രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-4 [PONMINS] 285

മീര : അത് ,, ഒരിക്കൽ ജൂസിൽ മയക്ക് മരുന്ന് കലക്കി ദേവേട്ടന്ന് കൊടുത്തു ഞാൻ ഉറങ്ങി കിടന്ന ദേവേട്ടൻറെ ഒപ്പം ഞാനും കേറി കിടന്നു അത് ചേച്ചി കണ്ടു വന്നു , അതുപോലെ തിരിച്ചും ചേച്ചിയെയും ശങ്കരേട്ടനെയും ഞാൻ ദേവേട്ടന്ന് കാട്ടി കൊടുത്തു , പിന്നെ പലപ്പോഴും ചേച്ചി കാണുന്ന രീതിയിൽ ദേവേട്ടനോട് അടുത്തിടപഴകി ,ദേവേട്ടൻ എന്നെ ഒരു സഹോദരിയുടെ സ്ഥാനത്തെ കണ്ടിട്ടുള്ളു , അത് സന്ധ്യയെ വെച്ച് ചേച്ചിയെ എരി കയറ്റി അതോടെ അവർ പിരിഞ്ഞു ,,,, അവർ പറഞ്ഞു നിർത്തിയതും മാധവി മീരയുടെ ചെപ്പക്കുറ്റി നോക്കി കനത്തിൽ ഒന്ന് പൊട്ടിച്ചു

മാധവി : ചെ , നിന്നെയൊക്കെ ആണോ , ഞാൻ ഇത്രയും നാൾ ചേച്ചി എന്ന് വിളിച്ചത് , എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നുന്നു ,, ചി ,,,, അവരുടെ മുഖം ദേഷ്യം കൊണ്ട് വിറച്ചു

മഹേഷ് : അപ്പൊ ഇനി മക്കൾ പറ എന്തൊക്കെ ചെയ്‌തെന്ന് ,,, മഹേഷ് ആദ്യക്കും സാന്ദ്രക്കും നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു

ആദ്യ : അച്ഛൻ പറഞ്ഞിട്ടാണ് എല്ലാം ചെയ്തത് ,,, അവൾ പേടിയോടെ തല താഴ്ത്തി പറഞ്ഞു

മഹേഷ് : ഓക്കേ , എന്ന പറ എന്റെ ദേവൂട്ടിയെ ആരാ തള്ളിയിട്ടത് ,,,

മഹേഷിന്റെ ആ ചോദ്യം എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു , അച്ചു അയാളുടെ മുഖത്തേക്ക് അന്താളിച്ചു നോക്കി ,, ആദ്യയും സാന്ദ്രയും നിന്ന് വിയർക്കാൻ തുടങ്ങി

“പറയെടി ” മഹേഷ് ഇരുന്നിടത്തു നിന്ന് ചാടി എണീച്ചുകൊണ്ട് അവളോട് അലറി ,,,

“ബി ,,ബി ,,ബിജേഷ് ”,,,ആദ്യ വിക്കി വിക്കി പറഞ്ഞു ,,,

എല്ലാവരും ഒരു ഞെട്ടലോടെ ആണ് അത് കേട്ട് നിന്നത് , ഇത്രകാലം അച്ചു ചെയ്യാത്ത തെറ്റിന് കുറ്റപ്പെടുത്തിയത് ഓർക്കേ മാധവിക്കും ജയേഷിനും കുറ്റബോധം തോന്നി

“ ആഹ് “ പെട്ടെന്ന് ബിജേഷ് പിറകിലേക്ക് ചവിട്ട് കൊണ്ട് മറിഞ്ഞ്‌വീണു , മുന്നിൽ നിൽക്കുന്ന സംഹാരരുദ്രനെ കണ്ട അവൻ പേടിയോടെ കരയാൻ തുടങ്ങി , ഒരു ഏറ്റു പറച്ചിലിനും ഇടം കൊടുക്കാതെ അച്ചു അവന്റെ ചവിട്ടി കൂട്ടി , കയ്യും കാലും തിരിച്ചൊടിച്ചു ഒരു മൂലയിലേക്ക് ഇട്ടു അവന്റെ കലി തീർത്തു , അവനെ തടയാൻ ചെന്ന റാമിനെ മഹേഷ് പിടിച്ചു വെച്ചു “ അത് അവന്റെ ന്യായം “ ഇതായിരുന്നു അയാളുടെ മറുപടി ,

അച്ചു തിരിച്ചു വന്നു ദേവുട്ടിയുടെ കൂടെ ഇരുന്നു അവളെ കൂട്ടിപ്പിടിച്ചു നെറ്റിയിൽ ഉമ്മ കൊടുത്തു , അവന്റെ കണ്ണുകളും നിറഞ്ഞതു കണ്ട എല്ലാവരും സങ്കടപ്പെട്ടു ,

മഹേഷ് : ഇനി അന്ന് രാത്രി നടന്നത് പറ ,, മഹേഷ് വീണ്ടും അവരോട് ചോദിച്ചതും രണ്ടും കണ്ണീർ വാർക്കാൻ തുടങ്ങി ,, മഹേഷിനെ നോക്കി കൈ കൂപ്പി

മഹേഷ് : ഒരു കാര്യവും ഇല്ല മക്കളെ , ഉപ്പ് തിന്നവൻ വെള്ളം കുടിക്കും , സത്യം സത്യം പോലെ പറയുന്നതാ നിങ്ങൾക്ക് നല്ലത് ,, അയാൾ ഒരു ദയയും അവരോട് കാണിക്കാതെ പറഞ്ഞു

എന്നിട്ടും അവർ മിണ്ടുന്നില്ലെന്ന് കണ്ടതും രണ്ടുപേരെയും തലങ്ങും വിലങ്ങും തല്ലി , അവസാനം സഹിക്ക വയ്യാതെ അന്ന് നടന്നത് മുഴുവൻ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു .

ആദ്യം പ്രതികരിച്ചത് ആദ്യയുടെ ഭർത്താവ് ആയിരുന്നു അവന്റെ സർവ്വ ശക്തിയും എടുത്ത് മുഖമടച്ചു ഒന്ന് കൊടുത്തു ,എന്നിട്ട് കഴുത്തിൽ കെട്ടിയ താലി വലിച്ചു പൊട്ടിച്ചു ഇറങ്ങി പോയി ,,, സാന്ദ്രയുടെ ഭർത്താവ് അവളെ ഒന്ന് നോക്കി കാറി തുപ്പി അവിടുന്ന് പോയി , ആദ്യയും സാന്ദ്രയും കരച്ചിലോടെ അവിടെ ഇരുന്നു , മക്കളുടെ ദുരവസ്ഥകണ്ട ആ അച്ഛനമ്മമാർ സങ്കടംകൊണ്ട് വിങ്ങി പൊട്ടി ,,,, ഇതെല്ലം കണ്ടിട്ടും അവരെ നോക്കി നിൽക്കുന്ന മഹേഷിനെ കണ്ട അവരിൽ പക നിറച്ചു .

മഹേഷ് പതിയെ നടന്ന് ദേവ ഭദ്രന് അടുത്തെത്തി അയാളെ പുച്ഛത്തോടെ ഒന്ന് നോക്കി ,ദേവ ഭദ്രനിലും പുച്ഛം നിറഞ്ഞു

മഹേഷ് : താൻ എന്റെ കമ്പനി മൊത്തത്തിൽ വിലക്ക് വാങ്ങിയോ , അതോ പകുതിയേ കൊടുത്തൊള്ളോ ,,

ദേവ ഭദ്രൻ : ഇതിനി തന്നെ ബോധിപ്പിക്കണ്ട ആവശ്യം ഇല്ലെടോ ,,

മഹേഷ് : ഹഹഹഹ്ഹ ,,ഹ്ഹഹ്ഹഹ്ഹ ,, തന്നെ പോലൊരു പമ്പര വിഡ്ഢിയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല , എടോ സ്വന്തം കുടപ്പിറപ്പിനെ ചതിക്കാൻ തയ്യാറായ ഇവർ തന്നെ ചതിക്കില്ലെന്ന് കരുതിയോ ,,ഹഹഹ

അയാൾ പറഞ്ഞത് കേട്ടതും ദേവ ഭദ്രൻ മാനവിനെയും കൂട്ടരെയും ഒന്ന് നോക്കി ,

മഹേഷ് : താൻ എഴുതി വാങ്ങി , ഇവന്മാർ തനിക്ക് തന്നു എന്നൊക്കെ പറയുന്ന കമ്പനിയുടെ ഫുൾ ഫോം എങ്കിലും തനിക്കറിയുമോ , അറ്റ്ലീസ്റ്റ് അത് ആര പേരിൽ ആണെന്നെങ്കിലും , ഇവന്മാർ എന്റെ സൈൻ വാങ്ങി അങ് ഉണ്ടാക്കാൻ ആ കമ്പനിയുടെ ഓണർ ഞാൻ അല്ല , ഞാൻ വെറും നടത്തിപ്പുകാരൻ മാത്രം ,,,

മഹേഷ് പറഞ്ഞു നിർത്തിയതും എല്ലാവരും ഞെട്ടി , ദേവ ഭദ്രൻ മാനവിനേം കൂട്ടരെയും ദേഷ്യത്തിൽ നോക്കുന്നതെങ്കിൽ മാനവും കൂട്ടരും മഹേഷിനെ ഞെട്ടി നോക്കുക ആണ് , ഇതെല്ലം കണ്ട മഹേഷ് പൊട്ടിച്ചിരിച്ചു “ ഹഹഹഹ “

മഹേഷ് : RM GROUP OF COMPANIES , ഈ പേരുമാത്രമേ ഇവർക്കെല്ലാം അറിയൂ , 24 വർഷം മുൻപ് ഞാൻ ഞാൻ ആ കമ്പനി തുടങ്ങുമ്പോൾ എന്ത് എങ്ങനെ എന്നുള്ള ചിന്തയിൽ നിന്ന എന്റെ അടുക്കലേക്ക് ഒരു ഗുരുനാഥൻ എന്ന പോലെ വന്ന ഒരു മനുഷ്യൻ എനിക്ക് പകർന്നു തന്ന ചില സത്യങ്ങളിൽ നിന്നാണ് “ രുദ്ര മഹേഷ് “ എന്ന സ്ഥാപനം രൂപം കൊണ്ടത് , അതിന്റെ മുഴുവൻ ഉടമസ്ഥാവകാശവും എന്റെ ഒരേ ഒരു മകൻ രുദ്രന് സ്വന്തം , അതേടാ എന്റെ മകന് വേണ്ടി ഞാൻ എന്നാലാവുന്നത് സ്വരുക്കൂട്ടി വെച്ച് കെട്ടിപ്പടുത്ത സാമ്രാജ്യം ആണ് RUDRA MAHESH GROUP OF COMPANIES,,,

അയാൾ രണ്ടു കൈകളും വിരിച്ചു പിടിച്ചുകൊണ്ട് അഭിമാനത്തോടെ പറഞ്ഞു , എന്നാൽ ഇതെല്ലം കേട്ട രുദ്രൻ അടക്കമുള്ളവർ ഞെട്ടലോടെ ആണ് ഇരുന്നത് , മഹേഷിന്റെ വെളിപ്പെടുത്തൽ തങ്ങൾക്കേറ്റ ഏറ്റവും വലിയ അടി ആണെന്ന് മാനവിനും കൂട്ടർക്കും മനസ്സിലായി ദേവ ഭദ്രൻ ദേഷ്യം കൊണ്ട് വിറച്ചു ,ചതി പറ്റി എന്ന് അവന് മനസ്സിലായി അതും അവനെ ഒരു പമ്പര വിഡ്ഢിയാക്കി ,

മഹേഷ് : അച്ചു , ഇതിൽ കൂടുതൽ കാര്യങ്ങൾ ഇനി എനിക്ക് നിങ്ങളോട് പറയാൻ ഉണ്ട് , അതൊന്നും ഇവർ അറിയേണ്ടത് അല്ല , ഇവർക്കെല്ലാം കൊടുക്കേണ്ടത് കൊടുത്തു ഒഴുവാക്കിയേക്ക് ,,, അയാൾ അത്രയും പറഞ്ഞു അവിടെ നിന്ന് പോയി പുറകെ തന്നെ മാധവിയും മക്കളും അവിടെ ദേവുട്ടിയും അച്ചുവും കൂട്ടരും മാത്രമായി ,

14 Comments

  1. ? നിതീഷേട്ടൻ ?

    ധിധിപ്പോ എന്താ ഉണ്ടയായെ കർമം കൊണ്ടു് സഹോദരൻ ആയവൻ അച്ചു തന്നെ ആവും. നിങൾ കിടിലന് ആണ് amathiriaalle എഴുത് വായിച്ചിട്ട് വിമ്പ്രമിച്ച് പോയി. എന്നാലും പാവം പയ്യന് ആയി കണ്ട നമ്മടെ ഒമർ ????. ഇങ്ങനെ ആണേൽ aa കൂട്ടത്തിലെ എല്ലാർക്കും നല്ലൊരു വെടിച്ചില്ലു backstory കാണും ???. ദേവുട്ടി ഞെട്ടിച്ചു കളഞ്ഞു uff……

  2. ♥️♥️♥️♥️♥️♥️♥️

  3. excellent.
    I have seen next 2 parts, so I started to read.

  4. Pl koode onne pariganikku

  5. സൂപ്പർ…?????? ഇത്ര താമസിക്കുന്നത്???

  6. Oru cintuinity illatha kadha

  7. Late ആക്കാതെ ഇട്ട നല്ലതായിരുന്നു

  8. Haavu vannallooo santhosham.. idakk onn Keri reply chyyuu me.. kaathirunnu maduthu

    1. enikk oru dweepil aann work, avide smart phone allowed alla, ozhiv kittumbozhe idaan kazhiyunnullu ,, sorry for the delay,,, next few parts will be coming days ,,,

      1. Island ??… Lost ?

      2. കുട്ടേട്ടൻസ് ❤❤

        ദിദ് അല്ല.. ദദ്… ഗൗരി എവിടെ ??? ആദ്യം അതിന്റെ ബാക്കി താ മുത്തേ… ഏന്നിട്ട് മതി ദിദ്‌ ??.. കട്ട വെയ്റ്റിങ് 4 ഗൗരി ❤❤

      3. Ohh sorry.. ariyilllaayirunnu.. ini evide enthaa enn chothich bhudhimuttikkoolaaa….

Comments are closed.