രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-4 [PONMINS] 285

റാം : എന്റെയും ,, എന്തായാലും വിച്ചേട്ടനും മാഹിയച്ചനും കൂടെ ഉണ്ടല്ലോ നമുക്ക് ശെരിയാക്കാം ,,, അവൻ അത്രയും പറഞ്ഞു തിരിഞ്ഞു കിടന്നു .

കുറച്ചു നേരം അങ്ങനെ കിടന്നു രണ്ടുപേരും

അച്ചു : ഡാ ,നീ പോണില്ലേ ,,

റാം : എങ്ങോട്ട് ,,, അവൻ തിരിഞ്ഞു കിടന്നുകൊണ്ട് ചോദിച്ചു

അച്ചു : അല്ല , ഇന്ന് നിന്റെ ഫസ്റ്റ് നൈറ്റ് അല്ലെ ,,, അച്ചു ഒരു ആക്കലോടെ ചോദിച്ചു ,,,

അതുകേട്ട റാം അവനെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് മലർന്ന് കിടന്നു

റാം : ശീ ഈസ് നോട്ട് റെഡി യേറ്റ് മാൻ ,,, അവൾ അതിനൊക്കെ ഒന്ന് പാകപ്പെടട്ടെ എനിക്ക് മതി എന്ന് ഞാൻ പറഞ്ഞു , അവളും സമ്മതിച്ചു ,,, അവൻ ചിരിയോടെ പറഞ്ഞു

അച്ചു : എന്റെ പെങ്ങൾക്ക് കിട്ടിയ മുത്താണ് നീ അളിയാ ,,,, അവൻ പറഞ്ഞത് കേട്ട് അച്ചു സന്തോഷത്തോടെ പറഞ്ഞു കൊണ്ട് അവനെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി .
——————————————————————

തൃശൂർ – നെല്ലിക്കാട്
——————————

നെല്ലിക്കാട് ശിവ ക്ഷേത്രത്തിൽ നിന്നും പുലർച്ചെയുള്ള പ്രതീക്ഷണം കഴിഞ്ഞു ഇറങ്ങി വരുക ആണ് 70 കൂടുതൽ പ്രായം തോന്നുന്ന ആ നാട്ടിലെ പേരുകേട്ട തറവാടുകാരായ വിശ്വേശ്വരം തറവാട്ടിലെ ഇപ്പോഴത്തെ കാരണവർ ആയ വിശ്വനാഥനും ഭാര്യ ഈശ്വരിയും, മുഖത്തു സന്തോഷത്തിന്റെ ഒരു തിരിനാളം പോലും ഇല്ലാതെ ആണ് അവർ വരുന്നതെന്ന് അവരുടെ മുഖഭാവത്തിൽ നിന്നും മനസ്സിലാകുന്നുണ്ട് , തങ്ങളുടെ കാറിനടുത്തേക് എത്തിയ അവർ ഡോർ തുറന്ന് അകത്തേക്ക് കയറാൻ നിന്നതും ആ അമ്പല മുറ്റത്തേക്ക് ഒരു ഓട്ടോ വന്നു നിന്നു ,അതിൽ നിന്നും കാഷായ വസ്ത്രം അണിഞ്ഞ ഒരു സ്വാതികൻ ഇറങ്ങിയത് കണ്ടതും അയാളുടെ കണ്ണിൽ ഒരു തിളക്കം നിറഞ്ഞു , തുറന്ന് വെച്ച ഡോർ തിരിച്ചടച്ചു അയാൾ ആ സ്വാമിയുടെ അടുത്തേക്ക് വെച്ച് വെച്ച് നടന്നു

വിശ്വനാഥൻ : നമസ്കാരം സ്വാമി ,, അയാൾ ബഹുമാനത്തോടെ ആ വന്ന ആളോട് പറഞ്ഞു

സ്വാമി : നമസ്കാരം , അല്ല ആരിത് വിശ്വനോ , എന്തൊക്കെ ഉണ്ടെടോ വിശേഷം , കുറെ നാൾ ആയില്ലേ കണ്ടിട്ട് ,, അയാള് ചിരിയോടെ കുശലം ചോദിച്ചു

വിശ്വനാഥൻ : ഞാൻ അങ്ങയെ ഒന്ന് കണ്ട് കിട്ടാൻ കുറെ ആയി തിരയുന്നു , എന്തെന്നില്ലാത്ത ഒരു വലിയ പ്രതിസന്ധിയിൽ ആണ് ഞങ്ങൾ ,, അയാൾ വലിയ വിഷമത്തോടെ പറഞ്ഞു ,,

സ്വാമി : എന്താടോ പ്രശ്നം , താൻ വാ നമുക്ക് ആ ആൽത്തറയിൽ ഇരുന്നു സംസാരിക്കാം ,,,, സ്വാമി അയാളെയും കൂട്ടി ആൽത്തറയിൽ പോയിരുന്നു

വിശ്വനാഥൻ : കഴിഞ്ഞ ഒരു വർഷമായി കുടുംബത്തു ഒരുപാട് അനിഷ്ട്ട സംഭവങ്ങൾ നടക്കുന്നു , ആദ്യം ഉണ്ടായത് സൂര്യയുടെ അപകടം ആണ് , , ഇതുവരെ അവൻ കോമയിൽ തന്നെ ആണ് ,പിന്നീട് അങ്ങോട്ട് ദുസ്വപ്നങ്ങളും ബിസിനെസ്സിൽ ഉള്ള നഷ്ടങ്ങളും ഒക്കെ ആയി , ഒരു3 മാസം മുൻപ് കാവിൽ വിളിക്ക് വെക്കാൻ പോകുമ്പോൾ സർപ്പങ്ങൾ വഴി തടയാൻ തുടങ്ങി ,ഇനി തടസ്സം മാറ്റി വിളിക്ക് വെച്ചാലും ഉടനെ അണഞ്ഞു പോകും , അതോടെ വിളിക്ക് വെക്കലും മുടങ്ങി , ഇപ്പൊ ദിവസവും ശിവ വിഗ്രഹത്തിനു മുന്നിൽ അലമുറയിട്ട് കരയുന്ന ഒരു പെൺകുട്ടിയെ ആണ് സ്വപ്നം കാണുന്നത് , മേപ്പാടി നമ്പൂതിരിയെ വിളിച്ചു പ്രശ്നം വെപ്പിച്ചു നോക്കി അദ്ദേഹം പറഞ്ഞത് കുടുംബത്തിന് മേൽ ശിവ കോപം ഏറ്റിട്ടുണ്ട് എന്ന , പ്രധിവിധി ഒന്നും അദ്ദേഹത്തിന് പറഞ്ഞു തരാൻ കഴിഞ്ഞില്ല , ശിവ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കാൻ മാത്രം പറഞ്ഞു അദ്ദേഹം , അത് ഞങ്ങൾ രണ്ടും ഇപ്പോ മുടങ്ങാതെ ചെയ്യുനും ഉണ്ട് , അറിഞ്ഞുകൊണ്ട് ഞങ്ങൾ ആരെയും ദ്രോഹിച്ചിട്ടില്ല , പിന്നെ എന്താ ഇതിനെല്ലാം അർത്ഥം എന്നറിയില്ല ,,, അയാൾ അതീവ വ്യസനത്തോടെ പറഞ്ഞു നിർത്തി ,,,

എല്ലാം കേട്ട സ്വാമി കണ്ണുകൾ അടച്ചു ഇരുന്നു , വിശ്വനാഥൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് തന്നെ പ്രതീക്ഷയോടെ നോക്കി ഇരുന്നു , കുറച്ചു കഴിഞ്ഞതും അയാളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി , മുഖം വലിഞ്ഞു മുറുകി , അദ്ദേഹം കണ്ണ് തുറന്നതും കണ്ണുകൾ ചുവന്ന് പോയിരുന്നു , അതുകണ്ട വിശ്വനാഥനും ഭാര്യയും ഞെട്ടിപ്പോയി .

14 Comments

  1. ? നിതീഷേട്ടൻ ?

    ധിധിപ്പോ എന്താ ഉണ്ടയായെ കർമം കൊണ്ടു് സഹോദരൻ ആയവൻ അച്ചു തന്നെ ആവും. നിങൾ കിടിലന് ആണ് amathiriaalle എഴുത് വായിച്ചിട്ട് വിമ്പ്രമിച്ച് പോയി. എന്നാലും പാവം പയ്യന് ആയി കണ്ട നമ്മടെ ഒമർ ????. ഇങ്ങനെ ആണേൽ aa കൂട്ടത്തിലെ എല്ലാർക്കും നല്ലൊരു വെടിച്ചില്ലു backstory കാണും ???. ദേവുട്ടി ഞെട്ടിച്ചു കളഞ്ഞു uff……

  2. ♥️♥️♥️♥️♥️♥️♥️

  3. excellent.
    I have seen next 2 parts, so I started to read.

  4. Pl koode onne pariganikku

  5. സൂപ്പർ…?????? ഇത്ര താമസിക്കുന്നത്???

  6. Oru cintuinity illatha kadha

  7. Late ആക്കാതെ ഇട്ട നല്ലതായിരുന്നു

  8. Haavu vannallooo santhosham.. idakk onn Keri reply chyyuu me.. kaathirunnu maduthu

    1. enikk oru dweepil aann work, avide smart phone allowed alla, ozhiv kittumbozhe idaan kazhiyunnullu ,, sorry for the delay,,, next few parts will be coming days ,,,

      1. Island ??… Lost ?

      2. കുട്ടേട്ടൻസ് ❤❤

        ദിദ് അല്ല.. ദദ്… ഗൗരി എവിടെ ??? ആദ്യം അതിന്റെ ബാക്കി താ മുത്തേ… ഏന്നിട്ട് മതി ദിദ്‌ ??.. കട്ട വെയ്റ്റിങ് 4 ഗൗരി ❤❤

      3. Ohh sorry.. ariyilllaayirunnu.. ini evide enthaa enn chothich bhudhimuttikkoolaaa….

Comments are closed.