വസന്തം പോയതറിയാതെ – 5 [ദാസൻ] 338

Views : 30226

വസന്തം പോയതറിയാതെ – 5

Author :ദാസൻ

[ Previous Part ]

 

രണ്ടുദിവസം കഴിഞ്ഞപ്പോൾ എട്ടത്തി ഒരാൺകുഞ്ഞിനെ പ്രസവിച്ചു. ആ സന്തോഷത്തിനിടയിലാണ് അച്ഛൻ ഒരു കാര്യവും ആയി വന്നത്. അതുകേട്ടപ്പോൾ ഞാൻ ഒഴിച്ച് ബാക്കി എല്ലാവരും സന്തോഷിച്ചു. സന്തോഷത്തിൻറെ കാര്യങ്ങൾ അച്ഛൻ തന്നെ പറയട്ടെ

” ഈ കഴിഞ്ഞ ദിവസം ഗൗരിമോൾ എൻറെ അടുത്ത് ഒരു കാര്യവുമായി വന്നിരുന്നു. മറ്റൊന്നുമല്ല അവരുടെ ഷോപ്പിംഗ് കോംപ്ലക്സ് ഇല്ലെ പണിയാനുള്ള അനുമതി മുനിസിപ്പാലിറ്റിയിൽ നിന്നും കിട്ടിയിട്ടുണ്ട് എന്ന് പറഞ്ഞു. അതിനുള്ള ബാങ്കിൽ ലോണുമായി ബന്ധപ്പെട്ടപ്പോൾ വഴിയില്ല എന്നൊക്കെ തടസ്സങ്ങൾ ബാങ്ക് പറഞ്ഞു പറഞ്ഞു. ആ സ്ഥലം മോളുടെ പേരിലാണ്, അതു വേണമെങ്കിൽ വിനുവിൻറെ പേരിൽ എഴുതി കൊടുക്കാം എന്ന് മോൾ പറഞ്ഞു. പക്ഷേ കെട്ടിടത്തിന് അനുമതിക്കായി വീണ്ടും ഒരുപാട് ചുറ്റി കെട്ടുണ്ട്. ഇപ്പോഴാണെങ്കിൽ അനുമതി കിട്ടിയിരിക്കുകയാണ്, അതിലേക്കുള്ള വഴി മാത്രം കാണിച്ചാൽ മതി. നമ്മുടെ സ്ഥലം മോളുടെ പേരിൽ എഴുതി കൊടുത്താൽ, എന്തുവേണമെങ്കിലും ചെയ്യാം എന്ന് പറയുന്നുണ്ട്. നമ്മുടെ കടയ്ക്ക് പകരം ആ ഷോപ്പിങ് കോംപ്ലക്സിൽ നല്ലൊരു കട തുടങ്ങാം എന്ന് മോൾ പറഞ്ഞു. കേട്ടപ്പോൾ എനിക്ക് നല്ല കാര്യമായി തോന്നി. ഒന്നുമില്ലെങ്കിൽ അവൾ നമ്മുടെ മോൾ ആണല്ലോ, വേണു വിളിക്കുമ്പോൾ മോൾ ഒന്ന് ഇത് സംസാരിക്കണം. അല്ലെങ്കിൽ തന്നെ ഞാൻ ഈ കച്ചവടം നിർത്തണമെന്ന് ആലോചിക്കുകയായിരുന്നു. കടയിൽ നിൽക്കുന്ന നാരായണന് സുഖമില്ല, ഡോക്ടർ വിശ്രമം പറഞ്ഞിരിക്കുകയാണ്. അയാളുടെ മക്കൾക്ക് ഒട്ടും താല്പര്യമില്ല ജോലിക്ക് വിടാൻ, എന്നാലും കാലങ്ങളായി നിലക്കുന്നതു കൊണ്ട് വരുന്നതാണ്. ഇനി അയാളെ നോക്കണ്ട, എനിക്കാണെങ്കിൽ ഒറ്റക്ക് പറ്റത്തില്ല. ജോസഫ് പാലക്കാട് തമിഴ്നാട് ബോർഡറിൽ ഉള്ള നമ്മുടെ സ്ഥലത്ത് എന്തെങ്കിലും കൃഷിയിറക്കിയാൽ കൊള്ളാമല്ലൊ എന്ന് സൂചിപ്പിച്ചു. അവനും ഉണ്ടല്ലൊ അവിടെ സ്ഥലം, നമ്മൾ രണ്ടു കൂട്ടരും ഇതുവരെ അത് പാട്ടത്തിന് കൊടുക്കുകയാണല്ലൊ പതിവ്. ഇപ്രാവശ്യം ഒന്നു നോക്കാമെന്ന് അവൻ പറഞ്ഞു. പണിക്കാരെ തമിഴ്നാട്ടിൽ നിന്നും കിട്ടും, കൂലിയും കുറവാണ്. നോക്കാൻ ആളു വേണം, നമ്മുടെ അവിടെയുള്ള വീട് പുതുക്കിയിടുക്കണം. ഞങ്ങൾക്ക് രണ്ടു പേർക്ക് തൽക്കാലം താമസിക്കാൻ അനുമതി. ഇതൊന്നും ഗൗരിയോട് പറഞ്ഞിട്ടില്ല. മോളോട്, എല്ലാവരുമായിട്ട് ആലോചിക്കട്ടെ എന്നാണ് പറഞ്ഞത് ഇനി നിങ്ങളുടെ അഭിപ്രായം പറയണം.”

ഉടനെ എനിക്ക് അപകടം മണുത്തു.

“എനിക്ക് ഈ കാര്യത്തിൽ എതിർപ്പുണ്ട്. അച്ഛന് പറ്റില്ലെങ്കിൽ കട ഞാൻ നോക്കിക്കൊള്ളാം”

അച്ഛൻ അതിന് മറു ചോദ്യം എടുത്തു

” അപ്പോൾ നിൻ്റെ കോഴ്സോ?”

“ഞാൻ ഇനി പോകുന്നില്ല.”

ഉടൻ ഏട്ടത്തി

” ഇതിനു വേണ്ടിയാണൊ മാഷെ ഇത്രയും വർഷം കളഞ്ഞത്. ഞാൻ പറഞ്ഞതൊക്കെ മറന്നൊ, നിൻ്റെ ലക്ഷ്യം സിവിൽ സർവീസാണ്. അച്ഛന് പ്രായമായി വരികയല്ലെ, എൻ്റെ അഭിപ്രായത്തിൽ ഇനി വിശ്രമജീവിതമാണ് വേണ്ടത്. പിന്നെ വീട്ടിൽ ചടഞ്ഞുകൂടിയിരുന്നാൽ അതും ശരിയാവില്ല, കൃഷി നല്ലതാണ് അതാകുമ്പോൾ അലച്ചിൽ കുറവാണ്. ഗൗരി നമ്മുടെ കുട്ടിയല്ലെ, ഞാൻ ചേട്ടൻ വിളിക്കുമ്പോൾ പറയാം.”

ഞാൻ വീണ്ടും

“അവരുടെ സ്ഥലത്തേക്ക് വഴികൊടുത്താൽ പോരെ, മുഴുവൻ സ്ഥലവും എഴുതി കൊടുക്കണ്ട ”

” ഷോപ്പിംഗ് കോംപ്ലക്സ്, വേണ്ടും വിധം ആകണമെങ്കിൽ നമ്മുടെ ആ കടകൾ മുഴുവൻ പൊളിച്ചു കളയണം. ഇവന് ആ കൊച്ചിനോടുള്ള ദ്വേഷ്യം മാറിയിട്ടില്ല. ഇവനാണ് കൊള്ളരുതായ്മ മുഴുവൻ കാണിച്ചത് എന്നിട്ടും, ഗൗരി എത്ര സ്നേഹത്തോടെയാണ് ഇവനോട് പെരുമാറുന്നത്. മോള് പറഞ്ഞായിരുന്നു ഇവൻ, എതിര് നിൽക്കുവെന്ന്. മോളെ നീ, വേണുവിനോട് സംസാരിക്ക്. പിന്നെ എൻ്റെ ശ്രീമതി എന്തേ ഒന്നും മിണ്ടാത്തേ ”

അമ്മ

“എനിക്ക് എതിർപ്പൊന്നുമില്ല”

ഞാൻ ദ്വേഷ്യത്തിൽ

“എനിക്ക് എതിർപ്പുണ്ട്. നമ്മുടെ സ്ഥലം തട്ടിയെടുക്കാനുള്ള അവളുടേയും അവളുടെ അച്ഛൻ്റേയും തന്ത്രമായിരിക്കുമിത്. ”

അച്ഛനും ദ്വേഷ്യം വന്നു

” ഇവനോട് പറഞ്ഞിട്ട് കാര്യമില്ല. അങ്ങിനെയൊരു ഉദ്ദേശം അവർക്കുണ്ടായിരുന്നെങ്കിൽ നിന്നെ വെച്ച് വിലപേശിയേനെ, നമ്മൾ വഴങ്ങുകയും ചെയ്തേനെ. ഞാൻ ഇവിടെയിരുന്നാൽ ശരിയാവില്ല, ഇവൻ്റെ വായിൽ നിന്നും വരുന്നതു കേട്ടാൽ…… ശരി മോളെ എന്നാണ് ഡിസ്ചാർജ് ?”

“നാളെയൊ മറ്റെന്നാളൊ ആകും അച്ഛാ.”

“ശരി ഞാനിറങ്ങട്ടെ, നീ വരുന്നുണ്ടോടാ വീട്ടിലേക്ക് ”

“ഇല്ല”

Recent Stories

The Author

ദാസൻ

23 Comments

  1. Kadha njn vayichayh Innan. Kadhayil chodhyamillenariyam ennalum dharalam samsayangalund
    1 kadhanayakan oru 100% mandanano ennathan
    Etra thanne madhyapichalum avalde roomil avalariyathe avan keran pattilla adhum hotel room il
    2 itrem kalamayitum endhu sambavichen aa Mandan anneshichilla

    3 koode irun madhyapichavarod karyangal anneshichilla

    4 pinne ottum logic illathe poyath aa eettathy avante manasilakiyilla ennullathan

    1. Kooduthal page kalode pettan thanne varanamenum avalde jeevitham nasikunathum kananam ennund

    2. ഇതിനുള്ള ഉത്തരങ്ങൾ ഈ പാർട്ടിൽ ഉണ്ടാവും. നന്ദി ബ്രോ.

  2. Adutha part enn kittum Daasa ❤️❤️❤️

    1. ഉടൻ ,പോസ്റ്റ് ചെയ്തു കഴിഞ്ഞു.

  3. Korach page koottikoode machaane…. Thirakukal Manasilakkunnu ennalum….

  4. ഈ ഭാഗവും അടിപൊളി ആയിരുന്നു , പക്ഷെ പെട്ടെന്ന് തീർന്നതുപോലെ പേജുകൾ വളരെ കുറവാണല്ലോ? വായിച്ചു ഒന്ന് സെറ്റ് ആയി വന്നപ്പോൾ തന്നെ തീർന്നു. പഴയത് പോലെ കുറച്ചധികം പേജുകളോടെ എത്രയും പെട്ടെന്ന് അടുത്ത ഭാഗവും തരുമെന്ന് പ്രതീക്ഷിക്കുന്നു….

    1. ok Bro

  5. Last avar onnikkunna kadha mathram idalle. Yadoru Vida dayayum aval arhikunnilla. Idippo aanu rape cheyyunnadinekkal mosham alle aval cheydad. Rape il thettukaran aranennu prathyakshyam aayi ariyam ,i vade adu Polum illa

    1. അഭിപ്രിയത്തിന് നന്ദി.

      1. അലിഭായ്

        അമ്മാവന്റെ മകളുടെ കല്യാണം ഒന്ന് മുടങ്ങിയെങ്കിൽ
        അവൻ നിരപരാധി ആണെന്ന് വീട്ടുകാർക് മനസ്സിലായല്ലോ

        1. നന്ദി.

          1. Pettannu ayikkote NXT part

  6. Oru revenge prathishikkunnu
    Story super include more page

    1. ok Bro ‘

  7. ബ്രോ ഇപ്പോൾ കഥ ഒരു ok ഫീൽ എത്തി…❤️

    ഇനി ഗംഭീമായി മുന്നോട്ടു കൊണ്ടുപോകുക…❤️

    മുൻപുള്ള ഭാഗങ്ങളിൽ നമ്മൾ ചിന്തിക്കുമ്പോൾ കുറേ ലോജിക്കൽ mistake ഉണ്ടാരുന്നു…

    ഇനി പണി തിരിച്ചുകൊടുക്കുക തന്നെ വേണം

    1. എന്ത് ലോജിക്കൽ മിസ്റ്റേക്കാണ്? ചൂണ്ടിക്കാണിച്ചാൽ പരിഹരിച്ച് മുന്നോട്ട് പോകാമായിരുന്നു.

  8. Aval kulla pani varunillallo

    1. Aback oru pani anivaryam aan

    2. Avalk oru pani anivaryam aan

  9. ബ്രോ നന്നായിട്ട് ഉണ്ട് പിന്നെ കഥ നീട്ടി എഴുതുവാണേൽ പേജ് കുട്ടി ezhuthe

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com