യാഹൂ റെസ്റ്റോറന്റ് 6 [VICKEY WICK] 101

Views : 6030

അശ്വതി ഫോൺ കട്ട്‌ ചെയ്ത് വണ്ടിയുമെടുത്തു നേരെ അവരുടെ സീക്രെട് ഗോഡൗണിലേക്ക് തിരിച്ചു. ഡ്രൈവിംഗിനിടയിൽ ജെയിംസിന്റെ കാൾ വന്നു എങ്കിലും അശ്വതി എടുക്കാൻ നിന്നില്ല. അവൾ എത്തുമ്പോഴേക്കും ചാടിക്കടക്കാൻ ശ്രമിച്ചയാളുമായി ജെയിംസിന്റെ സംഘം അവിടെ എത്തിയിരുന്നു. അശ്വതി ഇറങ്ങി വന്നപ്പോഴേ ജെയിംസ് അടുത്തേക്ക് ചെന്ന് പറഞ്ഞു.

 

“മാഡം, ഞാൻ മാഡത്തെ വിളിച്ചത്… ഈ ഗൺ ഫേക്ക് ആണ്. ഒറ്റനോട്ടത്തിൽ ശരിക്കും റിയൽ ആണെന്നെ തോന്നു. പ്ലാസ്റ്റിക് പോലും അല്ല. മെറ്റാലിക് ആണ്… ഇയാൾ ടോം ചാക്കോയെ കൊല്ലാൻ വന്നതാണെന്ന് തോന്നുന്നില്ല. “

 

“മ്മ്… അത് ശരിയായിരിക്കും. പക്ഷെ ഒരു ഫേക്ക് ഗണ്ണും ആയി ഈ രാത്രി ഇവൻ അവിടെ എത്തി മതിലും ചാടിക്കടന്നു വീട്ടിൽ കേറണമെങ്കിൽ അതിനു നിസ്സാരമല്ലാത്ത ഒരു കാരണം കാണുമല്ലോ. ഇവനെ നല്ല രീതിയിൽ ചോദ്യം ചെയ്യണം. “

 

അങ്ങനെ അവർ സംസാരിച്ച് നിൽക്കുമ്പോ അശ്വതിക്കു മറ്റൊരു ഫോൺ കാൾ വന്നു.

 

“ഹാം ജി, അച്ചാ മിൽഗയാ. ലോ മേ അഭി ആയാ… “

 

കാൾ കട്ട്‌ ചെയ്തിട്ട് അവൾ പറഞ്ഞു.

 

“ജെയിംസ് ഇവനെ ഉള്ളിൽ കേറ്റി ഇട്ട് കാര്യങ്ങൾ ഒക്കെ ഒന്ന് വിശദമായിട്ട് ചോദിക്ക്. എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോണം. “

 

അശ്വതി ജീപ്പ് യൂ ടേൺ എടുത്തു വേഗം കുതിച്ചു. അതിനിടെ അവൾ ബ്ലൂട്ടൂത്ത് ഹെഡ്സെറ്റ് വഴി ജേക്കബിനെ വിളിച്ചു.

 

“ജേക്കബ്, താൻ ഉടനെ തന്നെ വരണം. ഞാൻ ഒരു ലൊക്കേഷൻ ഷെയർ ചെയ്യും. അങ്ങോട്ട് വന്നാൽ മതി… “

 

ജേക്കബ് ഫോൺ എടുത്തു നോക്കി. ബ്രെഡ് ആൻഡ് വൈൻ ബേക്കറിയുടെ അടുത്തായിരുന്നു ലൊക്കേഷൻ. ജേക്കബ് വേഗം അങ്ങോട്ട് തിരിച്ചു. അവിടെ എത്തിയപ്പോൾ തൊട്ട് അടുത്തുള്ള ഒരു വീടിനുള്ളിൽ പോലീസ് വണ്ടികൾ കിടക്കുന്നത് കണ്ടു. ജേക്കബ് പതിയെ അങ്ങോട്ട് ഡ്രൈവ് ചെയ്തു. അത് ഉമാ മാലിനിയുടെ വീടായിരുന്നു. അവർ സമൂഹത്തിൽ അറിയപ്പെടുന്ന ഒരു എഴുത്തുകാരി ആയിരുന്നു. അടുത്ത കാലത്ത് ഒരു കേസിൽ നിന്നും മോചിതയായിരുന്നു. വിമൻസ് ഹോസ്റ്റലുകളെ കേന്ദ്രീകരിച്ചു ഡ്രഗ്സ് കച്ചവടവും സെക്സ് ട്രാഫിക്കിങ്ങും നടത്തുന്നു എന്നായിരുന്നു കേസ്.

 

ജേക്കബ് ജീപ്പിൽ നിന്നിറങ്ങി അശ്വതിയുടെ അടുത്തെത്തി. അശ്വതി സ്ഥലത്തെത്തിയിട്ട് അൽപ്പസമയം ആയിരുന്നു. അവൾ പറഞ്ഞു.

 

“അങ്ങനെ കുറെ നാളായിട്ട് ഉള്ള ശ്രമത്തിന് ഫലം കണ്ടിരിക്കുന്നു. ഇവർ ഒരു ഗാങ് ആണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നല്ലോ. അതിൽ ഒരുത്തനെ കിട്ടിയിട്ട് ഉണ്ട്. അവരുടെ സെയിം ടെക്കിനിക്ക് തന്നെ പ്രയോഗിച്ചു. നമ്മുടെ ഇടയിൽ തന്നെ ഒരു ചാരൻ ഉണ്ടെന്ന് എനിക്ക് തോന്നാൻ തുടങ്ങിയിട്ട് കുറച്ചായിരുന്നു. അതുകൊണ്ട് ഞാൻ സസ്‌പെക്ട് ചെയ്ത മൂന്നു പേരിൽ രണ്ടെണ്ണം മാത്രമാണ് ഞാൻ നമ്മുടെ ടീമിനോട്‌ റീവീൽ ചെയ്തത്. അത് രണ്ടും രണ്ട് ഡൈവേർഷൻസ് ആയിരുന്നു. എനിക്ക് അറിയാമായിരുന്നു ഈ ഇൻഫർമേഷൻ കിഡ്നാപ്പേഴ്സിലേക്ക് എത്തുമെന്ന്.

 

അതോടെ അവർ ആ രണ്ടുപേരെയും പിന്നത്തേക്ക് വെച്ച് ഉമയെ തന്നെ ടാർഗറ്റ് ചെയ്യും എന്ന് ഞാൻ ഉറപ്പാക്കുകയായിരുന്നു. അതിനോടൊപ്പം ഞാൻ എന്റെ കൂടെ വർക്ക്‌ ചെയ്യുന്ന ഫ്രണ്ട്‌സ് നെ സെൻട്രലിൽ നിന്നും വിളിച്ചു വരുത്തിയിരുന്നു. അവരെ ഉമയുടെ വീട് ടാർഗറ്റ് ചെയ്യാൻ ഏർപ്പെടുത്തി. അവർ അത്രെയും ദൂരത്തു നിന്നും, ഐ മീൻ മറ്റൊരു സ്റ്റേറ്റിൽ നിന്നും ഉള്ളവർ ആയത്കൊണ്ട്, ഒരു രീതിയിലും കിഡ്നാപ്പേഴ്സിന് അവരെ ഇൻഫ്ലുൻസ് ചെയാനോ ഇങ്ങനെ കുറേപ്പേർ ഇത്തരമൊരു മിഷന് വേണ്ടി കേന്ദ്രത്തിൽ നിന്നും വരുന്നുണ്ട് എന്നു മനസിലാക്കാൻ പോലും അവർക്കാകില്ല. ഇത്തവണ തെളിവുകൾക്ക് പ്രശ്നം ഉണ്ടാകാതിരിക്കാൻ അവൻ വീട്ടിലേക്ക് ഒളിച്ചുകയറുന്നതിന്റെ ചിത്രമെടുക്കാൻ അവരോടു ഞാൻ പറഞ്ഞേൽപ്പിച്ചിരുന്നു. മാത്രമല്ല ഉമ മാഡം സാക്ഷിപറയും. പിന്നെ സ്പോട്ടിൽ തന്നെ അല്ലെ പിടിച്ചത്. ഇതൊക്കെ മതി ഇവനെ പൂട്ടാൻ. കൂടെ ബാക്കി ഉള്ളതിനെ പൊക്കാനും…  

Recent Stories

The Author

Vickey Wick

14 Comments

  1. Bro Unique man story next part eppo varum😭
    I’m waiting

  2. ബ്രോ എന്തായി next പാർട്ട്‌

  3. Hi bro ഞാൻ കഥകൾക്കു reply കൊടുക്കാത്ത ഒരു ആളാണ്. മച്ചാന്റെ mervin എന്ന കഥ ഒരുപാട് ഇഷ്ടപ്പെട്ടു എന്നതിലുപരി ഒരുപാട് ആകർഷണം തോന്നി അത് ഇനി തുടരുവോ. തുടർന്നാൽ നന്നായിരുന്നു.

    1. തുടരണം എന്നുണ്ട്. അതിനു മുൻപ് ഇത്‌ തീർക്കണം. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ തുടങ്ങാനും ഉണ്ട്. അതിന്റെ ആശയം ഇങ്ങനെ ഉള്ളിൽ കിടന്ന് മദിക്കുകയാണ്.

      1. കാത്തിരിക്കാമല്ലെ mervinu വേണ്ടി 😊

        1. യെസ്

  4. 🙏🏼🙏🏼👍🏽

    1. 🥰🥰🥰

  5. കഥയൊക്കെ നല്ലതാണ്
    പക്ഷേ മൂന്ന് മാസം കഴിഞ്ഞ് ആകെ എട്ട് ഒൻപത് പേജ് മാത്രം പബ്ലിഷ് ആക്കുമ്പോൾ വായിച്ചാൽ ഒരു വായനസുഖം കിട്ടില്ല…

    1. എത്ര എഴുതിയിട്ടും പേജ് അങ്ങോട്ട് കൂടാത്ത പോലെ. എഴുതി കഴിയുമ്പോ തോന്നും ഇതുകുറെ കാണും എന്ന്. ഗ്യാപ് കുറച്ച് ഇടാൻ ശ്രെമിക്കാം. പേജ് കുറവാണെങ്കിലും.

  6. ജിത്ത്

    ഇത്രയും നീണ്ട ഗ്യാപ്പ് ഇട്ടാൽ കഥയിൽ ആൾക്കാർക്ക് ഉള്ള താല്പര്യം പോയി പോകും

    1. അറിയാം ബ്രോ, എന്ത് ചെയ്യാം. എഴുതാൻ ഒരു ഫ്ലോ കിട്ടണ്ടേ. വെറുതെ എന്തെങ്കിലും എഴുതി ഇട്ടാൽ ആൾക്കാർക്ക് താല്പര്യം പോകുക മാത്രമല്ല വെറുപ്പ് തോന്നുകകൂടി ചെയ്യും. ഇനി ഗ്യാപ് വരുത്താതെ ഇടാൻ ശ്രമിക്കാം.

  7. Poli bro
    Waiting for next parts soon.. ♥♥

    1. Thanks maan. 🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com