“ ഒമർ” അച്ചുവിന്റെ അലർച്ചയാണ് എല്ലാവരെയും ഞെട്ടലിൽ നിന്നും പുറത്തേക്ക് കൊണ്ട് വന്നത് , ഒമർ അവനടുത്തേക്ക് വന്നു കൂടെ മൈക്കും നവീനും , അവർ മൂന്നും കൂടെ വിച്ചുവിനെയും ജാനകിയേയും ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകാൻ നിന്നു , മഹേഷിനോടും കൂടെ ചെല്ലാൻ പറഞ്ഞപ്പോ “ എനിക്ക് ചിലത് ഇവരോട് പറയാൻ ഉണ്ട് “ എന്ന് പറഞ്ഞു അയാൾ അവിടെ തന്നെ ഇരുന്നു , പോകുന്നതിനു മുൻപ് ജാനകി അച്ചുവിന് അരികിൽ എത്തി എന്നിട്ട് മഹേഷിനെ ഒന്ന് നോക്കി ,,,
ജാനകി : അച്ഛന് പറയാൻ ഉള്ളത് എല്ലാം കേൾക്കണം , എല്ലാം അമ്മക്കും അറിവുള്ള കാര്യങ്ങൾ ആണ് ,,,, അത്രയും പറഞ്ഞു അവർ ഹോസ്പിറ്റലിലേക് പോയി
‘അമ്മ പറഞ്ഞത് മനസ്സിലായില്ലെങ്കിലും അവൻ തലയാട്ടി സമ്മതിച്ചു ,, റാമും കണ്ണനും അജുവും കൂടെ ദേവ ഭദ്രനെയും കൂട്ടരെയും അടിച്ചു മടക്കി അവിടെ ഇട്ടു , അച്ചു അവരുടെ മുന്നിലെ ഒരു ചെയറിലേക്ക് അടികൊണ്ട് അവശനായ മഹേഷിനെ ഇരുത്തി , തൊട്ടടുത്തു തന്നെ ദേവൂട്ടിയെയും മഹേഷിന് ഒരു താങ്ങായി അനിയത്തി മാധവിയും ഭർത്താവ് ജയേഷും ഇടം വലം നിന്നപ്പോൾ ദേവൂട്ടിക്ക് കൂട്ടിന്ന് ഇളയും നിളയും നിമിഷവും ഉണ്ടായിരുന്നു ,അവൻ എല്ലാവരെയും ഒന്ന് നോക്കി .
അച്ചു പതിയെ അവരുടെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു
അച്ചു : ഇനി പറയുന്ന കാര്യങ്ങൾ സത്യ സന്ധമായിരിക്കണം , ഒരു കടുക്മണി വ്യത്യാസത്തിൽ കള്ളം ഉണ്ടേൽ മരണം ആയിരിക്കും ,,,, അച്ചുവിന്റെ ആ പറച്ചിൽ അവരിലെല്ലാം ഒരുൾകിടിലം വരുത്തി .
“ അപ്പൊ തുടങ്ങിക്കോ , എന്തൊക്കെ ചെയ്തു , എന്തിന് എന്നെ ഇതിലെല്ലാം കരുവാക്കി , ആരുടെ ബുദ്ധിയാണ് ഇതെല്ലം “ ,, അച്ചുവിന്റെ ഓരോ ചോദ്യവും അവരെ കാർന്ന് തിന്നു
മാനവ് : ഞാനും മീരയും ബാലചന്ദ്രന്റെയും കല്യാണിയുടെയും മക്കൾ അല്ല , ഞങ്ങളുടെ ‘അമ്മ വസുന്ധര ആണ് , അമ്മക് മീര ജനിച്ചത് മുതൽ ഉണ്ടായ ഒരു അസുഖം അതിനു കയ്യിൽ ഉള്ളത് മുഴുവൻ വിറ്റ് അച്ഛൻ ചികിൽസിച്ചു പക്ഷേ പ്രയോജനം ഉണ്ടായില്ല , ‘അമ്മ മരിച്ചപ്പോൾ കിടപ്പാടം പോലും നഷ്ട്ടപെട്ട ഞങ്ങൾ തെരുവിലേക്കിറങ്ങേണ്ടി വരുമെന്നായപ്പോൾ ആണ് ദൈവദൂതനെ പോലെ വല്യച്ഛൻ വന്ന് ഞങ്ങളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നത് അന്ന് മീനാക്ഷി ചേച്ചിയും വല്യച്ചനും ചേച്ചിയെ നോക്കാൻ വല്യച്ഛൻ ഏർപ്പാടാക്കിയ ചേച്ചിയുടെ തന്നെ ഒരു അകന്ന ബന്ധു ആയിരുന്നു ആരുമില്ലാത്ത കല്യാണി , ഞങ്ങൾ വന്നപ്പോൾ നിറ മനസ്സോടെ തന്നെ ഞങ്ങളെയും ‘അമ്മ സ്വീകരിച്ചു, ഞങ്ങളും ഇന്ന് വരെ അമ്മയായി തന്നെ ആണ് കണ്ടത് , അങ്ങനെ കല ക്രമേണ അച്ഛൻ അമ്മയെ കല്യാണം കഴിച്ചു അതിൽ മാധവിയും മഹേഷും ജനിച്ചു , കാലം കടന്നു പോയി , മഹേഷ് ജാനകിയുടെ കൂടെ പോകുന്നതിനു മുൻപ് ഞാൻ അവനു വേണ്ടി ഒരു പെണ്ണിനെ കണ്ടെത്തി കോടീശ്വരി അവൾക്കിവനെ ഭയങ്കര ഇഷ്ട്ടമായിരുന്നു , ഇവനെ കിട്ടാൻ അവൾ എന്നോട് കൂട്ട് കൂടി , അളവിൽ അതികം പൈസ കയ്യിൽ വന്നപ്പോൾ ഞാൻ എല്ലാം മറന്നു ,മീരയെയും ശങ്കറിനെയും എന്റെ കൂടെ കൂട്ടി , ഞങ്ങൾ പല പദ്ധതികളും ഇട്ടു , എന്നാൽ എല്ലാം തകർത്തുകൊണ്ടാണ് ജാനകിയുടെ കൂടെ ഇവാൻ പോയത് , അത് ഞങ്ങൾക്ക് വലിയ ഒരു അടി തന്നെ ആയി , പിന്നെ നിങ്ങളെ എങ്ങനെ എങ്കിലും കണ്ടുപിടിച്ചു ജാനകിയെ ഒഴുവാക്കുക എന്നതായി ലക്‌ഷ്യം പക്ഷേ നിങ്ങളെ കണ്ടെത്തിയപ്പോഴേക്കും ഞങ്ങളെക്കാൾ ഉയർന്ന നിലയിൽ ആണ് മഹേഷ് എന്നറിഞ്ഞതും ജാനകിയോടുള്ള പക ഞങ്ങളിൽ ആളിക്കത്തി , അങ്ങനെ അച്ഛനെയും അമ്മയെയും കയ്യിൽ എടുത്ത് നിങ്ങളെ വിളിച്ചു വരുത്തി , നിന്റെ കയ്യിലെ ക്യാഷ് അത് ഞങ്ങൾക്ക് കൂടെ അവകാശപെട്ടതാണെന്ന ചിന്ത നിന്റെ കൂടെ കൂടി ചതിക്കാൻ പ്ലാൻ ഇട്ടു ഞങ്ങൾ , അതിനൊരു അവസരം കാത്തിരുന്ന ഞങ്ങൾക്ക് നിന്റെ മനസമാധാനം തകർക്കാൻ മക്കളെ വെച്ച് കളിയ്ക്കാൻ തീരുമാനിച്ചു അത് പ്രകാരം , ആദ്യയും സാന്ദ്രയും അച്ചുവിനെ നിന്നിൽ നിന്നും അകറ്റി , പിന്നെ എല്ലാം ഞങ്ങൾ ഉദേശിച്ചത് പോലെ നടന്നു , നിന്റെ വിശ്വാസം നേടിയെടുത്തു നിന്റെ കമ്പനിയിൽ കയറിപറ്റി ,വിശ്വസ്തർ ആയത് കൊണ്ട് തന്നെ നീ ഞങ്ങൾ തരുന്ന ഫയലുകൾ എല്ലാം നോക്കുക കൂടെ ചെയ്യാതെ സൈൻ ചെയ്ത് തന്നു , അങ്ങനെ ആ സ്ഥാപനം നിന്റെ കൈകൊണ്ട് തന്നെ ഇന്നത്തെ പാർട്ടിയിൽ വെച്ച് ഡോക്യൂമെന്റസുകൾ കൈമാറുന്ന തെളിവ് സംഘടിപ്പിക്കാൻ ആണ് ദേവ ഭദ്രനെ ഇവിടെ വരുത്തിയത് , നാളെ ഒരു പ്രശ്നം വന്നാൽ നീ നിന്റെ കൈകൊണ്ട് തന്നെ സ്വമേധയാ കൊടുത്തതാണെന്ന് തെളിയിക്കാൻ ,,,,
അയാൾ അത്രയും പറഞ്ഞു നിർത്തിയതും മഹേഷ് അയാളെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു ,,ശേഷം മീരക്ക് നേരെ തിരിഞ്ഞു
മഹേഷ് : മീനാക്ഷി ചേച്ചിയും ദേവേട്ടനും പിരിഞ്ഞതിൽ നിന്റെ റോൾ എന്തായിരുന്നു ,,,
അയാൾ അത് ചോദിച്ചതും എല്ലാവരും ഞെട്ടി മീരയെ നോക്കി , അവൾ തല കുനിച്ചിരുന്നു
മഹേഷിന്റെ ചോദ്യം കേട്ട മീര ആകെ വിയർക്കാൻ തുടങ്ങി ,അവളുടെ ആ പതർച്ചയിൽ തന്നെ കാര്യമായ കരണമുണ്ടെന്ന് അവർക്ക് മനസ്സിലായി ,,,,
മഹേഷ് : പറയെടി ,,, മീരക്ക് നേരെ മഹേഷ് അലറി
അത് കേട്ടതും മീര കരയാൻ തുടങ്ങി
മീര : ഞാനും ദേവേട്ടനും തമ്മിൽ അരുദ്ധത ബന്ധം ഉണ്ടെന്ന് മീനാക്ഷി ചേച്ചിയെയും ശങ്കേരേട്ടനും ചേച്ചിയുമായി ബന്ധത്തിൽ ആണെന്ന് ദേവേട്ടനെയും വിശ്വസിപ്പിച്ചു ,,,, അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി
മഹേഷ് : എങ്ങനെ ,,,, അവൻ ദേഷ്യത്തിൽ ചോദിച്ചു
ധിധിപ്പോ എന്താ ഉണ്ടയായെ കർമം കൊണ്ടു് സഹോദരൻ ആയവൻ അച്ചു തന്നെ ആവും. നിങൾ കിടിലന് ആണ് amathiriaalle എഴുത് വായിച്ചിട്ട് വിമ്പ്രമിച്ച് പോയി. എന്നാലും പാവം പയ്യന് ആയി കണ്ട നമ്മടെ ഒമർ ????. ഇങ്ങനെ ആണേൽ aa കൂട്ടത്തിലെ എല്ലാർക്കും നല്ലൊരു വെടിച്ചില്ലു backstory കാണും ???. ദേവുട്ടി ഞെട്ടിച്ചു കളഞ്ഞു uff……
♥️♥️♥️♥️♥️♥️♥️
excellent.
I have seen next 2 parts, so I started to read.
???
Pl koode onne pariganikku
?
സൂപ്പർ…?????? ഇത്ര താമസിക്കുന്നത്???
Oru cintuinity illatha kadha
Late ആക്കാതെ ഇട്ട നല്ലതായിരുന്നു
Haavu vannallooo santhosham.. idakk onn Keri reply chyyuu me.. kaathirunnu maduthu
enikk oru dweepil aann work, avide smart phone allowed alla, ozhiv kittumbozhe idaan kazhiyunnullu ,, sorry for the delay,,, next few parts will be coming days ,,,
Island ??… Lost ?
ദിദ് അല്ല.. ദദ്… ഗൗരി എവിടെ ??? ആദ്യം അതിന്റെ ബാക്കി താ മുത്തേ… ഏന്നിട്ട് മതി ദിദ് ??.. കട്ട വെയ്റ്റിങ് 4 ഗൗരി
Ohh sorry.. ariyilllaayirunnu.. ini evide enthaa enn chothich bhudhimuttikkoolaaa….