രുദ്രതാണ്ഡവം 2 [HERCULES] 1639

” അത്… എനിക്ക് വല്യമ്മയല്ലേയുള്ളു… അങ്ങനുള്ള വല്യമ്മേനെ മറന്നൂന്നൊക്കെ ചിന്തിച്ചപ്പോ… സോറി വല്യമ്മേ… ”

“ഹാ..!! പോട്ടെടാ… നീ വന്നേ എനിക്ക് നല്ലോണം വിശക്കുന്നുണ്ട്… ”
ദേവകി അഭിയുടെ കയ്യും പിടിച്ച് ഡൈനിങ് ഹാളിലേക്കു ചെന്നു.
ഡൈനിങ് ടേബിളിൽ വിളമ്പിവച്ചിരുന്ന സദ്യ കണ്ടപ്പോൾ അഭിക്ക് വീണ്ടും സങ്കടമായി.

അവൻ കയ്യും മുഖവുമൊക്കെ കഴുകി വല്യമ്മയെ പിടിച്ചവിടെ ഇരുത്തി. ചോറും കറിയുമൊക്കെ കുഴച്ച് ഉരുളയാക്കി അവൻ ദേവമ്മയ്ക്ക് നേരെ നീട്ടി.

നിറഞ്ഞകണ്ണുകളോടെയാണ് ദേവമ്മ അത് സ്വീകരിച്ചത്. അവർ തിരിച്ച് അഭിയേയും ഊട്ടി.
ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിട്ട് പോലും ഇലയിൽ വിളമ്പിയിരുന്ന ചോറ് മുഴുവൻ അഭിയെ ദേവമ്മ ഊട്ടി. കഴിച്ചുകഴിഞ്ഞു അഭിക്കുപോലും അതിശയമായി താൻ തന്നെയാണോ ഇതൊക്കെ കഴിച്ചതെന്ന്.

ഭക്ഷണമൊക്കെ കഴിച്ച് ദേവമ്മയുടെ മടിയിൽ തലവച്ച് കിടക്കുകയാണ് അഭി.
അവന്റെ തലമുടികൾക്കിടയിലൂടെ വാത്സല്യത്തോടെ ദേവകി തഴുകിക്കൊണ്ടിരുന്നു.

” അഭീക്കുട്ടാ… നാളെതൊട്ട് നീ ഓഫീസിൽ പോണംട്ടോ ”

” ഞാനെന്തിനാ പോണേ… ദേവൂസ്തന്നെ പോയാമതി. ”

” ഞാൻ പോയാലും കാര്യങ്ങളൊക്കെ നീതന്നല്ലേ പറഞ്ഞുതരണ്ടത്… അതോണ്ട് ഞാൻ ഇനി ഗൃഹഭരണം മാത്രം… ബാക്കിയൊക്കെ നീതന്നെ നോക്കിയാ മതി. നാളെ ബോർഡ് മീറ്റിംഗാ. നാളെമുതൽ നീയാണ് മാനേജിങ് ഡയറക്ടർ.”
ദേവകി തറപ്പിച്ചുപറഞ്ഞു.

” പിന്നേ… MD.. അതും ഈ ഞാൻ. ഞാനവിടെ ചെന്ന് എന്ത് ചെയ്യാനാ വല്യമ്മേ… ”

” എടാ… ഇതിന് മുന്നേ ഞാൻ പൊയ്ക്കൊണ്ടിരുന്നപ്പോഴും നീതന്നല്ലേ കാര്യങ്ങളൊക്കെ നോക്കിയിരുന്നേ… അതുതന്നല്ലേ ഇപ്പളും ചെയ്യേണ്ടത്. പിന്നെന്തിനാ ചെക്കാ ഇപ്പൊ നിനക്കൊരു ടെൻഷൻ… എന്തായാലും നീതന്നാ ഇതൊക്കെ നോക്കിനടത്തേണ്ടത്… നിന്റച്ഛന്റെ ആഗ്രഹായിരുന്നു..”

” ഏയ്… എനിക്കെന്തോപോലെ…ഞാമ്പോണില്ല ദേവൂസേ ”

” ദേ ചെക്കാ…. നിന്റെകമ്പനീയാത്… അപ്പൊ നിന്റെ കമ്പനീടെ മീറ്റിങ്ങിനു പോണേനു നീയെന്തിനാ ഇങ്ങനെ പേടിക്കണേ… ”

” എന്നാലും… ”

63 Comments

  1. Powli mone… ????

  2. അടിപൊളി ബ്രോ..

    ♥️♥️♥️

    1. കുട്ടപ്പൻ

  3. കുട്ടപ്പാ ഒരെ പൊളി…..????

    Eagerly waiting for next part……..

    ?????

    1. കുട്ടപ്പൻ

      വൈറസ് അണ്ണാ ❤❤

      1. അശ്വിനികുമാരൻ

        നായകൻ തന്റെ future സ്വപ്നത്തിൽ കാണുന്നു ???…. Waiting for next part… ?

        1. കുട്ടപ്പൻ

          ❤❤

          Thank u bro

Comments are closed.