രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-4 [PONMINS] 285

അച്ചു: അത് ഞാൻ ശങ്കരേട്ടന്റെ കടയിൽ നിന്ന് കഴിച്ചോളം , കുറെ ആയില്ലേ അവിടെയൊക്കെ പോയിട്ട് ,,, അവൻ പറഞ്ഞുകൊണ്ട് ഫ്രണ്ട്സിനെയിം കൂട്ടി നടന്നു നീങ്ങി ,

ആദ്യം പോയത് പറഞ്ഞപോലെ തന്നെ ശങ്കരേട്ടന്റെ ചായ കടയിൽ അവിടുന്ന് ചായയും വടയും കഴിച്ചു അവർ ലാസറിന്റെ വീട്ടിലേക്ക് പോയി , മുറ്റത് തന്നെ ഒരു 1 വയസ്സുകാരൻ പീക്കിരി നിൽക്കുന്നുണ്ട് തൊട്ടടുത്തു അതിനോട് എന്തോ ഉച്ചത്തിൽ തൊള്ള കീറി അന്നക്കുട്ടിയും ,

മൈക്ക് : എടി ആനക്കുട്ടി , നീ ഇങ്ങനെ അലറി ആ കൊച്ചിനെ പേടിപ്പിക്കല്ലെടി ,,,

അന്നക്കുട്ടി : ആനക്കുട്ടി നിന്റെ തന്ത ,,, അതും പറഞ്ഞു തിരിഞ്ഞപ്പോഴാണ് വന്നതാരാന്ന് മനസ്സിലായത് , എല്ലാവരെയും ഒരിക്കൽ കൂടി കണ്ടതും അവൾ ഓടി വന്ന് കെട്ടിപ്പിടിച്ചു കരഞ്ഞു , അവരെല്ലാം കൂടി അവളെ ചേർത്ത് പിടിച്ചു , പിന്നെ അകത്തേക്ക് നടന്നു

അന്നക്കുട്ടി ; എപ്പോ വന്നട എല്ലാം ,,,

അച്ചു : ഇന്നലെ രാത്രി ,,,ഇന്ന് ഈവെനിംഗ് പോവും ,അപ്പനെന്തിയെ ,, അവൻ ചോദിച്ചു

അന്നക്കുട്ടി : അവർ അമ്മയപ്പനും മരുമകനും കൂടി കുളിക്കാൻ പോയതാ ഇപ്പൊ വരും , നിങ്ങൾ കഴിച്ചോടാ ,, ഞാൻ കപ്പ ഇരിപ്പുണ്ട് എടുക്കട്ടേ

അജു : അതെന്ത് ചോദ്യ അന്നക്കുട്ടി , നീ ഇങ് എടുത്തോണ്ട് വാ ,,,,

പിന്നെ കുറച്ചു നേരം തീറ്റയും പഴയ കോളേജ് കാലത്തെ തമാശകളുമായി കടന്നു പോയി

അൽപ്പം കഴിഞ്ഞതും ലാസരേട്ടനും അന്നകുട്ടിടെ കെട്ടിയോൻ ജോണും വന്നു , ഞങ്ങളെ കണ്ട രണ്ടാളും ആദ്യം ഒന്നമ്പരന്നു പിന്നെ സന്തോഷത്തോടെ വർത്തമാനം പറഞ്ഞിരുന്നു

ലാസർ : നീ കഴിഞ്ഞാഴ്ച വിളിച്ചപ്പോഴും വരുന്ന കൂട്ടം ഒന്നും പറഞ്ഞില്ലാലോ ,,

അച്ചു : ഇത് പെട്ടെന്നെടുത്ത തീരുമാനം , ‘അമ്മ അന്ന് പറഞ്ഞില്ലേ ചില സത്യങ്ങൾ എന്റെ 25 വയസ്സിൽ പറയാമെന്ന് , ഇന്നലെ ആയിരുന്നു 25 , അപ്പൊ അതൊക്കെ ഒന്ന് അറിയാൻ വേണ്ടി വന്നതാ ,,,,

ലാസർ : എന്നിട്ട് ,,

ലാസറിനോട് എല്ലാം പറഞ്ഞു , എല്ലാം കേട്ടതും അവനെ ഒന്ന് ആശ്വസിപ്പിച്ചു

ലാസർ : ആ ഫോട്ടോ അല്ലാതെ ഒന്നും ഇല്ല അല്ലെ ,,,

അച്ചു : ഒരു ചേമ്പ് തകിട് ഉണ്ട് പക്ഷേ അതിൽ ഒന്നും കാണാൻ ഇല്ല ,,, ദൈവം എന്തേലും ഒരു വഴി കാണിക്കാതെ ഇരിക്കില്ല ,,

അവിടെ കുറച്ചു നേരം കൂടി ചിലവഴിച്ച ശേഷം അവരെല്ലാം ഗുരുക്കളുടെ അടുത്തേക്ക് നടന്നു ,ഉമ്മറത്തു തന്നെ ചാരു കസേരയിൽ അദ്ദേഹം ഇരിക്കുന്നുണ്ടായിരുന്നു , അദ്ദേഹത്തെ കണ്ടതും അച്ചു ഓടി ചെന്ന് കെട്ടിപ്പിടിച്ചു , കുറച്ചു നേരത്തെ സ്നേഹ സംഭാഷണങ്ങൾക്ക് ശേഷം , അദ്ദേഹത്തിന്റെ ഭാര്യയും മകന്റെ ഭാര്യയും വന്നു ഞങ്ങൾക്ക് വെള്ളം തന്നു , അവരോടും സംസാരിച്ചിരുന്നപ്പോൾ ആണ് അദ്ദേഹത്തിന്റെ മകൻ അങ്ങോട്ട് വന്നത് എന്നെ കണ്ടതും സന്തോഷത്തോടെ എന്റടുത് വന്ന് സംസാരിച്ചിരുന്നു , എന്നാൽ ആ കണ്ണുകളിൽ തങ്ങി നിൽക്കുന്ന വേദന അതെത്ര അവനിൽ നിന്നും മറക്കാൻ ശ്രെമിച്ചിട്ടും അയാൾക്കത് കഴിഞ്ഞില്ല , അവൻ അയാളുടെ കൈപിടിച്ച് കുളം ഒന്ന് കണ്ടുവരാം എന്നും പറഞ്ഞു പുറത്തേക്ക് നടന്നു

കുറച്ചു മുന്നോട്ട് നടന്നതും അവൻ കിഷോറിനെ അവന്റെ അടുത്ത് പിടിച്ചു നിർത്തി

അച്ചു : എന്താ കിഷോറേട്ടാ പ്രശ്നം

കിഷോർ : എന്ത് ,, എന്ത് പ്രശ്നം ,,,

അച്ചു :ദേ , ചുമ്മാ എന്നോട് കളിയ്ക്കാൻ നിൽക്കല്ലേ , ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല നമ്മൾ എന്നറിയാലോ , ഈ കണ്ണിൽ നോക്കിയാൽ എനിക്കറിയാം അതിലെ വേദന ,അമ്മയുടെയും ചേച്ചിയുടെയും ഒക്കെ മുഖത്തെ വിഷാദം നല്ലപോലെ കണ്ടതാ ഞാൻ ,എന്നോട് മാത്രം പറയാൻ പറ്റാത്ത എന്ത് പ്രശ്ന ഉള്ളത് പറ ,,, അവൻ അല്പം ദേഷ്യത്തോടെ ചോദിച്ചതും

14 Comments

  1. ? നിതീഷേട്ടൻ ?

    ധിധിപ്പോ എന്താ ഉണ്ടയായെ കർമം കൊണ്ടു് സഹോദരൻ ആയവൻ അച്ചു തന്നെ ആവും. നിങൾ കിടിലന് ആണ് amathiriaalle എഴുത് വായിച്ചിട്ട് വിമ്പ്രമിച്ച് പോയി. എന്നാലും പാവം പയ്യന് ആയി കണ്ട നമ്മടെ ഒമർ ????. ഇങ്ങനെ ആണേൽ aa കൂട്ടത്തിലെ എല്ലാർക്കും നല്ലൊരു വെടിച്ചില്ലു backstory കാണും ???. ദേവുട്ടി ഞെട്ടിച്ചു കളഞ്ഞു uff……

  2. ♥️♥️♥️♥️♥️♥️♥️

  3. excellent.
    I have seen next 2 parts, so I started to read.

  4. Pl koode onne pariganikku

  5. സൂപ്പർ…?????? ഇത്ര താമസിക്കുന്നത്???

  6. Oru cintuinity illatha kadha

  7. Late ആക്കാതെ ഇട്ട നല്ലതായിരുന്നു

  8. Haavu vannallooo santhosham.. idakk onn Keri reply chyyuu me.. kaathirunnu maduthu

    1. enikk oru dweepil aann work, avide smart phone allowed alla, ozhiv kittumbozhe idaan kazhiyunnullu ,, sorry for the delay,,, next few parts will be coming days ,,,

      1. Island ??… Lost ?

      2. കുട്ടേട്ടൻസ് ❤❤

        ദിദ് അല്ല.. ദദ്… ഗൗരി എവിടെ ??? ആദ്യം അതിന്റെ ബാക്കി താ മുത്തേ… ഏന്നിട്ട് മതി ദിദ്‌ ??.. കട്ട വെയ്റ്റിങ് 4 ഗൗരി ❤❤

      3. Ohh sorry.. ariyilllaayirunnu.. ini evide enthaa enn chothich bhudhimuttikkoolaaa….

Comments are closed.