” ഇല്ലമ്മേ… ഞാനെനി കാവിലേക്ക് പോണില്ല… ദേവു ഇനി ഇവിടന്ന് കളിച്ചോളാ… ”
ദേവു മുത്തശ്ശനെ നോക്കി ചിരിച്ചു.
നാരായണ ഭട്ടതിരിപ്പാടിന്റെ ചുണ്ടിലേക്കും ആ ചിരി പടർന്നു.
********
മാളിൽ നിന്ന് തിരിച് വീട്ടിലേക്കുള്ള യാത്ര
അഭിയെ നല്ലപോലെ ബോറടിപ്പിച്ചു. ഓഫിസ് സമയം കഴിഞ്ഞ് റോഡിൽ നല്ലതിരക്കുണ്ടായിരുന്നു. ട്രാഫിക് ബ്ലോക്ക് ആണേൽ കൂനിന്മേൽ കുരു എന്നപോലെ അഭിയെ മുഷിപ്പിച്ചു.
വീട്ടിൽ എത്തി കുളിച് ഫ്രഷ് ആയി വേഗം തന്നെ അവൻ താഴെക്കിറങ്ങി.
” എന്താടാ മുഖം വല്ലാണ്ടിരിക്കണേ വയ്യേ നിനക്ക്… ”
” ഒന്നുല്ല ദേവൂസേ… തലവേദനെടുക്കുന്നു…”
” അതെന്താ പെട്ടന്നൊരു തലവേദന . ”
” കോളേജിലൊക്കെ പോയി വെയിലൊക്കെ കൊണ്ടില്ലേ അതോണ്ടാവും ”
” നല്ലവേദനയുണ്ടോ ”
“ഹ്മ്മ് ”
അവൻ ഒരു മൂളലിൽ ഒതുക്കി.
“നീയെന്നാ കഴിച്ചിട്ട് കിടന്നോ… ”
” എനിക്ക് വേണ്ട ദേവൂസേ… ഞാൻ കിടക്കാൻ പോവാ ”
” കഴിച്ചിട്ട് കിടന്നാമതി… പോയി മുഖമൊക്കെ കഴുകിവന്നേ.. മ്മ്.. ചെല്ല് ”
ദേവകി വേഗം തന്നെ അവന് ഭക്ഷണം വിളമ്പി.
അവൻ ഒന്നും കഴിക്കുന്നുണ്ടായിരുന്നില്ല. വെറുതേ പാത്രത്തിൽ ചിത്രം വരച്ചുകൊണ്ട് അവിടെ ഇരുന്നു.
ദേവകി അവനടുത്തേക്ക് കസേര വലിച്ചിട്ടു. പിന്നെ ചോറ് കുഴച്ചു ഉരുളകളായി അവനെ ഊട്ടി.പിന്നെ പാത്രവും എടുത്ത് അടുക്കളയിലേക്ക് പോയി
Powli mone… ????
അടിപൊളി ബ്രോ..
♥️♥️♥️
,❤️
❤
കുട്ടപ്പാ ഒരെ പൊളി…..????
Eagerly waiting for next part……..
?????
വൈറസ് അണ്ണാ ❤❤
നായകൻ തന്റെ future സ്വപ്നത്തിൽ കാണുന്നു ???…. Waiting for next part… ?
❤❤
Thank u bro