രമിത 4⚡️🥰❤️ [MR WITCHER] 154

Views : 16240

രമിത 4 🥰🔥⚡️

Author :MR WITCHER

.

.ബസ് സ്റ്റാൻഡിൽ നിർത്തിയപ്പോൾ ആണ് ഞാൻ ഉണർന്നത്…. ഞാൻ ബസ്സിൽ നിന്നു ഇറങ്ങി അടുത്ത കടയിൽ നിന്നും ഒരു ചായ കുടിച്ചു അവിടെ ഇരുന്നു… ബസ്റ്റാന്റ് നിന്നും 10 km ഉണ്ട്…. ഞാൻ നേരെ ഒരു

 

ഓട്ടോപിടിച്ചു വീട്ടിൽ പോകാൻ ഒരുങ്ങി….. 3വർഷത്തിന് ശേഷം ഞാൻ വീട്ടിൽ പോകുന്നു.. എന്തായിരിക്കും അവരുടെ പ്രതികരണം… അവർക്കു എന്നോട് വെറുപ്പ് കാണുമോ.. അവർ എന്നോട് സംസാരിക്കുമോ….. ഞാൻ എന്ത് പറഞ്ഞു അവരെ സമാധാനിപ്പിക്കും..

ഓരോന്ന് ആലോചിച്ചു ഞാൻ ഓട്ടോയിൽ ഇരുന്നു…

 

ഓട്ടോ അപ്പോൾ ഞങ്ങളുടെ വീടിനു സാമിപം എത്തിയിരുന്നു.. ഞാൻ നിർത്താൻ പറഞ്ഞു ഓട്ടോയിൽ നിന്നും ഇറങ്ങി.. ക്യാഷ് കൊടുത്തു ഞാൻ ഗേറ്റ് കടക്കാൻ ഒരുങ്ങി മനസ്സ് വല്ലാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ.

 

ഞാൻ നേരെ ഗേറ്റ് കടന്നു വീട്ടിൽ നോക്കിയതും ഞെട്ടിപ്പോയി… കണ്ണെല്ലാം കലങ്ങുന്ന പോലെ മനസ്സ് പൊട്ടുന്നപോലെ

 

ഞാൻ അങ്ങോട്ട്‌ ഓടി……….

.

.

.

.ഞാൻ നോക്കുമ്പോൾ വീടിനു മുന്നിൽ ഒന്ന് രണ്ടു കാറുകളും…. വീടീലെ ഹാളിൽ കുറച്ചു ആളുകളും നിൽക്കുന്നു… എന്റെ മനസ്സു വല്ലാത്ത അവസ്ഥയിൽ ആയി….. ഞാൻ ഇല്ലാതെ ആയി എന്ന് തന്നെ പറയാം… ആർക്കേലും എന്തെങ്കിലും അപകടം സംഭവിച്ചോ…… എന്തിനാണ് ആളുകൾ വീട്ടിൽ..

 

3 വർഷം കഴിഞ്ഞ് ഞാൻ വന്നത് ഈ അപകടം കാണാൻ ആണോ?… എന്റെ മനസ്സിൽ ഒട്ടേറെ ചോദ്യങ്ങളും ആയി അങ്ങോട്ട്‌ ഓടി… ഞാൻ നേരെ ഹാളിൽ കയറി നിന്നിരുന്ന ആളുകളെ എല്ലാം മാറ്റി നോക്കി…

 

HAPPY 1ST BIRTHDAY KALYANI

 

എന്നാ ഒരു ബോഡും കുറെ ബാലുണ് കളും… ആണ് കാണാൻ കഴിഞ്ഞത്… ഞാൻ ചുറ്റും നോക്കി വീടിന്റെ അകം മുഴുവൻ നല്ല രീതിയിൽ അലങ്കരിച്ചിട്ടുണ്ട്…. അവിടെ കൂടി നിന്ന ആളുകൾ ഒരു അത്ഭുതത്തോടെ

ആണ് എന്നെ നോക്കുന്നത്. .. അപ്പോൾ അവിടെ നിന്നവരെ ഞാൻ ശ്രെദ്ധിക്കുന്നത് ഞങ്ങളുടെ കുറച്ചു ബന്ധുക്കളും അയല്പക്കത്തു ഉള്ളവരും ആയിരുന്നു…. അവരെ ഒക്കെ കണ്ടപ്പോൾ ഞാൻ ആകെ വല്ലാതെ ആയി….

Recent Stories

The Author

MR WITCHER

7 Comments

  1. കറുപ്പൻ

    nice..

  2. മച്ചാനേ…. നല്ലൊരടിപൊളി കഥയാണ്… നന്നായിട്ടുണ്ട്…👌

    1. Thanx❤️🥰🥰🥰

  3. ഞാൻ അപ്പുറത്ത് വായിച്ചതാണ്. കഥ അവസാനിപ്പിക്കാതെ അവൻ അവളെയും കൊണ്ട് അവൻ ജോലി ചെയ്യുന്ന സ്ഥലത് പോണത്തും കൂടി വേണം അവരുടെ സന്തോഷമായി ജീവിക്കുന്നതും കൂടി എഴുതി നല്ല രീതിയിൽ അവസാനിപ്പിക്കാമോ…

    kurashiabraam838@gmail:com oru hai edamo . ഈ കഥ മുന്നോട്ട് കൊണ്ടുപോകാനുള്ള ഒരു വഴി പറഞ്ഞുതരാം.

    അവസാനിപ്പിക്കറയില്ല അത്ത . തുടങ്ങാൻ ഉള്ള time annu eppo ആയത് . Replay നൽകണം

    1. Bro njan avide paranjathu pole.. Job nte thirakkukal aanu.. Atha angane theerthathu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com