രാജവ്യൂഹം 4 [നന്ദൻ] 1031

“”പിന്നെ നിനക്ക് എന്താണ് വേണ്ടത്…??””

പുച്ഛത്തോടെ ആണു താൻ ചോദിച്ചത്… ഈ പണിക് ഇറങ്ങുന്നവർക്കു പണം അല്ലാതെ മറ്റെന്താണ് വേണ്ടത്???

“”ഒരാളെ കൊന്നു തരാൻ പറ്റുവോ..?? “”അവളുടെ മിഴികളിൽ കത്തുന്ന പക ഉണ്ടായിരുന്നു… മുഖത്തു തീഷ്ണമായ ഭാവവും…

“”ആരെ… “”ഞെട്ടലോടെ ആയിരുന്നു താൻ ചോദിച്ചത്…

“”എന്റെ ഭർത്താവിനെ… എന്നെ നിങ്ങളുടെ മുന്നിലേക്ക് ഇട്ടു തന്ന ആ പിശാചിനെ… ഞാൻ ആരെയാണോ ഇത്രയും കാലം സ്നേഹിച്ചത്.. ആർക്കു വേണ്ടിയാണോ എന്റെ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും ഉപേക്ഷിച്ചത്… അയാളെ… ഒന്ന് കൊന്നു തരാൻ പറ്റുവോ അയാളെ… “””അവളുടെ കണ്ണുകളിലൂടെ ഒഴുകി ഇറങ്ങിയത് കണ്ണു നീരല്ല രക്തം ആണെന്ന് ആനന്ദ ഗൗടയ്ക്കു തോന്നി പോയി…

“‘ഞാൻ ഒരു രാത്രിക് വില പറഞ്ഞു നിന്നെ കൂടെ കൂട്ടിയവൻ ആണു.. അങ്ങനെ പല രാത്രികൾ പലരുടെ കൂടെ കഴിയുന്നവൻ ഞാൻ നിനക്ക് വേണ്ടി എന്തിനു ഇങ്ങനൊരു സാഹസം ചെയ്യണം”””

“”ഹ ഹ… “‘അവളുടെ ഭാവം മാറിയത് ഗൗഡ കണ്ടു..

“””നിങ്ങൾ ഈ സാഹസം ചെയ്തേ പറ്റു ഗൗഡ സാറേ.. കാരണം നിങ്ങളെ എനിക്കറിയാം പത്രങ്ങളിലൂടെയും ടീവി യിലൂടെയും ഒരുപാട് തവണ കണ്ട മുഖം ആണു നിങ്ങളുടേത്‌…വളർന്നു വരുന്നൊരു പാർട്ടിയുടെ യുവജന നേതാവ് നാളെ മന്ത്രി ആകേണ്ട ആൾ… അങ്ങനെ ഉള്ള ഒരാളുടെ രാഷ്ട്രീയ ഭാവി ഞാൻ ഒരാൾ വിചാരിച്ചാൽ തകർന്നു തരിപ്പണം ആകില്ലേ???””

“””നീയെന്താ എന്നെ ഭീഷണി പെടുത്തുക ആണോ??””

“”അല്ല സാറേ ജീവിക്കാൻ തീരുമാനിച്ച ഒരു പെണ്ണിന്റെ സ്വാർത്ഥത ആണെന്ന് കൂട്ടിയാൽ മതി… എനിക്ക് ജീവിക്കാൻ ഇനി അയാൾ എന്റെ കൂടെ വേണ്ട…. അതിനു നിങ്ങൾക്ക് എന്നെ സഹായിക്കാൻ പറ്റും”””

വെറും ഒരു പെണ്ണിന്റെ വാക്കായി കരുതി തള്ളി കളയാവുന്നതേ ഉണ്ടായിരുന്നുള്ളു പക്ഷെ അവൾക്കു വേണ്ടി.. ആ തീഷ്ണമായ കണ്ണുകളുടെ സൗന്ദര്യത്തിന് മുന്നിൽ അവൾക്കു വേണ്ടി എന്തും ചെയ്തു പോകുമായിരുന്നു…

ഒരാഴ്ചക്കു ശേഷം ഒരു വാടക മുറിയിൽ ഗൗഡയുടെ നെഞ്ചിൽ ചേർന്ന് കിടക്കുമ്പോൾ അവളുടെ ഭർത്താവിന് ഭിത്തിയിലെ ഫ്രെയിം ചെയ്ത ഗ്ലാസിനുള്ളിലേക് സ്ഥാനക്കയറ്റം കിട്ടിയിരുന്നു….

“””ഇതെന്തിനാണ് ഈ ഫോട്ടോ ഇവിടെ?? “””മാലയിട്ട് വെച്ച ആ ഫോട്ടോയിലേക് ചൂണ്ടി ഗൗഡ ചോദിച്ചു..

“””അതവിടെ വേണം… എന്റെ എല്ലാ ദിവസവും തുടങ്ങുന്നത് അയാളെ കണ്ടിട്ട് തന്നെ ആവണം.. എനിക്ക് ജീവിക്കാനുള്ള ഊർജം അയാളോടുള്ള പക ആണു… “””അവളുടെ വാക്കുകൾക്ക് വല്ലാത്തൊരു മൂർച്ച ഉണ്ടായിരുന്നു…പെണ്ണിന്റെ പകയ്ക്കു കഠാരി യെക്കാൾ മൂർച്ച ഉണ്ടെന്നു അയാൾക്ക്‌ തോന്നി….

“”രുഗ്മിണി… “””ഗൗഡ അവളെ പതിയെ വിളിച്ചു…

“”വേണ്ട ഇനി എന്നെ അങ്ങനെ വിളിക്കരുത്… രുഗ്മിണി മരിച്ചു… എനിക്കിനി ആ പേര് വേണ്ട..””

“””ശെരി നിന്നെ ഇനി രാക്കമ്മ എന്ന് വിളിക്കാം… ഈ ബെല്ലാരിയിൽ നീ ഇനി രാക്കമ്മ ആണു… “”” അവൾടെ മുടിയിൽ തലോടി കൊണ്ട് ഗൗഡ പറഞ്ഞു…

“”രാക്കമ്മ…”” “”” ഹ ഹ നല്ല പേര്….”””

രാക്കമ്മയുടെ വളർച്ച വളരെ പെട്ടെന്നായിരുന്നു… അവളുടെ ചൊല്പടിക്കു ആളുകളെ നിർത്താൻ അവൾക്കു വല്ലാത്തൊരു സമർഥ്യം തന്നെ ഉണ്ടായിരുന്നു… ലീഗലും ഇല്ലീഗലും ആയ ഒരുപാട് ബിസ്സിനെസ്സുകൾ.. ഇന്നിപ്പോൾ ബെല്ലാരിയുടെ അവസാന വാക്കായി രാക്കമ്മ മാറിയിരിക്കുന്നു… എല്ലാം ഈ ഗൗഡയുടെ കൂടെ വിജയം ആണു…. അത് കൊണ്ട് തന്നെ രാക്കമ്മയ്ക്കു സ്വന്തം ആയുള്ളതെല്ലാം തന്റെയും കൂടെ ആണു അയാളുടെ കണ്ണുകളിൽ അതിന്റെ തിളക്കം ഉണ്ടായിരുന്നു….

“”കിടക്കുന്നില്ലേ””

രാക്കമ്മയുടെ ശബ്ദം ആണു ഗൗഡയെ ചിന്തകളിൽ നിന്നും ഉണർത്തിയത്…

“”ങ്ങും…. നീയും വാ.. “””തോളിലൂടെ കയ്യിട്ടു രാക്കമ്മയെയും ചേർത്ത് പിടിച്ചു ഗൗഡ ബെഡിന് നേർക്കു നടന്നു…

“””ങ്ങും നിങ്ങൾ കിടക്കു ഞാൻ ഒന്ന് വാഷ് റൂമിൽ പോയി വരാം…. “”തന്റെ തോളിലൂടെ ഇട്ടിരുന്ന കൈ രാക്കമ്മ എടുത്തു മാറ്റി ഗൗഡയെ ബെഡിലേക് കിടത്തി…

19 Comments

  1. ഒറ്റപ്പാലം ക്കാരൻ

    ???

  2. അന്ധകാരത്തിന്റ രാജകുമാരൻ

    ❤?♥♥?

  3. കഥയുടെ ഗതി തന്നെ മാരിയല്ലോ…… അപ്പോൾ ഇനി പ്രതികാരം..

  4. പട്ടാമ്പിക്കാരൻ

    ??

  5. മാലാഖയെ പ്രണയിച്ചവൻ

    ? sed aaki . Waiting for next part

  6. Sed aayi…ennallum adipoli bro

  7. കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹപൂർവ്വം ആരാധകൻ ❤️

  8. ഏക - ദന്തി

    നന്ദാ , അടിപൊളി .. ഇനി കഥക്ക് ഇച്ചിരെ കൂടി ദമ്മ് കൂടും … ചെറിയ സങ്കടം ഉണ്ട് എന്നാലും … കഥ തുടരട്ടെ ….

  9. Deepak RamaKrishnan

    Twist in the tale? sad akkiya part?

  10. സൂര്യൻ

    ?

  11. *വിനോദ്കുമാർ G*❤

    ❤❤❤❤❤❤❤♥❤❤❤♥❤♥????????❤♥♥♥♥♥♥♥♥♥♥♥

  12. അടിപൊളി..

  13. നിധീഷ്

    ഇത് ഞാൻ കഴിഞ്ഞ പാർട്ടിലേ പ്രതീക്ഷിച്ചതാരുന്നു….
    അരവിന്ദനും ഭരയും മകനും മരിക്കുന്നതിന് പകരം ആക്‌സിഡന്റ് ആയി രക്ഷപ്പെടുന്ന രീതിയിൽ ആയിരുന്നെങ്കിൽ ഇതൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പോലായേനെ… ഇതിപ്പോൾ പ്രതികാരത്തിലേക്കുമാറി…എന്തായാലും കഥ കൊള്ളാം…❤❤❤❤❤

Comments are closed.