അവൻ കൈകൾ പിണച്ച് അടി തടുക്കാൻ പറ്റുന്ന പോസിഷനിൽ നിന്നു. എനിക്ക് ഇത് എന്താ സംഭവം എന്ന് മനസ്സിലായില്ല. ഞാൻ ഇത് എന്താന്ന് അറിയാൻ അനുവിനെ നോക്കി. അനു അത് കണ്ട് ചിരിക്കാൻ തുടങ്ങി.
“അയ്യോ…. പേടിക്കേണ്ടാ.. ചേട്ടൻ ഒന്നും ചെയ്യില്ല… ഇപ്പോ പഴയ ആളെ അല്ലാ ആകെ മാറി…”
അവൻ അത് മുഴുവൻ വിശ്വസിച്ചു എന്ന് തോന്നുന്നില്ല. എന്നിൽ നിന്നും കുറച്ച് അകന്ന് നിന്ന് സാധനങ്ങൾ ഇറക്കി വേഗം കാശും വാങ്ങി പോയി.
ഞാൻ അവൻ കൊണ്ട് വന്ന സാധനങ്ങൾ ഒതുക്കി വെക്കാൻ തുടങ്ങി. അനു അത് എവിടെയെല്ലാം വെക്കേണ്ടത് എന്ന് കാട്ടി തന്നു.
“അനു അയാൾ എന്തിനാ…. എന്നെ കണ്ടപ്പോൾ പേടിച്ചേ…”
ഞാൻ എന്റെ സംശയം അനുവിനോട് ചോദിച്ചു.
“അതോ… ഒരിക്കൽ കിച്ചുവേട്ടൻ കുടിച്ച് വന്നിരിക്കുന്ന സമയത്ത് അവനെ എന്റെ ജാരൻ എന്ന് പറഞ്ഞ് തല്ലി ”
“കിരൺ ആള് പ്രശ്നക്കാരൻ ആയിരുന്നുല്ലേ…”
“ഉമ്മ്…”
“നിന്നെ അവൻ ഉപദ്രവിക്കുമായിരുന്നോ….”
“ഉമ്മ് ”
അവളിൽ വിഷമം നിറയുന്നത് ഞാൻ കണ്ടു. കിരണിൽ നിന്ന് അവൾക്ക് ഒരുപാട് യാതനകൾ അനുഭവിച്ചിട്ടുണ്ട് എന്ന് തോന്നുന്നു.
“അനു… സോറി….”
“എന്തിനാ സോറി പറഞ്ഞേ ….”
“അത് ഞാൻ കിരണിന് വേണ്ടി പറഞ്ഞതാ…. ചിലപ്പോൾ ഇതിനൊക്കെ വേണ്ടിയാവും എന്നെ ഇവിടെ എത്തിച്ചത്….”
അവൾ ഒന്ന് ചിരിച്ചു. ആ ചിരിയുടെ അർത്ഥം എനിക്ക് പിടിക്കിട്ടിയില്ല. അകത്ത് നിന്ന് പൊന്നുവിന്റെ കരച്ചിൽ കേട്ടപ്പോൾ അവൾ അകത്തേക്ക് പോയി. കുറച്ച് കഴിഞ്ഞ് അവൾ കുഞ്ഞിനെയുമായി അവിടേക്ക് വന്നു.
“ഞാൻ പൊന്നുവിനെ ഒന്ന് എടുക്കട്ടെ…?”
പൊന്നു എന്നെ നോക്കി ചിരിക്കുന്നത് കണ്ടപ്പോൾ ഞാൻ അനുവിനോട് ചോദിച്ചു.അനു എനിക്ക് പൊന്നുവിനെ എടുത്ത് കൈയിലേക്ക് തന്നു. ഞാൻ പൊന്നുവിനെ എടുത്ത് കൊഞ്ചിക്കാൻ തുടങ്ങി.
❤❤❤❤❤
Waiting for next part
Buddy , ചതികല്ലെ നല്ല scope olla കഥ ആണ്
ഇനിയും പാർട്ട് എഴുതണം . വായിക്കാൻ ഒരു സുഖം ഉണ്ട് . അവരുടെ ലൗ സ്റ്റോറി ഒക്കെ വരട്ടെ ചെറിയ fight scn . അടുത്ത part vegam തരാൻ ശ്രമിക്കണം ….. അവസനം വരേ support ഉണ്ടാവും……
Bro 4th part eppo verum ❤️?
ഈ ആഴ്‌ച
ഇത്ര പെട്ടന്ന് നിർത്തണ്ടടാ ഉവ്വേ…..
ഇത് ഒന്നുവായില്ലല്ലോ………..
നല്ല പോലെ wrk ചെയ്താൽ നല്ല scope ഒള്ള ഒരു കഥയാണ്………….
പെട്ടന്ന് നിർതിയിട്ട് ഇനി നീ ഉഗാണ്ടക്ക് വല്ലോം പോവണോ.. ??
അടുത്ത lkdwn ഇങ്ങ് വരാറായി…. ???
അടുത്ത പാർട്ടോടുകുടി അവസാനിക്കും എന്ന് പറയേണ്ടിയിരുന്നില്ല എന്ന് തോന്നാ ഇപ്പോ
അടുത്ത പാർട്ടോടു കൂടി നിർത്തരുത്
???
ബ്രൊ അടുത്ത് ക്ലൈമാക്സ് ആണെന്നാലേ പറഞ്ഞെ…..
അപ്പോൾ അടുത്ത ഭാഗം കൂടി വന്നതിനു ശേഷം രണ്ടുഭാഗത്തിന്റെയും കൂടി ഒരുമിച്ച് റിവ്യൂ പറയാം ❣️
???
മുന്പത്തെ പാർട്ടിന്റെ പറഞ്ഞോ
Innale kadha vayichu but comment idan pattiyilla. Nannayittund next part il theerumennu expect cheythilla
ഈ പാർട്ടിൽ തീർക്കാൻ വിചാരിച്ചതാ അതിനെ രണ്ടാക്കിയതാ
ശേ അവളെ ഞാനൊന്നു ഇഷ്ടപ്പെട്ട് വരുവായിരുന്നു ?. അപ്പോഴേക്കും ക്ലൈമാക്സ് ആയോ. ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്.waiting for next part ❤️❤️
വേഗം തന്നെ വരാം
അടുത്ത പാർട്ട് ഓട് കൂടി തീർക്കണോ, നല്ല രസണ്ട്. ❣️ കാത്തിരിക്കുന്നു ?
ചെറു കഥ എന്നാ ടാഗ് കൊടുത്തത്. അപ്പോ വലിച്ച് നീട്ടാൻ പാടില്ലല്ലോ…
അത് കുഴപ്പമില്ല നിങ്ങൾ എഴുതു
ചെറുകഥ തന്നെയാണ് എന്റെ മനസ്സിൽ
ടാഗ് ഒക്കെ മ്മക്ക് മാറ്റം ന്നേ,,, വലിച്ചു നീട്ടണ്ടാ,,, നല്ല ത്രെഡ് ഇണ്ടല്ലോ
Super
നന്ദി ❤️
Super
നന്ദി ❤️
❤❤❤❤❤❤ അടിപൊളി
❤️❤️❤️
ഇത്ര പെട്ടെന്ന് തീരാറായല്ലേ, climax എന്നാൽ കുറച്ച്കൂടി page കൂട്ടി തരണേ❤️✨
നോക്കുന്നുണ്ട്…
നന്നായിട്ടുണ്ട് bro അടുത്ത പാർട്ടിൽ കണ്ടെന്റ് കൂട്ടി എഴുതാമോ
ആരും എഴുതാത്ത കണ്ടെന്റാ എഴുതിയത് അത് പോരെ. ഞാൻ നോക്കട്ടെ പറ്റൊന്ന്
നന്നായിട്ടുണ്ട് കേട്ടോ. ❤️
❤️❤️?
Ahh പോരട്ടെ പോരട്ടെ next part പോരട്ടെ??
വേഗം വരാം….