രണ്ടാം ജന്മം 3 [അജി] 170

Views : 16271

അത്‌ പറഞ്ഞപ്പോൾ അനു തല കുമ്പിട്ട് കരയുവാൻ തുടങ്ങി. ഞാൻ അവൻ പറയുന്നത്‌ കേട്ട് ഞെട്ടി പോയി. ഇങ്ങനെ ഒരു ശീലവും കിരണിന് ഉണ്ടാവും എന്ന് ഞാൻ കരുതിയില്ല.

 

“കുറേ നാളായി നീ ഇവളെ എനിക്ക് തരാം എന്ന് പറഞ്ഞ് കൊതിപ്പിക്കുന്നത് ഇനിയും എനിക്ക് വെച്ച് കാത്തിരിക്കാൻ പറ്റില്ല….”

 

അയാൾ അനുവിനെ കയറി പിടിച്ചു.

 

“വിട്…വിട്… എന്നെ വിട്”

 

അനു കുതറി മാറാൻ നോക്കി. അയാൾ അനുവിനെ കയറി പിടിച്ചപ്പോൾ എന്റെ ചോര തിളക്കാൻ തുടങ്ങി. ഞാൻ അയാളെ അനുവിൽ നിന്ന് പിടിച്ച് മാറ്റി അയാളുടെ മുഖത്തിനിട്ട് ഒരു ഇടി ഇടിച്ചു.

 

“എന്റെ പെണ്ണിനെ തൊടുന്നോടോ…”

ഞാൻ അയാൾക്ക് നേരേ അലറി.

 

“നിന്റെ പെണ്ണോ… അങ്ങനെ ഒന്ന് നമ്മുക്ക് ഇടയിൽ ഉണ്ടോ….? എന്റെ പെണ്ണിനേയും മറ്റുള്ളവരുടെ പെണിനെയൊക്കെ നി അനുഭവിച്ചിട്ടുള്ളതല്ലെ… ഇപ്പോ നിന്റെ ഭാര്യയെ ചോദിച്ചപ്പോൾ നിനക്ക് തരാൻ പറ്റില്ലല്ലേ….”

 

“ഞാൻ എന്റെ ഭാര്യയെ ആർക്കും വിട്ട് കൊടുക്കില്ല…. ഇവൾ എന്റെയാ….”

 

ഞാൻ അവളെ ചേർത്ത് പിടിച്ചു. എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ അങ്ങനെ പറഞ്ഞു.അനു അപ്പോഴും കരയുന്നുണ്ടായിരുന്നു.

 

“ഇത് എത്ര നാൾ കാണുമെന്ന് കാണാം. നി വരും എന്റെ അടുത്തേക്ക് ഓരോന്ന് പറഞ്ഞ്.അന്ന് നിന്നെ കാണിച്ച് തരാം….”

 

അയാൾ അതും പറഞ്ഞ് അവിടെ നിന്ന് പോയി. അനു കരഞ്ഞു കൊണ്ട് മുറിയിലേക്ക് ഓടി പോയി. പൊന്നു ഈ ബഹളമൊക്കെ കണ്ട് കരയുവാൻ തുടങ്ങി. ഞാൻ പൊന്നുവിനെ എടുത്തു.

 

“അച്ഛന്റെ പൊന്നൂസ് പേടിക്കേണ്ടട്ടോ…. ”

 

ഞാൻ പൊന്നുവിന്റെ കരച്ചിൽ മാറ്റി. കരച്ചിൽ മാറി അവൾ ഉറങ്ങാൻ തുടങ്ങി. പൊന്നുവിനെ ഞാൻ മുറിയിൽ കൊണ്ട് പോയി കിടത്തുമ്പോൾ അനു അവിടെ കിടന്ന് കരയുന്നുണ്ടായിരുന്നു. എനിക്ക് അവളെ ആശ്വസിപ്പിക്കണം എന്നുണ്ടായിരുന്നു. അത്‌ എങ്ങനെ എന്ന് എനിക്ക് അറിയില്ലായിരുന്നു.

 

ഒരു ഭാര്യ കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് അവൾ കേട്ടത്. കിരൺ അവളെ കൂട്ടി കൊടുക്കുവാൻ വരെ ആലോചിച്ചിരിക്കുന്നു. ഭാഗ്യത്തിന് അങ്ങനെയൊന്നും നടന്നിട്ടില്ല. ഇനി അവർ അതിന് ശ്രെമിച്ചാലും ഞാൻ അനുവിനെ അവർക്കൊന്നും വിട്ട് കൊടുക്കില്ല. ചിലപ്പോൾ അവരിൽ നിന്നുമെല്ലാം അനുവിനെ സംരക്ഷിക്കാൻ ആയിരിക്കും എന്നെ ഇവിടെ എത്തിച്ചത്. ആർക്കും ഞാൻ എന്റെ അനുവിനെ വിട്ട് കൊടുക്കില്ല…

 

ഞാൻ കട തുറന്ന് അവിടെ പോയി ഇരുന്നു. അനു കടയിലേക്ക് ഇത് വരെ വന്നില്ല. അനു ഇപ്പോഴും നല്ല വിഷമത്തിൽ ആണെന്ന് തോന്നുന്നു. അനു വിഷമിച്ച് കിടക്കുന്ന കാരണം എനിക്കും ഒരു സുഖമില്ല. ഞാൻ ഇന്ന് നേരത്തെ കട അടച്ചു.

Recent Stories

The Author

അജി

34 Comments

  1. ❤❤❤❤❤

  2. Waiting for next part

  3. Buddy , ചതികല്ലെ നല്ല scope olla കഥ ആണ്
    ഇനിയും പാർട്ട് എഴുതണം . വായിക്കാൻ ഒരു സുഖം ഉണ്ട് . അവരുടെ ലൗ സ്റ്റോറി ഒക്കെ വരട്ടെ ചെറിയ fight scn . അടുത്ത part vegam തരാൻ ശ്രമിക്കണം ….. അവസനം വരേ support ഉണ്ടാവും……

  4. Bro 4th part eppo verum ❤️👍

    1. ഈ ആഴ്‌ച

  5. ആഞ്ജനേയദാസ്

    ഇത്ര പെട്ടന്ന് നിർത്തണ്ടടാ ഉവ്വേ…..
    ഇത് ഒന്നുവായില്ലല്ലോ………..

    നല്ല പോലെ wrk ചെയ്താൽ നല്ല scope ഒള്ള ഒരു കഥയാണ്………….

    പെട്ടന്ന് നിർതിയിട്ട് ഇനി നീ ഉഗാണ്ടക്ക് വല്ലോം പോവണോ.. 🤭🤭

    അടുത്ത lkdwn ഇങ്ങ് വരാറായി…. 🤭🤭🤭

    1. അടുത്ത പാർട്ടോടുകുടി അവസാനിക്കും എന്ന് പറയേണ്ടിയിരുന്നില്ല എന്ന് തോന്നാ ഇപ്പോ

  6. അടുത്ത പാർട്ടോടു കൂടി നിർത്തരുത്

    1. 🙂🙂😊

  7. ബ്രൊ അടുത്ത് ക്ലൈമാക്സ്‌ ആണെന്നാലേ പറഞ്ഞെ…..
    അപ്പോൾ അടുത്ത ഭാഗം കൂടി വന്നതിനു ശേഷം രണ്ടുഭാഗത്തിന്റെയും കൂടി ഒരുമിച്ച് റിവ്യൂ പറയാം ❣️
    💙💚💙

    1. മുന്പത്തെ പാർട്ടിന്റെ പറഞ്ഞോ

  8. Innale kadha vayichu but comment idan pattiyilla. Nannayittund next part il theerumennu expect cheythilla

    1. ഈ പാർട്ടിൽ തീർക്കാൻ വിചാരിച്ചതാ അതിനെ രണ്ടാക്കിയതാ

  9. ശേ അവളെ ഞാനൊന്നു ഇഷ്ടപ്പെട്ട് വരുവായിരുന്നു 😹. അപ്പോഴേക്കും ക്ലൈമാക്സ് ആയോ. ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്.waiting for next part ❤️❤️

    1. വേഗം തന്നെ വരാം

  10. അടുത്ത പാർട്ട് ഓട് കൂടി തീർക്കണോ, നല്ല രസണ്ട്. ❣️ കാത്തിരിക്കുന്നു 🤗

    1. ചെറു കഥ എന്നാ ടാഗ് കൊടുത്തത്. അപ്പോ വലിച്ച് നീട്ടാൻ പാടില്ലല്ലോ…

      1. അത് കുഴപ്പമില്ല നിങ്ങൾ എഴുതു

        1. ചെറുകഥ തന്നെയാണ് എന്റെ മനസ്സിൽ

      2. ടാഗ് ഒക്കെ മ്മക്ക് മാറ്റം ന്നേ,,, വലിച്ചു നീട്ടണ്ടാ,,, നല്ല ത്രെഡ് ഇണ്ടല്ലോ

  11. Super

    1. നന്ദി ❤️

    1. നന്ദി ❤️

  12. ❤❤❤❤❤❤ അടിപൊളി

    1. ❤️❤️❤️

  13. ഇത്ര പെട്ടെന്ന് തീരാറായല്ലേ, climax എന്നാൽ കുറച്ച്കൂടി page കൂട്ടി തരണേ❤️✨

    1. നോക്കുന്നുണ്ട്…

  14. നന്നായിട്ടുണ്ട് bro അടുത്ത പാർട്ടിൽ കണ്ടെന്റ് കൂട്ടി എഴുതാമോ

    1. ആരും എഴുതാത്ത കണ്ടെന്റാ എഴുതിയത് അത് പോരെ. ഞാൻ നോക്കട്ടെ പറ്റൊന്ന്

  15. നന്നായിട്ടുണ്ട് കേട്ടോ. ❤️

    1. ❤️❤️👍

  16. ◥ H𝓔ART🅻𝓔SS ◤

    Ahh പോരട്ടെ പോരട്ടെ next part പോരട്ടെ😁😁

    1. വേഗം വരാം….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com