രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-4 [PONMINS] 285

വിശ്വനാഥൻ : സ്വാമി , എന്താ ,, എന്താ ,,, അയാൾ വെപ്രാളത്തോടെ ചോദിച്ചു .

സ്വാമി : ശിവ കോപം ,, ശിവ കോപം ,,, ആ തൃക്കണ്ണിലെ അഗ്ന്നി , നിന്റെ കുടുംബത്തിന് മേൽ വീണിരിക്കുന്നു വിശ്വാ ,,,,, അയാൾ ഉയർന്ന ശബ്ദത്തിൽ പറഞ്ഞു

വിശ്വനാഥും ഭാര്യയും ഞെട്ടി പോയി , പേടിയോടെ അവർ 2 അടി പുറകിലേക്ക് വെച്ചു ,,,

വിശ്വനാഥൻ : അങ് , ഒന്ന് തെളിച്ചു പറയുമോ , എവിടെയാണ് നമുക്ക് തെറ്റ് പറ്റിയത് എന്നറിയാൻ ആയിരുന്നു ,,,, അയാൾ കണ്ണീരോടെ കൈകൾ കൂപ്പി പറഞ്ഞു

സ്വാമി : അതീവ ശിവ ഭക്തയായ ഒരു പെണ്ണിനെ ശിവന്റെ നാമത്തിൽ കള്ള സത്യം ചെയ്തത് വിശ്വസിച്ചതിന്റെ പേരിൽ താലി കെട്ടി കൂടെ പൊറുപ്പിച്ചു കൈ ഒഴിഞ്ഞു നിന്റെ പിൻ തലമുറ , അതിനു കൂട്ടും നിന്നു നിന്റെ കുടുംബം ,,,,,അയാൾ ക്രോധത്തോടെ പറഞ്ഞു

കേട്ടത് വിശ്വസിക്കാൻ ആവാതെ ഞെട്ടിപ്പോയി അവർ ,

സ്വാമി : വിശ്വേശരത്തെ മരുമകൾ പട്ടിണി മാറ്റാൻ എച്ചിൽ പാത്രം കഴുകേണ്ടി വരുന്നു എന്ന് പറഞ്ഞാൽ നീ വിശ്വസിക്കുമോ ?
വിശ്വേശരത്തെ മരുമകൾ മാനം കാക്കാൻ ഓടുക ആണെന്ന് പറഞ്ഞാൽ നീ വിശ്വസിക്കുമോ ?
വിശ്വേശരത്തെ മരുമകൾ അവളുടെ വയറ്റിൽ കുരുത്ത നിന്റെ പേരകുട്ടികളുടെ വിശപ്പകറ്റാൻ വഴി നീളെ തെണ്ടുക ആണെന്ന് പറഞ്ഞാൽ നീ വിശ്വസിക്കുമോ ?,,, ആ ശിവന്റെ പേരിൽ കൊടുത്ത കള്ള സത്യം വിശ്വസിച്ചു പോയതിന്റെ പേരിൽ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് കണക്കില്ല , ഇത്രയും വലിയൊരു പാപം ചെയ്ത നിന്റെ കുടുംബത്തിന് മേൽ ശിവ കോപം വന്നില്ലെങ്കിലേ അത്ഭുദം ഉള്ളു ,,,,, അയാൾ ഊന്നി ഊന്നി ചോദിച്ചുകൊണ്ട് നിർത്തി

ആ വൃദ്ധ ദമ്പതികൾ കരഞ്ഞുപോയി , തളർന്നു കൊണ്ട് താഴേക്ക് ഇരുന്നു പോയി ,

വിശ്വനാഥൻ : സ്വാമി ,, ആരാ ,, ആരാ ,,അത് ,, ഞാൻ ,,ഞാൻ ,, കൊണ്ട് വന്ന് നോക്കിക്കോളാം ,,, അയാൾ കരഞ്ഞുകൊണ്ട് പറഞ്ഞു

സ്വാമി : കണ്ടെത്തണം വിശ്വാ , തള്ളി പറഞ്ഞവർ തന്നെ കണ്ടെത്തണം , ആ കാലിൽ വീണു കണ്ണീർ കൊണ്ട് ചെയ്ത പാപങ്ങൾക്ക് മാപ്പിരക്കണം , അവളുടെ പ്രീതി നേടണം , കൊണ്ട് വന്നു രാജകുമാരിയെ പോലെ വാഴിക്കണം ,,, ഇല്ലേൽ ,, ഇല്ലേൽ ,, ഒരുവൻ വരും ,, കർമ്മം കൊണ്ട് സഹോദരൻ ആയ ഒരുവൻ ,, മുച്ചൂടും മുടിപ്പിക്കുമവൻ , അവൻ നിങ്ങളിലേക്ക് എത്തുന്നത്തിനു മുൻപ് നിങ്ങൾ അവളിലേക്ക് എത്തണം ഇല്ലേൽ ,ഇല്ലേൽ ,, മരണം ആണവൻ ,, അവന്റെ സഹോദരിക്കേറ്റ പ്രഹരത്തിനു 100 അല്ല 1000 മടങ് തിരിച്ചു തരും അവൻ ,,നിങ്ങൾ തങ്ങില്ല ,,,പോ വിശ്വാ ,, പോയി അന്വേഷിക്ക് ,, തെറ്റ് ചെയ്തവനെയും അതിനു പ്രേരിപ്പിച്ചവനെയും അതിനു കൂട്ട് നിന്നവനെയും പോയി കണ്ടെത്തു ,,, അവരെ കൊണ്ട് മാത്രമേ നിന്റെ കുടുംബത്തെ രക്ഷിക്കാൻ ആവൂ ,,,, അയാൾ അത്രയും പറഞ്ഞു ചാടി എണീച്ചു അവിടുന്ന് നടന്നു പോയി .

വിശ്വനാഥനും ഭാര്യയും തങ്ങളുടെ വണ്ടിയിലേക്ക് പോയി അതിൽ കയറി പാഞ്ഞു പോയി .

ആ വണ്ടി വിശ്വേശരം വീടിന്റെ മുന്നിൽ ആയി വന്ന് നിന്നു , രണ്ടുപേരും അതീവ കോപത്തോടെ അകത്തേക്ക് കയറി ചെന്നു “ രാധേ” അയാൾ മൂത്ത മരുമകളെ ഉറക്കെ വിളിച്ചു , വിളികേട്ടതും ഒരു മധ്യവയസ്‌ക അങ്ങോട്ട് വന്നു അവളെ കണ്ടതും “ 5 മിനുട്ടിനുള്ളിൽ ഈ വീട്ടിലെ മുഴുവൻ പേരും എന്റെ മുന്നിൽ കാണണം , എണീക്കാത്തവരെ തലയിലൂടെ വെള്ളം പാർന്നിട്ടായാലും എണീപ്പിക്കണം ,,മ്മ് ”,, അയാൾ ദേഷ്യത്തോടെ അത്രയും പറഞ്ഞു ഹാളിലെ സെറ്റിയിലേക്ക് ഇരുന്നു ,, അയാളുടെ ദേഷ്യം കണ്ടു ഭയന്ന രാധ അയാൾ പറഞ്ഞപോലെ ആ വീട്ടിലെ ആളുകളെ വിളിക്കാൻ പോയി .

അൽപ സമയത്തിനകം 30 ഓളം വരുന്ന , ചെറുതും വലുതുമായ സ്ത്രീയും പുരുഷനും അടങ്ങിയവർ വന്നു നിന്നു .

വിശ്വനാഥൻ : നമുക്ക് ഈ അടുത്ത കാലത്തു
ഈ തറവാട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ എല്ലാം എല്ലാവർക്കും അറിയുന്നത് അല്ലേ , അതിന്റെ വ്യക്തമായ കാരണം ഇന്ന് എനിക്ക് മനസ്സിലായി ,അതുകൊണ്ട് ഞാൻ ചോദിക്കുന്നതിന് കൃത്യമായ ഉത്തരം കിട്ടണം എനിക്ക് ,,,, നിങ്ങടെ കൂട്ടത്തിൽ ആരാ പരമശിവന്റെ നാമത്തിൽ കള്ള സത്യം ചെയ്ത് ഒരു പാവം പെണ്ണിനെ താലി കെട്ടിയത് ,,,, അയാൾ ഉയർന്ന സൗരത്തിൽ ചോദിച്ചു ,,

14 Comments

  1. ? നിതീഷേട്ടൻ ?

    ധിധിപ്പോ എന്താ ഉണ്ടയായെ കർമം കൊണ്ടു് സഹോദരൻ ആയവൻ അച്ചു തന്നെ ആവും. നിങൾ കിടിലന് ആണ് amathiriaalle എഴുത് വായിച്ചിട്ട് വിമ്പ്രമിച്ച് പോയി. എന്നാലും പാവം പയ്യന് ആയി കണ്ട നമ്മടെ ഒമർ ????. ഇങ്ങനെ ആണേൽ aa കൂട്ടത്തിലെ എല്ലാർക്കും നല്ലൊരു വെടിച്ചില്ലു backstory കാണും ???. ദേവുട്ടി ഞെട്ടിച്ചു കളഞ്ഞു uff……

  2. ♥️♥️♥️♥️♥️♥️♥️

  3. excellent.
    I have seen next 2 parts, so I started to read.

  4. Pl koode onne pariganikku

  5. സൂപ്പർ…?????? ഇത്ര താമസിക്കുന്നത്???

  6. Oru cintuinity illatha kadha

  7. Late ആക്കാതെ ഇട്ട നല്ലതായിരുന്നു

  8. Haavu vannallooo santhosham.. idakk onn Keri reply chyyuu me.. kaathirunnu maduthu

    1. enikk oru dweepil aann work, avide smart phone allowed alla, ozhiv kittumbozhe idaan kazhiyunnullu ,, sorry for the delay,,, next few parts will be coming days ,,,

      1. Island ??… Lost ?

      2. കുട്ടേട്ടൻസ് ❤❤

        ദിദ് അല്ല.. ദദ്… ഗൗരി എവിടെ ??? ആദ്യം അതിന്റെ ബാക്കി താ മുത്തേ… ഏന്നിട്ട് മതി ദിദ്‌ ??.. കട്ട വെയ്റ്റിങ് 4 ഗൗരി ❤❤

      3. Ohh sorry.. ariyilllaayirunnu.. ini evide enthaa enn chothich bhudhimuttikkoolaaa….

Comments are closed.