രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-4 [PONMINS] 285

“ ന്റെ മോനാ ,, ന്റെ പൊന്നു മോൻ “,,,, അയാൾ അതീവ സന്തോഷത്തോടെ പറഞ്ഞു

ഇതെല്ലം കണ്ടു കണ്ണ് നിറച്ചു സന്തോഷത്തോടെ മറ്റുള്ളവർ നോക്കി നിന്നു , ദേവുട്ടിയും സീതുട്ടിയും ഓടി ചെന്ന് അവരുടെ ഇടയിൽ കയറി അവരുടെ സ്നേഹത്തണലിലേക്ക് ചേർന്നു .

അൽപ നേരത്തെ സങ്കടങ്ങൾക്കും പരിഭവങ്ങൾക്കും ശേഷം ആ വീടിന്റെ തന്നെ ഹാളിൽ അവരെല്ലാം ഒത്തുകൂടി ഇരുന്നു ,മഹേഷിന്റേയും അച്ചുവിന്റെയും മുഖത്തെ സന്തോഷം മറ്റുള്ളവരിൽ എല്ലാം സന്തോഷം നിറച്ചു .

വിച്ചു : എന്താ ചെറിയമ്മമേ ഇന്ന് സംഭവിച്ചതിന്റെ എല്ലാം അർത്ഥം , സീതുട്ടി അവളുടെ കാര്യം ,,, അത്രയും പറഞ്ഞു അവൻ മഹേഷിനെ നോക്കി

മഹേഷ് : ഞാനും നവിയും കൂടി പ്രൊജക്റ്റ് ലോഞ്ചിന് അവരെ വിളിക്കാൻ അകത്തേക്ക് ചെന്നത് ആണ് അപ്പോഴാണ് അവർ സീതുട്ടിക്ക് വേണ്ടിയുള്ള പ്ലാനിങ് സംസാരിക്കുന്നത് കേട്ടത് , പിന്നെ ന്റെ കുട്ടിനെ അവരിൽ നിന്നും എങ്ങനെ എങ്കിലും രക്ഷിക്കണം എന്നെ ഉണ്ടായിരുന്നുള്ളു , അതാ ഞാൻ നവിയോട് ഇവളെ എത്രയും പെട്ടെന്ന് അച്ചുവിന്റെ അടുത്തേക്ക് കൊണ്ട് പോകാൻ പറഞ്ഞത് , അവന്റെ അടുത്ത് ഇവൾ സുരക്ഷിത ആയിരിക്കും എന്ന് എനിക്ക് അറിയാം , പക്ഷേ കല്യാണം ഞാനും പ്രതീക്ഷിക്കാത്തത് ആണ് ,,, അയാൾ നവീൻ നോക്കി പറഞ്ഞു നിർത്തി

നവീൻ : ചെറിയമ്മാമ പറഞ്ഞത് പ്രകാരം ഞാൻ സീതുട്ടിടെ അടുത്തേക്ക് ചെന്നപ്പോൾ ഇളയും ഇവളും ഡ്രസ്സ് മാറ്റി വരുന്നുണ്ടായിരുന്നു , അവളോട് കാര്യം പറഞ്ഞു ഞാൻ ചെറിയമ്മാമ്മയെ ഉൾപ്പെടുത്താതെ പറഞ്ഞപ്പോൾ ഇളയാണ് പറഞ്ഞത് അച്ചു കുളപ്പടവിൽ ഉണ്ടെന്ന് , അങ്ങനെ ഞങ്ങൾ മൂന്നും അങ്ങോട്ട് പോയി , അവിടെ എത്തി അവരോട് കാര്യം പറഞ്ഞു ,കേട്ടതും ഇവരെല്ലാം അവരെ ശെരിയാക്കാൻ വരാൻ ഇരുന്നത അപ്പോഴാ റാം ഇവളോട് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു ഞങ്ങളോട് അവിടെ വെയിറ്റ് ചെയ്യാൻ പറഞ്ഞു കുറച്ചു മാറി നിന്നത് , പിന്നെ കുറച്ചു കഴിഞ്ഞു വന്ന് , ഇവർ രണ്ടും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും റാമിന്റെ മുത്തശ്ശനെ വിളിച്ചപ്പോൾ അര മണിക്കൂറിനുള്ളിൽ നല്ല മുഹൂർത്തം ഉണ്ടെന്നും പറഞ്ഞെന്ന് പറഞ്ഞു , അച്ചു അവളോട് സമ്മതം ചോദിച്ചു ഇവൾക്ക് പൂർണ സമ്മതം എന്നും പറഞ്ഞു , പിന്നെ പിന്നിലെ വഴിയിലൂടെ ഞങ്ങൾ എല്ലാം അമ്പലത്തിലേക്ക് പോയി താലികെട്ടും കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ അല്ലെ ഇവിടുത്തെ മാമാങ്കം എല്ലാം കണ്ടത് ,,,, അവൻ പറഞ്ഞു നിർത്തി ,,

റാം : നിങ്ങടെ സമ്മതം ഇല്ലാതെ ആണ് നടന്നതെന്നറിയാം , അതിനു ഞാൻ മാപ്പ് ചോദിക്കുന്നു , പൂർണ മനസ്സോടെ തന്നെ ആണ് ഞാൻ ഇവളെ സ്വീകരിച്ചത് ഒരിക്കലും കൈവിടില്ല ,,, അവൻ ജാനകിയുടെയും മഹേഷിന്റേയും അടുത്ത് വന്നു പറഞ്ഞു ,

മഹേഷ് : അത് നീ പറഞ്ഞിട്ട് വേണ്ടെടോ എനിക്ക് മനസ്സിലാക്കാൻ , നിന്നെ എന്റെ ദേവേട്ടൻ വളർത്തിയതല്ലേ മോശമാവുമോ , പിന്നെ പണ്ടേക്ക് പണ്ടേ അതായത് സീതുട്ടി ജനിച്ചപ്പോ തന്നെ ദേവേട്ടൻ എന്നോട് വാക്ക് വാങ്ങിയതാ നിനക്ക് ഇവളെ തരണമെന്ന് , അതിപ്പോ ഇങ്ങനെ ഒക്കെ സംഭവിച്ചെങ്കിലും ചേരേണ്ടത് തന്നെയാ ചേർന്നത് ,,, അയാൾ അവനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു ,,,, അത് എല്ലാവരിലും ആശ്വാസം നിറച്ചു , സീതുട്ടി അച്ചുവിന്റെ ജാനകിയുടെ മാറിലേക്ക് നാണത്തോടെ മുഖം പൂഴ്ത്തി . പിന്നെ കളിയും ചിരിയുമായി കുറച്ചു നേരം സന്തോഷം അലതല്ലി .

ഭക്ഷണ ശേഷം തറവാട്ടിലെ ഹാളിൽ എല്ലാവരും ഒത്തുകൂടി ,മഹേഷും റാമും അച്ചുവും കൂടെ മുകളിലെ ഹാളിലേക്ക് പോയി

നിമിഷ : എന്റെ ദേവൂട്ടി , നിന്റെ ദൈര്യം ഞാൻ സമ്മതിച്ചുട്ടോ , അമ്മാതിരി അടി കിട്ടിയിട്ടും ഒരു പേടിയും ഇല്ലാതെ അയാളുടെ മുന്നിൽ എത്ര ധൈര്യത്തില നീ നിന്നത് ,, താഴെ സഭയിൽ ഇന്നത്തെ സംഭവങ്ങൾ ചർച്ച ചെയ്യുന്നതിനിടയിൽ നിമിഷ ചോദിച്ചു

ദേവൂട്ടി : ഞാൻ എന്തിനു പേടിക്കണം , എന്നോട് അച്ഛനും വല്യ മുത്തശ്ശനും പറഞ്ഞിട്ടുണ്ട് , “ അച്ചു നിന്റെ കൺമുന്നിൽ ഉണ്ടേൽ മരണം വന്നു മുന്നിൽ നിന്നാലും പേടിക്കേണ്ടെന്ന് , എനിക്ക് ഒരു പോറൽ പോലും ഏൽക്കാതെ അവൻ കാക്കുമെന്ന് ,, ആ കോൺഫിഡൻസ് എനിക്ക് ഉണ്ട് “ ,,,,, അവൾ അഭിമാനത്തോടെ ആത്മവിശ്വാസത്തോടെ പറഞ്ഞു

നിള : ഓഹ് ,അത് കൊണ്ടാവും ആ ഷൂട്ടിംഗ് നടക്കുന്ന സമയത്തു വായും പൊളിച്ചു നോക്കിനിന്നത് ,,,

ദേവൂട്ടി : യഹ് മോനെ , അജ്ജാതി മാസ്സ് രംഗം കാണാതെ കണ്ണും ചെവിയും പൊത്തി നിൽക്കാൻ പറ്റുമോ പിന്നെ , ഓഓഓഫ്ഫ്ഫ്ഫ് ,,, എന്ന സ്റ്റൈലൻ പെർഫോമൻസ് ആയിരുന്നു എന്നോ , എന്റെ ഏട്ടൻ മുത്താണ് ,,, മുത്ത് ,,

നിമിഷ : ശെടാ , ആ സമയം പേടികൊണ്ട് കണ്ണും അടച്ചു പോയല്ലോ , ചെ നല്ലൊരു സീൻ മിസ് ആയി ,, അവൾ നിരാശയോടെ പറഞ്ഞു

ദേവൂട്ടി : എന്റെ നിമി നീ ഒന്ന് കണ്ണേണ്ടത് തന്നെ ആയിരുന്നു , മുന്നിൽ തലക്ക് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന രണ്ടുപേരെ ഏട്ടൻ നോക്കി ഒരു ചിരിയായിരുന്നു , പിന്നെ അസാമാന വേഗതയിൽ അവരുടെ കയ്യിൽ നിന്നും കൈക്കലാക്കി അവരുടെ ഗാർഡ്‌സ് നിൽക്കുന്നിടത്തേക്ക് തോക്ക് ചൂണ്ടി ഒരു ബുള്ളറ്റ് പോലും മിസ് ആവാതെ സകല എന്നതിനെയും കൃത്യമായി മാർക്ക് ചെയ്ത പോലെ അല്ലേ വെടിവെച്ചിട്ടത് , ഓഓഓഫ്ഫ്ഫ് ,, മാസ്സ് എന്ന് പറഞ്ഞ മരണ മാസ് ,,, അവൾ കണ്ട രംഗം അതുപോലെ വിശധികരിച്ചു കൊടുത്തു , എല്ലാവരും ആ രംഗം മുന്നിൽ കണ്ടെന്ന പോലെ അത് കേട്ടിരുന്നു .

മുകളിലേക്ക് പോയ മഹേഷും റാമും അച്ചുവും , താഴെ നിന്ന് വിച്ചുവിനെയും നവീനെയും മാറ്റ് കൂട്ടുകാരെയും മേലേക്ക് വിളിപ്പിച്ചു ,അവരെല്ലാം അവിടെ ഒന്നിച്ചിരുന്നു .

14 Comments

  1. ? നിതീഷേട്ടൻ ?

    ധിധിപ്പോ എന്താ ഉണ്ടയായെ കർമം കൊണ്ടു് സഹോദരൻ ആയവൻ അച്ചു തന്നെ ആവും. നിങൾ കിടിലന് ആണ് amathiriaalle എഴുത് വായിച്ചിട്ട് വിമ്പ്രമിച്ച് പോയി. എന്നാലും പാവം പയ്യന് ആയി കണ്ട നമ്മടെ ഒമർ ????. ഇങ്ങനെ ആണേൽ aa കൂട്ടത്തിലെ എല്ലാർക്കും നല്ലൊരു വെടിച്ചില്ലു backstory കാണും ???. ദേവുട്ടി ഞെട്ടിച്ചു കളഞ്ഞു uff……

  2. ♥️♥️♥️♥️♥️♥️♥️

  3. excellent.
    I have seen next 2 parts, so I started to read.

  4. Pl koode onne pariganikku

  5. സൂപ്പർ…?????? ഇത്ര താമസിക്കുന്നത്???

  6. Oru cintuinity illatha kadha

  7. Late ആക്കാതെ ഇട്ട നല്ലതായിരുന്നു

  8. Haavu vannallooo santhosham.. idakk onn Keri reply chyyuu me.. kaathirunnu maduthu

    1. enikk oru dweepil aann work, avide smart phone allowed alla, ozhiv kittumbozhe idaan kazhiyunnullu ,, sorry for the delay,,, next few parts will be coming days ,,,

      1. Island ??… Lost ?

      2. കുട്ടേട്ടൻസ് ❤❤

        ദിദ് അല്ല.. ദദ്… ഗൗരി എവിടെ ??? ആദ്യം അതിന്റെ ബാക്കി താ മുത്തേ… ഏന്നിട്ട് മതി ദിദ്‌ ??.. കട്ട വെയ്റ്റിങ് 4 ഗൗരി ❤❤

      3. Ohh sorry.. ariyilllaayirunnu.. ini evide enthaa enn chothich bhudhimuttikkoolaaa….

Comments are closed.