രുദ്രതാണ്ഡവം 2 [HERCULES] 1639

മനീഷ് എത്തീട്ടുണ്ട്. അവൻ അവിടെ നിന്ന് അവരോട് കത്തിയടിക്കുന്നുണ്ട്. എന്നാലും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിലെന്നമാതിരി
അവരെ കടന്നുപോകുന്ന പെൺകുട്ടികളെയല്ലാം വായ്നോക്കിക്കൊണ്ടാണ് അവൻ നിക്കുന്നത്.

” ഡാ മനീഷേ… എന്നെ ഓർമെണ്ടോടാ ”
അഭി ചെന്നപാടെ മനീഷിന്റ നടുപ്പുറം നോക്കി നല്ല ഒരു അടി കൊടുത്തിട്ടാണ് ആ ചോദ്യം ചോദിച്ചത്.

” എടാ കോപ്പേ… നിന്റെ ഈ പരട്ട സ്വഭാവം ഇനീം മാറീലെ…. ഉഫ്… ന്റെ നടുപ്പുറം ഇവൻ കടപ്പുറം ആക്കീന്നാ തോന്നണേ.. ”

അവന്റെ സംസാരം കേട്ട് എല്ലാവരും ചിരിച്ചു

“എന്തൊക്കെയിണ്ടെടാ…. സുഖല്ലേ ”

” ഓ നമ്മൾക്കൊക്കെ എന്ത് സുഖം… എന്നാലും ന്റെ അഭീ… നീ വല്ലാണ്ട് മാറിപ്പോയല്ലോ…. പണ്ട് കാറ്റടിച്ചാൽ പാറിപ്പോകും എന്നകണക്കെ ഇരുന്ന ചെക്കന്റെ മാറ്റം നോക്കിക്കേ… ഫിറ്റ്‌ ബോഡിയും മസിലും… ശ്യോ കൊതിയാവണു കണ്ടിട്ട്. ”

” ആ ഈ ബോഡിയൊക്കെയേ ഉള്ളു… ആളിപ്പഴും പഴേ പേടിത്തൂറി തന്നെയാ… നേരത്തേ കാണണായിരുന്നു… ഇവന്മാരുടെ ഇടയിൽകിടന്ന് വിറക്കുവായിരുന്നു… ഞാൻ വന്നില്ലേൽ അവൻ ഇവിടെ കാര്യം സാധിച്ചേനെ ”
ഗൗരി അത് പറഞ്ഞതും അവിടെ കൂട്ടച്ചിരിമുഴങ്ങി. പറഞ്ഞത് സത്യമായത്കൊണ്ട് അഭി ഒന്നും നിരസിക്കാൻ പോയില്ല. എല്ലാം ഏറ്റുവാങ്ങി ഇളിഭ്യനായി നിന്നു
.
അങ്ങനെ ചിരിയും കളിയുമൊക്കെയായി കുറച്ച് നേരം അവരോടൊപ്പം അഭി ചിലവഴിച്ചു. പിന്നെ വീണ്ടും ക്ലാസിലേക്ക് പോയി. ഇപ്പൊ ഒരുവിധം ആൾകാരൊക്കെ എത്തീട്ടുണ്ട്. അവൻ ബാഗ് കൊണ്ടുവച്ച ബെഞ്ചിൽ ഇപ്പൊ വേറെ രണ്ടുപേര് കൂടി ഇരിക്കുന്നുണ്ടായിരുന്നു.

അവൻ അവിടേക്ക് ചെന്ന് അവരെ പരിചയപ്പെട്ടു.

63 Comments

  1. Powli mone… ????

  2. അടിപൊളി ബ്രോ..

    ♥️♥️♥️

    1. കുട്ടപ്പൻ

  3. കുട്ടപ്പാ ഒരെ പൊളി…..????

    Eagerly waiting for next part……..

    ?????

    1. കുട്ടപ്പൻ

      വൈറസ് അണ്ണാ ❤❤

      1. അശ്വിനികുമാരൻ

        നായകൻ തന്റെ future സ്വപ്നത്തിൽ കാണുന്നു ???…. Waiting for next part… ?

        1. കുട്ടപ്പൻ

          ❤❤

          Thank u bro

Comments are closed.