രുദ്രതാണ്ഡവം 2 [HERCULES] 1639

” പൊട്ടൻ നിന്റെ…. നീപൊടാ മരത്തലയാ..”

” ഓ… ഒന്ന് നിർത്തുന്നുണ്ടോരണ്ടും… നിനക്കൊന്നും ഒരുമാറ്റോം ഇല്ലല്ലോടെ… പണ്ടും ഇതേപോലെതന്നെ… എന്നാ വിളിക്കുന്ന തെറിയെങ്കിലും മാറ്റിപ്പിടി… ”
ഗൗരി അത് പറഞ്ഞപ്പോ മനീഷും അഭിയും പരസ്പരം നോക്കി ഇളിച്ചുകാണിച്ചു.

അവർ കോളേജിനടുത്തുതന്നെയുള്ള പാരഗൺ ഹോട്ടലിൽ കേറി. അഭി തന്നെയായിരുന്നു ഓർഡർ ഒക്കെ കൊടുത്തത്. കുഴിമന്തി ആയിരുന്നു അവൻ ഓർഡർ ചെയ്തത്.
കൂടെ മിന്റ് ലൈം ജ്യൂസും ഓരോ ഫലൂടാ ഐസ് ക്രീം കൂടെ അവൻ ഓർഡർ ചെയ്തു.

എല്ലാം കഴിച്ച് കഴിഞ്ഞപ്പോൾ എല്ലാരുടേം വയറ്റിൽ ഇനിയൊട്ട് സ്ഥലമില്ല എന്ന പരുവമായി.

അഭി അഞ്ചുബിരിയാണി കൂടെ പാർസൽ പറഞ്ഞു.
രണ്ടുവീതം രാഗേഷിനും അജിലിനും കൊടുത്തു. ഒരെണ്ണം വല്യമ്മക്ക് കൊടുക്കാനും.

അങ്ങനെ അന്നത്തെ പരുപാടി ഒക്കെ തീർത്ത് അഭി അവരോട് യാത്രപറഞ്ഞു ബൈക്കെടുത്തു വീട്ടിലേക്ക് തിരിച്ചു.

**********

അഭി വീട്ടിലെത്തിയപ്പോൾ ബൈക്കിന്റെ ശബ്ദം കേട്ട് ദേവകി പുറത്തേക്ക് വന്നു.

” ആഹാ.. നീ വന്നോ…”

” ആഹ്… ഇനി മൂന്ന്ദിവസം ഉച്ചവരെയേ ഉണ്ടാകു… അവെർനെസ് ക്ലാസാ.. ”

” നീയെന്നാ പോയി കൈകഴുകിവാ ചെക്കാ… ഞാങ്കഴിക്കാനെടുക്കാ… ”
സാരിത്തുമ്പുകൊണ്ട് കഴുത്തിൽ പൊടിഞ്ഞ വിയർപ്പുത്തുള്ളികൾ ഒപ്പി ദേവകി അകത്തേക്ക് നടന്നു.

” ഞാങ്കഴിച്ചതാ വല്യമ്മേ… നമ്മടെ ഗൗരീം മനീഷുമൊക്കെ അവിടാ പഠിക്കണേ… അവര് പിറന്നാളിന്റെ ട്രീറ്റ്‌ ചോദിച്ചപ്പോ ഹോട്ടലിൽ കേറി… ദേ വല്യമ്മക്കൂടെ വാങ്ങീട്ടുണ്ട്… ”

” പിന്നെ ഞാനീ അടുക്കളേൽ കിടന്നു കഷ്ടപ്പെടുന്നതാർക്ക് വേണ്ടീട്ടാ… അങ്ങനാണേൽ നമുക്കെന്നും പുറത്തീന്ന് കഴിക്കാ… മതി ഇവിടുത്തെ വെപ്പും കുടീമൊക്കെ… ”

ദേവകി കെറുവിച്ചുകൊണ്ട് അഭിയോട് പറഞ്ഞു.അവരുടെ കണ്ണ് ചെറുതായി നിറഞ്ഞു. അഭിക്ക് സർപ്രൈസ് കൊടുക്കാൻ അവനിഷ്ടപ്പെട്ട മാമ്പഴപ്പുളിശ്ശേരിയും പാലടപ്പായസവുമൊക്കെ ദേവമ്മ ഉണ്ടാക്കിവച്ചിരുന്നു. അവൻ പുറത്തീന്ന് കഴിച്ച് എന്ന് പറഞ്ഞപ്പോ അവർക്ക് ഒത്തിരി സങ്കടമായി.

” അത്… ദേവൂസേ അവരെല്ലാരും പറഞ്ഞപ്പോ… ”

” അവര് പറഞ്ഞപ്പോ ഞാനിവിടെ കാത്തിരിക്കുന്നത് നീമറന്നല്ലേ… നിന്നോട് ഞാമ്പാറഞ്ഞയല്ലേ പെട്ടന്നിങ്ങ് വന്നേക്കണേന്ന്…. നിനക്കിഷ്ടപ്പെട്ട പായസോം കറിയുമൊക്കെയുണ്ടാക്കി കാത്തിരുന്ന ഞാൻ വെറും പൊട്ടി ”

” ദേവമ്മേ… ഞാൻ… ”

” വേണ്ട… നീയൊന്നും പറയേണ്ട…എനിക്കൊന്നും കേൾക്കേം വേണ്ട ”
ദേവകി കണ്ണ് തുടച്ചുകൊണ്ട് അവരുടെ മുറിയിലേക്ക് പോയി.

അഭിക്കും വല്ലാണ്ട് സങ്കടമായി…

63 Comments

  1. Powli mone… ????

  2. അടിപൊളി ബ്രോ..

    ♥️♥️♥️

    1. കുട്ടപ്പൻ

  3. കുട്ടപ്പാ ഒരെ പൊളി…..????

    Eagerly waiting for next part……..

    ?????

    1. കുട്ടപ്പൻ

      വൈറസ് അണ്ണാ ❤❤

      1. അശ്വിനികുമാരൻ

        നായകൻ തന്റെ future സ്വപ്നത്തിൽ കാണുന്നു ???…. Waiting for next part… ?

        1. കുട്ടപ്പൻ

          ❤❤

          Thank u bro

Comments are closed.