രണ്ടാം ജന്മം 3 [അജി] 170

 

കിച്ചുവേട്ടന്റെ വീട്ടുകാർക്കും കല്യാണത്തിന് എതിർപ്പായിരുന്നു. ഒടുവിൽ രണ്ട് വീട്ടുക്കാരുടെയും എതിർപ്പ് വക വെക്കാതെ ഞങ്ങൾ കല്യാണം കഴിച്ചു.

 

കിച്ചുവേട്ടന്റെ വീട്ടിൽ ഞങ്ങളെ കയറ്റും എന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ അവർ ഞങ്ങളെ അവിടേക്ക് കയറ്റിയില്ല. ആകെയുള്ളൊരു മോള് അച്ഛന്റെ വാക്ക് കേൾക്കാതെ ഇറങ്ങി പോയതിന്റെ വിഷമത്തിൽ എന്റെ അച്ഛൻ കുഴഞ്ഞ് വീണ് മരിച്ചു.

 

കല്യാണത്തിന് ശേക്ഷം കോളേജിൽ കണ്ട കിച്ചുവേട്ടനെയല്ല ഞാൻ പിന്നീട് കണ്ടത്. ആള് അതിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു എന്നോട് പെരുമാറിയിരുന്നത്. എന്നെ ഇഷ്ടപ്പെടുത്താനുള്ള നാടകമായിരുന്നു അതെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. എന്നും കുടിച്ച് വന്ന് എന്നെ ഉപദ്രവിക്കുമായിരുന്നു.

 

അച്ഛൻ പറഞ്ഞത് ശരി ആയിരുന്നു എന്ന് ഞാൻ അപ്പോഴാണ് അറിയുന്നത്. അപ്പോഴേക്കും എനിക്കൊരു തിരിച്ച് പോക്കിന് കഴിയുമായിരുന്നില്ല. ആകെയുണ്ടായിരുന്ന അച്ഛൻ മരിച്ചു. കൈയിൽ ഒരു കുട്ടിയുമായി.

 

പിന്നീട് വളരെ കഴ്ട്ടപെട്ടാ ഞാൻ ജീവിച്ചത്. കിച്ചുവേട്ടൻ പണിക്കും പോവില്ല ഏത് നേരവും കുടിയും വലിയും. ഇന്നലെ വന്നവൻ ഇല്ലേ അവനാ മെയിൻ കൂട്ടുക്കാരൻ. രണ്ടാളും എപ്പോഴും കുടി തന്നെ.ഒരുമിച്ച് ചെയ്യാത്ത വൃത്തികേടുകളില്ല. ആർക്കും അവരെ കണ്ടുടാ..

 

ഞാൻ പലരുടെയും സഹായാത്താലാണ് ഈ കട തുടങ്ങിയത്. എന്നെ ഈ കടയിൽ സഹായിക്കുക പോലും കിച്ചുവേട്ടൻ ചെയ്യില്ല. കടയിലെ കാശും സാധനങ്ങളും മറിച്ച് വിറ്റ് കുടിക്കാൻ പോവും.

 

എനിക്ക് ഇപ്പോൾ തോന്നാറുണ്ട് ഒന്നും വേണ്ടിയിരുന്നില്ല എന്ന് അച്ഛന്റെ വാക്ക് ധിക്കരിക്കേണ്ടിയിരുന്നില്ല എന്ന്. ആ പ്രായത്തിന്റെ ആവേശത്തിൽ പറ്റി പോയൊരു മണ്ടത്തരം. തിരുത്താൻ പറ്റാത്ത മണ്ടത്തരം ”

 

അനു അവളുടെ കഥ പറഞ്ഞു തന്നു.അവൾ എത്ര മാത്രം ബുദ്ധിമുട്ടുന്നു എന്ന് എനിക്ക് അതിൽ നിന്ന് മനസ്സിലായി.

 

“വിഷമിക്കേണ്ട… ഇനി ഞാൻ ഉണ്ടാവും നിന്റെ കൂടെ….”

 

ഞാൻ അനുവിന്റെ കൈയിൽ പിടിച്ച് പറഞ്ഞു. എനിക്ക് അപ്പോൾ അങ്ങനെ പറയണം എന്ന് തോന്നി.അവൾ എന്നെ നോക്കി ചിരിച്ചു. അനുവിന്റെ കണ്ണ് അപ്പോൾ നിറയുന്നുണ്ടായിരുന്നു.

 

പിറ്റേന്ന് ഞാൻ രാവിലെ തന്നെ ഞാൻ ഒരു ബാർ ബാർ ഷോപ്പ് കണ്ട് പിടിച്ച് അവിടെ പോയി മുടിയും താടിയും വെട്ടിയൊതുക്കി വന്നു. എന്നെ കണ്ടാ അനു ആശ്ചര്യത്തോടെ നിൽക്കുന്നുണ്ടായിരുന്നു.

 

“ഇഷ്ടമായോ….?”

ഞാൻ അനുവിനോട് ചോദിച്ചു.

 

“നന്നായിട്ടുണ്ട്….”

അനു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

 

അനുവിന്റെ കണ്ണിൽ അപ്പോൾ എന്തോ തിളക്കം ഞാൻ കണ്ടു. ചിലപ്പോൾ അവളുടെ പഴയ കിച്ചുവേട്ടനെ അവൾ കണ്ടിരിക്കാം. പൊന്നു ഞാൻ മുടി വെട്ടി വന്നപ്പോൾ ഞാൻ ആരെന്ന് നോക്കുന്നുണ്ടായിരുന്നു. അവൾക്ക് എന്നെ മനസ്സിലായില്ല എന്ന് തോന്നുന്നു.

Updated: January 7, 2022 — 10:45 am

34 Comments

  1. ❤❤❤❤❤

  2. Waiting for next part

  3. Buddy , ചതികല്ലെ നല്ല scope olla കഥ ആണ്
    ഇനിയും പാർട്ട് എഴുതണം . വായിക്കാൻ ഒരു സുഖം ഉണ്ട് . അവരുടെ ലൗ സ്റ്റോറി ഒക്കെ വരട്ടെ ചെറിയ fight scn . അടുത്ത part vegam തരാൻ ശ്രമിക്കണം ….. അവസനം വരേ support ഉണ്ടാവും……

  4. Bro 4th part eppo verum ❤️?

    1. ഈ ആഴ്‌ച

  5. ആഞ്ജനേയദാസ്

    ഇത്ര പെട്ടന്ന് നിർത്തണ്ടടാ ഉവ്വേ…..
    ഇത് ഒന്നുവായില്ലല്ലോ………..

    നല്ല പോലെ wrk ചെയ്താൽ നല്ല scope ഒള്ള ഒരു കഥയാണ്………….

    പെട്ടന്ന് നിർതിയിട്ട് ഇനി നീ ഉഗാണ്ടക്ക് വല്ലോം പോവണോ.. ??

    അടുത്ത lkdwn ഇങ്ങ് വരാറായി…. ???

    1. അടുത്ത പാർട്ടോടുകുടി അവസാനിക്കും എന്ന് പറയേണ്ടിയിരുന്നില്ല എന്ന് തോന്നാ ഇപ്പോ

  6. അടുത്ത പാർട്ടോടു കൂടി നിർത്തരുത്

  7. ബ്രൊ അടുത്ത് ക്ലൈമാക്സ്‌ ആണെന്നാലേ പറഞ്ഞെ…..
    അപ്പോൾ അടുത്ത ഭാഗം കൂടി വന്നതിനു ശേഷം രണ്ടുഭാഗത്തിന്റെയും കൂടി ഒരുമിച്ച് റിവ്യൂ പറയാം ❣️
    ???

    1. മുന്പത്തെ പാർട്ടിന്റെ പറഞ്ഞോ

  8. Innale kadha vayichu but comment idan pattiyilla. Nannayittund next part il theerumennu expect cheythilla

    1. ഈ പാർട്ടിൽ തീർക്കാൻ വിചാരിച്ചതാ അതിനെ രണ്ടാക്കിയതാ

  9. ശേ അവളെ ഞാനൊന്നു ഇഷ്ടപ്പെട്ട് വരുവായിരുന്നു ?. അപ്പോഴേക്കും ക്ലൈമാക്സ് ആയോ. ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്.waiting for next part ❤️❤️

    1. വേഗം തന്നെ വരാം

  10. അടുത്ത പാർട്ട് ഓട് കൂടി തീർക്കണോ, നല്ല രസണ്ട്. ❣️ കാത്തിരിക്കുന്നു ?

    1. ചെറു കഥ എന്നാ ടാഗ് കൊടുത്തത്. അപ്പോ വലിച്ച് നീട്ടാൻ പാടില്ലല്ലോ…

      1. അത് കുഴപ്പമില്ല നിങ്ങൾ എഴുതു

        1. ചെറുകഥ തന്നെയാണ് എന്റെ മനസ്സിൽ

      2. ടാഗ് ഒക്കെ മ്മക്ക് മാറ്റം ന്നേ,,, വലിച്ചു നീട്ടണ്ടാ,,, നല്ല ത്രെഡ് ഇണ്ടല്ലോ

  11. Super

    1. നന്ദി ❤️

    1. നന്ദി ❤️

  12. ❤❤❤❤❤❤ അടിപൊളി

    1. ❤️❤️❤️

  13. ഇത്ര പെട്ടെന്ന് തീരാറായല്ലേ, climax എന്നാൽ കുറച്ച്കൂടി page കൂട്ടി തരണേ❤️✨

    1. നോക്കുന്നുണ്ട്…

  14. നന്നായിട്ടുണ്ട് bro അടുത്ത പാർട്ടിൽ കണ്ടെന്റ് കൂട്ടി എഴുതാമോ

    1. ആരും എഴുതാത്ത കണ്ടെന്റാ എഴുതിയത് അത് പോരെ. ഞാൻ നോക്കട്ടെ പറ്റൊന്ന്

  15. നന്നായിട്ടുണ്ട് കേട്ടോ. ❤️

    1. ❤️❤️?

  16. Ahh പോരട്ടെ പോരട്ടെ next part പോരട്ടെ??

    1. വേഗം വരാം….

Comments are closed.