” അച്ഛാ… ദേവു എന്തിയേ… ”
” ഇവിടെയില്ലല്ലോ… ഞാങ്കരുതി നിന്റെകൂടി കാണുമെന്നു. മുറ്റത്തിരുന്ന് കളിക്കണിണ്ടാവും… ചെന്ന് വിളിച്ചോണ്ട് വാ… ഊണ് കാലായി..
” ഹ്മ്മ്… പെണ്ണിനിപ്പോ കളിക്കുറച്ച് കൂടണിണ്ട്… ബാക്കിയുള്ളോരേ പേടിപ്പിക്കാൻ… ”
” എന്റെ ശോഭേ അവള് കളിച്ചുനടക്കണ്ട പ്രായല്ലേ… നീ എന്താ ഇങ്ങനെ ”
” പേടിയാ അച്ഛാ… കുറച്ച് നേരം അവളെ കണ്ടില്ലേൽ ആകെ ആവലാതിയ… ”
” നീ പേടിക്കണപോലെയൊന്നും സംഭവിക്കില്ല മോളേ… ഭഗവാൻ തുണ.
നീ ചെന്ന് ദേവൂനെ വിളിച്ചോണ്ട് വാ ”
നാരായണ ഭട്ടതിരിപ്പാട ശോഭയോട് പറഞ്ഞു. പിന്നെ ഇല്ലത്തിന്റെ നീണ്ട വരാന്തയിൽ ഇട്ടിരുന്ന ചാരുകസേരയിലേക്കിരുന്നു.
ശോഭ വേഗം തന്നെ ദേവൂനെ നോക്കി മുറ്റത്തേക്കിറങ്ങി.
മുറ്റത്തെങ്ങും മകളെ കാണാഞ്ഞപ്പോൾ ആ അമ്മക്ക് ആധിയായി.അവർ അവളെ അന്വേഷിച് അവിടെ ഒക്കെ നടന്നു.
പെട്ടന്നാണ് വീടിനു കുറച്ച് മാറിയുള്ള കാവിനടുത്തുനിന്നും എന്തോ സംസാരം കേട്ടത് പോലെ അവർക്ക് തോന്നിയത്.
അവർ പയ്യെ അങ്ങോട്ടേക്ക് നടന്നു.
കാവിനോട് അടുക്കുന്തോറും സംസാരം വ്യക്തമായിതുടങ്ങി . അവിടെ കേട്ടത് ദേവൂന്റെ ശബ്ദം ആണെന്നത് അവർക്ക് ആശ്വാസം പകർന്നു. ഒപ്പംതന്നെ അവൾ ആരോടാണ് സംസാരിക്കുന്നത് എന്ന ആകാംഷയും.
” നിന്നോട് ഞാമ്പാറഞ്ഞിട്ടില്ലേ കുട്ടൂസേ കുറുമ്പ്കാട്ടാമ്പാടില്ലാന്ന്… അടങ്ങിയിരിയവിടെ… ”
ദേവൂന്റെ സംസാരം കേട്ട് ശോഭ നടത്തം വേഗത്തിലാക്കി.
എന്നാൽ അവിടെ കണ്ട കാഴ്ച അവരെ സ്ഥബ്ഥയാക്കി. ആ കാഴ്ച അക്ഷരാർത്ഥത്തിൽ അവരെ തളർത്തിക്കളഞ്ഞു.
ചമ്രം പടിഞ്ഞിരുന്ന ദേവൂന്റെ മടിയിൽ ഒരു സ്വർണ നാഗം.
അത് കണ്ട് ശോഭ നല്ലപോലെ പേടിച്ചു. എന്നാൽ ശബ്ദം പുറത്ത് വന്നില്ല. അവർ ദേവൂന്റെ നേരെ ഓടി.
അവരുടെ സാന്നിധ്യം മനസിലാക്കിയെന്നോണം ആ സ്വർണനാഗം ശോഭയുടെ നേരെ ശക്തിയായി
” കുട്ടൂസേ… ന്റമ്മയാത്…. ”
എന്ന് പറഞ്ഞ് ദേവു ആ സ്വർണനാഗത്തിന്റെ തലയിൽ തലോടി.
പറഞ്ഞത് മനസിലായി എന്നോണം അത് പത്തി താഴ്ത്തി അവിടെനിന്നും പയ്യെ ഇഴഞ്ഞുനീങ്ങി.
കണ്ട കാഴ്ച വിശ്വസിക്കാൻ ആ അമ്മയ്ക്ക് പ്രയാസം തോന്നി.
അവർ പേടിയോടെ ദേവൂനെ നോക്കി പിന്നെ ബോധം മറഞ്ഞവിടെ വീണു.
***************************************
Powli mone… ????
അടിപൊളി ബ്രോ..
♥️♥️♥️
,❤️
❤
കുട്ടപ്പാ ഒരെ പൊളി…..????
Eagerly waiting for next part……..
?????
വൈറസ് അണ്ണാ ❤❤
നായകൻ തന്റെ future സ്വപ്നത്തിൽ കാണുന്നു ???…. Waiting for next part… ?
❤❤
Thank u bro