രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-4 [PONMINS] 285

മഹേഷ് : ഇനി എന്താണ് നിങ്ങടെ പരിപാടി ,,,

അച്ചു : നാളെ കൊച്ചിയിലെ ഓഫീസിൽ പോയി ടേക്ക് ഓവർ ചെയ്യണം , പിന്നെ അവിടുത്തെ കാര്യങ്ങൾ റെഡി ആക്കിയ ശേഷം കണ്ണന്റെയും അജുവിന്റെയും വീട്ടിൽ പോണം , പിന്നെ മൈക്കിന്റെ സിസ്റ്ററുടെ കല്യാണം ആണ് സൊ അങ്ങോട്ടും പോണം ,,,

മഹേഷ് : മ്മ് , ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങൾ ശ്രേദ്ധിച്ചു കേൾക്കണം , ഇന്നത്തോടെ നിങ്ങൾക്ക് ഇതുവരെ ഇല്ലാത്ത ശക്തരായ ഒരു ശത്രു പട ഉരുത്തിരിഞ്ഞു കഴിഞ്ഞു , ഇത്രയും നാൾ നിങ്ങൾക്ക് നിങ്ങടെ കാര്യം മാത്രം നോക്കിയാൽ മതിയായിരുന്നു എന്നാൽ ഇനി അത് പോരാ , റാം ഇന്നൊരു ഭർത്താവ് ആണ് , അത് മാത്രം അല്ല സീത്തുട്ടിയെ തേടി ഇനിയും പലരും വരും , നിങ്ങളെ തേടിയും പലരും വരും അതിൽ നല്ലവരും കേട്ടവരും ഉണ്ടാവും , ഇവിടെ ഇനി ഞങ്ങളോ മീനാക്ഷി ചേച്ചിയോ മാധവിയുടെ കുടുംബമോ സേഫ് അല്ല , സൊ നാളേക്ക് നാളെ ഇവിടുന്ന് നമുക്ക് പോയെ പറ്റു , അതുപോലെ ശത്രുപട പല പ്രഗൽഭരാലും സമ്പുഷ്ടമാണ് അവരെ നേരിടാൻ നമ്മളും തയ്യാറാവണം , അതിനു പണവും പദവിയും പ്രശസ്തിയും നമുക്ക് ഉണ്ടായേ തീരു ,,,, അയാൾ അത്രയും പറഞ്ഞു നിർത്തി അച്ചുവിനെയും കൂട്ടരെയും നോക്കി

“ അതിനു V6 4U ഗ്രൂപ്പിന്റെ യഥാർത്ഥ ശക്തി ഈ ലോകത്തിനു മുന്നിൽ വെളിപ്പെടുത്താൻ സമയമായിരിക്കുന്നു ”

 

“ അതിനു V6 4U ഗ്രൂപ്പിന്റെ യഥാർത്ഥ ശക്തി ഈ ലോകത്തിനു മുന്നിൽ വെളിപ്പെടുത്താൻ സമയമായിരിക്കുന്നു ”

മഹേഷ് പറഞ്ഞത് കേട്ട് മനസ്സിലാവാതെ ചിലർ അദ്ദേഹത്തെ നോക്കി , എന്നാൽ അവിടെ നിറഞ്ഞു നിൽക്കുന്ന പുഞ്ചിരി അദ്ദേഹത്തിന് കാര്യങ്ങൾ അറിയാം എന്ന് അച്ചുവിനും റാമിനും കണ്ണനും മനസ്സിലായി ,

മഹേഷ് : ഇതൊക്കെ എനിക്ക് എങ്ങനെ അറിയാം എന്ന് നിങ്ങൾക്ക് സംശയം ഉണ്ടെന്ന് എനിക്കറിയാം , അതൊക്കെ നിങ്ങൾക്ക് ഞാൻ വഴിയേ പറഞ്ഞു തരാം , എന്തിനും ഞാൻ കൂടെ ഉണ്ട് ,,,, അദ്ദേഹം പറഞ്ഞു നിർത്തി

അച്ചുവും റാമും കണ്ണനും ഒന്ന് പരസ്പരം നോക്കി

അച്ചു : ശെരി അച്ഛാ , നമുക്ക് നാളെ ഇവിടുന്ന് പോകാം , താമസമെല്ലാം ഞാൻ റെഡി ആക്കികൊള്ളം ,ബാക്കി കാര്യങ്ങൾ ഞങ്ങൾ വേണ്ട പോലെ ചെയ്തോളാം ,,, അവനും പറഞ്ഞു

മഹേഷ് : വച്ചു , ഇവിടുത്തെ ബിസിനസ്സും RM ഗ്രൂപ്പും ഇവരുടെ കമ്പനിയിലേക്ക് മെർജ് ചെയ്യിക്കണം , അർഹത ഇല്ലാത്ത ആരുടേയും കയ്യിൽ ഇനി ഒരു നയാ പൈസ പോവാൻ പാടില്ല , ഇവിടുത്തെ ബിസിനെസ്സിന് എല്ലാം അവകാശി മീനാക്ഷി ചേച്ചി മാത്രം ആണ് , ആ പാവത്തിന്റെ ജീവിതം വെച്ച് തന്നെ കളിച്ചവർ അതിന്റെ ചോര ഊറ്റി ഇനി നഗളിക്കണ്ട , നീയും ഇവരുടെ കൂടെ ബിസിനെസ്സിൽ ഇറങ്ങണം , ഇവർക്ക് ചെയ്ത് തീർക്കാൻ പല കാര്യങ്ങൾ ഉണ്ട് അതിനു ഞാനും നീയും ദേവേട്ടനും ഇവർക്ക് മുന്നിൽ വേണം , മറഞ്ഞു നിൽക്കുന്ന ധാരാളം ശത്രുക്കൾ ഉണ്ട് അവരെയെല്ലാം വെളിച്ചത് കൊണ്ടുവരുന്നത് വരെ ഇവർക്ക് വേണ്ടി നമുക്ക് രക്ഷ കവചം തീർത്തേ പറ്റു , അതുപോലെ നവി നീയും നാളെ കൂടെ പോരണം , നിനക്കും അവിടെ ചെയ്ത് തീർക്കാൻ കുറച്ചു കാര്യങ്ങൾ ഉണ്ട് , ,,, അത്രയും അദ്ദേഹം ഗൗരവത്തോടെ തന്നെ പറഞ്ഞു , അതെല്ലാം മറ്റുള്ളവർ തലയാട്ടി സമ്മതിച്ചു .

സംസാരമെല്ലാം കഴിഞ്ഞു നാളെ ഇവിടുന്ന് പോകുന്ന കാര്യവും പറഞ്ഞ ശേഷം എല്ലാവരും കിടക്കാൻ പോയി റാമും അച്ചുവും ഒന്നിച്ചു തന്നെ ആണ് കിടന്നത് , അച്ഛൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ആലോചിച്ചു കിടന്നു അച്ചു ,

റാം : അച്ചു ,,, അവൻ വിളിച്ചു

അച്ചു : മ്മ് ,,

റാം : നീ എന്താ ആലോചിക്കുന്നത് ,,,

അച്ചു : ഇത്രയും നാൾ നമ്മൾ നടന്ന പോലെ അല്ല ഇനിയുള്ള കാര്യങ്ങൾ , ഇനി ഇവരുടെ എല്ലാം സുരക്ഷ കൂടെ നമ്മളുടെ ഉത്തരവാദിത്വം ആണ് , അതുകൊണ്ട് അതിനുള്ള വഴികൾ ആലോചിച്ചതാണ് ,,

റാം : നമ്മൾ കൂടെ ഉള്ളപ്പോൾ ഇവർക്കൊക്കെ എന്ത് സംഭവിക്കാൻ ആണ് ,,,

അച്ചു : നമ്മൾ കൂടെ ഉള്ളപ്പോൾ ഒന്നും സംഭവിക്കില്ല ,നമ്മൾ കൂടെ ഇല്ലെങ്കിലോ , ഇന്ന് തന്നെ കണ്ടിലെ , അര മണിക്കൂർ നമ്മൾ മാറിയപ്പോഴേക്കും വിച്ചുവേട്ടനും അമ്മക്കും പറ്റിയത് , അതുപോലെ ഇനി ഒന്നും സംഭവിക്കാൻ പാടില്ല ,,,

റാം : മ്മ് , എന്താ പ്ലാൻ ,,,

അച്ചു : ബിസിനസ് എല്ലാം മെർജ് ചെയ്യാൻ നാളെ തന്നെ ഓർഡർ ചെയ്യണം , V6 4U ഗ്രൂപ്പിന്റെ കീഴിൽ തന്നെ മൊത്തം വരണം, കൊച്ചി ആസ്ഥാനമാക്കി നമ്മുടെ ഹെഡ് ഓഫീസ് സെറ്റ് ചെയ്യാം , നമ്മുടെ കോർ ടീമിലേക്ക് കൂടുതൽ പേരെ റിക്രൂട് ചെയ്യണം , പുതിയ ഓഫീസ് സെറ്റ് ആവുന്നത് വരെ നാളെ നമ്മൾ പോവുന്ന ഓഫീസിൽ നമ്മൾ പഴയ പോസ്റ്റിൽ തന്നെ ആവും , ഒരു സെക്യൂരിറ്റി കമ്പനി രജിസ്റ്റർ ചെയ്യണം ഗുരുക്കളെയും ഖാലിദിനെയും വെച്ചു ഒരു ടീമിനെ നമുക്ക് വാർത്തെടുക്കണം , അതുപ്പോലെ ഇൻഫൊർമേഷൻസ് ശേഖരിക്കാനും നിരീക്ഷിക്കാനും ഒരു ടീമിനെ വേണം , അവർക്കായി എല്ലാ സജ്ജീകരണങ്ങളും ഉള്ള ഒരു ഓഫീസ് സെറ്റ് ചെയ്ത് കൊടുക്കണം , വീട്ടിലുള്ളവരുടെ സുരക്ഷക്കും അത് സഹായകമാകും , നാളെ മുതൽ എന്തൊക്കയോ നമ്മളെ കാത്തിരിക്കുന്നുണ്ടെന്ന് മനസ്സ് പറയുന്നു

14 Comments

  1. ? നിതീഷേട്ടൻ ?

    ധിധിപ്പോ എന്താ ഉണ്ടയായെ കർമം കൊണ്ടു് സഹോദരൻ ആയവൻ അച്ചു തന്നെ ആവും. നിങൾ കിടിലന് ആണ് amathiriaalle എഴുത് വായിച്ചിട്ട് വിമ്പ്രമിച്ച് പോയി. എന്നാലും പാവം പയ്യന് ആയി കണ്ട നമ്മടെ ഒമർ ????. ഇങ്ങനെ ആണേൽ aa കൂട്ടത്തിലെ എല്ലാർക്കും നല്ലൊരു വെടിച്ചില്ലു backstory കാണും ???. ദേവുട്ടി ഞെട്ടിച്ചു കളഞ്ഞു uff……

  2. ♥️♥️♥️♥️♥️♥️♥️

  3. excellent.
    I have seen next 2 parts, so I started to read.

  4. Pl koode onne pariganikku

  5. സൂപ്പർ…?????? ഇത്ര താമസിക്കുന്നത്???

  6. Oru cintuinity illatha kadha

  7. Late ആക്കാതെ ഇട്ട നല്ലതായിരുന്നു

  8. Haavu vannallooo santhosham.. idakk onn Keri reply chyyuu me.. kaathirunnu maduthu

    1. enikk oru dweepil aann work, avide smart phone allowed alla, ozhiv kittumbozhe idaan kazhiyunnullu ,, sorry for the delay,,, next few parts will be coming days ,,,

      1. Island ??… Lost ?

      2. കുട്ടേട്ടൻസ് ❤❤

        ദിദ് അല്ല.. ദദ്… ഗൗരി എവിടെ ??? ആദ്യം അതിന്റെ ബാക്കി താ മുത്തേ… ഏന്നിട്ട് മതി ദിദ്‌ ??.. കട്ട വെയ്റ്റിങ് 4 ഗൗരി ❤❤

      3. Ohh sorry.. ariyilllaayirunnu.. ini evide enthaa enn chothich bhudhimuttikkoolaaa….

Comments are closed.