രുദ്രതാണ്ഡവം 2 [HERCULES] 1639

വേലക്കാരെ നിർത്താമെന്നൊക്കെ അഭി പലപ്പോഴും പറഞ്ഞപ്പോൾ രണ്ടുപേർക്ക് വെച്ചുവിളമ്പാനൊക്കെ ഞാൻ മതി എന്നായിരുന്നു മറുപടി.

” വല്യമ്മേ… വാ ഒന്നിച്ച് കഴിക്കാ”

” ദേഡാ വരുന്നേ… രണ്ട് ദോശകൂടി ചുട്ടാൽ ദോശമാവ് തീരും. ”

ഉടനെ മറുപടിയും കിട്ടി.

അഭി ഫോൺ എടുത്ത് മെസ്സേജുകൾ ഒക്കെ നോക്കാൻ തുടങ്ങി.
അവന് അധികം കൂട്ടുകാരൊന്നും ഇല്ലായിരുന്നു. ഇന്നലത്തെ പിറന്നാളിന്റെ കുറച്ചു വിഷ്‌കൾ വന്നിട്ടുണ്ട്.
അതിനെല്ലാം മറുപടി കൊടുത്തു.

അതൊക്കെ കഴിഞ്ഞപ്പോഴേക്ക് ദേവകി പണിയൊക്കെ ഒരുക്കി കഴിക്കാനായി വന്നു.

” എന്റഭീ… എന്തിനാടാ എന്നേം കാത്തിരിരുന്ന് പോകാൻ വൈകുന്നേ… നിനക്കെടുത്തു കഴിച്ചാലെന്താ. ”

” ഏയ്… ഞാങ്കഴിച്ചാപ്പിന്നെ വല്യമ്മ ഒറ്റക്കിരുന്ന് കഴിക്കണ്ടേ.”

” ഓ എന്തൊരുസ്നേഹം…. ”

” അതേ സ്നേഹന്തന്നെയാ… ഞാനിപ്പോ കോളേജിപ്പോയാ വല്യമ്മ ഒറ്റക്കാവുംലെ…
നമുക്കിവിടെ പണിയെടുക്കാൻ ഒരാളെ നിർത്തിയാലോ വല്യമ്മേ.. ”

” അഭിക്കുട്ടാ ഇതിനുള്ള മറുപടി കുറേവട്ടം ഞാമ്പറഞ്ഞതാ… അതേ എനിക്കിപ്പഴും പറയാനുള്ളൂ… ഇവിടിപ്പോ എനിക്ക് ചെയ്യമ്പറ്റുന്ന ജോലിയൊക്കെയേ ഉള്ളു. ഞാനിപ്പോ ഓഫീസിലോട്ട് പോകാത്തോണ്ട് കുറേ സമയം ബാക്കിയാടാ.. ഇനീപ്പോ ജോലിക്ക് ആളൂടെയായ…. ”

” അതല്ല വല്യമ്മേ… വല്യമ്മക്ക് മിണ്ടീം പറഞ്ഞുമിരിക്കാൻ ഒരാളാകുവല്ലോന്ന് കരുതീട്ടാ ”

” അതൊന്നും കുഴപ്പുല്ലഭീ… നീ വേഗം കഴിച്ചിട്ട്പോവാൻ നോക്കിക്കേ… ഇപ്പത്തന്നെ സമയംവൈകി. ”

പിന്നെ അതെപ്പറ്റി സംസാരമൊന്നും ഉണ്ടായില്ല.

” ഇന്ന് നിനക്കുച്ചവരെയല്ലേ ക്ലാസുണ്ടാകൂ… ഉച്ചക്ക് പെട്ടന്നിങ്ങ് വരണോട്ടോ… ഒരു സർപ്രൈസുണ്ട്… ”

” എന്ത് സർപ്രൈസ്… ”

” ഹാ..!!! സുപ്രൈസ് എന്നതല്ലേ പറഞ്ഞേ… ഇപ്പൊ പറഞ്ഞാ അതെങ്ങനാ സർപ്രൈസ് ആവുന്നേ…. നീ പെട്ടന്നിങ്ങ് വന്നാമതി… ഇപ്പൊ കഴിച്ചിട്ട് വേഗം പോവാൻ നോക്ക് ”

അഭി വേഗം കഴിച്ചിട്ട് കോളേജിലേക്ക് ഇറങ്ങി

63 Comments

  1. Powli mone… ????

  2. അടിപൊളി ബ്രോ..

    ♥️♥️♥️

    1. കുട്ടപ്പൻ

  3. കുട്ടപ്പാ ഒരെ പൊളി…..????

    Eagerly waiting for next part……..

    ?????

    1. കുട്ടപ്പൻ

      വൈറസ് അണ്ണാ ❤❤

      1. അശ്വിനികുമാരൻ

        നായകൻ തന്റെ future സ്വപ്നത്തിൽ കാണുന്നു ???…. Waiting for next part… ?

        1. കുട്ടപ്പൻ

          ❤❤

          Thank u bro

Comments are closed.