രണ്ടാം ജന്മം 3
Author :അജി
[ Previous Part ]
അനു കൈയിൽ നിന്ന് എന്റെ കൈ വിടിപ്പിച്ച് കത്തി ദൂരേക്ക് വലിച്ചെറിഞ്ഞു.
“അങ്ങനെ നീ മരിച്ചാൽ എന്റെ കിച്ചുവേട്ടൻ വരോ… തിരിച്ച് വരോന്ന്….”
അവൾ എന്നോട് പൊട്ടി തെറിച്ചു.
“എനിക്ക് അറിയില്ല… കിരണേ എങ്ങനെ തിരിച്ച് തരണം എന്ന്. സങ്കടം അനുഭവിക്കുന്ന ഒരു പെൺകുട്ടിക്ക് ജീവിതം കൊടുക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ ഒരിക്കലും കരുതിയില്ല അത് നിനക്ക് ഇത്ര വിഷമം നൽകുമെന്ന്.
എന്നോട് ക്ഷമിക്കടി അനു…. ഇനി ഒരു മടങ്ങി പോക്ക് ഇല്ലെന്നാ അയാള് പറഞ്ഞത്.ഞാൻ നോക്കിയിട്ട് എന്റെ മുന്നിൽ മറ്റൊരു വഴിയും കാണുന്നില്ല… എന്നോട് പൊറുക്കണേ അനു….”
ഞാൻ അനുവിന്റെ കാല് പിടിച്ച് കരയുവാൻ തുടങ്ങി.
“എഴുന്നേൽക്ക്… മതി കരഞ്ഞത്…. എണീക്ക്…”
അനു എന്നെ പിടിച്ച് എഴുന്നേൽപ്പിച്ചു. എനിക്ക് അവളുടെ മുഖത്തേക്ക് നോക്കാൻ കഴിയുമായിരുന്നില്ല. ഞാൻ കാരണം അവളുടെ ഭർത്താവ് നഷ്ടപെട്ടാ കുറ്റ ബോധത്തിലായിരുന്നു ഞാൻ.
“എന്തായാലും നിന്നെ ഇവിടെ വരുത്തിയതിൽ എന്തെങ്കിലും ഉദ്ദേശം കാണുമായിരിക്കും. അത് എന്താന്ന് കണ്ടെത്തിയാൽ നിനക്ക് തിരികെ പോകാൻ കഴിയുമായിരിക്കും. എനിക്ക് എന്റെ കിച്ചുവേട്ടനെ തിരികെ കിട്ടുമായിരിക്കും…. പ്രതീക്ഷയോടെ ഇരിക്ക് എന്തെങ്കിലും ഒരു വഴി കണ്ടെത്താം ”
അനു എന്നെ ആശ്വസിപ്പിച്ചു. എനിക്ക് അറിയാമായിരുന്നു അത് ഒരിക്കലും നടക്കില്ല എന്ന്. ഞാൻ ആഗ്രഹിച്ചത് ഇത് പോലെ ഒരു ജീവിതം കിട്ടാനായിരുന്നു. അത് കിട്ടിയപ്പോൾ എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടു. ഒരിക്കലും ഞാൻ മരിക്കണം എന്ന് ആഗ്രഹിച്ചിരുന്നില്ല. എന്റെ വീട്ടുക്കാരുടെ സങ്കടം കണ്ടതാണ് എന്നെ ഏറെ തളർത്തിയത്.
അനു വസ്ത്രം മാറി കട തുറന്ന് അവിടെ പോയി ഇരുന്നു. ഞാൻ അവിടേക്ക് പോയില്ല. ഞാൻ അവിടെ ഒറ്റക്ക് കുറെ നേരം ഇരുന്നു.
രാത്രി ആയപ്പോൾ അനു കട അടച്ച് അവിടേക്ക് വന്നു.
“വായോ… ഭക്ഷണം കഴിക്കാം ”
“വേണ്ടാ.. എനിക്ക് ഇപ്പോൾ വേണ്ടാ…”
“രാവിലെ കഴിച്ചതല്ലെ…. പിന്നെ ഒന്നും കഴിച്ചിട്ടില്ലല്ലോ… വന്ന് എന്തെങ്കിലും കഴിക്കാൻ നോക്കിയേ…”
❤❤❤❤❤
Waiting for next part
Buddy , ചതികല്ലെ നല്ല scope olla കഥ ആണ്
ഇനിയും പാർട്ട് എഴുതണം . വായിക്കാൻ ഒരു സുഖം ഉണ്ട് . അവരുടെ ലൗ സ്റ്റോറി ഒക്കെ വരട്ടെ ചെറിയ fight scn . അടുത്ത part vegam തരാൻ ശ്രമിക്കണം ….. അവസനം വരേ support ഉണ്ടാവും……
Bro 4th part eppo verum ❤️?
ഈ ആഴ്‌ച
ഇത്ര പെട്ടന്ന് നിർത്തണ്ടടാ ഉവ്വേ…..
ഇത് ഒന്നുവായില്ലല്ലോ………..
നല്ല പോലെ wrk ചെയ്താൽ നല്ല scope ഒള്ള ഒരു കഥയാണ്………….
പെട്ടന്ന് നിർതിയിട്ട് ഇനി നീ ഉഗാണ്ടക്ക് വല്ലോം പോവണോ.. ??
അടുത്ത lkdwn ഇങ്ങ് വരാറായി…. ???
അടുത്ത പാർട്ടോടുകുടി അവസാനിക്കും എന്ന് പറയേണ്ടിയിരുന്നില്ല എന്ന് തോന്നാ ഇപ്പോ
അടുത്ത പാർട്ടോടു കൂടി നിർത്തരുത്
???
ബ്രൊ അടുത്ത് ക്ലൈമാക്സ് ആണെന്നാലേ പറഞ്ഞെ…..
അപ്പോൾ അടുത്ത ഭാഗം കൂടി വന്നതിനു ശേഷം രണ്ടുഭാഗത്തിന്റെയും കൂടി ഒരുമിച്ച് റിവ്യൂ പറയാം ❣️
???
മുന്പത്തെ പാർട്ടിന്റെ പറഞ്ഞോ
Innale kadha vayichu but comment idan pattiyilla. Nannayittund next part il theerumennu expect cheythilla
ഈ പാർട്ടിൽ തീർക്കാൻ വിചാരിച്ചതാ അതിനെ രണ്ടാക്കിയതാ
ശേ അവളെ ഞാനൊന്നു ഇഷ്ടപ്പെട്ട് വരുവായിരുന്നു ?. അപ്പോഴേക്കും ക്ലൈമാക്സ് ആയോ. ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്.waiting for next part ❤️❤️
വേഗം തന്നെ വരാം
അടുത്ത പാർട്ട് ഓട് കൂടി തീർക്കണോ, നല്ല രസണ്ട്. ❣️ കാത്തിരിക്കുന്നു ?
ചെറു കഥ എന്നാ ടാഗ് കൊടുത്തത്. അപ്പോ വലിച്ച് നീട്ടാൻ പാടില്ലല്ലോ…
അത് കുഴപ്പമില്ല നിങ്ങൾ എഴുതു
ചെറുകഥ തന്നെയാണ് എന്റെ മനസ്സിൽ
ടാഗ് ഒക്കെ മ്മക്ക് മാറ്റം ന്നേ,,, വലിച്ചു നീട്ടണ്ടാ,,, നല്ല ത്രെഡ് ഇണ്ടല്ലോ
Super
നന്ദി ❤️
Super
നന്ദി ❤️
❤❤❤❤❤❤ അടിപൊളി
❤️❤️❤️
ഇത്ര പെട്ടെന്ന് തീരാറായല്ലേ, climax എന്നാൽ കുറച്ച്കൂടി page കൂട്ടി തരണേ❤️✨
നോക്കുന്നുണ്ട്…
നന്നായിട്ടുണ്ട് bro അടുത്ത പാർട്ടിൽ കണ്ടെന്റ് കൂട്ടി എഴുതാമോ
ആരും എഴുതാത്ത കണ്ടെന്റാ എഴുതിയത് അത് പോരെ. ഞാൻ നോക്കട്ടെ പറ്റൊന്ന്
നന്നായിട്ടുണ്ട് കേട്ടോ. ❤️
❤️❤️?
Ahh പോരട്ടെ പോരട്ടെ next part പോരട്ടെ??
വേഗം വരാം….