രുദ്രതാണ്ഡവം 2 [HERCULES] 1639

രാഗേഷ് പിള്ളയും അജിലും. അവർ പെട്ടന്ന് അടുത്തു. അവരുടെ മൂന്ന് പേരുടെയും കാഴ്ചപ്പാടുകൾ ഏകദേശം ഒരുപോലെ ആയിരുന്നതാവണം അതിന് കാരണം.

അജിൽ എറണാകുളത്താണ്. അച്ഛൻ കോളേജ് പ്രൊഫസർ അമ്മ ബാങ്കിലുമായിരുന്നു ജോലി. ഒറ്റമകനാണ്.
അങ്ങനെ അവനെപ്പറ്റി കുറച്ച് വിവരിച്ചു .

രാഗേഷ് ഒരു പാവപ്പെട്ട വീട്ടിൽ നിന്ന് വരുന്ന പയ്യനായിരുന്നു. അവന്റെ അവസ്ഥ വളരെ കഷ്ടപ്പാടിലായിരുന്നു. അവന്റെ പത്താം വയസിലായിരുന്നു അവന്റെ അച്ഛന്റെ മരണം. അവന്റെ പെങ്ങൾക്ക് അന്ന് ആറ് വയസുണ്ട്.
രണ്ട് മക്കളെയും കൊണ്ട് ജീവിതത്തിന്റെ മുന്നിൽ അവന്റെ അമ്മ പകച്ചു നിന്ന കാര്യമൊക്കെ പറഞ്ഞപ്പോൾ അഭിയുടെയും അജിയുടെയും കണ്ണ് നിറഞ്ഞു.
ആരുടെയോ ഒക്കെ സഹായം കൊണ്ട് അമ്മ ഒരു തയ്യൽ കട തുടങ്ങി അതിൽ നിന്നുള്ള തുച്ഛമായ വരുമാനത്തിൽ നിന്നായിരുന്നു രണ്ടുമക്കളെയും വളർത്തിയത്.
അമ്മയ്ക്ക് സഹായമെന്നോണം +2 കഴിഞ്ഞ് ഒരുവർഷം രാഗേഷ് കൂലിപ്പണിക്കും പെയിന്റ് പണിക്കും ഒക്കെ പോയിരുന്നു.
പഠിത്തം മുടക്കുന്നതിലെ അമ്മയുടെ സങ്കടം കാരണമാണ് അവനിപ്പോ വീണ്ടും പഠിക്കാൻ വന്നേക്കുന്നത്.

അങ്ങനെ അവരുടെ പരിചയപ്പെടൽ നീണ്ടു.
ടീച്ചർ കയറിവന്നപ്പോഴാണ് അവരുടെ സംസാരം നിന്നത്.

“ഹായ്… എന്റെ പേര് മായ… ഞാനാണ് നിങ്ങളുടെ ക്ലാസ്സ്‌ ഇൻചാർജ്. പരിചയപ്പെടലൊക്കെ വഴിയേ ആക്കാം.
ഇനിയുള്ള രണ്ട് ദിവസം നിങ്ങൾക്ക് കോഴ്‌സിനെപ്പറ്റിയുള്ള അവെർനെസ്സ് ക്ലാസ്സ്‌ ആയിരിക്കും. ഈ ദിവസങ്ങളിൽ ഉച്ചവരെ മാത്രമേ ക്ലാസ്സ്‌ ഉണ്ടാകൂ… രണ്ട് ദിവസം കഴിഞ്ഞ് നിങ്ങളുടെ റെഗുലർ ക്ലാസ്സ്‌ സ്റ്റാർട്ട്‌ ചെയ്യും. ”
മായ മിസ്സ്‌ ഇതൊക്കെ പറഞ്ഞ് വേഗംതന്നെ പുറത്തേക്ക് പോയി. ക്ലാസ്സ്‌ എടുത്തതൊക്കെ വേറെ ഏതോ ഒരു സാർ ആയിരുന്നു. കുറേ ആക്ടിവിറ്റി ഒക്കെ ആയി ക്ലാസ്സ്‌ അടിപൊളി ആയിരുന്നു.

അങ്ങനെ അന്നത്തെ പരുപാടി ഒക്കെ ഏകദേശം തീർന്നു. അഭി രാഗേഷിനെയും അജിയെയും വിളിച്ച് മനീഷിന്റെയും ഗൗരിയുടെയും അടുത്തേക്ക് പോയി.

” എടാ അഭി… അവിടെ സീനിയർസ് ഇരിക്കുന്നുണ്ടെടാ… അങ്ങോട്ട് പോയി പണി ഇരന്ന് വാങ്ങണോടാ… ”
രാഗേഷ് അഭിയുടെ കയ്യിൽ തോണ്ടിക്കൊണ്ട് ചോദിച്ചു
അജിയും അത് ശരിവച്ചു.

” എന്റെ പിള്ളേ നീയിങ്ങനെ പേടിച്ചാലോ… അവരവിടെ വെറുതെ ഇരിക്കുന്നെയാവും… ഇപ്പൊ എവിടാടാ റാഗിംഗ് ഒക്കെയുള്ളത് ”

അഭി ഉടനെ മറുപടി പറഞ്ഞു. എന്തുകൊണ്ടോ അവരെ അവന് പരിചയമുണ്ടെന്ന് അവൻ പറഞ്ഞില്ല.

കുറച്ചൂടെ അടുത്തൊട്ടേത്തിയപ്പോൾ അഭി ഗൗരിയോട് കണ്ണ് കൊണ്ടെന്തോ കാണിച്ചു.
അത് മനസിലായി എന്നോണം അവളോടൊപ്പം ഉണ്ടായിരുന്നവർ പരസ്പരം നോക്കി ചിരിച്ചു.

അവരെയും മറികടന്ന് പോകാൻ നിന്ന രാഗേഷിന്റെയും അജിയുടെയും മുന്നിലേക്ക് ജിന്റോ കേറി നിന്നു.

” ഹാ…! എവിടെപ്പോകുവാ മക്കളെ… ഇങ്ങ് വാന്നേ… ചോദിക്കട്ടെ ”
റോണി അവരോട് പറഞ്ഞു.

” തെണ്ടി… നിന്നോട് ഞാനപ്പോഴേ പറഞ്ഞേയാ… ഈ വഴി വരണ്ടാന്ന് ”
രാഗേഷ് അഭിയോട് പേടിയോടെ പറഞ്ഞു.

” സോറിഡാ… ഞാങ്കരുതിയോ ഇവരിതിനാ ഇവിടിരിക്കണേന്ന്… ”

അഭി ഉള്ളിൽ ചിരിച്ചുകൊണ്ട് മുഖത്ത് പരമാവധി സങ്കടം കൊണ്ടുവന്നു.

63 Comments

  1. Powli mone… ????

  2. അടിപൊളി ബ്രോ..

    ♥️♥️♥️

    1. കുട്ടപ്പൻ

  3. കുട്ടപ്പാ ഒരെ പൊളി…..????

    Eagerly waiting for next part……..

    ?????

    1. കുട്ടപ്പൻ

      വൈറസ് അണ്ണാ ❤❤

      1. അശ്വിനികുമാരൻ

        നായകൻ തന്റെ future സ്വപ്നത്തിൽ കാണുന്നു ???…. Waiting for next part… ?

        1. കുട്ടപ്പൻ

          ❤❤

          Thank u bro

Comments are closed.