രുദ്രതാണ്ഡവം 2 [HERCULES] 1639

രാഗേഷ് നല്ലപോലെ പേടിച്ചമട്ടുണ്ട്. അവൻ വിറക്കുന്നുണ്ടായിരുന്നു. അജിലിന്റെ മുഖത്തും ചെറിയ പേടി ഉണ്ട്.

” ഇനിയിവരെന്താണാവോ ചെയ്യിക്കാൻപോണേ.. ”
രാഗേഷ് ആരോടെന്നില്ലാതെ വിറക്കുന്ന ശബ്ദത്തിൽ പറയുന്നുണ്ടായിരുന്നു.
അവൻ നിന്ന് വിയർക്കുവായിരുന്നു.

എന്തോ അവന്റെ അവസ്ഥ കണ്ടപ്പോൾ അഭിക്കും വല്ലാണ്ടായി.

” എടാ റോണി… വേണ്ടടാ…!! ”

അഭി പെട്ടന്ന് പറഞ്ഞത് കേട്ട് രാഗേഷും അജിലും ആശ്ചര്യത്തോടെ അഭിയുടെ മുഖത്തേക്ക് നോക്കി.അത് കഴിഞ്ഞ് അവിടെ കൂടിയിരുന്നവരുടെ മുഖത്തേക്കും.
അവരുടെ മുഖത്തൊക്കെ ഒരു ചിരി ഉണ്ടായിരുന്നു.
അത് കണ്ടപ്പോ അവർക്ക് നല്ലപോലെ ആശ്വാസമായി. അവരുടെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു.

” ഡാ തെണ്ടി…!! പറ്റിക്കുവായിരുന്നല്ലേ… എന്റെ നല്ലജീവനങ്ങ് പോയി… കുറച്ചൂടെ കഴിഞ്ഞിരുന്നേൽ അറ്റാക്ക് വന്നു ഞാൻ ചത്തേനെ… ദേ നോക്കിക്കേ നെഞ്ചിപ്പഴും പടപടാ അടിച്ചോണ്ടിരിക്കുവാ..!!”

അഭിയുടെ പുറത്ത് ചെറുതായി അടിച്ചുകൊണ്ട് രാഗേഷ് പറഞ്ഞ്.

” ഹാ..!! ഇതൊക്കെ ഒരു രസല്ലേ പിള്ളേച്ചാ..”
അഭി ഒരു കള്ളച്ചിരിയോടെ മറുപടി കൊടുത്തു.

” അഭി എന്റെകൂടെ പഠിച്ചെയാ… ഇവന്റെ പ്ലാൻ ആയിരുന്നു നിങ്ങളെ പേടിപ്പിക്കാൻ… സത്യമ്പറഞ്ഞാ ഇവനാ കൂട്ടത്തിലെ ഏറ്റോം വല്യ പേടിത്തൂറി… നീയിപ്പോ ഇതിലും കഷ്ടാണല്ലോ ”

മനീഷ് രാഗേഷിനോടായി പറഞ്ഞു.
രാഗേഷ് മറുപടിയായി ഒന്ന് ചിരിക്കുകമാത്രം ചെയ്തു.

” ആ അതൊക്കെ പോട്ടേ…. നിന്റെ ചെലവ് എവിടെടാ ”
ഗൗരി ചോദിച്ചു.

” മറന്നില്ലാലെ…. കാന്റീനിന്ന് വേണോ…. നമുക്കെന്നാ പുറത്തീന്ന് കഴിച്ചാപോരെ… ”

” അതൊക്കെ നിന്റെയിഷ്ടം….”

” അല്ല… ഇതിപ്പോ എന്തിനാ ട്രീറ്റ്‌… ”
അതുവരെ ഒന്നും മിണ്ടാണ്ട് നിന്ന അജിൽ ആയിരുന്നു അത് ചോദിച്ചത്.

” അതീപൊട്ടന്റെ പിറന്നാളായിരുന്നു ഇന്നലെ.. ”

മനീഷ് പെട്ടന്ന് കേറിപ്പറഞ്ഞപ്പോ അവിടെ എല്ലാർക്കും ചിരിപ്പൊട്ടി.

63 Comments

  1. Powli mone… ????

  2. അടിപൊളി ബ്രോ..

    ♥️♥️♥️

    1. കുട്ടപ്പൻ

  3. കുട്ടപ്പാ ഒരെ പൊളി…..????

    Eagerly waiting for next part……..

    ?????

    1. കുട്ടപ്പൻ

      വൈറസ് അണ്ണാ ❤❤

      1. അശ്വിനികുമാരൻ

        നായകൻ തന്റെ future സ്വപ്നത്തിൽ കാണുന്നു ???…. Waiting for next part… ?

        1. കുട്ടപ്പൻ

          ❤❤

          Thank u bro

Comments are closed.