” ഒരെന്നാലുമില്ല… നിനക്കെന്നോട് സ്നേഹുണ്ടേൽ നീ നാളെമുതൽ ഓഫീസിലെ കാര്യങ്ങൾ നോക്കും… ”
“കഷ്ട്ടുണ്ട്ട്ടോ വല്യമ്മേ… ”
” ഓ കണക്കായിപ്പോയി… രാവിലെ കാർ വരാൻ പറയും… നീയതിൽ പൊകുവേം ചെയ്യും. ഇല്ലാന്നുണ്ടേൽ ദേവൂസേന്നും ദേവമ്മെന്നൊന്നും വിളിച്ചെന്റെ പിന്നാലെ വരണ്ട കേട്ടല്ലോ … മീറ്റിങ് കഴിഞ്ഞ് നീ നേരെ കോളേജിലേക് പോയാമതി….ഗോപിയേട്ടനോട് ഡ്രോപ്പ് ചെയ്യാൻ ഞാമ്പറഞ്ഞോളാ… പിന്നെ നീയിപ്പൊത്തന്നെ ചെന്ന് നാളേക്കുള്ള ഡ്രസ്സ് എടുത്തോ… ഫോർമൽ ഡ്രസ്സിൽ തന്നെവേണം പോകാൻ… ”
” ഓ… ഇതെന്താ റേഡിയോയൊ ഒന്നും അങ്ങോട്ട് പറഞ്ഞൂടാ എല്ലാമിങ്ങോട്ട് മാത്രം… ആ കാറിന്റെ കീയിങ്ങെടുത്ത്താ… ഡ്രസ്സ് വാങ്ങാൻ പോട്ടേ… ”
അവൻ പറയുന്നത് കേട്ട് ദേവകിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
അവർക്കുറപ്പായിരുന്നു അവൻ സമ്മതിക്കുമെന്ന്. ദേവകി വേഗം ചെന്ന് കാറിന്റെ കീ എടുത്തുകൊണ്ടുവന്നു.
അഭി ദേവകിയുടെ കയ്യിൽനിന്നും അവന്റെ Range Rover Evoque ന്റെ കീ വാങ്ങി ഗാരേജിലേക്ക് നടന്നു.
അവൻ പെട്ടന്ന് തന്നെ കാർ എടുത്ത് ടൗണിലേക്ക് തിരിച്ചു. സമയം ഏതാണ്ട് മൂന്ന് മൂന്നര ആയിട്ടുണ്ട്. റോഡിൽ വലിയ തിരക്കൊന്നും അനുഭവപ്പെട്ടില്ല… അതുകൊണ്ട് വേഗം തന്നെയവൻ ലക്ഷ്യസ്ഥാനത്ത് എത്തിപ്പെട്ടു.
അവൻ ഒരു മാളിലേക്കായിരുന്നു പോയത്.
അണ്ടർഗ്രൗണ്ട് പാർക്കിങ്ങിൽ വണ്ടിയിട്ട്
അവൻ നേരെ ക്ലോത്തിങ് സെക്ഷനിലേക്ക് നടന്നു. മാളിനകത്തു അത്യാവശ്യം തിരക്കുണ്ടെങ്കിലും അഭി കയറിയ കടയിൽ വലിയ തിരക്കില്ലായിരുന്നു.
Powli mone… ????
അടിപൊളി ബ്രോ..
♥️♥️♥️
,❤️
❤
കുട്ടപ്പാ ഒരെ പൊളി…..????
Eagerly waiting for next part……..
?????
വൈറസ് അണ്ണാ ❤❤
നായകൻ തന്റെ future സ്വപ്നത്തിൽ കാണുന്നു ???…. Waiting for next part… ?
❤❤
Thank u bro