പിന്നെ അഭി കണ്ടത് ഒരു വലിയ മൈതാനമാണ്.
അവിടവിടെയായി ചിതറിക്കിടക്കുന്ന ശവശരീരങ്ങൾ… അവരുടെയെല്ലാം വേഷം കറുപ്പായിരുന്നു. പലരുടെയും ശിരസ്സറ്റുപോയിരുന്നു.
എല്ലാം കണ്ട് അഭിയുടെ നെഞ്ചിടിപ്പ് വേഗത്തിലായി. അവന്റെ ശരീരോഷമാവ് കൂടിക്കൂടി വന്നു.
ഭയം എന്ന വികാരം അവനെ പേടിപ്പെടുത്തിക്കൊണ്ടിരുന്നപ്പോഴും അവന്റെ ഉള്ളിൽ നിന്നാരോ മുന്നോട്ട് പോകാൻ പറഞ്ഞുകൊണ്ടിരുന്നു.
വിറക്കുന്ന കാൽവെപ്പുകളോടെ അവൻ മുന്നോട്ട് നടന്നു.
അവന്റെ മുന്നോട്ടുള്ള ചലനത്തിനനുസൃതമായി അന്തരീക്ഷം രൗദ്രഭാവം പൂണ്ടു.
കാർമേഘങ്ങൾ സൂര്യനെ മറച്ചു. ശക്തമായി ഇടിവെട്ടി. ആകാശത്തിലൂടെ പാഞ്ഞുനടന്ന മിന്നൽ പിണരുകൾ പലപ്പോഴും സൂര്യനോട് കിടപിടിക്കുന്ന പ്രകാശം വിതറി.
ആ മിന്നലിന്റ വെളിച്ചത്തിൽ അഭി തന്റെ കുറച്ചുമുന്നിലായി ഇരിക്കുന്ന ഒരു രൂപം കണ്ടു.
ഉറച്ച പേശികളുള്ള ഒരു യുവാവ്. അഭിക്കെതിരായി ആയിരുന്നു അയാൾ ഇരുന്നിരുന്നത്. അതുകൊണ്ട് തന്നെ മുഖം കാണാൻ പറ്റുന്നില്ലായിരുന്നു.
ശരീരത്തിൽ അവിടവിടെയായി കുറേയേറെ മുറിവുകൾ… ദേഹം മുഴുവൻ ചോരയിൽ കുളിച്ചാണിരുന്നത്.
അഭി പയ്യെ അയാളുടെ അടുത്തേക്ക് നടന്നു.
അവന്റെ സാന്നിധ്യം മനസിലാക്കിയെന്നോണം അയാൾ തിരിഞ്ഞുനോക്കി. അഭി പേടിച്ച് പുറകിലേക്ക് മറിഞ്ഞുവീണു.
ചുവന്നുതുടുത്ത കണ്ണുകളും വലിഞ്ഞുമുറുകിയ മുഖവും ആ മുഖത്തിന് രൗദ്ര ഭാവം പകർന്നു.
കൃഷ്ണമണികളുടെ ചലനം പോലും അഭിയിൽ ഉണർത്തിയത് ഭയം മാത്രമായിരുന്നു.
അഭി കണ്ടുകൊണ്ടിരുന്നത് അവനെ തന്നെയായിരുന്നു… അല്ലെങ്കിൽ അവന്റെ “രൗദ്ര ഭാവംപൂണ്ട മറ്റൊരവതാരം”
തുടരും
Powli mone… ????
അടിപൊളി ബ്രോ..
♥️♥️♥️
,❤️
❤
കുട്ടപ്പാ ഒരെ പൊളി…..????
Eagerly waiting for next part……..
?????
വൈറസ് അണ്ണാ ❤❤
നായകൻ തന്റെ future സ്വപ്നത്തിൽ കാണുന്നു ???…. Waiting for next part… ?
❤❤
Thank u bro