രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-4 [PONMINS] 285

മഹേഷും മറ്റുള്ളവരും പോയതും ദേവ ഭദ്രന്റെ അടുത്തേക്ക് നടന്നു അച്ചു

അച്ചു : നീ കണ്ണ് വെച്ചത് എന്റെ അനിയത്തിയുടെ മേൽ ആണ് , നീ വിലയിട്ടത് എന്റെ പ്രാണൻ പോലെ ഞാൻ കരുതന്നവളെ ആണ് , നീ കൈവെച്ചത് എന്റെ ജീവനെ ആണ് , അതുകൊണ്ട് അതിനുള്ള ശിക്ഷ നീ അനുഭവിക്കുക തന്നെ വേണം ,,,

അവന്റെ ക്രൗരം നിറഞ്ഞ വാക്കുകൾ ദേവ ഭദ്രനിൽ പേടി ജനിപ്പിച്ചു , പിന്നെ അവന്റെ ശരീരം നോവുന്നതിന്റെ അളവ് പോലും അറിയാൻ പറ്റാതെ തളർന്ന് വീണു അവൻ , അസ്ഥികൾ ഒടിയുന്നതും രക്തം വാർന്നൊഴുകുന്നതും അബോധവസ്ഥയിലും അവൻ അറിഞ്ഞു .

ദേവ ഭദ്രനെ അടിച്ചു പിഴിഞ്ഞു ചണ്ടി ആക്കി ഒരു മൂലക്ക് ഇട്ടു അച്ചു , ഇതെല്ലം കണ്ട് പേടിയോടെ വിറച്ചു നിന്നുപോയി മാനവും കൂട്ടരും , അവർ അവിടെയെല്ലാം ക്ലീൻ ചെയ്തു എല്ലാവരെയും അവിടുന്ന് മാറ്റി , കാര്യങ്ങൾ എല്ലാം ക്ലിയർ ചെയ്തു .

ഹോസ്പിറ്റലിൽ പോയവർ എല്ലാം തിരിച്ചെത്തി , മഹേഷ് ആ സ്റ്റേജിൽ നിന്നും ഇറങ്ങി പോയ ശേഷം മുറിയിൽ കയറി വാതിൽ അടച്ചതാണ് ഇതുവരെ പുറത്തേക്ക് വന്നിട്ടില്ല , ബാക്കിയുള്ളവർ എല്ലാം ഹാളിൽ ഒത്തുകൂടി ഇരിക്കുക ആണ് ,റാം ഫോൺ എടുത്തു അല്പം മാറിനിന്നു ഭദ്രയുടെ നമ്പർ ഡയൽ ചെയ്തു

ഭദ്ര : ഏട്ടാ ,,, അവളുടെ ശബ്ദം അപ്പുറത്തു നിന്നും എത്തി

റാം : വല്യച്ഛൻ ഉണ്ടോ മോളെ അവിടെ ,,

ഭദ്ര : ഉണ്ട് ഏട്ടാ ,

റാം : മ്മ് , നിന്റെ ഫോണിലേക്ക് ഏട്ടൻ ഒരു വീഡിയോ അയച്ചിട്ടുണ്ട് അതൊന്ന് വല്യച്ചനെ കാണിക്ക് ,,,

അത്രയും പറഞ്ഞു അവൻ ഫോൺ വെച്ച് തിരിച്ചു വന്ന് ഹാളിൽ എല്ലാവരുടെയും കൂടെ ഇരുന്നു , അവിടെ ആകെ നിശബ്ദത മൂടി നിൽക്കുക ആണ് , എല്ലാവരും കണ്ടതും കേട്ടതുമായ കാര്യങ്ങളിൽ തറഞ്ഞു നിൽക്കുന്നു , തനിക്ക് പറ്റിയ ചതി അറിഞ്ഞു മീനാക്ഷി വല്യമ്മയും ആകെ തകർന്ന് പോയിരുന്നു , വിച്ചു എത്രയൊക്കെ സമാധാനിപ്പിക്കാൻ ശ്രെമിച്ചിട്ടും കഴിയാതെ കണ്ണീരോടെ തന്നെ അവർ അവനെ ചാരി ഇരുന്നു .

അച്ചു ജാനകിയുടെ അടുത്തേക്ക് ചെന്നിരുന്നു താഴെ ഇരുന്നു ആ മടിയിലേക്ക് തല വെച്ചിരുന്നു ,
ജാനകി അവന്റെ തലയിൽ പതിയെ തലോടി ,അവന്റെ ആത്മ സങ്കർഷം മനസ്സിലാക്കി എന്ന പോലെ അവർ പറഞ്ഞു തുടങ്ങി

ജാനകി : നിന്റെ അച്ഛൻ നിന്നെ ഒരിക്കലും വെറുത്തിട്ടോ തള്ളിപറഞ്ഞിട്ടോ ഇല്ല അച്ചു , ആ മനുഷ്യന് നീ എന്നാൽ ജീവൻ ആണ് ,അത് ഇന്നോ ഇന്നലെയോ അല്ല നിന്നെ എന്റെ കയ്യിലേക്ക് തന്ന അന്ന് മുതൽ പക്ഷേ അതൊന്നും പ്രകടിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല , അതിനെല്ലാം വ്യക്തമായ കാരണങ്ങൾ ഉണ്ട് , അത് നീ അറിയാൻ സമയമായില്ല എന്നത് കൊണ്ടാണ് ഞാൻ ഇന്നലെ പറയാതിരുന്നത് എന്നാൽ ഇപ്പോ അതിനുള്ള അവസരം വിധി തന്നെ കൊണ്ട് വന്ന് മുന്നിൽ തന്നു ,,,,, അവർ അത്രയും പറഞ്ഞു ഒരു നെടുവീർപ്പിട്ടു

“ അന്ന് നിന്നെ കയ്യിൽ കിട്ടിയ ദിവസം എന്നെയും നിന്നെയും വീട്ടിൽ ആക്കി നമ്മളെ നോക്കാൻ ആരെയെങ്കിലും കിട്ടുമോ എന്നറിയാൻ വേണ്ടി പുറത്തു പോയതാണ് അദ്ദേഹം ,പക്ഷേ ആ വീടിന്റെ വെളിയിൽ തന്നെ അദ്ദേഹത്തെ കാത്തെന്ന പോലെ കാഷായ വസ്ത്രധാരിയായ ഒരാളും 2 സ്ത്രീകളും ഉണ്ടായിരുന്നു , അവർ നിന്റെ അച്ഛനെ വന്ന് കണ്ട് നിന്നെ കുറിച്ചുള്ള ചില സത്യങ്ങൾ അദ്ദേഹത്തോട് പറഞ്ഞു കാര്യങ്ങൾ അറിഞ്ഞ അദ്ദേഹം ആദ്യം അതൊന്നും സമ്മതിച്ചു കൊടുത്തില്ല പക്ഷേ തെളിവടക്കം കാണിച്ചു കൊടുത്തതും അവരെ അദ്ദേഹം വിശ്വസിച്ചു , ആ രണ്ടു സ്ത്രീകളെ അദ്ദേഹം നമ്മളുടെ കാര്യങ്ങൾ ചെയ്യാൻ സഹായിക്കാൻ നിർത്തി , നിന്റെ 2 വയസ്സ് വരെ അവർ നിന്നെ പൊന്നുപോലെ തന്നെ നോക്കി , നിനക്ക് രണ്ട് വയസ്സ് ആയതും അവർ അവിടുന്ന് പോയി , അതിനിടക്ക് സ്വാമിയുടെ നിർദേശാനുസരണം അദ്ദേഹം നിന്റെ അമ്മയുടെ ആഭരണങ്ങൾ പണയം വെച്ച് നിന്റെ പേരിൽ ബിസിനസ് ആരംഭിച്ചു , ആ ബിസിനെസ്സിൽ നിനക്ക് മാത്രമേ പൂർണ അവകാശം ഉള്ളു , പിന്നീട് ഇവിടേക്ക് നമ്മൾ വരുന്നത് വരെയുള്ള കാര്യങ്ങൾ നിനക്ക് അറിയില്ലേ , ഇവിടെ വരുന്നതിനു മുൻപ് ആ സ്വാമിജി നിന്റെ അച്ഛന്റെ മുന്നിൽ വീണ്ടും വന്നിരുന്നു , നിന്റെ ലൈഫിൽ ഇനി കുറച്ചു കാലം നീ അനുഭവിക്കേണ്ട കഷ്ടപ്പാടുകൾ കണ്ടില്ലെന്ന് നടിക്കാൻ അദ്ദേഹത്തോട് പറഞ്ഞു , എന്നാൽ നിന്നെ വേദനിപ്പിക്കാൻ പറ്റില്ലെന്ന് പറഞ്ഞു ഇങ്ങോട്ട് വരുന്നത് പോലും മാറ്റിവെക്കാൻ ആണ് നിന്റെ അച്ഛൻ ചെയ്തത് , പക്ഷേ സ്വാമിജി വീണ്ടും വന്നു , ഇങ്ങോട്ട് വരണമെന്നും നിന്റെ ജീവിതത്തിൽ സംഭവിക്കേണ്ടതെല്ലാം നിന്റെ വിധി ആണെന്നും അതിനെല്ലാം ഒരു കാരണം ഉണ്ടെന്നും പറഞ്ഞു നിർബന്ധിച്ചു ഇങ്ങോട്ട് പറഞ്ഞയച്ചു .

ഇവിടെ എത്തിയ ശേഷം സംഭവിച്ച ഓരോ കാര്യങ്ങളും വേദനയോടെ ആണ് അദ്ദേഹം നേരിട്ടത് , ദേവുട്ടിയുടെ ആക്സിഡന്റ് അത് ചെയ്തത് ഇവിടെ ഉള്ളവർ ആണെന്ന് അന്ന് തന്നെ അദ്ദേഹം മനസ്സിലാക്കി , അവർ കോറിഡോറിൽ നിന്നും സംസാരിക്കുന്നത് കല്ലു ‘അമ്മ കേട്ടിരുന്നു , നിന്നെ കൊല്ലാൻ വരെ അവർ പ്ലാൻ ചെയ്‌തെന്ന് അറിഞ്ഞതും ഞാനും നിന്റെ അച്ഛനും കല്ലുഅമ്മയും കൂടി ചേർന്ന് എടുത്ത തീരുമാനം ആയിരുന്ന നിന്നോടുള്ള അവഗണന , ഓരോ വട്ടവും നിന്നെ വാക്ക് കൊണ്ടും പ്രവർത്തികൊണ്ടും വേദനിപ്പിക്കുമ്പോൾ ഉള്ള് പിടഞ്ഞാണ് ഞങ്ങൾ അതെല്ലാം ചെയ്തിരുന്നത് , നീ ആ ചായ്പ്പിൽ വെറും നിലത്തു കിടന്ന് തുടങ്ങിയത് മുതൽ നിലത്തു വെറും പായ വിരിച്ചേ എന്നിവരെ നിന്റെ അച്ഛൻ കിടന്നിട്ടുള്ളു , നിന്നെ അന്ന് സിമെന്റിൽ പൊതിഞ്ഞു കണ്ട നാൾ എന്റെ ഈ നെഞ്ചിൽ കിടന്ന് ആ മനുഷ്യൻ വാവിട്ട് കരയുന്നത് ഞാൻ കണ്ടിട്ടുണ്ട് , നീ പട്ടിണി കിടക്കുന്ന ഓരോ ദിവസവും ജലപാനം ഇല്ലാതെ അദ്ദേഹവും നിനക്ക് കൂട്ട് നിക്കാറുണ്ട് ,ആ മുഖത്തു അല്പം ആശ്വാസം കണ്ടത് നിന്നെ ബാംഗ്ലൂർ പഠിക്കാൻ അയച്ചപ്പോൾ ആണ് , ലാസറിനെ കൂട്ട് പിടിച്ചു നിനക്ക് അവിടെ പഠിക്കാൻ ഉള്ള എല്ലാം ചെയ്ത തന്നത് അദ്ദേഹം ആയിരുന്നു , ബാംഗ്ലൂരിൽ പലപ്പോഴായി അദ്ദേഹം നിന്നെ വന്ന് കണ്ടിട്ടുണ്ട് നീ അറിയാതെ ,അന്നെലാം ഫോണിൽ വിഡിയോസും ഫോട്ടോസും എടുത്ത് കൊണ്ട് വന്ന് എനിക്കും കാണിച്ചു തരും , ഞാൻ നിന്നെ വിളിക്കുമ്പോൾ എല്ലാം എന്റെ തൊട്ടടുത്തു നിന്നോടൊന്ന് മിണ്ടാൻ പറ്റാതെ അദ്ദേഹം നിന്ന് വിങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട് , നിനക്ക് 25 വയസ്സ് ആവുന്നത് വരെ നിന്നോട് ഒരു അടുപ്പവും കാണിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല ,,നീ അദ്ദേഹത്തെ വെറുക്കരുത് അച്ചു ,,,,,ഒരു വിതുമ്പലോടെ പറഞ്ഞു നിർത്തി ജാനകി

എല്ലാം കേട്ട് ഞെട്ടലോടെ ഇരുന്നു പോയി എല്ലാവരും , അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി , അവൻ കുറച്ചു നേരം ജാനകിയുടെ മുഖത്തേക്ക് നോക്കി ഇരുന്നു ,പിന്നെ എന്തോ ചിന്തിച്ചപോലെ ചാടി എണീച്ചു പുറത്തേക്കോടി മഹേഷിന്റെ വീടിന്റെ പടി ആദ്യമായി ചവിട്ടിക്കൊണ്ട് ഉള്ളിലേക്ക് കയറി , അവന്റെ ശബ്ദം അവിടെ അലച്ചു
“ ആആഛഛചചാ” ആആഛഛചചാ”, അവൻ വീണ്ടും വീണ്ടും അലറി വിളിച്ചുകൊണ്ട് ഓരോ മുറികളിലും കയറി ഇറങ്ങി മഹേഷിനെ തേടി ,

വർഷങ്ങളായി കേൾക്കാൻ കൊതിച്ച ആ വിളി മഹേഷിന്റെ ഹൃദയം വാത്സല്യത്താൽ നിറഞ്ഞൊഴുകി , ഡോർ തുറന്ന് പുറത്തു വന്നതും അച്ചു പാഞ്ഞു വന്ന് അയാളെ ഇറുകെ പുണർന്നു , രണ്ടുപേരും വാവിട്ട് കരഞ്ഞു കുറച്ചു നേരം അങ്ങനെ തന്നെ നിന്നു

“ പൊറുക്കേട മോനെ , എനിക്ക് അങ്ങനെ ഒക്കെ ചെയ്യേണ്ടി വന്നതാ , അതിനുള്ള കാരണം ഒക്കെ നിനക്ക് വൈകാതെ മനസ്സിലാവും “,,, അയാൾ അവന്റെ പുറത്തു തലോടിക്കൊണ്ട് വിതുമ്പലോടെ പറഞ്ഞു

“ വേണ്ട , ഒന്നും പറയണ്ട അച്ഛാ , ഞാൻ അച്ഛനെ ഒരിക്കൽ പോലും വെറുത്തിട്ടില്ല , ന്റെ അച്ഛനല്ല , എന്നെ എന്ത് പറയാനും ചെയ്യാനും ഈ ലോകത്തു അധികാരം ഉള്ളയാൾ “,,, അവനും വിതുമ്പലോടെ പറഞ്ഞു

അത് കേട്ടതും മഹേഷ് അവന്റെ മുഖത്തെല്ലാം ചുംബനം കൊണ്ട് മൂടി അവനെ വീണ്ടും വീണ്ടും കൂടുതൽ തന്നിലേക്ക് ചേർത്ത് പിടിച്ചു ,

14 Comments

  1. ? നിതീഷേട്ടൻ ?

    ധിധിപ്പോ എന്താ ഉണ്ടയായെ കർമം കൊണ്ടു് സഹോദരൻ ആയവൻ അച്ചു തന്നെ ആവും. നിങൾ കിടിലന് ആണ് amathiriaalle എഴുത് വായിച്ചിട്ട് വിമ്പ്രമിച്ച് പോയി. എന്നാലും പാവം പയ്യന് ആയി കണ്ട നമ്മടെ ഒമർ ????. ഇങ്ങനെ ആണേൽ aa കൂട്ടത്തിലെ എല്ലാർക്കും നല്ലൊരു വെടിച്ചില്ലു backstory കാണും ???. ദേവുട്ടി ഞെട്ടിച്ചു കളഞ്ഞു uff……

  2. ♥️♥️♥️♥️♥️♥️♥️

  3. excellent.
    I have seen next 2 parts, so I started to read.

  4. Pl koode onne pariganikku

  5. സൂപ്പർ…?????? ഇത്ര താമസിക്കുന്നത്???

  6. Oru cintuinity illatha kadha

  7. Late ആക്കാതെ ഇട്ട നല്ലതായിരുന്നു

  8. Haavu vannallooo santhosham.. idakk onn Keri reply chyyuu me.. kaathirunnu maduthu

    1. enikk oru dweepil aann work, avide smart phone allowed alla, ozhiv kittumbozhe idaan kazhiyunnullu ,, sorry for the delay,,, next few parts will be coming days ,,,

      1. Island ??… Lost ?

      2. കുട്ടേട്ടൻസ് ❤❤

        ദിദ് അല്ല.. ദദ്… ഗൗരി എവിടെ ??? ആദ്യം അതിന്റെ ബാക്കി താ മുത്തേ… ഏന്നിട്ട് മതി ദിദ്‌ ??.. കട്ട വെയ്റ്റിങ് 4 ഗൗരി ❤❤

      3. Ohh sorry.. ariyilllaayirunnu.. ini evide enthaa enn chothich bhudhimuttikkoolaaa….

Comments are closed.