രുദ്രതാണ്ഡവം 2 [HERCULES] 1639

” എന്താടാ നിന്റെ പേര്….? ”

” അഭിജിത്ത് ”

” വാലും തലേമൊന്നുവില്ലേ..!! ”

” അഭിജിത്ത് വിശ്വനാഥ്‌ ന്നാ മുഴുവൻ..!! ”

” എന്നാപ്പിന്നെ അതാദ്യങ്ങ് പറഞ്ഞായെന്താ…!! അത് പോട്ടേ… ഏതാ ബാച്ച്?..!! ”

” സിവിൽ ആണ് ഏട്ടാ…!! ”

” ആഹാ… നമ്മുടെ ആളാണല്ലോ… എന്നാപ്പിന്നെ നീയൊരു പാട്ടങ്ങ് പാടിക്കെ… ഞങ്ങൾ കേക്കട്ടെ…!! ”

” എനിക്ക് പാടാനൊന്നുവറിഞ്ഞൂടായേട്ടാ…!! ”

” ഇങ്ങനല്ലേ പടിക്കണേ…!!! നീ ഒന്ന് ശ്രമിക്കെന്നേ… ”

” എടാ അഭീ…!! നീയെന്താ ഇവിടെ..? മെഡിസിന് പോയില്ലേടാ.. ”

പരിചയമുള്ള ശബ്ദം കേട്ട് അവൻ തിരിഞ്ഞുനോക്കി.

” ഗൗരി…!!”

” ഡീ ഗൗരി..!! നിനക്കിവനെയറിയോ…!”

” ആടാ… എന്റെകൂടെ +2 പഠിച്ചെയ… മെഡിസിൻ സീറ്റ് കിട്ടാൻ റിപീറ്റ് ചെയ്യാനെന്നും പറഞ്ഞ് കഴിഞ്ഞവട്ടം എവിടേം ചേർന്നില്ല… അതുപോട്ടെ എടാ അഭീ…!! എന്തേ നിനക്ക് മേഡസിന് സീറ്റ് കിട്ടീലെ…? ”

” എനിക്ക് മെഡിസിനോട്ടും താല്പര്യുല്ലായിരുന്നു ഗൗരി….
വല്യമ്മേടെ നിർബന്ധം കൊണ്ടാ റിപീറ്റിനു പോയതന്നെ… ”

” ഇവരെ ഒക്കെ പരിചയപ്പെട്ടോ…
ദേ ഇത് ജിന്റോ.. രാഹുൽ … റോണി … മീര… മായ.. വിശദമായി പിന്നെ പരിചയപ്പെടാം… ആഹ് പിന്നെ ഒരാളുടെയുണ്ട്… അവനെ നിനക്കറിയാ നമ്മടെ മനീഷ്.. അവന്റെ സമയമാവുന്നേ ഉള്ളു ഇപ്പൊ വരും. ” ഗൗരി എല്ലാരേം പരിചയപ്പെടുത്തി

63 Comments

  1. Powli mone… ????

  2. അടിപൊളി ബ്രോ..

    ♥️♥️♥️

    1. കുട്ടപ്പൻ

  3. കുട്ടപ്പാ ഒരെ പൊളി…..????

    Eagerly waiting for next part……..

    ?????

    1. കുട്ടപ്പൻ

      വൈറസ് അണ്ണാ ❤❤

      1. അശ്വിനികുമാരൻ

        നായകൻ തന്റെ future സ്വപ്നത്തിൽ കാണുന്നു ???…. Waiting for next part… ?

        1. കുട്ടപ്പൻ

          ❤❤

          Thank u bro

Comments are closed.