രുദ്രതാണ്ഡവം 2 [HERCULES] 1639

“”” ഇന്ന് നിനക്കുച്ചവരെയല്ലേ ക്ലാസുണ്ടാകൂ… ഉച്ചക്ക് പെട്ടന്നിങ്ങ് വരണോട്ടോ… ഒരു സർപ്രൈസുണ്ട്… “””

ദേവമ്മ അവനോട് പറഞ്ഞ വാക്കുകൾ അവന്റെ ഓർമയിലേക്ക് വന്നു. ദേവമ്മ പറഞ്ഞത് മറന്നുപോയതിൽ അവന് വല്ലാത്ത സങ്കടമായി. അവന്റെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു അപ്പോൾ.

അവന് ഈ ഭൂമിയിൽ ഇന്ന് സ്വന്തമെന്ന് പറയാൻ ദേവമ്മ മാത്രമേയുള്ളൂ… അങ്ങനെയുള്ള അവരെ മറന്നുപോയി എന്നൊക്കെയോർത്ത് അവൻ കരഞ്ഞു.

അവൻ പയ്യെ ദേവകിയുടെ മുറിയിലേക്ക് നടന്നു. അവിടെ കട്ടിലിൽ മുഖം പൂഴ്ത്തി കരയുകയായിരുന്നു ദേവകി.
ഉയർന്നുകേട്ട ഏങ്ങലടികൾ അഭിയുടെനെഞ്ചിലേക്കായിരുന്നു ആഴ്ന്നിറങ്ങിയത്.

” വല്യമ്മേ… സോറി… ഞാൻ… ”

” നിന്നോട് ഞാൻ പറഞ്ഞില്ലേ എനിക്കൊന്നും കേൾക്കണ്ടാന്ന്… ”

” ദേവമ്മേ… ഞാൻ സോറി പറഞ്ഞില്ലേ… എന്നോട് പിണങ്ങല്ലേ… ഞാൻകഴിച്ചോളാ വാ ”

” എനിക്ക് വേണ്ടിയാരും കഴിക്കണ്ട… ”

” അങ്ങനെ പറയല്ലേ ദേവമ്മേ… ദേവമ്മ ഒന്നും കഴിച്ചില്ലല്ലോ… പ്ലീസ് ദേവമ്മേ… ഇങ്ങനെ കഴിക്കാണ്ട് കിടക്കല്ലേ… ”

” ഒരുനേരം കഴിച്ചില്ലാന്ന് വച്ചാരും ചത്തൊന്നും പോവില്ല… നീ പോയെ ”

അഭിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി. അവൻ ദേവകിയുടെ കാലിൽ പിടിച്ച് അവിടെ നെറ്റിമുട്ടിച്ചുവച്ചിരുന്നു കരഞ്ഞു.
അവന്റെ കണ്ണുനീർ ദേവമ്മയുടെ കാലിലേക്ക് ഇറ്റുവീണ്കൊണ്ടിരുന്നു.
അതവരെ ചുട്ടുപൊള്ളിച്ചു.

അഭി കരയുന്നത് കാണാൻ ദേവകിക്ക് കഴിയില്ലായിരുന്നു. അവർ വേഗം എണീറ്റിരുന്നു.

” എന്നോട് ക്ഷമിക്ക് വല്യമ്മേ… ഞാൻ… ”
അഭിയുടെ ശബ്ദം ഇടറി
ദേവകിയുടെ കാലിൽ ചുട്ടിപ്പിടിച്ച് അവൻ പൊട്ടിക്കരഞ്ഞു.

” പോട്ടേട ചെക്കാ… എല്ലാം ഉണ്ടാക്കിവചിട്ട് നീ പുറത്തീന്ന് കഴിച്ചെന്നുപറഞ്ഞപ്പോ എന്തോ സങ്കടം തോന്നി… അതാ ഞാനെന്തൊക്കെയോ പറഞ്ഞേ… പോട്ടേ… ഇതിനൊക്കെ നീയെന്തിനാ കരയുന്നേ… ”

63 Comments

  1. Powli mone… ????

  2. അടിപൊളി ബ്രോ..

    ♥️♥️♥️

    1. കുട്ടപ്പൻ

  3. കുട്ടപ്പാ ഒരെ പൊളി…..????

    Eagerly waiting for next part……..

    ?????

    1. കുട്ടപ്പൻ

      വൈറസ് അണ്ണാ ❤❤

      1. അശ്വിനികുമാരൻ

        നായകൻ തന്റെ future സ്വപ്നത്തിൽ കാണുന്നു ???…. Waiting for next part… ?

        1. കുട്ടപ്പൻ

          ❤❤

          Thank u bro

Comments are closed.