രണ്ടാം ജന്മം 3 [അജി] 170

 

അച്ഛനും അമ്മക്കും ഞാൻ പറഞ്ഞത് കേട്ട് സന്തോഷമായി.

 

“പഴയത് എല്ലാം മറന്ന് നമ്മുക്ക് ഇനി അവിടെ കൂടാം. എല്ലാം നിർത്തി അവിടേക്ക് വാ… നിങ്ങൾക്ക് വേണ്ടേതൊക്ക അവിടെയുണ്ട്. നിനക്ക് എന്തെങ്കിലും ചെയ്യണം എന്നുണ്ടെങ്കിൽ അതിനുള്ള വക അച്ഛൻ ഒരുക്കി തരാം ”

 

“ഒന്നുമില്ലെങ്കിലും വേണ്ടാ… എനിക്ക് നിങ്ങളുടെ സ്നേഹം മാത്രം മതി ”

 

അച്ഛൻ അത്‌ കേട്ടപ്പോൾ എന്നെ കെട്ടിപിടിച്ചു.

 

“അച്ഛന് സന്തോഷമായെടാ… മോൻ അങ്ങനെ പറഞ്ഞപ്പോൾ. എല്ലാം മറന്നില്ലേ നീ.അത്‌ മതി അച്ഛന്.

 

നാളെ തന്നെ ഇവരെ കൂട്ടി വരണേ….”

 

“ഞാൻ വരാം. നാളെ തന്നെ ഇവരേയുംകൊണ്ട് വരാം ”

ഞാൻ അവർക്ക് വാക്ക് നൽകി.

 

അച്ഛനും അമ്മയും യാത്ര പറഞ്ഞിറങ്ങി.

“എന്തിനാ… അവർക്ക് വരാം എന്ന് വാക്ക് കൊടുത്തേ….”

അനു എന്നോട് ചോദിച്ചു.

 

“അങ്ങനെ പറയണം എന്ന് തോന്നി. ഞാൻ വന്നാൽ അവർക്ക് സന്തോഷം ആവുമെന്ന് കരുതി…

നിനക്ക് അങ്ങനെ പറഞ്ഞത് ഇഷ്ടമായില്ലേ…?”

 

“നമ്മൾ അവിടേക്ക് പോവണം. നമ്മള് കാരണം അവര് ഒരുപാട് വിഷമിച്ചിട്ടുണ്ട്. അത്‌ നമ്മളായിട്ട് തന്നെ മാറ്റണം ”

 

“എനിക്ക് അവരെ കുറിച്ചൊന്നും അറിയില്ല. എന്നെ കുറിച്ചും. അതെല്ലാം നീ എനിക്ക് പറഞ്ഞ് തരോ….?”

ഞാൻ അനുവിനോട് ചോദിച്ചു.

 

“പറഞ്ഞ് തരാം. എല്ലാം പറഞ്ഞ് തരാം…”

 

അനു എന്നെ കുറിച്ച് പറയുവാൻ തുടങ്ങി.

 

“ഞാൻ കോളേജിൽ പഠിക്കുമ്പോളാണ് കിച്ചുവേട്ടനെ ആദ്യമായി കാണുന്നത്. കിച്ചുവേട്ടൻ എന്റെ സീനിയറായിരുന്നു.

 

ഒരിക്കൽ എന്നോട് കിച്ചുവേട്ടൻ ഇഷ്ടമാണെന്ന് പറഞ്ഞ് പിന്നാലെ നടക്കാൻ തുടങ്ങി. എപ്പോഴോ ഞാൻ തിരിച്ചും ഇഷ്ടപ്പെട്ടു. അത്‌ കല്യാണം വരെ എത്തി.

 

എനിക്ക് ആകെ അച്ഛൻ മാത്രമേയുള്ളു. അച്ഛന് ഈ ബന്ധത്തിൽ തീരെ താല്പര്യമില്ലായിരുന്നു. അച്ഛന് കിച്ചുവേട്ടനെ ഇഷ്ടം അല്ലായിരുന്നു. അച്ഛൻ കിച്ചുവേട്ടനെ കുറിച്ച് പലതും പറഞ്ഞെങ്കിലും ഞാൻ അതൊന്നും വിശ്വസിച്ചില്ല. അച്ഛൻ കല്യാണം മുടക്കാൻ ആണ് പറയുന്നത് എന്ന് ഞാൻ കരുതി.

Updated: January 7, 2022 — 10:45 am

34 Comments

  1. ❤❤❤❤❤

  2. Waiting for next part

  3. Buddy , ചതികല്ലെ നല്ല scope olla കഥ ആണ്
    ഇനിയും പാർട്ട് എഴുതണം . വായിക്കാൻ ഒരു സുഖം ഉണ്ട് . അവരുടെ ലൗ സ്റ്റോറി ഒക്കെ വരട്ടെ ചെറിയ fight scn . അടുത്ത part vegam തരാൻ ശ്രമിക്കണം ….. അവസനം വരേ support ഉണ്ടാവും……

  4. Bro 4th part eppo verum ❤️?

    1. ഈ ആഴ്‌ച

  5. ആഞ്ജനേയദാസ്

    ഇത്ര പെട്ടന്ന് നിർത്തണ്ടടാ ഉവ്വേ…..
    ഇത് ഒന്നുവായില്ലല്ലോ………..

    നല്ല പോലെ wrk ചെയ്താൽ നല്ല scope ഒള്ള ഒരു കഥയാണ്………….

    പെട്ടന്ന് നിർതിയിട്ട് ഇനി നീ ഉഗാണ്ടക്ക് വല്ലോം പോവണോ.. ??

    അടുത്ത lkdwn ഇങ്ങ് വരാറായി…. ???

    1. അടുത്ത പാർട്ടോടുകുടി അവസാനിക്കും എന്ന് പറയേണ്ടിയിരുന്നില്ല എന്ന് തോന്നാ ഇപ്പോ

  6. അടുത്ത പാർട്ടോടു കൂടി നിർത്തരുത്

  7. ബ്രൊ അടുത്ത് ക്ലൈമാക്സ്‌ ആണെന്നാലേ പറഞ്ഞെ…..
    അപ്പോൾ അടുത്ത ഭാഗം കൂടി വന്നതിനു ശേഷം രണ്ടുഭാഗത്തിന്റെയും കൂടി ഒരുമിച്ച് റിവ്യൂ പറയാം ❣️
    ???

    1. മുന്പത്തെ പാർട്ടിന്റെ പറഞ്ഞോ

  8. Innale kadha vayichu but comment idan pattiyilla. Nannayittund next part il theerumennu expect cheythilla

    1. ഈ പാർട്ടിൽ തീർക്കാൻ വിചാരിച്ചതാ അതിനെ രണ്ടാക്കിയതാ

  9. ശേ അവളെ ഞാനൊന്നു ഇഷ്ടപ്പെട്ട് വരുവായിരുന്നു ?. അപ്പോഴേക്കും ക്ലൈമാക്സ് ആയോ. ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്.waiting for next part ❤️❤️

    1. വേഗം തന്നെ വരാം

  10. അടുത്ത പാർട്ട് ഓട് കൂടി തീർക്കണോ, നല്ല രസണ്ട്. ❣️ കാത്തിരിക്കുന്നു ?

    1. ചെറു കഥ എന്നാ ടാഗ് കൊടുത്തത്. അപ്പോ വലിച്ച് നീട്ടാൻ പാടില്ലല്ലോ…

      1. അത് കുഴപ്പമില്ല നിങ്ങൾ എഴുതു

        1. ചെറുകഥ തന്നെയാണ് എന്റെ മനസ്സിൽ

      2. ടാഗ് ഒക്കെ മ്മക്ക് മാറ്റം ന്നേ,,, വലിച്ചു നീട്ടണ്ടാ,,, നല്ല ത്രെഡ് ഇണ്ടല്ലോ

  11. Super

    1. നന്ദി ❤️

    1. നന്ദി ❤️

  12. ❤❤❤❤❤❤ അടിപൊളി

    1. ❤️❤️❤️

  13. ഇത്ര പെട്ടെന്ന് തീരാറായല്ലേ, climax എന്നാൽ കുറച്ച്കൂടി page കൂട്ടി തരണേ❤️✨

    1. നോക്കുന്നുണ്ട്…

  14. നന്നായിട്ടുണ്ട് bro അടുത്ത പാർട്ടിൽ കണ്ടെന്റ് കൂട്ടി എഴുതാമോ

    1. ആരും എഴുതാത്ത കണ്ടെന്റാ എഴുതിയത് അത് പോരെ. ഞാൻ നോക്കട്ടെ പറ്റൊന്ന്

  15. നന്നായിട്ടുണ്ട് കേട്ടോ. ❤️

    1. ❤️❤️?

  16. Ahh പോരട്ടെ പോരട്ടെ next part പോരട്ടെ??

    1. വേഗം വരാം….

Comments are closed.