രാജവ്യൂഹം 4 [നന്ദൻ] 1031

“”പിന്നെ ഈ അരവിന്ദന്റെ കാര്യം ഗൗടയ്ക്കു വിട്ടേക്… ഒന്നിരുട്ടി വെളുക്കുമ്പോൾ അരവിന്ദൻ ഈ ലോകത്തു നിന്നു പോയിരിക്കും..
“എങ്ങനെ… “? രാക്കമ്മയുടെ നെറ്റി ചുളിഞ്ഞു…

“”ഹ ഹ അയാൾ വന്ന കാറിന്റെ നമ്പർ സെക്യൂരിറ്റിയുടെ കയ്യിൽ ഉണ്ടല്ലോ അത് തന്നെ ധാരാളം…””

പറയുന്നതിനിടയിൽ ഗൗഡയുടെ മൊബൈൽ റിങ് ചെയ്തു… അയാൾ കുറച്ചു മാറി നിന്നു സംസാരിച്ച ശേഷം തിരികെ രാക്കമ്മയുടെ അടുത്തേക് വന്നു…അപ്പോൾ അയാളുടെ മുഖത്തു ഒരു ചിരി വിരിഞ്ഞിരുന്നു ക്രൂരനായ ഒരു കൗശലക്കാരന്റെ ചിരി

“”ചിലതൊക്കെ അങ്ങനെ ആണു അല്ലെ രാക്കമ്മേ തേടി പോകാതെ തന്നെ വന്നു ചേരുന്നവ “”

“എന്താ മനസ്സിലായില്ല?”

“ഹേയ് ഒന്നുമില്ല… നമുക്ക് വരുന്ന ചില തടസ്സങ്ങൾ ചിലതു നമ്മൾ തീർക്കാതെ തന്നെ സ്വയം ഒഴിഞ്ഞു പോകും അല്ലെങ്കിൽ മാറ്റാരെങ്കിലും ആയി തീർത്തു തരും അതാണ് പറഞ്ഞതു “”

നമ്മൾ പറഞ്ഞു വന്നത് എന്തായിരുന്നു തടസ്സങ്ങൾ… പിന്നെ നിന്റെ മകൾ ഇവിടെ ഉണ്ടാക്കിയ പ്രശ്നങ്ങൾ…
“”ങ്ങാ..നിന്റെ മകളുടെ കാര്യം.. അവളിപ്പോൾ ഒരു കൊച്ചു സുന്ദരി ആയി അല്ലെ രാക്കമ്മ നിന്നെ പോലെ… “”
രാക്കമ്മയുടെ കഴുത്തിനിടയിലേക് മുഖം പൂഴ്ത്തി കൊണ്ട് ഗൗഡ ഒന്ന് ചുണ്ടുകൾ നനച്ചു… രാക്കമ്മയുടെ മിഴികൾ ഒന്ന് പിടച്ചു… കാരണമറിയാതൊരു ഭയം അവരെ വന്നു മൂടിയ പോലെ അവർക്കു തോന്നി…

“””ഗൗഡ മോഹിച്ചതൊന്നും ഈ ഗൗടയ്ക്ക് കിട്ടാതിരുന്നിട്ടില്ല അല്ലെ രുഗ്മിണി ദേവി എന്ന രാക്കമ്മേ… ””നെഞ്ചിൽ പറ്റി കിടന്നിരുന്ന രാക്കമ്മയുടെ മുടിയിഴയിൽ അമർത്തി പിടിച്ചു പിന്നിലേക്ക് വലിച്ചു മുഖം തന്റെ മുഖത്തിന് നേരെ ആക്കി കൊണ്ടായിരുന്നു ഗൗഡയുടെ ചോദ്യം… രുഗ്മിണി എന്ന തന്റെ പേര് പറഞ്ഞതും ഒരു പിടയലോടെ രാകമ്മ ചാടി എഴുന്നേറ്റു…

“”മിണ്ടരുത്.. ആ പേര് മാത്രം മിണ്ടരുത് രുഗ്മിണി എന്നെ മരിച്ചു… ഞാൻ രാക്കമ്മ ആണ് ഈ ബെല്ലാരിയുടെ രാക്കമ്മ…””കണ്ണിൽ നിന്നും അടർന്ന നീർതുള്ളികൾ ഗൗഡ കാണാതിരിക്കാനായി രാക്കമ്മ എഴുന്നേറ്റു ജനലിനടുത്തേക് നടന്നു…

ജനൽ വിരി മാറ്റി പുറത്തേ ഇരുട്ടിലേക്കു കണ്ണും നട്ടിരുന്ന രാക്കംമയുടെ പിന്നിൽ ഗൗഡ വന്നു നിന്നു…

രാക്കമ്മയുടെ മുടി അഴിച്ചിട്ടിരുന്നു… കറുത്ത് തിങ്ങിയ മുടിയിഴകൾ നിതംബത്തെ മറച്ചു… ഏതോ വാസന തൈലത്തിന്റെ ഗന്ധം ആ മുടിയിഴകളിൽ നിന്നും പ്രസരിച്ചു കൊണ്ടിരുന്നു… ഈ പ്രായത്തിലും ഉടയാത്ത സൗന്ദര്യം… കണ്ണുകളുടെ തീഷ്ണത അതാണ് ഇപ്പോളും തന്നെ ഇവളിലേക്കു ആകർഷിച്ചു നിർത്തുന്നത് ഗൗഡ ഓർത്തു…

ഒരു രാത്രിയുടെ വില നൽകിയപ്പോൾ തന്റെ റൂമിലേക്കു ആരോ തള്ളിയിട്ട പേടിച്ചു വിറച്ചു നിന്ന ഒരു പെൺ കുട്ടി…മൂന്ന് കുട്ടികളുടെ അമ്മ ആയിരുന്നു എന്ന് അറിഞ്ഞത് പിന്നീട് ആണ്… വിയർപ്പു വീണ നെഞ്ചിലെ രോമങ്ങൾ തടവി എണീറ്റിരിക്കുമ്പോൾ അവളുടെ കവിളുകളിൽ നീർതുള്ളികളുടെ തിളക്കം കണ്ടില്ലെന്നു നടിച്ചു പോക്കറ്റിൽ കിടന്ന കുറച്ചു രൂപ ആ ബെഡിലേക് ഇട്ടു കൊടുത്തു… അത് കണ്ട അവളുടെ കണ്ണുകൾ ചുവന്നു… അന്ന് തന്റെ നേരെ നോക്കിയ നോട്ടം… ഹോ… അത്ര തീഷ്ണമായൊരു പെണ്ണിന്റെ നോട്ടം അതിനു മുൻപ് ഒരിക്കൽ പോലും താൻ കണ്ടിരുന്നില്ല..

“”എനിക്കീ പണം വേണ്ട..””

19 Comments

  1. ഒറ്റപ്പാലം ക്കാരൻ

    ???

  2. അന്ധകാരത്തിന്റ രാജകുമാരൻ

    ❤?♥♥?

  3. കഥയുടെ ഗതി തന്നെ മാരിയല്ലോ…… അപ്പോൾ ഇനി പ്രതികാരം..

  4. പട്ടാമ്പിക്കാരൻ

    ??

  5. മാലാഖയെ പ്രണയിച്ചവൻ

    ? sed aaki . Waiting for next part

  6. Sed aayi…ennallum adipoli bro

  7. കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹപൂർവ്വം ആരാധകൻ ❤️

  8. ഏക - ദന്തി

    നന്ദാ , അടിപൊളി .. ഇനി കഥക്ക് ഇച്ചിരെ കൂടി ദമ്മ് കൂടും … ചെറിയ സങ്കടം ഉണ്ട് എന്നാലും … കഥ തുടരട്ടെ ….

  9. Deepak RamaKrishnan

    Twist in the tale? sad akkiya part?

  10. സൂര്യൻ

    ?

  11. *വിനോദ്കുമാർ G*❤

    ❤❤❤❤❤❤❤♥❤❤❤♥❤♥????????❤♥♥♥♥♥♥♥♥♥♥♥

  12. അടിപൊളി..

  13. നിധീഷ്

    ഇത് ഞാൻ കഴിഞ്ഞ പാർട്ടിലേ പ്രതീക്ഷിച്ചതാരുന്നു….
    അരവിന്ദനും ഭരയും മകനും മരിക്കുന്നതിന് പകരം ആക്‌സിഡന്റ് ആയി രക്ഷപ്പെടുന്ന രീതിയിൽ ആയിരുന്നെങ്കിൽ ഇതൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പോലായേനെ… ഇതിപ്പോൾ പ്രതികാരത്തിലേക്കുമാറി…എന്തായാലും കഥ കൊള്ളാം…❤❤❤❤❤

Comments are closed.