രുദ്രതാണ്ഡവം 2 [HERCULES] 1639

കഴിച്ചു കഴിഞ്ഞ് അഭി സോഫയിൽ ഇരുന്നു.മെസ്സേജോന്നും നോക്കാനിന്ന് സമയം കിട്ടിയതേയില്ല. അവൻ വേഗം ഫോൺ എടുത്ത് അന്ന് വന്ന മെസ്സേജ് ഒക്കെ നോക്കാൻ തുടങ്ങി.

ഇതും കണ്ടുകൊണ്ടാണ് ദേവകി അങ്ങോട്ടേക്ക് വന്നത്.

” ഡാ…!! നിനക്കല്ലേ തലവേദനയാന്ന് പറഞ്ഞേ എന്നിട്ടാണോ ഫോണും കുത്തിക്കൊണ്ട് ഇരിക്കണേ… വായിങ്ങട്.. ”
ദേവകി അഭിയുടെ കൈപിടിച്ചുവലിച്ചു അവന്റെ മുറിയിലേക്ക് നടന്നു.

വല്യമ്മ കലിപ്പ് മോഡ് ആയെന്ന് മനസിലായ അഭി ഒരക്ഷരം മിണ്ടാതെ വല്യമ്മയുടെ പിന്നാലെ നടന്നു. അതല്ലാതെ അവന് വേറെ മാർഗമൊന്നുമില്ല. അല്ലെന്നുണ്ടേൽ ഫോൺ അടുത്ത പറമ്പിൽ കിടക്കും.

അഭിയുടെ മുറിയിലെ കട്ടിലിൽ ഇരുന്ന് ദേവകി അഭിയെ മടിയിലേക്കിടത്തി നെറ്റിയിൽ ബാം പുരട്ടിക്കൊടുത്തു. പതിയെ നെറ്റിയും തലയുമൊക്കെ മസാജ് ചെയ്തുകൊടുത്തു.
ദേവമ്മയുടെ മടിയിൽകിടന്നുകൊണ്ടുതന്നെ അവൻ പതിയെ ഉറങ്ങി .

അവൻ ഉറങ്ങി എന്ന് മനസിലാക്കി ദേവമ്മ അവനെ മടിയിൽനിന്ന് മാറ്റി കട്ടിലിലേക്ക് കിടത്തി. പുതപ്പെടുത്തു പുതപ്പിച്ചുകൊടുത്തു. പിന്നെ അവന്റെ നെറ്റിയിൽ ഒരു സ്നേഹചുംബനം കൊടുത്തിട്ട് താഴേക്ക് പോയി. ആ ഉറക്കത്തിൽപോലും അന്നേരം അഭിയുടെ ചുണ്ടിൽ ഒരു പുഞ്ചിരിവിടർന്നിരുന്നു.
……..
ആ ഗാഢനിദ്രയിലെപ്പോഴോ അവന്റെ ഉപബോധമനസ്സ് അവനെ ചില കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.

കാടിനാൽ ചുറ്റപ്പെട്ട ഒരു ഗ്രാമം. അതിന്റെ ഒരത്തുകൂടിയോഴുകുന്ന കാട്ടരുവി. കുറച്ചുമാറി വലിയ ഒരു വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിന്റെ താഴെ കുറച്ചുമാറിയാണ് ആ ഗ്രാമം സ്ഥിതിചെയ്യുന്നത്. ഉയരത്തിൽ നിന്ന് പതിക്കുന്ന വെള്ളത്തിന്റെ കണികകൾ പുകപടലം പോലെ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നു.
കാട്ടരുവിയിൽ നിന്നും ജലം ശേഖരിക്കുന്ന ഗ്രാമവാസികൾ. തവിട്ട് നിറത്തിലുള്ള മുഷിഞ്ഞ വസ്ത്രങ്ങളാണ് അവരുടെ വേഷം. കഴുത്തിലും കാതിലും മരം കൊണ്ടും കല്ലകൾ കൊണ്ടുമുള്ള ആഭരണങ്ങൾ അവർ ധരിച്ചിരുന്നു.

ഗ്രാമത്തിന് ഒരുവശത്തായി കരിങ്കല്ലുകൊണ്ട് നിർമ്മിക്കപ്പെട്ട ഒരു മണ്ഡപം. അവിടെ ഏതോ ഒരു വിഗ്രഹ പ്രതിഷ്ഠ. അത് അവ്യക്തമായിരുന്നു.

പിന്നെ അവൻ കണ്ടത് ആ കാടായിരുന്നു.
ആ ഗ്രാമത്തിന് കാവലെന്നോണം അത് നിലകൊള്ളുന്നു.
ഇരുട്ടുമൂടിയ വനം.. പടുകൂറ്റൻ മരങ്ങൾ വളർന്ന് പന്തലിച്ച് പേടിപ്പെടുത്തുന്ന വന്യതയായിരുന്നു ആ കാടിന്.
ഓടിമറയുന്ന വന്യജീവികൾ ഒക്കെ പേടിപ്പെടുത്തുന്ന കാഴ്ചയായിരുന്നു.

63 Comments

  1. Powli mone… ????

  2. അടിപൊളി ബ്രോ..

    ♥️♥️♥️

    1. കുട്ടപ്പൻ

  3. കുട്ടപ്പാ ഒരെ പൊളി…..????

    Eagerly waiting for next part……..

    ?????

    1. കുട്ടപ്പൻ

      വൈറസ് അണ്ണാ ❤❤

      1. അശ്വിനികുമാരൻ

        നായകൻ തന്റെ future സ്വപ്നത്തിൽ കാണുന്നു ???…. Waiting for next part… ?

        1. കുട്ടപ്പൻ

          ❤❤

          Thank u bro

Comments are closed.