രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-4 [PONMINS] 285

“ ഇട്സ് ഹേർ , ദി സെക്കൻഡ് ഗേൾ “,, അത് കൂടി കണ്ടതും ദേവ ഭദ്രനിൽ കുടിലതയോടെ കൂടിയ ഒരു ചിരി വിരിഞ്ഞു , അവളെ കുറിച്ച് അന്വേഷിക്കാൻ അവൻ മാനവിന്റെ അടുത്തേക്ക് നടന്നു .

ദേവഭദ്രനെ കണ്ടതും അയാൾ അവനടുത്തേക്ക് ഓടി എത്തി ,

മാനവ് : ഹലോ , mr ദേവ ഭദ്രൻ ,,,, അയാൾ അവന് കൈകൊടുത്തുകൊണ്ട് പറഞ്ഞു

ദേവഭദ്രൻ : ഹലോ , മാനവ് ,, അവനും ഒരു ചിരിയോടെ കൈകൊടുത്തു

മാനവ് : തിരക്കുണ്ടെന്നറിയാം അടുത്തത് നമ്മുടെ പ്രോഗ്രാം തന്നെ ആണ് , തന്നെ പെട്ടെന്ന് തന്നെ ഞാൻ ഫ്രീ ആക്കം ,,, അയാൾ ഒരു ചിരിയോടെ പറഞ്ഞു

ദേവഭദ്രൻ : നോ , മാനവ് , ടേക്ക് യുവർ ടൈം ,, ഞാൻ വന്നത് മറ്റൊരു കാര്യം അറിയാൻ ആണ് , നേരത്തെ ആ ഡാൻസ് ചെയ്ത കുട്ടി , അത് ആരാ

മാനവ് : ഓഹ് , അത് എന്റെ അനിയന്റെ മക്കൾ ആണ് , മഹേഷിന്റെ മക്കൾ ,,,

ദേവഭദ്രൻ : ഓഹ് , ഐ റിയലി ലൈക് ഹേർ , ആള് മാരീഡ് ആണോ ,,,

മാനവ് : ഹേയ് , അല്ല ,,,

മാനവിന്റെ മനസ്സിലൂടെ ഇതേ സമയം പല പദ്ധതികളും നടന്നുകൊണ്ടിരിക്ക ആണ് , ദേവ ഭദ്രനുമായി ഒരു റിലേഷൻ ഷിപ് ഉണ്ടായാൽ , കോടികൾ ആണ് ഒഴുകുക , അയാൾ മനസ്സിൽ പലതും കണക്ക് കൂട്ടി

മാനവ് : നിങ്ങൾക്ക് കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടേൽ ഞാൻ മഹേഷിനോട് സംസാരിക്കാം ,,

ദേവഭദ്രൻ : ഓഹ് , താങ്ക് യൂ , ബുദ്ധിമുട്ടാവില്ലേൽ ഇന്ന് തന്നെ ഒരു വിവരം കിട്ടിയിരുന്നു എങ്കിൽ ,,, അവൻ അത്രയും പറഞ്ഞു നിർത്തി മാനവിനെ നോക്കി

അയാൾ അവനെ ഒന്ന് നോക്കി ഇപ്പൊ വരാം എന്നും പറഞ്ഞു പോയി , അയാൾ പോയതും അവന്റെ കണ്ണുകൾ സീത്തുട്ടിയെ തേടി അലഞ്ഞു , എന്നാൽ അവളെ കാണാൻ കഴിയാത്ത നിരാശ അവനിൽ നിറഞ്ഞു .

മാനവ് ഓടുകയായിരുന്നു മഹേഷിന്റെ അടുത്തേക്ക് , മഹേഷിന്റെ കൂടെ തന്നെ ജാനകിയും നിൽക്കുന്നത് കണ്ട് അയാൾ രണ്ടുപേരോടും ആയി പറയാൻ കിട്ടിയ ചാൻസ് ആണെന്ന് മനസ്സിലായി ,

മാനവ് : മഹേഷേ എനിക്കൊരു കാര്യം പറയാൻ ഉണ്ട്

മഹേഷ് : പറഞ്ഞോളു ഏട്ടാ ,,

മാനവ് : ടാ , ദേവ ഭദ്രൻ സർ ഇല്ലേ നമ്മുടെ പുതിയ പ്രോജക്ടിന്റെ ആ കമ്പനി അയാൾ വന്നിട്ടുണ്ട്

മഹേഷ് : ആഹാ , എന്നിട്ട് എവിടെ എനിക്കൊന്ന് പരിചയപ്പെടണം പുള്ളിയെ ,,

മാനവ് : അതൊക്കെ ഇനി എന്നും ആവാലോ ,, അയാൾ ഒരു ചിരിയോടെ പറഞ്ഞു

മഹേഷ് : മനസ്സിലായില്ല

മാനവ് : എടാ അത് അയാൾ ഇവിടെ വന്നപ്പോ നമ്മുടെ സീതുട്ടിയെ കണ്ടു , അയാൾക് അവളെ വിവാഹം കഴിച്ചാൽ കൊള്ളാം എന്നുണ്ട് , എന്നോട് വന്ന് ചോദിച്ചു , എന്താ നിന്റെ അഭിപ്രായം

മഹേഷ് : ഏട്ടാ , അത് പെട്ടെന്ന് ഇങ്ങനെ ഒക്കെ ചോദിച്ച ,,,

മാനവ് : എടാ , അവർ രാജകുടുംബം ആണ് , കോടിക്കണക്കിനു സ്വത്തുക്കളാ അവരുടെ കയ്യിൽ , നമ്മുടെ ഈ പ്രൊജക്റ്റ് തന്നെ എത്ര കോടിയുടേതാണ് എന്ന് നിനക്കറിയില്ലേ , എന്റെ അഭിപ്രായത്തിൽ സീതുട്ടിക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ല ബന്ധം ആണ് ,,നീ സമ്മതിക്ക്

“ എനിക്ക് സമ്മതം അല്ല “.. പെട്ടെന്ന് ജാനകിയുടെ ശബ്ദം അവിടെ ഉയർന്നു ,,

അത് കേട്ട മാനവും മഹേഷും ജാനകിയെ നോക്കി ,,

ജാനകി : വല്യഛൻ കഴിഞ്ഞ തവണ വന്നപ്പോൾ പറഞ്ഞിരുന്നു സീതുട്ടിയുടെ വരൻ അവളുടെ മനസ്സിലുള്ളവൻ തന്നെ ആകും എന്ന് , അവളുടെ മനസ്സിൽ അങ്ങനെ ഒരാൾ ഉണ്ടേൽ അവന് മാത്രമേ നമ്മുടെ മകളെ വിവാഹം ചെയ്ത് കൊടുക്കു ,,, ജാനകി ദൃഢമായ ശബ്ദത്തിൽ പറഞ്ഞു

എന്നാൽ മാനവിൽ അത് ദേഷ്യം നിറച്ചു സ്വപ്നം കണ്ട കോടികൾ കൈവിട്ട് പോകുന്നത് കാണെ അയാളിൽ ജാനകിയോട് ദേഷ്യം കൂടി കൂടി വന്നു

14 Comments

  1. ? നിതീഷേട്ടൻ ?

    ധിധിപ്പോ എന്താ ഉണ്ടയായെ കർമം കൊണ്ടു് സഹോദരൻ ആയവൻ അച്ചു തന്നെ ആവും. നിങൾ കിടിലന് ആണ് amathiriaalle എഴുത് വായിച്ചിട്ട് വിമ്പ്രമിച്ച് പോയി. എന്നാലും പാവം പയ്യന് ആയി കണ്ട നമ്മടെ ഒമർ ????. ഇങ്ങനെ ആണേൽ aa കൂട്ടത്തിലെ എല്ലാർക്കും നല്ലൊരു വെടിച്ചില്ലു backstory കാണും ???. ദേവുട്ടി ഞെട്ടിച്ചു കളഞ്ഞു uff……

  2. ♥️♥️♥️♥️♥️♥️♥️

  3. excellent.
    I have seen next 2 parts, so I started to read.

  4. Pl koode onne pariganikku

  5. സൂപ്പർ…?????? ഇത്ര താമസിക്കുന്നത്???

  6. Oru cintuinity illatha kadha

  7. Late ആക്കാതെ ഇട്ട നല്ലതായിരുന്നു

  8. Haavu vannallooo santhosham.. idakk onn Keri reply chyyuu me.. kaathirunnu maduthu

    1. enikk oru dweepil aann work, avide smart phone allowed alla, ozhiv kittumbozhe idaan kazhiyunnullu ,, sorry for the delay,,, next few parts will be coming days ,,,

      1. Island ??… Lost ?

      2. കുട്ടേട്ടൻസ് ❤❤

        ദിദ് അല്ല.. ദദ്… ഗൗരി എവിടെ ??? ആദ്യം അതിന്റെ ബാക്കി താ മുത്തേ… ഏന്നിട്ട് മതി ദിദ്‌ ??.. കട്ട വെയ്റ്റിങ് 4 ഗൗരി ❤❤

      3. Ohh sorry.. ariyilllaayirunnu.. ini evide enthaa enn chothich bhudhimuttikkoolaaa….

Comments are closed.