രമിത 🥰🔥⚡️ [MR WITCHER] 166

Views : 5345

രമിത 🥰🔥⚡️

Author :MR WITCHER

 

എല്ലാ കലകാരന്മാർക്കും നമസ്കാരം… കുറെ കാലങ്ങൾ ആയി ഈ സൈറ്റിൽ കഥകൾ വായിക്കുന്ന ഒരാൾ ആണ് ഞാൻ… ഇപ്പോൾ ഒരു കഥ എഴുതണം എന്നാ ആഗ്രഹത്താൽ എഴുതുന്നു.. അക്ഷരതെറ്റുകൾ പൊറുക്കുക….

ഹായ് എന്റെ പേര്   ഗോകുൽ വീട്ടിൽ കുട്ടൻ എന്ന് വിളിക്കും. എനിക്കു ഇപ്പോൾ 22 വയസ്സാണ്. M COM ഫസ്റ്റ് ഇയർ പഠിക്കുന്നു. വീട്ടിൽ അമ്മ ഗീതയും, ചേട്ടൻ രാഹുലും ചേട്ടന്റെ ഭാര്യ എന്റെ ഏറ്റവും നല്ല ഫ്രണ്ട് ആയ ചേട്ടത്തി ആരതി യും ആണ് ഉള്ളത്. ചേട്ടന് ബാങ്കിൽ ആണ് ജോലി, ചേട്ടത്തി സ്കൂൾ ടീച്ചർ. അമ്മ  വീട്ടിൽ തന്നെ ആണ്.. ഇതാണ് എന്റെ ഫാമിലി

………………………………………….

പെട്ടന്ന് തന്നെ ഞാൻ ഡോർ തുറന്നു അകത്തേക്ക് കയറാൻ പോയി.. ഉടനെ തന്നെ ബാക്കിൽ നിന്നും ആരോ എന്നെ പിടിച്ചു  തള്ളുകയും ഒരാൾ എന്റെ തലയിൽ ശക്തി ആയി അടിക്കുകയും ചെയ്തു പെട്ടന്ന് ഉണ്ടായ അടിയിൽ തന്നെ എന്റെ ബോധം പോയി… അടുത്ത് ഞാൻ ഉണരുമ്പോൾ ഞാൻ ഒരിടത്തു ഇരിക്കുന്നു തൊട്ടു മുന്നിൽ ഒരു കുട്ടി ഇരുന്നു കരയുന്നു.. എവിടേയോ കണ്ടു നല്ല പരിചയം ഉണ്ടായിരുന്നു എന്നാൽ അടി കിട്ടിയ കാരണം ഒന്നും നേരെ പറ്റുന്നില്ല…

 

ഞാൻ നോക്കുമ്പോൾ മുറിയിൽ പോലീസ് ഉൾപ്പെടെ കുറേപേർ ഉണ്ട്… പതിയെ പതിയെ എന്റെ ബോധം പിന്നെയും പോയി തുടങ്ങി.. പകുതി ബോധത്തിൽ ഞാൻ മനസ്സിലായി എന്നെ ഹോട്ടൽ റൂമിൽ നിന്നും ഒരു പെൺകുട്ടിയുടെ കൂടെ പൊക്കിയിരിക്കുന്നു… എല്ലാം പൂർത്തിയായി…

 

പിന്നെ നടന്നത് എല്ലാം യാന്ത്രികം ആയിരുന്നു. അമ്പലത്തിൽ വച്ചു അവളുടെ കഴുത്തിൽ താലികെട്ടിയതും,  നിറകണ്ണുകളോടെ എന്റെ അടുത്ത് നിൽക്കുന്ന എന്റെ അമ്മയും ചേട്ടനും, ചേട്ടത്തിയും എല്ലാം… എന്നാൽ നടക്കുന്ന ഒന്നും മനസ്സിലാകാതെ കിളിപോയി നിൽക്കുന്ന ഞാനും എന്റെ അടുത്ത് എന്റെ താലിയും ആയി  നിൽക്കുന്ന എന്റെ ഭാര്യയും…..

ഇപ്പോൾ എനിക്കു അവളെ മനസ്സിലായി ഞാൻ പതുക്കെ മന്ദ്രിച്ചു  രമിത
എന്റെ കോളേജ്മെറ്റ്…………

 

After 3 years……………………….

അന്ന് ഉണ്ടായ ആഹ് സംഭവത്തിന്‌ ശേഷം ഞാൻ നടുവിടുക ആയിരുന്നു. എനിക്ക് പറയാൻ ഉള്ളത് കേൾക്കാൻ ആരും അന്ന് തയാർ  ആയിരുന്നില്ല.. എന്നെ ചേട്ടൻ അന്ന് ആദ്യമായി തല്ലി. അമ്മ എന്നെ ഇനി കാണണ്ട എന്ന് പറഞ്ഞു. എന്നാൽ എന്നെ  ഏറ്റവും വിഷമിപ്പിച്ചത് എന്റെ ഏട്ടത്തിയുടെ  മൗനം ആയിരുന്നു.  പിന്നെ ഇതിനെല്ലാം കാരണം അവളോടുള്ള വെറുപ്പ്.. അപനഭാരവും എല്ലാംകൊണ്ടും ഞാൻ നാടും വീടും കൂട്ടുകാരെ  എല്ലം വിട്ടു..

ഇപ്പോൾ  ആ സംഭവം കഴിഞ്ഞു 3 വർഷം ആയിരുന്നു. ഇപ്പോൾ ഞാൻ ചെന്നൈയിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ട് മാനേജർ ആണ്. അതിനു ശേഷം ഞാൻ ഇതുവരെ നാട്ടിലോട്ട് ഒന്നും വിളിച്ചിട്ടും അന്നെഷിച്ചിട്ടും ഇല്ല

———————————————————————-
“”ഗോകുൽ…തന്നെ സർ വിളിക്കുനുണ്ട് ”

“Ok ഞാൻ ഇപ്പോൾ തന്നെ വന്നോളാം ”

കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുമ്പോൾ ആണ് കൂടെ ജോലി ചെയ്യുന്ന മിന്നു വന്നു പറഞ്ഞത് മാനേജർ വിളിക്കുന്ന കാര്യം.

” എന്താ സർ വിളിച്ചത് ”

” ഗോകുൽ. നെക്സ്റ്റ് മൺഡേ മുതൽ ഒരു മാസം തനിക്കു പെർമിനന്റെ ലീവ് ആണ്. ആ ടൈമിൽ ഹെഡ് ഓഫീസിൽ നിന്നും ആൾ വന്നു അക്കൗണ്ട് ചെക്ക് ചെയ്യും. താൻ ഒരു മാസം പോയി അടിച്ചുപൊളിക്കു”

“സർ അത് എങ്ങനെ ആണ് സർ. ഞാൻ എന്റെ ജോലി നന്നായിട്ട് അല്ലെ ചെയ്യുന്നേ ”

“ഡോ തന്നെ പിരിച്ചു വിടുന്നതല്ല…. താൻ നിർത്തി പോകുമ്പോൾ അല്ലാതെ തന്നെ ഒരിക്കലും ഈ കമ്പനി പറഞ്ഞു വിടില്ല……..

Recent Stories

The Author

MR WITCHER

8 Comments

  1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    😍😍

  2. ഇത് അപ്പുറം വന്നത് അല്ലേ

  3. Nalla thudakkkam kadha nannayi munnot pokate..pages kootiyezhuthan sramikuka..asamsakal❤️❤️❤️❤️❤️

  4. അപ്പറെ വായിച്ചു തീർത്തതാ… എന്നാൽ ഒരു ♥️ തരും. അതിൽ നിന്ന് എന്തേലും വ്യത്യാസപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ….

    1. Evidae anu vayichath.enikkum koodi vayikkana.

      1. Search “രമിത” on google

        1. Add the author’s name to the search as well….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com