ്ടെയ്നർ തുറക്ക് “

അപ്പുറത് നിന്നും കേൾക്കുന്ന ശബ്ദവും അതിലൂടെ കേട്ട കാര്യങ്ങളും റെഡ്‌ഡിയിൽ ശരീരം മൊത്തം തളർച്ച തോന്നിച്ചു , അയാൾ പതിയെ പോയി കണ്ടെയ്നറിന്റെ ഡോർ ഓപ്പൺ ചെയ്തു അകത്തേക്ക് നോക്കി , ഷ്യുന്യമായ കണ്ടെയ്നറിന്റെ ഒരു മൂലയിലെ ഇരുട്ടിൽ നിന്നും ഒരു രൂപം റെഡ്‌ഡിക്ക് മുന്നിലേക്ക് നടന്നടുത്തു

“ അതെന്റെ ദൂതൻ ആണ് റെഡ്‌ഡി നിനക്കുള്ള സമ്മാനമായി ഞാൻ അയച്ച ദൂതൻ , ഈ അസ്രായീലിന്റെ മരണ ദൂതൻ “ പതിഞ്ഞ ശബ്ദത്തിൽ തന്റെ കാതുകളിൽ ആ വാക്ക് പതിഞ്ഞ നിമിഷം തന്നെ , ഒരു കത്തി അയാളുടെ കൊരവള്ളി അറുത്തുകൊണ്ട് കടന്നുപോയി , പിടഞ്ഞു പിടഞ്ഞു അയാൾ നിശ്ചലൻ ആവുന്നത് നോക്കി നിന്ന ശേഷം പുറത്തേക്ക് ഇറങ് നടന്നു , തന്റെ ഹൂഡിയുടെ ക്യാപ് തലയിലേക്ക് എടുത്തു വെച്ചതും റെഡ്‌ഡിയുടെ ഗോടോൺ ഒരു ഉഗ്ര ശബ്ദത്തോടെ പൊട്ടി തെറിച്ചു നിലം പതിച്ചു .
—————————————————————-

ആളുകൾ ഒക്കെ പോയി തുടങ്ങിയതും കുടുംബക്കാർ എല്ലാം സ്റ്റേജിലേക്ക് കയറി ഫോട്ടോഷൂട്ടും മറ്റുമാറ്റി ഒത്തുകൂടി , പോകാൻ ഉള്ളവർ എല്ലാം പോയതും അവിടേക്ക് 2 -3 വണ്ടികൾ വന്നു നിന്നു , അതിൽ നിന്നും സെക്യൂരിറ്റി ഗാഡ്‌സിനെ പോലുള്ള കുറച്ചുപേരും രെജിസ്ട്രാറും ഇറങ്ങുന്നത് കണ്ട രജിസ്ട്രാറെ പരിചയമുള്ള മഹേഷ് അങ്ങോട്ട് ചെന്നു ,

മഹേഷ് : താൻ എന്താടോ ഇവിടെ ,ഇതിപ്പോ ഒരു സർപ്രൈസ് ആയല്ലോ ,,,അയാൾ സന്തോഷത്തോടെ തന്നെ അയാളെ വരവേറ്റു

14 Comments

  1. ? നിതീഷേട്ടൻ ?

    ധിധിപ്പോ എന്താ ഉണ്ടയായെ കർമം കൊണ്ടു് സഹോദരൻ ആയവൻ അച്ചു തന്നെ ആവും. നിങൾ കിടിലന് ആണ് amathiriaalle എഴുത് വായിച്ചിട്ട് വിമ്പ്രമിച്ച് പോയി. എന്നാലും പാവം പയ്യന് ആയി കണ്ട നമ്മടെ ഒമർ ????. ഇങ്ങനെ ആണേൽ aa കൂട്ടത്തിലെ എല്ലാർക്കും നല്ലൊരു വെടിച്ചില്ലു backstory കാണും ???. ദേവുട്ടി ഞെട്ടിച്ചു കളഞ്ഞു uff……

  2. ♥️♥️♥️♥️♥️♥️♥️

  3. excellent.
    I have seen next 2 parts, so I started to read.

  4. Pl koode onne pariganikku

  5. സൂപ്പർ…?????? ഇത്ര താമസിക്കുന്നത്???

  6. Oru cintuinity illatha kadha

  7. Late ആക്കാതെ ഇട്ട നല്ലതായിരുന്നു

  8. Haavu vannallooo santhosham.. idakk onn Keri reply chyyuu me.. kaathirunnu maduthu

    1. enikk oru dweepil aann work, avide smart phone allowed alla, ozhiv kittumbozhe idaan kazhiyunnullu ,, sorry for the delay,,, next few parts will be coming days ,,,

      1. Island ??… Lost ?

      2. കുട്ടേട്ടൻസ് ❤❤

        ദിദ് അല്ല.. ദദ്… ഗൗരി എവിടെ ??? ആദ്യം അതിന്റെ ബാക്കി താ മുത്തേ… ഏന്നിട്ട് മതി ദിദ്‌ ??.. കട്ട വെയ്റ്റിങ് 4 ഗൗരി ❤❤

      3. Ohh sorry.. ariyilllaayirunnu.. ini evide enthaa enn chothich bhudhimuttikkoolaaa….

Comments are closed.