യാഹൂ റെസ്റ്റോറന്റ് 6 [VICKEY WICK] 101

Views : 6030

അശ്വതി നിശബ്ദമായി തുടർന്നു. അൽപ്പം ഒന്ന് അത്ഭുതപെട്ടെങ്കിലും അവൾ അത് കുറെ എങ്കിലും പ്രതീക്ഷിച്ചത് പോലെ ആയിരുന്നു അവളുടെ മുഖഭാവം.

 

“ഓക്കേ ജേക്കബ്, ഞാൻ അധികം വൈകാതെ എത്താം. സീ യൂ ദയർ… “

 

പ്രഭാതഭക്ഷണത്തിനു ശേഷം അൽപ്പം പോലും സമയം കളയാതെ അശ്വതി സ്റ്റേഷനിൽ എത്തി. ഉള്ളിൽ കയറിയ ഉടനെ അശ്വതി ജേക്കബിനോട് പറഞ്ഞു.

 

“ജേക്കബ്, എത്രയും വേഗം എല്ലാവരെയും വിളിച്ചു കൂട്ടണം. ഒരു അർജന്റ് മീറ്റിംഗ് ഉണ്ട്. കുറെ കാര്യങ്ങൾ പ്ലാൻ ചെയ്യാൻ ഉണ്ട്. മേക്ക് ഇറ്റ് ഫാസ്റ്റ്. “

 

ഒരു 10 മിനിറ്റിനുള്ളിൽ തന്നെ എല്ലാവരും മീറ്റിംഗിൽ എത്തി. അശ്വതി സംസാരിച്ച് തുടങ്ങി.

 

“ഇതുവരെ എന്താണ് സംഭവിക്കുന്നത് എന്ന് കാര്യമായി ഒരു ഐഡിയ നമുക്കാർക്കും ഉണ്ടായിരുന്നില്ല. ഇന്ക്ലൂഡിങ് മീ. ഇന്നലെ ഉണ്ടായ ഒരു സംഭവത്തോടെ എനിക്ക് ഏകദേശം കാര്യങ്ങൾക്ക് ഒരു വ്യക്തത ലഭിച്ചു. ഇന്ന് രാവിലെ വന്ന ഡി എൻ എ റിസൾട്ട്‌ അത് ഒന്നുകൂടി ഉറപ്പാക്കുകയാണ് ചെയ്തത്. ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങളും മുൻപത്തെ പോലെ തന്നെ എന്റെ പ്രെഡിക്ഷൻസ് മാത്രമാണ്. എന്നാൽ മുൻപത്തെ പോലെ അല്ല. ഇത്‌ ശരിയാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.

 

ഡൈവേർഷൻസ്… യെസ്, അതാണ്‌ ഇവർ പ്രധാനമായിയും ഉപയോഗിച്ചുകൊണ്ടിരുന്നത്. നമ്മളെ ഏതെങ്കിലും ഒരു പോയിന്റിലേക്ക് തുടർച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കാൻ അനുവദിക്കാതിരിക്കുക. ആദ്യത്തെ മിസ്സിങ്ങിന്റെ ഭാഗമായി ജിൽസണെ കസ്റ്റഡിയിൽ എടുത്തപ്പോൾ ശ്വേത ഒരു തെളിവും കിട്ടാതിരുന്നിട്ടും അയാളിൽ തന്നെ സ്റ്റിക്ക് ഓൺ ചെയ്തു.

 

മറ്റൊന്നിലേക്കും കൂടുതലായി അവൾ കോൺസെൻട്രേറ്റ് ചെയ്തില്ല. അത് അപകടമാണെന്ന് അവർ കരുതിയിരിക്കാം. അതുകൊണ്ട് തന്നെ ശ്വേതയെ എങ്ങനെയും ഈ കേസിൽ നിന്നും ഒഴിവാക്കുക എന്നതായിക്കാണണം അവരുടെ ഉദ്ദേശം. ഒരുപക്ഷെ ക്രൈം ബ്രാഞ്ച് അന്വേഷിക്കണം എന്ന രീതിയിൽ ഉണ്ടായ സമരങ്ങളും പ്രക്ഷോഭങ്ങളും എല്ലാം ഒരു പ്ലാനിങ് ആയിരിക്കാം.”

 

“അപ്പൊ ജിൽസന് ഇതിൽ പങ്കുണ്ടെന്ന് ആണോ മാഡം പറയുന്നത്? “

 

“ഉറപ്പില്ല. പക്ഷെ ഒരു 98% സാധ്യതയുണ്ട്. സാഹചര്യതെളിവുകൾ എല്ലാം അനുകൂലമായിരുന്നു. അഹ്, ഞാൻ പറഞ്ഞത് വന്നത്… ശ്വേതയുടെ സസ്പെന്ഷന് ശേഷം ഞാൻ വന്നു. ഞാൻ സാധാരണ കേസ് അന്വേഷിക്കുക വളരെ വിശദമായി എല്ലാ ആസ്പെക്റ്റും പരിഗണിച്ചാണ്. അതുകൊണ്ട് തന്നെ എന്റെ ശ്രദ്ധതിരിച്ചുവിടാൻ അവർക്ക് വളരെ എളുപ്പമായി. പല രീതിയിലും അവർ നമ്മുടെ കൺക്ല്യൂഷൻസ് ഓരോ രീതിയിൽ മാറ്റികൊണ്ട് ഇരുന്നു.

 

ആദ്യം വിനയ് കിഷോർ ആണ് ചെയ്തത് എന്ന് തോന്നിപ്പിച്ചു. അത് ആക്ച്വലി അവർക്ക് ഒരു ലോട്ടറി ആയിരുന്നു. ഹർഷയുടെ ഒരു തെറ്റ് ധാരണ അവർക്ക് ഗുണകരമായി. അതിനുശേഷം ടോർച്ചർ ചെയ്യപ്പെട്ടത് വിനയ് കിഷോർ ആണെന്ന് തോന്നിപ്പിച്ചു. ആ രീതിയിൽ ചിന്തിച് വന്നപ്പോൾ തന്നെ പോൾ ജേക്കബിന്റെ കാൾ വന്നു. പിന്നെ നമ്മുടെ മുഴുവൻ കണക്കുകൂട്ടലും പോൾ ജേക്കബ് ആണ് ഇതിന്റെയെല്ലാം പിന്നിൽ എന്നാ രീതിയിൽ ആയിരുന്നു. എന്നാൽ ഇന്ന് രാവിലെ വന്ന ഡി എൻ എ റിസൾട്ട്‌ അതും ഒരു ഡിക്കോയ്‌ ആയിരുന്നു എന്ന് തെളിയിച്ചിരിക്കുകയാണ്.

 

ഇതിനേക്കാൾ ഒക്കെ പ്രധാനമായത് ഇവർ കിഡ്നാപ്പിംഗ് നടത്തുന്നത് നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ആണ് എന്നത് ആണ്. സാധാരണ ആളുകൾ അന്വേഷണം ശക്തമാകുമ്പോൾ ഒന്ന് ഒതുങ്ങി നിൽക്കും. എന്നിട്ട് അന്വേഷണത്തിന്റെ ചൂടൊന്നു ആറുമ്പോൾ ആക്ട് ചെയ്യും. നമ്മളും വിചാരിക്കുക ഇത് തന്നെ ആണ്. അന്വേഷണവും ചെക്കിങ്ങും ഒക്കെ ശക്തമായിരിക്കുമ്പോൾ ഒരു കിഡ്നാപ്പിംഗ് ഉണ്ടാകില്ല എന്ന്. എന്നാൽ ഇവിടെ ഇവർ ചെയ്യുന്നത് ഈ ഒരു ടൈമിൽ തന്നെ കിഡ്നാപ് ചെയ്യുക എന്നതാണ്. കാരണം അവർക്ക് അറിയാം തീരെ പ്രതീക്ഷിക്കാത്ത സമയത്ത് ഉള്ള ഒരു അറ്റാക്ക് ആണ് ബെസ്റ്റ് എന്ന്.

Recent Stories

The Author

Vickey Wick

14 Comments

  1. Bro Unique man story next part eppo varum😭
    I’m waiting

  2. ബ്രോ എന്തായി next പാർട്ട്‌

  3. Hi bro ഞാൻ കഥകൾക്കു reply കൊടുക്കാത്ത ഒരു ആളാണ്. മച്ചാന്റെ mervin എന്ന കഥ ഒരുപാട് ഇഷ്ടപ്പെട്ടു എന്നതിലുപരി ഒരുപാട് ആകർഷണം തോന്നി അത് ഇനി തുടരുവോ. തുടർന്നാൽ നന്നായിരുന്നു.

    1. തുടരണം എന്നുണ്ട്. അതിനു മുൻപ് ഇത്‌ തീർക്കണം. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ തുടങ്ങാനും ഉണ്ട്. അതിന്റെ ആശയം ഇങ്ങനെ ഉള്ളിൽ കിടന്ന് മദിക്കുകയാണ്.

      1. കാത്തിരിക്കാമല്ലെ mervinu വേണ്ടി 😊

        1. യെസ്

  4. 🙏🏼🙏🏼👍🏽

    1. 🥰🥰🥰

  5. കഥയൊക്കെ നല്ലതാണ്
    പക്ഷേ മൂന്ന് മാസം കഴിഞ്ഞ് ആകെ എട്ട് ഒൻപത് പേജ് മാത്രം പബ്ലിഷ് ആക്കുമ്പോൾ വായിച്ചാൽ ഒരു വായനസുഖം കിട്ടില്ല…

    1. എത്ര എഴുതിയിട്ടും പേജ് അങ്ങോട്ട് കൂടാത്ത പോലെ. എഴുതി കഴിയുമ്പോ തോന്നും ഇതുകുറെ കാണും എന്ന്. ഗ്യാപ് കുറച്ച് ഇടാൻ ശ്രെമിക്കാം. പേജ് കുറവാണെങ്കിലും.

  6. ജിത്ത്

    ഇത്രയും നീണ്ട ഗ്യാപ്പ് ഇട്ടാൽ കഥയിൽ ആൾക്കാർക്ക് ഉള്ള താല്പര്യം പോയി പോകും

    1. അറിയാം ബ്രോ, എന്ത് ചെയ്യാം. എഴുതാൻ ഒരു ഫ്ലോ കിട്ടണ്ടേ. വെറുതെ എന്തെങ്കിലും എഴുതി ഇട്ടാൽ ആൾക്കാർക്ക് താല്പര്യം പോകുക മാത്രമല്ല വെറുപ്പ് തോന്നുകകൂടി ചെയ്യും. ഇനി ഗ്യാപ് വരുത്താതെ ഇടാൻ ശ്രമിക്കാം.

  7. Poli bro
    Waiting for next parts soon.. ♥♥

    1. Thanks maan. 🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com